കുട്ടികളിലെ വയറിളക്കത്തിന് പരിഹാരം

Posted By: Super
Subscribe to Boldsky

നിങ്ങളുടെ കുട്ടിക്ക്‌ ഇടയ്‌ക്കിടെ അതിസാരം പിടിപെടാറുണ്ടോ? ഇത്‌ അവരെ വല്ലാതെ തകര്‍ത്തു കളയും. ഇതില്‍ നിന്നും അവര്‍ക്ക്‌ ആശ്വാസം നല്‍കാന്‍ വീട്ടില്‍ തന്നെ ചില പ്രതിവിധികള്‍ നല്‍കാന്‍ കഴിഞ്ഞാല്‍ നല്ലാതായിരിക്കും ഇല്ലേ?

അതിസാരത്തില്‍ നിന്നും കുട്ടികള്‍ക്ക്‌ ആശ്വാസം നല്‍കാന്‍ സഹായിക്കുന്ന ചില വീട്ടു മരുന്നുകളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. അവ എന്തെല്ലാമാണന്ന്‌ നോക്കാം.

Kid

1. ഉലുവ

അതിസാരത്തിനുള്ള മികച്ച വീട്ടുമരുന്നുകളില്‍ ഒന്നാണ്‌ ഉലുവ. പശ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ അതിസാരത്തിന്‌ സ്വാഭാവികമായി പരിഹാരം നല്‍കും. അയഞ്ഞു പോകുന്ന മലം കട്ടിയാക്കി അസ്വസ്ഥത കുറയ്‌ക്കാന്‍ ഉലുവ സഹായിക്കും.

മികച്ച ഫലം ലഭിക്കുന്നതിന്‌ ഒരു കപ്പ്‌ തൈരില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ ഉലുവ ചേര്‍ത്ത്‌ ദിവസം രണ്ടോ മൂന്നോ നേരം കഴിക്കുക.

2. ഇഞ്ചി

ഇഞ്ചി ദഹനത്തിനും ദഹന സംവിധാനത്തിന്റെ ആരോഗ്യത്തിനും വളരെ മികച്ചതാണ്‌. അതിസാരം ഭേദമാക്കാന്‍ ഇഞ്ചി വളരെ ഫലപ്രദമാണ്‌.അമിത രക്തസ്സമ്മര്‍ദ്ദം ഉള്ളവര്‍ അതിസാരം ഭേദമാക്കാന്‍ ഇഞ്ചി ഉപയോഗിക്കരുത്‌.

3. ആപ്പിള്‍ സിഡര്‍ വിനഗര്‍

ആപ്പിള്‍ സിഡര്‍ വിനഗറിന്‌ നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്‌. ബാക്ടീരിയെ ചെറുക്കാനുള്ള ശേഷി ഉള്ളതിനാല്‍ അതിസാരത്തിന്‌ കാരണമാകുന്ന ബാക്ടീരിയകളെയും പ്രതിരോധിക്കും. ഇതിലടങ്ങിയിട്ടുള്ള പെക്ടിന്‍ എന്ന രാസവസ്‌തു സംരക്ഷണ ആവരണത്തെപ്പോലെ പ്രവര്‍ത്തിക്കുകയും കുടലിന്റെ വലിച്ചിലിന്‌ ആശ്വാസം നല്‍കുകയും ചെയ്യും.

4. പഴം

അയഞ്ഞ മലത്തിന്‌ കട്ടി നല്‍കാന്‍ പഴം സഹായിക്കും. പഴത്തില്‍ ആപ്പിള്‍ സിഡര്‍ വിനഗറിലേതു പോലെ പെക്ടിന്‍ അടങ്ങിയിട്ടുണ്ട്‌. പെക്ടിന്‍ സംരക്ഷണ ആവരണം നല്‍കുകയും കുടലിന്റെ വലച്ചില്‍ കുറയ്‌ക്കുകയും കുടലിലെ അധിക ജലം ആഗിരണം ചെയ്യുകയും ചെയ്യും. അതിനാല്‍ മലത്തിലെ ജലാംശം കുറയും. പഴത്തില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാല്‍ ഇലക്ട്രൊളൈറ്റിനെ മാറ്റിവയ്‌ക്കാന്‍ സഹായിക്കും.

