For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടെക്‌നോളജി കുട്ടികളെ കേടു വരുത്തുമോ?

By Super
|

കമ്പ്യൂട്ടറും ടാബ്ലറ്റും മറ്റും ഉപയോഗിക്കുന്നത്‌ വളരെ പെട്ടന്ന്‌ മനസ്സിലാക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ എന്ന നിലയില്‍ നമ്മള്‍ ചിലപ്പോള്‍ തിളങ്ങിയേക്കാം. എന്നാല്‍, ഇതില്‍ ശരിക്കും അഭിമാനം കൊള്ളേണ്ട എന്തെങ്കിലും കാര്യം ഉണ്ടോ? ചെറുപ്രായത്തില്‍ കുട്ടികള്‍ ഇവ ഉപയോഗിക്കേണ്ട ആവശ്യമുണ്ടോ?

കുട്ടികള്‍ക്ക്‌ സാങ്കേതികവിദ്യ പ്രാപ്‌തമാക്കുന്നതില്‍ തെറ്റൊന്നുമില്ല. അറിവ്‌ നേടുന്നതും കാലത്തിനൊത്ത്‌ നടക്കുന്നതും നല്ലതു തന്നെ എന്നാല്‍, ഇതിന്‌ വ്യത്യസ്‌തമായ മറ്റൊരു വശം കൂടിയുണ്ട്‌. കുട്ടികള്‍ക്ക്‌ ഒരു സാധാരണ കുട്ടിക്കാലം ഉണ്ടാവില്ല എന്ന കയ്‌പേറിയ സത്യം നിരാകരിക്കാനാവില്ല. സാങ്കേതിക വിദ്യ കുട്ടികളെ നശിപ്പിക്കുന്നതിന്റെ ഉദാഹരണങ്ങള്‍ നിരവധിയാണ്‌ അതിന്‌ വേണ്ടി വളരെ ദൂരത്തൊന്നും നമ്മള്‍ പോകേണ്ട ആവശ്യമില്ല. നമ്മുടെ ചുറ്റുവട്ടത്തൊന്നു വെറുതെ നോക്കിയാല്‍ മതി ചിത്രം തെളിഞ്ഞുവരും. സാങ്കേതികവിദ്യയെയും കുട്ടകളെയും തമ്മില്‍ വേര്‍പിരിക്കാനാവാത്തവിധം ആയിരിക്കുന്നു. ഇത്‌ കുട്ടികളുടെ ജീവിതത്തെ വളരെ സങ്കീര്‍ണതകളിലേക്ക്‌ നയിക്കും.

സാങ്കേതിക വിദ്യ നിയന്ത്രിക്കും മുമ്പ്‌ നമ്മുടെ ഭാവിതലമുറയുടെ ജീവിതത്തിന്റെ നിയന്ത്രണം നമ്മള്‍ ഏറ്റെടുക്കേണ്ട സമയമാണിത്‌. താഴെ പറയുന്ന ഇപ്പോഴത്തെ എല്ലാ കുട്ടികളുടെയും ജീവിതത്തിന്റെ ഭാഗമായി മാറുന്ന ചില പ്രശ്‌നങ്ങള്‍ ശ്രദ്ധിക്കുക. നമ്മളിത്‌ കാണുന്നുണ്ടാവാം എന്നാല്‍, ഇതിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടു പോകുന്നു.


Kid
സമൂഹത്തില്‍ നിന്നും അകല്‍ച്ച

കുടുംബാംഗങ്ങളുടെ ഒത്തു ചേരലിന്‌ നിങ്ങള്‍ക്കൊപ്പം വരാന്‍ കുട്ടികള്‍ എതിര്‍പ്പ്‌ കാണിക്കുന്നുണ്ടോ? കൂട്ടുകാരോടും കുടുംബാംഗങ്ങളോടും ഇടപഴകുന്നതിലും കമ്പ്യൂട്ടറില്‍ കളിക്കാനാണോ കുട്ടികള്‍ക്ക്‌ ഏറെ ഇഷ്ടം? എങ്കില്‍ നിങ്ങളുടെ കുട്ടി സമൂഹത്തില്‍ നിന്നും അകന്ന്‌ സ്വന്തം കൊക്കൂണില്‍ ഒളിച്ചു തുടങ്ങിയിരിക്കുകയാണ്‌. സമൂഹികമല്ലാത്ത ഈ സ്വഭാവം അവന്റെ ഭാവിയ്‌ക്ക്‌ ഗുണകരമല്ല . പുറം ലോകത്തേയ്‌ക്ക്‌ ഇറങ്ങി ആളുകളുമായി ഇടപഴകി തുടങ്ങേണ്ടി വരുമ്പോള്‍ അവന്‍ ഏറെ വിഷമിക്കേണ്ടി വരും.

