For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട ചില മര്യാദകള്‍

|

മാതാപിതാക്കള്‍ക്ക് കുട്ടികളോടുള്ള ഉത്തരവാദിത്വങ്ങള്‍ നിരവധിയാണ്. ഇവര്‍ ഇത് കൃത്യമായി പാലിയ്ക്കുമ്പോഴാണ് ഭാവിയിലെ നല്ല പൗരന്മാരായി കുട്ടികള്‍ വളരുന്നതും.

കുടുംബത്തിലെ മൂല്യങ്ങളാണ് കുട്ടികളിലെ ചിന്തകളേയും പ്രവൃത്തികളേയും സ്വാധീനിയ്ക്കുന്നതും ഇത് സമൂഹത്തിലേയ്ക്കിറങ്ങുമ്പോള്‍ ഇവര്‍ പ്രാവര്‍്ത്തികമാക്കുന്നതും. ഇക്കാര്യത്തില്‍ ഉപദേശങ്ങള്‍ നല്‍കാന്‍ മാത്രമല്ല, നല്ല മാതൃകകളാകാനും മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കണം.

കുട്ടിക്കുറുമ്പുകാരെ നിയന്ത്രിയ്ക്കാംകുട്ടിക്കുറുമ്പുകാരെ നിയന്ത്രിയ്ക്കാം

കുട്ടികളെ പ്രധാനമായും പഠിപ്പിച്ചിരിയ്‌ക്കേണ്ട ചില നല്ല മൂല്യങ്ങളും മര്യാദകളുമുണ്ട്. ഇവയെന്തൊക്കെയെന്നറിയൂ,

മുതിര്‍ന്നവരെ ബഹുമാനിയ്ക്കുക

മുതിര്‍ന്നവരെ ബഹുമാനിയ്ക്കുക

മുതിര്‍ന്നവരെ ബഹുമാനിയ്ക്കുകയെന്നത് കുട്ടികളെ പഠിപ്പിയ്‌ക്കേണ്ട ഒരു നല്ല ഗുണമാണ്.

 ക്ഷമ പറയാന്‍

ക്ഷമ പറയാന്‍

തെറ്റുകള്‍ ചെയ്താല്‍ ക്ഷമ പറയുകയെന്നത് പല കുട്ടികള്‍ക്കും മടിയാണ്. ക്ഷമ പറയാന്‍ കുട്ടികളെ പഠിപ്പിയ്ക്കുക.

ടേബിള്‍ മാനേഴ്‌സ്

ടേബിള്‍ മാനേഴ്‌സ്

കുട്ടികളെ ടേബിള്‍ മാനേഴ്‌സ് നിര്‍ബന്ധമായും പഠിപ്പിയ്ക്കണം. അല്ലാത്ത പക്ഷം മാതാപിതാക്കളായിരിയ്ക്കും പല സന്ദര്‍ഭങ്ങളിലും നാണം കെടേണ്ടി വരിക.

തര്‍ക്കുത്തരം

തര്‍ക്കുത്തരം

തര്‍ക്കുത്തരം പറയുന്ന സ്വഭാവം നല്ലതല്ലെന്ന പാഠവും കുട്ടികളെ പഠിപ്പിയ്ക്കുക.

പ്ലീസ്, താങ്ക്യൂ

പ്ലീസ്, താങ്ക്യൂ

പ്ലീസ്, താങ്ക്യൂ തുടങ്ങിയ വാക്കുകള്‍ പ്രയോഗിയ്ക്കാന്‍ പലര്‍ക്കും മടിയാണ്. ഇതില്‍ തെറ്റില്ലെന്ന കാര്യം കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുക.

വഴക്കാളി നല്ലതല്ല

വഴക്കാളി നല്ലതല്ല

വഴക്കാളികളും മുട്ടാളന്മാരുമായി വളരുന്ന കുട്ടികളുണ്ടാകും. ഇതും നല്ലതല്ലെന്നു കുട്ടികളെ പഠിപ്പിയ്ക്കുക.

സഹായിക്കാനുള്ള മനോഭാവം

സഹായിക്കാനുള്ള മനോഭാവം

മറ്റുള്ളവരെ സഹായിക്കാനുള്ള ഒരു മനോഭാവം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടു വരിക. ഇത് വളരെ പ്രധാനമാണ്.

അഭിനന്ദിയ്ക്കാന്‍

അഭിനന്ദിയ്ക്കാന്‍

നല്ല കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ അഭിനന്ദിയ്ക്കാന്‍ കുട്ടികളെ ശീലിപ്പിയ്ക്കുക.

സ്വന്തം കാര്യം

സ്വന്തം കാര്യം

സ്വന്തം കാര്യം മാത്രം നോക്കാതെ മറ്റുള്ളവരേയും വക വയ്ക്കാന്‍ കുട്ടികളെ പഠിപ്പിയ്ക്കണം.

ഒരേ രീതിയില്‍ കാണാന്‍

ഒരേ രീതിയില്‍ കാണാന്‍

ആളുകളെ നിറം, പണം, സ്ഥാനം തുടങ്ങിയ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാതെ ഒരേ രീതിയില്‍ കാണാന്‍ കുട്ടികളെ പഠിപ്പിയ്ക്കുക.

Read more about: kid കുട്ടി
English summary

Good Manners To Teach Kids

Teaching manners to kids is an important job for all parents. While parenting kids, remember the top ten manners you need to teach your kids. Here are the most important manners to teach your child.
Story first published: Tuesday, June 17, 2014, 11:44 [IST]
X
Desktop Bottom Promotion