കുട്ടികളിലെ മലബന്ധം അകറ്റാന്‍

Posted By: Super
Subscribe to Boldsky

കുട്ടികളില്‍ സാധാരണമായി കാണുന്ന ഒരു പ്രശ്നമാണ് മലബന്ധം. മലവിസര്‍ജ്ജനത്തിനുള്ള പ്രയാസം അല്ലെങ്കില്‍ പൂര്ണ്ണമായി വിസര്‍ജ്ജനം നടക്കാത്ത അവസ്ഥയാണിത്. കുട്ടികളിലെ മലബന്ധത്തിന് പല കാരണങ്ങളുമുണ്ടാകാം. മലവിസര്ജ്ജനം നടത്താതിരിക്കുന്നതും പിടിച്ച് വെയ്ക്കുന്നതും സാധാരണമായ കാരണങ്ങളാണ്. ഇത് സ്കൂളില്‍ പഠിക്കുന്ന കുട്ടികളില്‍ സാധാരണമാണ്.

മലബന്ധം കടുത്തതാണെങ്കില്‍ മരുന്ന് കഴിക്കേണ്ടതായി വരും. ഇതിന് വായ വഴിയോ ഗുഹ്യഭാഗത്ത് വെയ്ക്കുന്ന മരുന്നോ ആണ് ഉപയോഗിക്കുക. എന്നിരുന്നാലും വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാര മാര്‍ഗ്ഗങ്ങളുണ്ട്. അവയില്‍ ചിലത് പരിചയപ്പെടുക. ഗര്‍ഭകാലത്ത് പാരാസെറ്റമോള്‍?

വെള്ളം

വെള്ളം

കുട്ടി ദിവസത്തിലുടനീളം വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. നിര്‍ജ്ജലീകരണമാണ് മിക്കപ്പോഴും മലബന്ധത്തിന് കാരണമാകുന്നത്.

പഴങ്ങള്‍

പഴങ്ങള്‍

കുട്ടികളിലെ മലബന്ധം തടയാനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗം ഫൈബര്‍ ധാരാളമായി അടങ്ങിയ പഴങ്ങള്‍ നല്കുകയാണ്. ചില പഴങ്ങള്‍ മലബന്ധം അകറ്റാന്‍ സഹായിക്കും.

ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബറടങ്ങിയ ഭക്ഷണങ്ങള്‍

ഫൈബര്‍ ധാരാളമായി അടങ്ങിയ ധാന്യങ്ങളും പയര്‍ വര്‍ഗ്ഗങ്ങളും പരിപ്പുകളും കുട്ടിയുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം. മതിയായ ഫൈബറടങ്ങിയ ഭക്ഷണം കാഠിന്യം കുറഞ്ഞ മലം രൂപപ്പെടുത്താന്‍ ശരീരത്തെ സഹായിക്കും.

മൊളാസ്സസ്

മൊളാസ്സസ്

പഞ്ചസാരയുടെ അളവ് കൂടുതലായുള്ള മൊളാസ്സസ് മലബന്ധവും ദഹനക്കുറവും പരിഹരിക്കാന്‍ സഹായിക്കും. ബ്ലാക്ക്സ്ട്രാപ്പ് മൊളാസ്സസ് മഗ്നീഷ്യം ധാരാളമായി അടങ്ങിയതാണ്. അത് മലബന്ധം അകറ്റാന്‍ സഹായിക്കും.

കറ്റാര്‍വാഴ

കറ്റാര്‍വാഴ

ആരോഗ്യ ഗുണങ്ങളാല്‍ പേരുകേട്ട കറ്റാര്‍വാഴ കുട്ടികളിലെ മലബന്ധം അകറ്റാനും ഉത്തമമാണ്. രണ്ട് സ്പൂണ്‍ നിറയെ കറ്റാര്‍വാഴ ജെല്‍ ഒരു ഗ്ലാസ്സ് ചൂടുവെള്ളവുമായി ചേര്‍ത്താല്‍ നല്ല വിരേചനൗഷധമാണ്.

യോഗര്‍ട്ട്

യോഗര്‍ട്ട്

നല്ല ബാക്ടീരിയകളെ കുടലില്‍ പെരുകാന്‍ അനുവദിക്കുന്നത് വഴി യോഗര്‍ട്ട് മലബന്ധം അകറ്റാന്‍ സഹായിക്കും. ഇത് മലബന്ധം അകറ്റുകയും മലവിസര്‍ജ്ജനം സുഗമമാക്കുകയും ചെയ്യും.

ഒലിവ് ഓയില്‍

ഒലിവ് ഓയില്‍

ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍ ഒരു സ്പൂണ്‍ നാരങ്ങനീരുമായി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ നല്ല മലവിസര്‍ജ്ജനം ലഭിക്കാന്‍ സഹായിക്കും.

English summary

Home Remedies For Constipation In Children

Here are some of the home remedies for constipation in children. Read to know about,
Story first published: Monday, February 8, 2016, 16:13 [IST]