For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളെ നല്ല ഭക്ഷണം കഴിപ്പിക്കാനുള്ള വഴികള്‍

കുട്ടികളെ ഭക്ഷണം കഴിയ്പ്പിക്കാം

By Lekhaka
|

ചോക്ലേറ്റല്ലാതെ ഈ കുട്ടിക്ക് ഒന്നും വേണ്ട.സ്വന്തം കുഞ്ഞിനെക്കുറിച്ച് പലരും പറയുന്നത് കേള്‍ക്കാം ഈ വാചകം. കുട്ടികള്‍ നല്ല ഭക്ഷണം കഴിക്കുന്നില്ലെന്നത് എല്ലാം രക്ഷിതാക്കളുടേയും പതിവ് പരാതിയാണ്.ഇത് പരിഹരിക്കുക എത്ര എളുപ്പമുള്ള പണിയല്ല. എന്നാലും വളരുന്ന പ്രായത്തില്‍ ആവശ്യമായ പോഷണം ഉള്ളില്‍ ചെന്നില്ലെങ്കില്‍ അത് പല അസുഖങ്ങളും വരുത്തി വച്ചേക്കും .

നിങ്ങളുടെ കുട്ടികളെ മര്യാദരാമന്‍മാരാക്കി ഭക്ഷണം കഴിപ്പിക്കാന്‍ ഇതാ ചില വിദ്യകള്‍. ഇതൊന്നു പരീക്ഷിച്ചു നോക്കൂ.

ഇഷ്ടമാകുന്ന ഭക്ഷണം

ഇഷ്ടമാകുന്ന ഭക്ഷണം

കുടുംബത്തില്‍ എല്ലാവര്‍ക്കും ഇഷ്ടമാകുന്ന ഭക്ഷണം തന്നെ മേശമേല്‍ എത്തിക്കാം. അതില്‍ കുട്ടി ഒഴിവാക്കുന്ന ഒന്നോ രണ്ടോ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക.ഇഷ്ടവിഭവങ്ങള്‍ക്കിടയില്‍ അറിയാതെ കുട്ടി അതും കഴിച്ചുകൊള്ളും.

കുറച്ചു മാത്രം

കുറച്ചു മാത്രം

കുട്ടികള്‍ക്ക് കുറച്ചു മാത്രം വിളമ്പുക. ഭക്ഷണം വെറുതേ കളയാതിരിക്കാന്‍ ഇത് സഹായിക്കും.

സുഹൃത്ത്‌

സുഹൃത്ത്‌

ധൃതിയില്ലാതെ നന്നായി ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ ഏതെങ്കിലും സുഹൃത്തിനെക്കൂടി ഭക്ഷണത്തിന് വിളിക്കാം.കൂട്ടുകാരനൊപ്പം അവനെപ്പോലെ ഭക്ഷണം കഴിക്കാന്‍ കുഞ്ഞ് ശ്രമിച്ചേക്കാം.

നിര്‍ബന്ധിച്ച് കഴിപ്പിക്കരുത്

നിര്‍ബന്ധിച്ച് കഴിപ്പിക്കരുത്

ഇഷ്ടമില്ലാത്ത ഭക്ഷണം കുഞ്ഞിനെ നിര്‍ബന്ധിച്ച് കഴിപ്പിക്കരുത്.

പ്ലേറ്റ് മാറ്റാം

പ്ലേറ്റ് മാറ്റാം

കുട്ടി ഭക്ഷണം കൊണ്ട് കളിക്കുന്നത് കണ്ടാല്‍ ദേഷ്യപ്പെടാതെ മുന്നില്‍ നിന്നും പ്ലേറ്റ് മാറ്റാം.

പ്രശംസ

പ്രശംസ

ഭക്ഷണസമയത്ത് കുഞ്ഞിനെക്കുറിച്ച് സംസാരിക്കുകയും പുകഴ്ത്തിപ്പറയുകയുമാകാം. അത് ആസ്വദിച്ച് അവന്‍ പ്ലേറ്റ്കാലിയാക്കും.

ലഘുഭക്ഷണങ്ങളും പാനീയങ്ങളും

ലഘുഭക്ഷണങ്ങളും പാനീയങ്ങളും

ഭക്ഷണസമയത്തോടടുത്ത് ലഘുഭക്ഷണങ്ങളും പാനീയങ്ങളും മറ്റും കുഞ്ഞിന് കൊടുക്കാതിരിക്കുക. അത് കുട്ടിക്കുള്ള വിശപ്പില്ലാതാക്കും.

പുതിയ രുചികള്‍

പുതിയ രുചികള്‍

പോഷകസമ്പുഷ്ടമായ പുതിയ രുചികള്‍ കുഞ്ഞിന് പരിചയപ്പെടുത്താം.അത് അവര്‍ക്ക് നന്നായി ഇഷ്ടപ്പെടും.

