കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കും ഭക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

മുതിര്‍ന്നവര്‍ പലരും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുമ്പോഴും കുട്ടികളുടെ കാര്യത്തില്‍ ഇത് ബാധകമല്ല. കുട്ടികള്‍ക്ക് പ്രായത്തിനൊത്ത വളര്‍ച്ചയും ശരീരഭാരവും വളരെ അത്യാവശ്യമാണ്.

ആവശ്യത്തിനു തൂക്കമില്ലാത്തത് കുട്ടികളിലെ രോഗപ്രതിരോധശേഷി ദുര്‍ബലമാക്കും. പെട്ടെന്ന് അസുഖങ്ങള്‍ വരാന്‍ കാരണമാകും.

മനോഹരമായ കുട്ടിക്കുറുമ്പുകള്‍

കുട്ടികള്‍ക്കു തൂക്കം വര്‍ദ്ധിയ്ക്കാന്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ സഹായിക്കും. ഇവയേതൊക്കെയെന്നു നോക്കൂ,

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ്

കാര്‍ബോഹൈഡ്രേറ്റ് കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ തൂക്കം വര്‍ദ്ധിയ്ക്കാന്‍ നല്ലതാണ്. ചോറ്, ഉരുളക്കിഴങ്ങ് എന്നിവ ഇതില്‍ ഉള്‍പ്പെടുത്താം.

ചോളം

ചോളം

പുഴുങ്ങിയ ചോളത്തില്‍ ബട്ടര്‍ ചേര്‍ത്തു കൊടുക്കുന്നതും കുട്ടികളുടെ തൂക്കം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും.

നെയ്യ്

നെയ്യ്

നെയ്യ് കുട്ടികള്‍ക്കു നല്‍കാവുന്ന മറ്റൊരു ഭക്ഷണമാണ്. ഇത് തൂക്കം വര്‍്ദ്ധിയ്ക്കാനും ശരീരത്തിന് രോഗപ്രതിരോധശേഷി നേടാനുമെല്ലാം ഉപകരിയ്ക്കും.

പ്രോട്ടീന്‍

പ്രോട്ടീന്‍

പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ് മറ്റൊന്ന്. ചിക്കന്‍, മുട്ട, മുളപ്പിച്ച ധാന്യങ്ങള്‍ എ്ന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ബട്ടര്‍

ബട്ടര്‍

ബട്ടര്‍, ക്രീം, മേപ്പിള്‍ സിറപ്പ് തുടങ്ങിയ കലോറിയടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ തൂക്കം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും.

കലോറി

കലോറി

കുട്ടികള്‍ക്കു ഭക്ഷണം തയ്യാറാക്കുമ്പോള്‍ കലോറി കൂടുതലുള്ള എന്തെങ്കിലും കൂടി ചേര്‍ക്കുക. ഉദാഹരണമായി ദോശയുണ്ടാക്കുമ്പോള്‍ നെയ്യു ചേര്‍ക്കാം. ബ്രെഡ് ടോസ്റ്റ് തയ്യാറാക്കുമ്പോള്‍ മുട്ട ഉള്ളില്‍ വയ്ക്കാം. ഇതെല്ലാം കുട്ടികളുടെ തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കും.

കൊഴുപ്പുള്ള പാല്‍

കൊഴുപ്പുള്ള പാല്‍

പാല്‍ നല്‍കുമ്പോള്‍ കൊഴുപ്പുള്ള പാല്‍ നല്‍കാം. സ്‌നാക്‌സായി തൂക്കം വര്‍ദ്ധിപ്പിയ്ക്കുന്ന ഗ്രനോല ബാര്‍, ബട്ടര്‍ കുക്കീസ് എന്നിവ നല്‍കാം.

നട്‌സ്

നട്‌സ്

ബദാം, കശുവണ്ടിപ്പരിപ്പ് പോലുള്ള നട്‌സ് കുട്ടികള്‍ക്ക് ആരോഗ്യകരവും അതേ സമയം തൂക്കം കൂട്ടാന്‍ ഉപകരിയ്ക്കുന്നതുമാണ്. ഇവ നല്‍കാം.

Read more about: kid, കുട്ടി
English summary

Foods For Weight Gain In Kids

It is always better to ensure that there is a healthy weight gain. While considering foods for weight gain in toddlers, prefer homemade foods and avoid junk foods. The following are some best foods for toddlers.
Story first published: Thursday, July 24, 2014, 12:31 [IST]
Subscribe Newsletter