നിഷ്‌ക്രിയത്വം

കമ്പ്യൂട്ടറില്‍ കളിക്കുന്നതാണോ മണ്ണില്‍ കളിക്കുന്നതാണോ നിങ്ങളുടെ കുട്ടിക്ക്‌ കൂടുതല്‍ ഇഷ്ടം? വൈകുന്നേരങ്ങളില്‍ അവന്‍ ടീവി കാണാനാണോ സുഹൃത്തുക്കള്‍ക്കൊപ്പം കളിക്കാനാണോ സമയം ചെലവഴിക്കുന്നത്‌? ഇന്ന്‌ നിഷ്‌ക്രിയത്വവും അലസതയും കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമായി മാറി തുടങ്ങിയിരിക്കുന്നു. സാങ്കേതിക വിദ്യയാല്‍ നശിക്കുന്ന കുട്ടികള്‍ വെറുതെ ഇരുന്ന്‌ ടിവി കാണുന്ന യന്ത്രങ്ങള്‍ മാത്രമായി മാറുകയാണ്‌. ഇത്‌ വിവിധ രോഗങ്ങളിലേക്ക്‌ ഇവരെ നയിക്കുന്നു. പൊണ്ണത്തടി, പ്രമേഹം, ഹൃദ്രോഗങ്ങള്‍ എന്നിവ കുട്ടികള്‍ ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്‌.

മുന്‍കോപം

ഗെയിമുകളിലും ടിവിയിലും എപ്പോഴും മുഴുകുന്ന കുട്ടികള്‍ പൊതുവെ സ്വാര്‍ത്ഥരും സാമര്‍ത്ഥ്യമില്ലാത്തവരുമായി മാറുന്നു. സാഹചര്യത്തിലുണ്ടാവുന്ന നേരിയ മാറ്റം പോലും അവരെ ക്ഷുഭിതരാക്കും. ചെറിയ കാര്യങ്ങളില്‍ പോലും ശുണ്‌ഠി വരുന്ന പ്രകോപിതരായ ഒരു തലമുറയെ ആണ്‌ സാങ്കേതിക വിദ്യ ഉയര്‍ത്തി കൊണ്ടു വരുന്നത്‌.

സാങ്കല്‍പിക ലോകം

നമ്മള്‍ ജീവിക്കുന്ന ലോകത്തില്‍ നിന്നും വളരെ വ്യത്യസ്‌തമാണ്‌ നാല്‌ വശങ്ങളില്‍ ഒതുങ്ങുന്ന സ്‌ക്രീനിലെ ജീവിതം. സാങ്കേതിക വിദ്യയുമായുള്ള ബന്ധം കാരണം ഇവരുടെ വ്യക്തിത്വം കൂടുതല്‍ ഉണ്ടാകുന്നത്‌ ഈ സാങ്കല്‍പിക ലോകത്താണ്‌.ഇവിടെ തെറ്റായ ജീവിതമാണ്‌ അവര്‍ ജീവിക്കുന്നത്‌ , യാഥാര്‍ത്ഥ്യത്തിലേക്ക്‌ മടങ്ങി വരുമ്പോള്‍ ഇത്‌ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ

കാഴ്‌ച വൈകല്യം

നമ്മള്‍ക്ക്‌ ഒരു ജോടി കണ്ണുകള്‍ മാത്രമാണുള്ളത്‌. ഇവയുടെ പ്രവര്‍ത്തനം നിലനിര്‍ത്തുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്‌. സ്ഥിരമായി കൈയകലത്തില്‍, ചിലപ്പോള്‍ അതിലും കുറവില്‍ തുറിച്ച്‌ നോക്കുന്നത്‌ കണ്ണുകള്‍ക്ക്‌ ആയാസം നല്‍കും.ഇപ്പോള്‍ നിരവധി കുട്ടികളെ കണ്ണട വച്ച്‌ കാണേണ്ടി വരുന്നതിന്റെ പ്രധാന കാരണം ഇതാണ്‌.

Read more about: kid കുട്ടി
English summary

How Technology Spoils Kids

We may be beaming parents and grandparents of children who can easily understand how to use a computer and tablet, while we make efforts to master them. But do we really have something to be proud of here?
Story first published: Wednesday, October 29, 2014, 12:53 [IST]
X
Desktop Bottom Promotion