ഇഷ്ടമില്ലാത്ത വിഭവം കുറച്ച്‌

ഇഷ്ടമില്ലാത്ത വിഭവം കുറച്ച്‌

ഭക്ഷണത്തില്‍ കുട്ടിക്ക് വളരെ ഇഷ്ടപ്പെട്ട ഏതെങ്കിലും ഒരു വിഭവം ഉള്‍പ്പെടുത്താന്‍ മറക്കരുത്.മേശമേല്‍ കൊണ്ടുവയ്ക്കുന്ന ഭക്ഷണത്തില് എല്ലാ വിഭവങ്ങളും എല്ലാവരും നിര്‍ബന്ധമായി കഴിച്ചിരിക്കണമെന് നിയമം വയ്ക്കാം.എല്ലാവരും കഴിക്കുമ്പോള്‍ ഇഷ്ടമില്ലാത്തതാണെങ്കിലുംകുട്ടി കഴിക്കാന്‍ നിര്‍ബന്ധിതനാകും.അതേസമയം ഇഷ്ടമില്ലാത്ത വിഭവം കുട്ടിക്ക് കഴിക്കാനാവുന്നത്ര മാത്രം കൊടുക്കുക.

ഭക്ഷണം കഴിയ്ക്കാനുള്ള ഒരുക്കം

ഭക്ഷണം കഴിയ്ക്കാനുള്ള ഒരുക്കം

ഭക്ഷണം കഴിക്കാനുള്ള ഒരുക്കത്തില്‍ വീട്ടിലെ എല്ലാവരും പങ്കു ചേരണം.അത് കുഞ്ഞിനും ഭക്ഷണത്തോട് ഇഷ്ടമുണ്ടാക്കും.

ഉപ്പ്

ഉപ്പ്

ഹൈപ്പര്‍ടെന്‍ഷനില്ലാത്ത കുട്ടികള്‍ക്കുള്ള ഭക്ഷണത്തില്‍ ഉപ്പ്കുറയ്ക്കേണ്ടതില്ല. അതേസമയം സോസുകളുടേയും ഫാസ്റ്റ്

ഫുഡുകളുടേയും കൃത്രിമരുചികളുടേയും അളവ് കുറയ്ക്കാം.

ഭക്ഷണങ്ങള്‍

ഭക്ഷണങ്ങള്‍

ആരോഗ്യപ്രദമായ ലഘുഭക്ഷണങ്ങള്‍ മാത്രം വീട്ടില്‍ സൂക്ഷിക്കുക.

പഴങ്ങള്‍

പഴങ്ങള്‍

ഭക്ഷണത്തിന് മുന്‍പ് കുഞ്ഞിന് വിശന്നാല്‍ പോഷകമില്ലാത്ത ജങ്ക് ഫുഡിന് പകരം പഴങ്ങള്‍ കൊടുക്കാം.

 ഭക്ഷണങ്ങള്‍ കലോറി കുറഞ്ഞത്

ഭക്ഷണങ്ങള്‍ കലോറി കുറഞ്ഞത്

ഇടനേരങ്ങളില്‍ കൊറിക്കാന്‍ കൊടുക്കുന്ന ഭക്ഷണങ്ങള്‍ കലോറി കുറഞ്ഞത് കൊടുത്താല്‍ മതിയാകും. ആവിയില്‍ വച്ച ചോളം,ചോളപ്പൊരി,പനീര്‍ സാന്‍വിച്ച് പച്ചക്കറികള്‍,കടല,മോര് തൈര് എന്നിവയെല്ലാം കൊടുക്കാം.

ഉച്ചഭക്ഷണം

ഉച്ചഭക്ഷണം

കുട്ടിക്ക് സ്കൂളിലേക്ക് കൊണ്ടുപോകാനുള്ള ഉച്ചഭക്ഷണം നേരത്തേ ഒരുക്കി വയ്ക്കാം. രാവിലത്തെ തിരക്ക് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

ഭക്ഷണത്തിനിടെ തമാശകള്‍

ഭക്ഷണത്തിനിടെ തമാശകള്‍

ഭക്ഷണസമയം ഒരു നേരംപോക്കാക്കാന്‍ ശ്രദ്ധിക്കണം. അതിനായി ഭക്ഷണത്തിനിടെ തമാശകള്‍ പറയാം.ആരോഗ്യപ്രദമായ ഭക്ഷണം നിങ്ങളും ശീലിക്കുക.ഓര്‍ക്കുക നിങ്ങളെ കണ്ടാണ് കുഞ്ഞ് പഠിക്കുന്നത്.

പാല്‍

പാല്‍

ഭക്ഷണത്തിനു പകരം പാല്‍ കൊടുക്കരുത്‌

കുടുംബം ഒന്നിച്ച്‌

കുടുംബം ഒന്നിച്ച്‌

കുടുംബമൊന്നിച്ച് കുട്ടികളേയും കൂട്ടി നടക്കാന്‍ പോകാം. അതുപോലെ ദീര്‍ഘദൂരയാത്രകളും നടത്താം.ടെലിവിഷനും കംപ്യൂട്ടര്‍ ഗെയിമുകള്‍ക്കും മുന്നില്‍ കുട്ടികള്‍ ചടച്ചിരിക്കുന്നത് ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും. ജീവിതക്രമത്തില്‍ നിങ്ങള്‍ വരുത്തുന്ന ഈ കൊച്ചു കൊച്ചു മാറ്റങ്ങള്‍. നിങ്ങളുടെ കുഞ്ഞിനെ ആരോഗ്യവാനും ഉത്സാഹിയുമാക്കുമെന്ന കാര്യം എപ്പോഴും മനസ്സില്‍ വയ്ക്കുക.

Read more about: kid കുട്ടി
English summary

Basic Healthy Eating Guidlines For Kids

Basic Healthy Eating Guidlines For Kids
X
Desktop Bottom Promotion