For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നല്ലൊരു രണ്ടാനച്ഛനാകാന്‍

By Shameer.K.A
|

നിങ്ങളൊരു രണ്ടാനച്ഛനായി മാറുകയെന്നത് ജീവിതത്തിന്റെ് പ്രധാനപ്പെട്ട ഒരു ചവിട്ടുപടിയാണ്. താന്‍ ജന്മം നൽകിയ പിതാവ് ആവുന്നതിൽ നിന്ന് തീര്ത്തും വ്യത്യസ്തമാണ് രണ്ടാനച്ഛനാവുക എന്നത്. നിങ്ങളുടെ പിതൃത്വത്തെ അംഗീകരിക്കുന്നതിന് നിരവധി പ്രതിസന്ധികളെ നേരിടേണ്ടി വരും. ജന്മം നൽകിയ കുട്ടിയുടെ പിതാവ് എന്ന പദവി പ്രകൃത്യാ തന്നെ നിങ്ങൾക്ക് കൈവരും. എന്നാൽ മറ്റൊരാളുടെ ചെരുപ്പ് ധരിക്കുന്നതുപോലെയാണ് രണ്ടാനച്ഛനാവുക എന്നാൽ സംഭവിക്കുന്നത്.

സ്വന്തം പിതാവുമായി ഒത്തുപോയിരുന്ന കുട്ടികളോട് ഒരു രണ്ടാനച്ഛന്റെം സ്ഥാനം കൈവരിക്കുക എന്നത് അൽപം ബുദ്ധിമുട്ടാണ്.

കുട്ടികളുടെ യഥാര്ത്ഥ പിതാക്കന്മാാരുമായി അവര്ക്കു ള്ള ബന്ധത്തെ ബഹുമാനിച്ചും അതേസമയം അവരിൽ അതീവതത്പരരായും വേണം പെരുമാറാന്‍. അവരുടെ സ്വീകാര്യത ലഭിക്കുന്നതിന് നിങ്ങൾ ക്ഷമയോടെ കാത്തിരിക്കണം. ചില അവസരങ്ങളിൽ ആദ്യമേതന്നെ ഈ സ്വീകാര്യത ലഭിച്ചേക്കാം. എന്നാൽ പലപ്പോഴും അവരുടെ അന്തര്‍‍വൃത്തത്തിനുള്ളിലേക്ക് പുതിയൊരാളെ സ്വീകരിക്കുക എന്നത് ബുദ്ധിമുട്ടായിത്തോന്നാന്നാണ് ഇടയാകാറ്.

രണ്ടാനച്ഛൻ എന്ന പദവി കൈവരിക്കുന്നതിന് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് കുട്ടികളുടെ യഥാര്ത്ഥ പിതാവ് ജീവിച്ചിരിക്കുന്നെണ്ടെങ്കിലാണ്. ചിലപ്പോൾ യഥാര്ത്ഥക പിതാക്കൻമാർ അവരോട് വളരെ സ്നേഹപൂര്വ്വം പെരുമാറുന്ന ആളായിരിക്കാം. ഇത്തരം അവസരത്തിൽ ആ സ്ഥാനത്തേക്ക് കയറി നിങ്ങൾ ഇരിക്കേണ്ടതില്ല. കുട്ടികളുമായി ബന്ധപ്പെടാൻ നിങ്ങൾ നിങ്ങളുടേതായ വഴി സ്വീകരിക്കുക. അവര്ക്ക് അവരുടേതായ സ്ഥാനം നൽകുക.

1.ക്ഷമയോടെ നിൽക്കുക

1.ക്ഷമയോടെ നിൽക്കുക

പലപ്പോഴും രണ്ടാനച്ഛൻ കയറിവരുന്ന സാഹചര്യത്തിൽ കുട്ടികൾ തങ്ങളുടെ കുടുംബം ഛിദ്രമായതിന്റെന മുറിവിൽ നിൽക്കുകയാവാം. ഇത്തരമൊരവസരത്തിൽ പുതിയ ഒരു ബന്ധം തുടങ്ങുക എന്നത് അവര്ക്ക് ഭീഷണിയായി തോന്നിയേക്കാം. എല്ലാം കാലം ഉണക്കും. എപ്പോഴും നിങ്ങൾ നിങ്ങളുടെ മനസ്സിനെ നല്ല രീതിയിൽ ക്ഷമയോടെ നിലനിർത്തുകയാണ് വേണ്ടത്.