5. തൈര്‌

തൈരില്‍ അന്നനാളത്തിന്‌ ഗുണകരമായ സൗഹൃദബാക്ടീരിയകള്‍ അടങ്ങിയിട്ടുണ്ട്‌. ഇത്തരം ബാക്ടീരിയകള്‍ കുടലിന്‌ ഒരു സംരക്ഷണ പാളി നല്‍കുകയും ലാക്ടിക്‌ ആസിഡ്‌ ഉത്‌പാദിപ്പിച്ച്‌ മറ്റ്‌ ബാക്ടീരിയകളില്‍ നിന്നുണ്ടാകുന്ന വിഷാംശത്തെ പ്രതിരോധിക്കുകയും ചെയ്യും.

6. വെളള അരി

അതിസാരത്തിന്‌ മികച്ച പ്രതിവിധിയാണ്‌ അന്നജം. ഉരുളക്കിഴങ്ങിന്‌ പുറമെ വെള്ള അരിയിലും ധാരാളം അന്നജം അടങ്ങിയിട്ടുണ്ട്‌. ഇത്‌ ദഹിക്കാനും വളരെ എളുപ്പമാണ്‌. അതിസാരമുള്ളപ്പോള്‍ എരിവ്‌ ചേര്‍ത്ത അരി കഴിക്കുന്നത്‌ ചീത്തയാണ്‌ . വെള്ള അരി അതിസാരം കുറയ്‌ക്കാന്‍ സഹായിക്കും. തുടക്കത്തില്‍ അല്‍പം കഴിച്ച്‌ സാവധാനം അളവ്‌ കൂട്ടുക.

7. ഉരുളക്കിഴങ്ങ്‌

അന്നജം അടങ്ങിയ ആഹാരങ്ങള്‍ അതിസാരം ഭേദമാക്കാന്‍ നല്ലതാണ്‌. അന്നജത്തെ കുറിച്ച്‌ ചിന്തിക്കുമ്പോള്‍ ആദ്യം ഓര്‍മ്മ വരിക ഉരുളക്കിഴങ്ങാണ്‌. അതു കൊണ്ട്‌ ഉരുളക്കിഴങ്ങ്‌ അതിസാരത്തിന്‌ വളരെ മികച്ച പ്രതിവിധിയാണ്‌. ഉരുളക്കിഴങ്ങ്‌ വെറുതെ വേവിച്ച്‌ കഴിക്കുന്നത്‌ വയറിന്‌ ആശ്വാസം നല്‍കും. എന്നാല്‍ ഫ്രഞ്ച്‌ ഫ്രൈസ്‌ പോലെ പൊരിച്ചും എരിവുള്ള കറികളാക്കിയും ഇവ കഴിക്കുന്നത്‌ സ്ഥിതി മോശമാക്കും. അതിസാരം ഭേദമാക്കുന്നതിന്‌ അന്നജം ആവശ്യമാണ്‌.എന്നാല്‍, അധികം എണ്ണയും എരിവും ഇല്ലാതെ വേണം ഇത്‌ കഴിക്കാന്‍.

തേങ്ങാ വെള്ളം, കഞ്ഞി വെള്ളം, പഴച്ചാറുകള്‍, പച്ചക്കറി നീരുകള്‍ എന്നിവ കുടിക്കുന്നതും ആശ്വാസം നല്‍കും. അന്നജം ധാരാളം അടങ്ങിയിട്ടുള്ള പാനീയങ്ങളെല്ലാം അതിസാരം ഭേദമാക്കാന്‍ സഹായിക്കും.

Read more about: kid കുട്ടി
English summary

Effective Home Remedies To Treat Diarrhea In Children

The following post talks about ten simple home remedies which can give your child a surprisingly huge relief from diarrhoea. Want to check out what those are? Then read on!
Story first published: Monday, January 5, 2015, 15:40 [IST]