കുട്ടികള്‍ നേടേണ്ട ചില കഴിവുകള്‍

Posted By: Super
Subscribe to Boldsky

എപ്പോഴും മാറികൊണ്ടിരിക്കുന്ന ഈ ലോകത്തില്‍ നേരിടേണ്ടി വരുന്ന എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ വളരെ പ്രധാനപ്പെട്ട ചില കഴിവുകള്‍ എല്ലാ കുട്ടികളും നേടിയിരിക്കണം എന്നാണ്‌ എന്റെ വിശ്വാസം . നിങ്ങളും അങ്ങനെ കരുതുന്നവെന്നാണ്‌ പ്രതീക്ഷ.

കുട്ടികളുടെ ദേഷ്യം നേരിടാന്‍ അഞ്ച് വഴികള്‍

കുട്ടികള്‍ സമര്‍ത്ഥരായി വളരുന്നതില്‍ സ്‌കൂളുകളിലെ പഠനത്തിന്റെ പങ്ക്‌ വളരെ വലുതാണ്‌. എന്നാല്‍ അധ്യാപകരില്‍ നിന്നും മാത്രം ലഭിക്കുന്ന അറിവുകള്‍ പോര കുട്ടികള്‍ക്ക്‌. രക്ഷകര്‍ത്താവ്‌ എന്ന നിലയില്‍ കുട്ടികള്‍ സമര്‍ത്ഥരാകുന്നതില്‍ നിങ്ങള്‍ക്കും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്തമുണ്ട്‌.

അപരിചതമായ ലോകത്തില്‍ പ്രതീക്ഷിക്കാതെ ഉണ്ടാകുന്ന കാര്യങ്ങളെ അഭിമുഖീകരിക്കാന്‍ എല്ലാ കുട്ടികളും പഠിച്ചിരിക്കേണ്ട 7 കാര്യങ്ങള്‍ ഇതാ;

1. അതിജീവനം

1. അതിജീവനം

ചിലപ്പോഴെല്ലാം ക്രൂരമാകുന്ന ഈ ലോകത്ത്‌ അതിജീവിക്കേണ്ടത്‌ എങ്ങനെയെന്ന്‌ എല്ലാ കുട്ടികളും അറിഞ്ഞിരിക്കേണം. എങ്ങനെ തീയുണ്ടാക്കണമെന്നും ഭക്ഷണവും വെള്ളവും കണ്ടെത്തണമെന്നും സ്വയം പ്രതിരോധിക്കണമെന്നും വിവിധ ഉപകരണങ്ങള്‍ ഉപയോഗിക്കണമെന്നും കുറഞ്ഞത്‌ അറിഞ്ഞിരിക്കണം. ഇതില്‍ പലതും ഇന്നത്തെ കുട്ടികള്‍ക്കറിയില്ല. കാരണം ഇതൊന്നും പരീക്ഷക്കാനുള്ള അവസരം അവര്‍ക്ക്‌ ലഭിച്ചിട്ടില്ല. അതിനാല്‍ രക്ഷകര്‍ത്താവെന്ന നിലയില്‍ നിങ്ങള്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങള്‍ കുട്ടികള്‍ക്ക്‌ പറഞ്ഞു കൊടുക്കണം.അങ്ങനെയെങ്കില്‍ കഠിനമായ സാഹചര്യങ്ങളിലും സ്വയം സംരക്ഷിക്കാന്‍ അവര്‍ക്ക്‌ കഴിയും. ഇത്തരം അറിവുകള്‍ പ്രയോജനപ്പെടുത്തേണ്ട സാഹചര്യത്തില്‍ അവര്‍ എപ്പോഴാണ്‌ എത്തുന്നതെന്ന്‌ നിങ്ങള്‍ക്ക്‌ അറിയാന്‍ കഴിയില്ല.

2. ഭക്ഷണം തയ്യാറാക്കല്‍

2. ഭക്ഷണം തയ്യാറാക്കല്‍

ഓമ്പതോ പത്തോ വയസ്സായ കുട്ടികളെ കുറിച്ചാണ്‌ ഇവിടെ പറയുന്നത്‌. എല്ലാ കുട്ടികളും മറ്റൊരാളുടെ സഹായമില്ലാതെ തന്നെ ഏതെങ്കിലും ഒരു ലളിതമായ ഭക്ഷണം തനിയെ ഉണ്ടാക്കാന്‍ അറിഞ്ഞിരിക്കണം.