2.സമയം ചിലവഴിക്കുക

2.സമയം ചിലവഴിക്കുക

സ്കൂൾജോലികൾ, പ്രോജക്ട്, എന്നിവയെ സഹായിക്കുക സ്പോര്ട്സ്ൾ പരിപാടികളിൽ പങ്കെടുക്കുക, സ്കൗട്ട് പോലുള്ള പരിപാടികളിൽ പങ്കെടുക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്ക് ഒരു അംഗീകാരം കൈവരും. അവരുടെ കൂടുതൽ കാര്യങ്ങളിൽ നിങ്ങൾ പങ്കെടുക്കുന്തോറും അത്രയും പെട്ടെന്ന് തന്നെ നിങ്ങളുടെ രണ്ടാനച്ഛൻ എന്ന പദവി അംഗീകരിക്കപ്പെടുകയും അവരുടെ ജീവിതത്തിൽ നിങ്ങൾക്ക് സ്ഥാനം കൈവരുകയും ചെയ്യും.

3.കുട്ടികളുണ്ടാവുന്ന സമയം

3.കുട്ടികളുണ്ടാവുന്ന സമയം

നിങ്ങൾക്ക് പുതിയ ഒരു കുട്ടി ജനിക്കുകയാണെങ്കിൽ കുട്ടിയും അവരുമായി കൂടുതൽ ഇടപഴകുന്ന അവസരങ്ങളുണ്ടാക്കുക. ഇത്തരം അവസരങ്ങളുണ്ടാക്കുന്നത് വഴി പരസ്പരമുള്ള സമ്പര്ക്കം വര്‍ദ്ധിക്കുകയും പരസ്പരം ഇടപഴകാനുള്ള കൂടുതൽ സാഹചര്യങ്ങൾ ഉണ്ടാവുകയും സ്വന്തം കുട്ടിയെയും അവരെയും താന്‍ എത്ര സമഭാവത്തോടെയാണ് കാണുന്നത് എന്ന് അവരെ ബോധവൽക്കരിക്കാനും ശ്രമിക്കുക.

4.ആശയസംവേദനം

4.ആശയസംവേദനം

നിങ്ങൾ അവരുമായി ഏതു സമയത്തും സംസാരിക്കാൻ സന്നദ്ധനാണെന്നും സംസാരിക്കുമ്പോൾ അവര്‍ പറയുന്നത് ശ്രദ്ധയോടെ നിങ്ങൾ ശ്രവിക്കാറുണ്ടെന്നും അവരെ മനസ്സിലാക്കിക്കുക. അവരുടെ വ്യത്യസ്തമായ പെരുമാറ്റങ്ങളെ തുറന്ന മനസ്സോടെ സ്വീകരിക്കുക. പരസ്പരമുള്ള സംഭാഷണങ്ങൾ കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കും.

5.സ്വകാര്യത നൽകുക

5.സ്വകാര്യത നൽകുക

അവരുമായി നല്ലൊരു ബന്ധം സൃഷ്ടിക്കാൻ നിങ്ങൾ എത്ര തൽപരരാണെങ്കിൽക്കൂടി അവരുടേതായ ഇടങ്ങളെയും സ്വകാര്യതയെയും മാനിക്കുക. അവരുടെ കാര്യങ്ങളിൽ ഇടപെടുമ്പോൾ ഔപചാരികതയോടു കൂടിത്തന്നെ അനുവാദം ചോദിക്കുക. നിങ്ങൾ എത്രമാത്രം സഹായം അവര്ക്ക് ചെയ്യുന്നുണ്ടെങ്കിൽത്തന്നെയും യഥാര്ത്ഥ പിതാവ് ജീവിച്ചിരിക്കുന്നുണ്ടെങ്കിൽ അവർ പിന്തുടരാൻ ഇഷ്ടപ്പെടുന്നത് അവരെയായിരിക്കും.

6.താങ്ങാവുക.

6.താങ്ങാവുക.

നല്ലൊരു രണ്ടാനച്ഛനാവാൻ ഏറ്റവും അവശ്യം വേണ്ടതാണിത്. അവരുടെ ജീവിതത്തിലും അവർ തെരഞ്ഞെടുക്കുന്ന കാര്യങ്ങളിൽ ആവശ്യത്തിന് താങ്ങ് നൽകാൻ നിങ്ങൾക്ക് കഴിയണം. എല്ലാത്തിലുമുപരി അവരുടെ ജീവിതം തെരഞ്ഞെടുക്കാൻ അവര്ക്ക്വ അവരുടേതായ സ്വാതന്ത്രം ഉണ്ട്. നിങ്ങൾ ചെയ്യേണ്ടത് അവര്‍ക്ക് താങ്ങു നൽകുകയും പ്രോൽസാഹിപ്പിക്കുകയുമാണ്.

English summary

Tips being good step dad

It is a major step forward when you are becoming a step father. To become a dad with birth of new child is totally different to becoming a step father. You will have lot of new challenges that separate those from taking mantle of fatherhood.
Story first published: Wednesday, December 18, 2013, 14:40 [IST]
X
Desktop Bottom Promotion