For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അനീമിയ, കുട്ടികളിലെ ലക്ഷണങ്ങള്‍

By Super
|

പല കാരണങ്ങളാലും കുട്ടികളില്‍ അനീമിയ ഉണ്ടാകാം. പരുക്ക് അല്ലെങ്കില്‍ രോഗങ്ങള്‍ മൂലമുള്ള രക്തക്കുറവ്, ഇരുമ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാത്തത് എന്നിവയൊക്കെ അനീമിയക്ക് കാരണമാകാം.

രോഗത്തിന്‍റെ തീവ്രതയനുസരിച്ചാണ് അടയാളങ്ങള്‍ കാണുക. കുറഞ്ഞതും കൂടിയതുമായ അനീമിയ ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്. എന്നാല്‍ അനീമിയ അധികരിച്ചാല്‍ പഠന വൈകല്യം, പെരുമാറ്റപ്രശ്നങ്ങള്‍ പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ കുട്ടികളിലുണ്ടാകാന്‍ ഇടയാകും.

Kid

കുട്ടികളിലെ അനീമിയയുടെ ലക്ഷണങ്ങള്‍-

1. തളര്‍ച്ചയും ക്ഷീണവും - ഓക്സിജന്‍ വഹിക്കുന്ന ചുവപ്പ് രക്തകോശങ്ങളുടെ കുറവ് മൂലം ശരീരത്തിലെ അവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാതാവും. ശരീരത്തിന്‍റെ സാധാരണമട്ടിലുള്ള പ്രവര്‍ത്തനത്തിന് ഓക്സിജന്‍ ആവശ്യമായതിനാല്‍ അതിന്‍റെ അപര്യാപ്തത ക്ഷീണവും തളര്‍ച്ചയുമുണ്ടാക്കും.

2. വിളറിയ ചര്‍മ്മം - അനീമിയ ഉള്ള കുട്ടികള്‍ ചുവന്ന രക്തകോശങ്ങള്‍ കുറഞ്ഞവരോ, അല്ലെങ്കില്‍ ഹീമോഗ്ലോബിന്‍റെ അളവ് കുറഞ്ഞവരോ ആണ്. ഇത് വിളര്‍ച്ചയുണ്ടാക്കും. കുട്ടികളിലെ അനീമിയയുടെ പ്രധാന ലക്ഷണമാണ് വിളര്‍ച്ച.

3. ശ്വാസതടസ്സം - കുട്ടികളുടെ ശരീരത്തിന്‍റെ എല്ലാ ഭാഗങ്ങളിലേക്കും ഓക്സിജന്‍ വഹിച്ചുകൊണ്ടുപോകുന്ന ചുവന്ന രക്തകോശങ്ങള്‍ കുറവായിരിക്കും. ഹൃദയത്തിലേക്കുള്ള ഓക്സിജന്‍റെ കുറവ് ശ്വാസതടസ്സത്തിന് കാരണമാകും.

Baby

4. അസാധാരണമായ ഭക്ഷണങ്ങളോടുള്ള ആഗ്രഹം(പൈക) - ചില കുട്ടികള്‍ക്ക് ഐസ്, പെയിന്‍റ്, സ്റ്റാര്‍ച്ച് തുടങ്ങിയവയോട് ആസക്തിയുണ്ടാകും. അനീമിയ ഉള്ള കുട്ടികളിലെ പെരുമാറ്റ-മാനസിക നിലയില്‍ ആശങ്കയുണ്ടാക്കുന്ന ഒന്നാണിത്.

5. വിശപ്പില്ലായ്മ - അനീമിയ ഉള്ള കുട്ടികള്‍ ക്ഷീണിതരും തളര്‍ച്ചയുള്ളവരുമായിരിക്കും. സാധാരണമായ പ്രവൃത്തികളിലേര്‍പ്പെടാന്‍ പോലും അവര്‍ക്ക് പ്രയാസമായിരിക്കും. ഇതാണ് വിശപ്പ് കുറവിന് പിന്നിലെ പ്രധാന കാരണം.

Kid

6. ഇടക്കിടെയുള്ള അണുബാധ - ശരീരത്തിലെ ചുവന്ന രക്തകോശങ്ങളുടെ കുറവ് രോഗപ്രതിരോധ ശേഷി കുറക്കുക മാത്രമല്ല, ഇടക്കിടെ രോഗബാധയ്ക്കും കാരണമാകും. ഇത് അനീമിയയുടെ പ്രധാന ലക്ഷണമാണ്.

7. റെസ്റ്റ്‍ലെസ് ലെഗ് സിന്‍ഡ്രോം(ആര്‍എല്‍എസ്) - അനീമിയ ഒരു അവസ്ഥ അല്ലെങ്കില്‍ തകരാറ് രൂപപ്പെടാന്‍ കാരണമാകും. റെസ്റ്റ്ലെസ്സ് ലെഗ് സിന്‍ഡ്രോം എന്നറിയപ്പെടുന്ന ഇത് കാലുകള്‍ ചലിപ്പിക്കാനുള്ള ശക്തമായ തോന്നലാണ്. രാത്രിയിലാണ് പകല്‍ സമയത്തേക്കാള്‍ ഈ പ്രശ്നം അനുഭവപ്പെടുക.

Read more about: kid കുട്ടി
English summary

Signs Of Anaemia in Kids

Here are some of the signs of anaemia in kids. Read more to know about,
X
Desktop Bottom Promotion