ഇത്‌ അവരെ പഠിപ്പിക്കുകയാണെങ്കില്‍ കൂടുതല്‍ സ്വതന്ത്രരും ശക്തരമാണ്‌ തങ്ങള്‍ എന്ന തോന്നല്‍ അവരില്‍ ഉണ്ടാകും. എപ്പോഴും നിങ്ങളെ അത്ഭുതപ്പെടുത്താന്‍ അവര്‍ക്ക്‌ കഴിയും. കഠിനമായ ജോലികള്‍ക്ക്‌ ശേഷം വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ നിങ്ങളുടെ കുട്ടി ചൂടുള്ള ഭക്ഷണം തയ്യാറാക്കി കാത്തിരിക്കുന്നത്‌ ഒന്ന്‌ സങ്കല്‍പിച്ചു നോക്കൂ. അതിലും മനോഹരമായ അനുഭവം മറ്റെന്തുണ്ട്‌. നിങ്ങളെ അവര്‍ എത്ര സ്‌നേഹിക്കുന്നു എന്ന്‌ പ്രകടിപ്പിക്കാനുള്ള മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണത്‌.

3. എഴുത്ത്‌ എഴുതല്‍

3. എഴുത്ത്‌ എഴുതല്‍

ഓണ്‍ലൈനായി എല്ലാം ചെയ്യാന്‍ കഴിയുന്ന ഈ കാലത്ത്‌ ഈ കഴിവിന്റെ ആവിശ്യമുണ്ടോ എന്ന്‌ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകാം. ഇന്നത്തെ ലോകത്ത്‌ ഇപ്പോഴും കത്തുകള്‍ നിരവധി ഉപയോഗിക്കുന്നുണ്ട്‌. ഇതില്‍ പലതും ഇന്റര്‍നെറ്റ്‌ വഴിയാണ്‌ അയക്കുന്നത്‌.

ഒരുപോലെ തോന്നിപ്പിക്കുമെങ്കിലും ഇമെയിലും എഴുത്ത്‌ തികച്ചും ഒരുപോലെയല്ല. ഒരു എഴുത്ത്‌ എഴുതുന്നതിന്‌ കൂടുതല്‍ ഔപചാരികമായിട്ടുള്ള ഭാഷയാണ്‌ ഉപയോഗിക്കുന്നത്‌ അതിന്‌ പ്രത്യേക ഘടനയുമുണ്ട്‌. മറുപടി അയക്കുമെന്ന്‌ ഉറപ്പുള്ള ബന്ധുക്കള്‍ക്ക്‌ എഴുത്തെഴുതാന്‍ കുട്ടികളെ സഹായിക്കുക.

4. ചെറിയ വീട്ടുജോലികള്‍

4. ചെറിയ വീട്ടുജോലികള്‍

വൃത്തിയാക്കല്‍, തുണി അലക്കല്‍, പാത്രം കഴുകല്‍ പോലെ വീട്ടിലെ ചെറിയ ജോലികള്‍ ചെയ്യാന്‍ എല്ലാ കുട്ടികളും അറിഞ്ഞിരിക്കണം. വീട്ടില്‍ വിവിധ കാര്യങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ കുട്ടികളെ അനുവദിക്കുക. ഇത്തരം പണികള്‍ക്ക്‌ അവരില്‍ നിന്നും വലിയ ശ്രമത്തിന്റെ ആവശ്യമില്ല എന്നാല്‍, അവര്‍ക്കും ചില ഉത്തരവാദിത്തങ്ങള്‍ നല്‍കാന്‍ ഇത്‌ സഹായിക്കും. ശുചിത്വത്തിന്റെ പ്രാധാന്യത്തെ കുറിച്ച്‌ കുട്ടികളെ പഠിപ്പിക്കാനും വീട്ടുപകരണങ്ങള്‍ സൂക്ഷിക്കുന്നതിന്‌ ചെയ്യേണ്ടത്‌ എന്തെല്ലാമാണന്ന്‌ കുട്ടികള്‍ക്ക്‌ മനസ്സിലാകുന്നതിനും ഇത്‌ സഹായിക്കും.

5. പ്രശ്‌ന പരിഹാരം

5. പ്രശ്‌ന പരിഹാരം

കുട്ടികള്‍ എത്ര ചെറുതാണെങ്കിലും വലുതാണെങ്കിലും പ്രശ്‌ന പരിഹാരത്തിനുള്ള കഴിവ്‌ വികസിപ്പിച്ചെടുക്കേണ്ടത്‌ അത്യാവശ്യമാണ്‌. വിവിധ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിന്‌ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതിനും അന്വേഷണം നടത്തുന്നതിനും കുട്ടികളെ പ്രോത്സാഹിപ്പിക്കുക. കുട്ടികളുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന്‌ അവരെ സഹായിക്കാതിരിക്കുക. ചിലപ്പോഴൊക്കെ പരജായപ്പെട്ടാലും മികച്ച പരിഹാരം കണ്ടെത്തുന്നതിന്‌ ഉത്തരം തിരയുന്നതിന്‌ അവരെ അനുവദിക്കുക . തോല്‍വികളില്‍ നിന്നും അവര്‍ പഠിക്കുന്നുണ്ടെന്നും വീണ്ടും പരിശ്രമിക്കാന്‍ അവര്‍ക്ക്‌ ഭയമില്ലന്നും ഉറപ്പു വരുത്തുക.

