For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളുടെ ചുമയ്‌ക്ക്‌ പഴത്തിന്റെ ക്രീം

By Super
|

കുട്ടികളില്‍ കാണപ്പെടുന്ന ചുമയ്‌ക്കും ബ്രോങ്കൈറ്റിസിനും പരിഹാരം നല്‍കാന്‍ പഴം കൊണ്ടുള്ള ക്രീം വളരെ മികച്ചതാണ്‌. കുട്ടികള്‍ക്ക്‌ മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഇതും ഫലപ്രദമാണ്‌.

രുചികരവും ആരോഗ്യദായകവും പോഷകസമൃദ്ധവുമായ ഇവ വയറിനും ഗുണം ചെയ്യും. കുട്ടികളുടെ തൊണ്ടയ്‌ക്ക്‌ വേദനയും ചുമയും ഉണ്ടെങ്കില്‍ പഴം കൊണ്ടുള്ള ഈ ക്രീം ഒന്നു പരീക്ഷിച്ച്‌ നോക്കൂ

വളരെ എളുപ്പം ഇത്‌ തയ്യാറാക്കാം.

Banana Cream

തയ്യാറാക്കുന്ന വിധം

ചേരുവകള്‍

- 2 ഇടത്തരം പാകം ആയ പഴങ്ങള്‍

- 2 ടേബിള്‍ സ്‌പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ തേന്‍, നിങ്ങള്‍ക്ക്‌ ഇഷ്ടമുള്ളത്‌ തിരഞ്ഞെടുക്കാം( തേനാണെങ്കില്‍- മിശ്രിതം തണുത്തതിന്‌ ശേഷം ചേര്‍ക്കുക . ഉയര്‍ന്ന ചൂടില്‍ തേനിന്റെ ചില സവിശേഷതകള്‍ നഷ്ടമാകും)

- 400 മില്ലിലിറ്റര്‍ ചൂട്‌ വെള്ളം

തയ്യാറാക്കുന്ന വിധം

പഴത്തിന്റെ തൊലി കളഞ്ഞ്‌ നന്നായി അരച്ചെടുക്കുക( തടി അല്ലെങ്കില്‍ പ്ലാസ്റ്റിക്‌ സ്‌പൂണ്‍ ഇതിനായി ഉപയോഗിക്കുന്നതാണ്‌ നല്ലത്‌, തവിട്ട്‌ നിറമാകുന്നത്‌ ഒഴിവാക്കാന്‍ ഇത്‌ സഹായിക്കും.)

പഞ്ചസാര ചേര്‍ത്ത്‌ നന്നായി ഇളക്കുക

ചൂട്‌ വെള്ളം ഒഴിച്ച്‌ പാത്രം അടച്ച്‌ അര മണിക്കൂര്‍ നേരം വയ്‌ക്കുക

തേന്‍ ആണ്‌ ഉപയോഗിക്കുന്നതെങ്കില്‍ മിശ്രിതം തണുത്തതിന്‌ ശേഷം അവസാനം മാത്രമെ ചേര്‍ക്കാവു.

വേണമെങ്കില്‍ പ്ലാസ്റ്റിക്‌ അരിപ്പ ഉപയോഗിച്ച്‌ മിശ്രിതം അരിച്ചെടുക്കാം, വേണമെങ്കില്‍ മാത്രം.

ഉപയോഗം

എല്ലായ്‌പ്പോഴും മിശ്രിതം അല്‍പം ചൂടാക്കി എടുക്കുക. ദിവസം നാല്‌ നേരം കഴിക്കാം( ഏകദേശം 100 മില്ലിലിറ്റര്‍)

എല്ലാ ദിവസവും പുതിയതായി ഉണ്ടാക്കുക- വളരെ എളുപ്പമാണിത്‌,

ചുമ ദിവസങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാകും. ചെലവേറിയ മരുന്നിന്റെ ആവശ്യം വരില്ല.

Read more about: kid കുട്ടി
English summary

The Best Natural Remedy For Children's Cough Heal

The healing cream of bananas is an excellent natural remedy against cough whose efficiency is tested in the treatment of persistent cough and bronchitis.
X
Desktop Bottom Promotion