TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
കുട്ടി ലൈംഗിക പീഡനത്തിന് ഇരയാകുന്നുവോ?
കുട്ടികള്ക്കു നേരെ പോലും ലൈംഗികാതിക്രമങ്ങള് നടക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിയ്ക്കുന്നതെന്നു പറയാം.
ലൈംഗികതയെക്കുറിച്ച് തിരിച്ചറിയാന് പോലുമാകാത്ത പ്രായത്തില് നേരിടേണ്ടി വരുന്ന ഇത്തരം പ്രശ്നങ്ങള് കുഞ്ഞിന്റെ മാനസിക നിലയെ പോലും തകിടം മറിയ്ക്കാം. ചെറുപ്പത്തില് ഇത്തരം ലൈംഗികാതിക്രമങ്ങള്ക്ക് ഇരയാകേണ്ടി വരുന്നത് പലപ്പോഴും ജീവിതകാലം മുഴുവന് ദുസ്വപ്നമായി പിന്തുടരുകയും ചെയ്യാം.
കുട്ടികളുടെ ദേഷ്യം നേരിടാന് അഞ്ച് വഴികള്
പലപ്പോഴും കുട്ടികള് ലൈംഗികപരമായി ഉപയോഗിയ്ക്കപ്പെടുന്നതോ ഉപയോഗിയ്ക്കപ്പെട്ടതോ തിരിച്ചറിയാന് മാതാപിതാക്കള്ക്ക് സാധിയ്ക്കാറില്ല. ഇത് തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യവുമാണ്. കാരണം കുഞ്ഞിന്റെ സുരക്ഷിതത്വത്തിന്റെ പ്രശ്നമാണിത്.
കുട്ടികള് ഇത്തരം അതിക്രമങ്ങള് നേരിടേണ്ടി വരുന്നുണ്ടെയെന്നു തിരിച്ചറിയാന് ചില വഴികളുണ്ട്.
കുട്ടിയ്ക്ക് ശാരീരികമായി ഉണ്ടാകുന്ന പ്രശ്നങ്ങള് ലൈംഗിക പീഡനങ്ങളുടെ തെളിവാകാം. ശരീരത്തിലും രഹസ്യഭാഗങ്ങളിലും കാണുന്ന മുറിവുകള്, ബ്ലീഡിംഗ് തുടങ്ങിയവ ശ്രദ്ധിയ്ക്കുക.
കളിപ്പാട്ടങ്ങള് കൊണ്ട് സെക്സ് സംബന്ധമായ കളികള്ക്കു മുതിരുന്നുണ്ടോയെന്നു ശ്രദ്ധിയ്ക്കുക.
ഇത്തരം പീഡനങ്ങള് കുഞ്ഞിനെ ഭയപ്പെടുത്തും. കുട്ടി തനിക്കുള്ളിലേയ്ക്കു വലിയും. കുട്ടികളുടെ പെരുമാറ്റത്തില് ഭയമോ പെട്ടെന്നുള്ള മാറ്റമോ വരുന്നുണ്ടോയെന്ന് തിരിച്ചറിയുക.
പീഡനങ്ങള് പല കുട്ടികളേയും ഏകാന്തതയിലേയ്ക്കു തള്ളി വിടും. കൂട്ടുകാരുമായും വീട്ടിലും കളിച്ചു ചിരിച്ചു നടന്നിരുന്ന കുട്ടി ഏകാന്തതയില് ഇരിയ്ക്കാന് പെട്ടെന്ന് ഇഷ്ടപ്പെടുന്നുവെങ്കില് ശ്രദ്ധിയ്ക്കുക.
സെക്സ് സംബന്ധമായ കാര്യങ്ങളെക്കുറിച്ച് ഒരു പ്രായത്തില് എല്ലാ കുട്ടികള്ക്കും സംശയങ്ങളുണ്ടാകുന്നത് സാധാരണമാണ്. എന്നാല് കുട്ടികള്ക്കാവുന്ന സംശയങ്ങളേക്കാള് കൂടുതല് സംശയങ്ങള് ചോദിയ്ക്കുകയാണെങ്കില് ശ്രദ്ധിയ്ക്കു.
തന്നേക്കാള് ഏറെ പ്രായമേറിയ ആളുമായി കുട്ടികള് അമിതമായ അടുപ്പം കാണിയ്ക്കുന്നുണ്ടോയെന്നു ശ്രദ്ധിയ്ക്കുക. പ്രത്യേകിച്ച് ഇവരില് നിന്നും എപ്പോഴും സമ്മാനങ്ങള് ലഭിയ്ക്കുന്നുണ്ടെങ്കില്. പ്രലോഭനങ്ങളില് കുടുക്കി കുട്ടികളെ ഉപയോഗിയ്ക്കുന്ന ധാരാളം പേരുണ്ട്.