പരീക്ഷാക്കാലത്തെ കുട്ടി ഭക്ഷണം

Posted By:
Subscribe to Boldsky

പരീക്ഷാക്കാലത്ത് കുട്ടികളെ പഠിപ്പിച്ചാല്‍ മാത്രം പോരാ, അവരുടെ ആരോഗ്യകാര്യങ്ങളിലും പ്രത്യേക ശ്രദ്ധ വേണം. ഈ സമയം മാതാപിതാക്കള്‍ക്കു മാത്രമല്ല, കുട്ടികള്‍ക്കും മാനസിക സമ്മര്‍ദമുണ്ടാക്കുന്ന സമയമാണ്.

പല കുട്ടികളും ഭക്ഷണം ഉപേക്ഷിയ്ക്കുകയും നേരെ കഴിയ്ക്കാതിരിയ്ക്കുകയും ചെയ്യുന്ന അവസ്ഥ. ഇത് ഇവരുടെ ആരോഗ്യത്തെയും പഠനത്തേയും പരീക്ഷയേയുമെല്ലാം ബാധിയ്ക്കുകയും ചെയ്യും.

കുട്ടികള്‍ക്കു പരീക്ഷാക്കാലത്തു നല്‍കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചറിയൂ.

പഴം

പഴം

ഏത്തപ്പഴവും ചെറുപഴവും കുട്ടികള്‍ക്ക് ഈ സമയത്ത് കൊടുക്കുവാന്‍ പറ്റിയ ഭക്ഷണമാണ്.

വിററാമിന്‍ സി, ബി, സിങ്ക്, മിനറല്‍

വിററാമിന്‍ സി, ബി, സിങ്ക്, മിനറല്‍

പിരിമുറുക്കത്തിന്റെ സമയമായതു കൊണ്ട് വിററാമിന്‍ സി, ബി, സിങ്ക്, മിനറല്‍ തുടങ്ങിയവ കുട്ടികള്‍ക്ക് ആവശ്യമാണ്. ഇവ അഡ്രിനാലിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം ത്വരിതഗതിയിലാക്കും. ഈ ഹോര്‍മോണ്‍ പിരിമുറുക്കത്തെ മറികടക്കാന്‍ കുട്ടികളെ സഹായിക്കും.

ബദാം

ബദാം

തലേന്നു രാത്രി വെള്ളത്തിലിട്ടു വച്ച ബദാം കഴിക്കുന്നത് ഓര്‍മശക്തിക്കു നല്ലതാണ്.

ചീര, ബ്രൊക്കോളി

ചീര, ബ്രൊക്കോളി

ചീര, ബ്രൊക്കോളി തുടങ്ങിയവ പരീക്ഷക്കാലത്ത് കഴിക്കാവുന്ന ഉത്തമാഹാരമാണ്. ഭക്ഷണത്തോടൊപ്പം ആവശ്യത്തിന് വെള്ളം കുടിക്കുക കൂടി ചെയ്യണം.

ഓട്‌സ്, ഗോതമ്പ്, ധാന്യങ്ങള്‍

ഓട്‌സ്, ഗോതമ്പ്, ധാന്യങ്ങള്‍

ഓട്‌സ്, ഗോതമ്പ്, ധാന്യങ്ങള്‍, പച്ചിലക്കറികള്‍, എന്നിവ കഴിക്കാവുന്നതാണ്. വൈറ്റമിന്‍ സി, സിങ്ക് എന്നിവ ഇത്തരം ഭക്ഷണങ്ങളില്‍ നിന്നും ലഭിക്കും.

പാലും പാലുല്‍പന്നങ്ങളും

പാലും പാലുല്‍പന്നങ്ങളും

പാലും പാലുല്‍പന്നങ്ങളും മികച്ച ഭക്ഷണങ്ങളാണ്. ഇവ കഴിയ്ക്കാം.

പഴവര്‍ഗങ്ങളും ജ്യൂസും

പഴവര്‍ഗങ്ങളും ജ്യൂസും

പഴവര്‍ഗങ്ങളും ജ്യൂസും നല്‍കുന്നത് കുട്ടികള്‍ക്ക് ഉന്മേഷവും ഊര്‍ജവും നല്‍കും.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യം.

Read more about: kid കുട്ടി
English summary

Exam Diet For Kids

Here are some tips to give proper nutrition for kids during exam time. Read more to know,
Story first published: Thursday, February 5, 2015, 15:50 [IST]