For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകം അച്ഛനും വഴങ്ങും!

|

Cooking
ഇക്കാലത്ത് പാചകവും കുട്ടിയെ വളര്‍ത്തലും സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമല്ല. ഉദ്യോഗസ്ഥകളായ സ്ത്രീകള്‍ക്ക് പലപ്പോഴും വീടിനു പുറത്ത് പോകേണ്ടി വരാറുണ്ട്. ഇത്തരം അവസരങ്ങളില്‍ കുട്ടികളെ നോക്കുക, പാചകം ചെയ്യുക തുടങ്ങിയ കാര്യങ്ങള്‍ അച്ഛനേറ്റെടുക്കേണ്ടി വരുന്നു.

മിക്കവാറും കുട്ടികളാകട്ടെ ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്നവരാണ്. അതുകൊണ്ട് അവര്‍ക്കിഷ്ടമുള്ള ഭക്ഷണം പാചകം ചെയ്യുകയെന്നത് അല്‍പം ക്ഷമ വേണ്ട ഒന്നാണ്.

അടുക്കളയില്‍ കയറുന്ന അച്ഛനെ സഹായിക്കുന്ന ചില പൊടിക്കൈകളിതാ,

ഭാര്യ കുറച്ചു ദിവസത്തേക്കായി പോകുകയാണെങ്കില്‍ അതിനു മുന്‍പു തന്നെ ഒരുമിച്ചു പോയി വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. പാചകത്തിന് ഭാര്യ വാങ്ങിക്കുന്ന സാധനങ്ങള്‍ തന്നെ വാങ്ങ്ി സൂക്ഷിക്കുന്നതായിരിക്കും നല്ലത്.

ഇപ്പോള്‍ മുന്‍പേ തയ്യാറാക്കി പാക്കറ്റിലാക്കി വച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ ലഭ്യമാണ്. ഇവ വാങ്ങിയാല്‍ ചൂടാക്കി ഉപയോഗിക്കാന്‍ സാധിക്കും. എന്നാല്‍ വാങ്ങിക്കുമ്പോള്‍ ഇവ കാലാവധി കഴിഞ്ഞതാണോ എന്നു നോക്കി വാങ്ങണം.

ബ്രെഡ്, പാല്‍, മുട്ട എന്നിവ കുട്ടികള്‍ക്കായി നല്‍കാവുന്നതാണ്. മുട്ട പുഴുങ്ങിക്കൊടുക്കാനും ഓംലറ്റുണ്ടാക്കാനും വളരെ എളുപ്പമാണ്. ഇതിനൊപ്പം ജ്യൂസും നല്‍കാവുന്നതാണ്. വൈവിധ്യത്തോടൊപ്പം പോഷകമൂല്യവും ഇതിനുണ്ട്. കുട്ടികള്‍ക്കും ഇഷ്ടമാകും.

മാക്രോണി, നൂഡില്‍സ്, പാസ്ത തുടങ്ങിയവ പാചകം ചെയ്യാന്‍ വളരെ എളുപ്പമാണ്. ഇവയുണ്ടാക്കേണ്ട വിധം പാക്കറ്റിനു പുറത്തു തന്നെ എഴുതിയിട്ടുണ്ടാകും. പച്ചക്കറികളും വെണ്ണയും ചേര്‍ത്ത് സാന്‍ഡ്‌വിച്ച് ഉണ്ടാക്കാനും ബുദ്ധിമുട്ടില്ല. വീട്ടില്‍ മൈക്രോവേവ് ഓവനുണ്ടെങ്കില്‍ കാര്യങ്ങള്‍ ഒന്നുകൂടി എളുപ്പമാകും.

ഇന്റര്‍നെറ്റില്‍ നിന്നും എളുപ്പത്തിലുണ്ടാക്കാവുന്ന രുചികരവും വൈവിധ്യമുള്ളതുമായ പാചകക്കുറിപ്പുകള്‍ ലഭ്യമാണ്. സാധാരണ ഭക്ഷണത്തില്‍ നിന്നും വ്യത്യസ്തമായവ കഴിക്കാന്‍ കുട്ടികള്‍ക്കും താല്‍പര്യമുണ്ടാകും.

English summary

simple,tips, dad, cooking, kid, പാചകം, അച്ഛനും, വഴങ്ങും

Taking care of a child is no longer a mother's responsibility alone. Every dad too, has his share of raising the child, as most mothers are working away from home
Story first published: Thursday, September 22, 2011, 15:40 [IST]
X
Desktop Bottom Promotion