6. സ്വയം സന്തോഷമായിരിക്കുക

6. സ്വയം സന്തോഷമായിരിക്കുക

സ്വതന്ത്രരായിരിക്കാനും ജീവിതം ആസ്വദിപ്പിക്കാനും കുട്ടികളെ പഠിപ്പിക്കുക. ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്താനുള്ള കഴിവ്‌ വികസിപ്പിക്കുക. സ്വയം സന്തോഷവാരായിരിക്കാന്‍ അവരെ പഠിപ്പിക്കുക. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന്‌ മറ്റുള്ളവരെ ആശ്രയിക്കരുതെന്ന്‌ അവരോട്‌ പറയുക.

കുട്ടികളുടെ സ്വകാര്യത പരിഗണിക്കുകയും അവര്‍ക്ക്‌ സ്വന്തമായി സമയം അനുവദിക്കുകയും ചെയ്യുക. അങ്ങനെയെങ്കില്‍ സ്വപ്‌നം കാണാനും സ്വയം എന്താണന്നും എന്തുവേണമെന്നും കണ്ടെത്താനും അവര്‍ക്ക്‌ അവസരം ലഭിക്കും. വൈകാരികമായി മുതിര്‍ന്നവരെപ്പോലെ സുരക്ഷിതത്ത്വബോധം അവര്‍ക്കുണ്ടാവുകയും തെറ്റായ തെരഞ്ഞെടുപ്പുകള്‍ നടത്താതിരിക്കുകയും ചെയ്യും. മറ്റുള്ളവരാല്‍ സ്‌നേഹിക്കപ്പെടുന്നില്ല എന്ന ഭയം ഇവര്‍ക്കുണ്ടാകില്ല.

7. സഹാനുഭൂതി

7. സഹാനുഭൂതി

ഓരോസമയവും നമ്മള്‍ നേടിയെടുക്കേണ്ട കഴിവുകളില്‍ ഒന്നാണ്‌ സഹാനുഭൂതി. സഹാനുഭൂതി ഉള്ളവരാകാന്‍ അധികം വൈകരുത്‌. മറ്റുള്ളവരുടെ സുഖം കണക്കിലെടുക്കുന്നവരും സഹന ശീലരും ബഹുമാനമുള്ളവരും മറ്റുള്ളവരെ സന്തോഷിപ്പിക്കുന്നതില്‍ സന്തോഷം കണ്ടെത്തുന്നവരും ആയിരിക്കാന്‍ കുട്ടികളെ വളരെ ചെറിയപ്രായത്തില്‍ തന്നെ പഠിപ്പിക്കുക. എന്താണ്‌ സഹാനുഭൂതി എന്ന്‌ അവര്‍ക്ക്‌ മനസ്സിലാക്കി കൊടുക്കുന്നതിന്‌ നല്ല ഉദാഹരണങ്ങള്‍ കാണിച്ചു കൊടുക്കുക.

ചുറ്റുമുള്ളവരെ എപ്പോഴും സഹായിക്കുന്നവരും അനുകമ്പയുള്ളവരുമായി അവരെ മാറ്റുക.

ഭാവിയില്‍ ഈ ലോകം എങ്ങനെ മാറുമെന്നോ മുമ്പിലുണ്ടാകുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ എന്തെല്ലാം കഴിവുകളാണ്‌ കുട്ടികള്‍ക്ക്‌ വേണ്ടി വരികയെന്നോ നിങ്ങള്‍ക്കിപ്പോള്‍ അറിയാന്‍ കഴിയില്ല. അതിനാല്‍

ജീവിതത്തില്‍ പിന്നീടുണ്ടാകുന്ന എല്ലാ കാര്യങ്ങളെയും നേരിടാന്‍ കുട്ടികളെ തയ്യാറാക്കുക. നിങ്ങളുടെ കുട്ടികളെ എന്തെല്ലാം കഴിവുകള്‍ പഠിപ്പിക്കാന്‍ കഴിയും? എല്ലാ കുട്ടികള്‍ക്കും ഉണ്ടായിരിക്കേണ്ട മറ്റ്‌ പ്രധാന കഴിവുകളെന്തെങ്കിലും നിങ്ങള്‍ക്കറിയാമോ? ഈ നിരിയില്‍ ചേര്‍ക്കേണ്ട മറ്റ്‌ കാര്യങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്‌ക്കുക.

Read more about: kid കുട്ടി
English summary

7 Very Important Skills Every Child Should Learn

As parents, it’s basically your responsibility to help your children become the happy and accomplished adults you want them to be someday.
Story first published: Tuesday, July 1, 2014, 11:04 [IST]