For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക

|

Toddler
ഇപ്പോഴത്തെ മിക്കവാറും കുട്ടികള്‍ ചിപ്‌സും കഴിച്ച് ടിവിക്കു മുന്നില്‍ കുത്തിയിരുന്ന് കാര്‍ട്ടൂണ്‍ കാണുന്ന കൂട്ടത്തിലാണ്. ഇങ്ങനെയുള്ളപ്പോള്‍ പോപ്‌കോണ്‍, നട്‌സ്, മിഠായി, ചൂയിങ് ഗം എന്നിവ കുട്ടിക്ക് നല്‍കാതിരിക്കുകയാണ് നല്ലത്. ടിവിയില്‍ അമിതശ്രദ്ധ വരുമ്പോള്‍ ഇത്തരം ഭക്ഷണങ്ങള്‍ തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്. ചില ഭക്ഷണങ്ങള്‍ കുട്ടിക്ക് തനിയെ കഴിക്കുവാന്‍ നല്‍കരുത്.

ഒരു പ്രായം കഴിഞ്ഞാല്‍ കുട്ടികളുടെ മുലപ്പാല്‍ കുടി നിര്‍ത്തുന്നത് സ്വാഭാവികമാണ്. ഇതിന് പകരം പശുവിന്‍ പാല്‍ നല്ലപോലെ തിളപ്പിച്ചു നല്‍കാം. എന്നാല്‍ ചില മാതാപിതാക്കളെങ്കിലും കുട്ടി പാല്‍ കുടിയ്ക്കാന്‍ മടി കാണിക്കുമ്പോള്‍ പാക്കറ്റിലെ ജ്യൂസ് വാങ്ങി നല്‍കുന്ന കാണാം. ഇത് നല്ല ശീലമല്ല. ഇത്തരം പാക്കറ്റ് ജ്യൂസുകളില്‍ ധാരാളം പഞ്ചസാരയും അത്യാവശ്യം രാസപദാര്‍ത്ഥങ്ങളും അടങ്ങിയിട്ടുണ്ടാകും. ഇത് കുട്ടിയുടെ ആരോഗ്യത്തിന് നല്ലതല്ല. പൊണ്ണത്തടിക്കും കാരണമാകും. വീട്ടിലുണ്ടാക്കിയ ജ്യൂസുകള്‍ നല്‍കാം.

ബ്രഡിലും സാന്റ്‌വിച്ചിലും പീനട്ട് ബട്ടറിന് പകരം സാധാരണ ബട്ടറുപയോഗിക്കുകയാണ് നല്ലത്. പീനട്ട് ബട്ടര്‍ ഉമിനീരുമായി കൂടിച്ചേരുമ്പോള്‍ ചുമ വരാനുള്ള സാധ്യത കൂടുതലാണ്. ഭക്ഷണം ഇറങ്ങാനും ശ്വാസമെടുക്കാനും ഇത് കുട്ടികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ജെല്ലി, ജാം തുടങ്ങിയവയും സുരക്ഷിതമാണെന്ന് പറയാനാവില്ല. ഇവയും ചിലപ്പോള്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ ബുദ്ധിമുട്ടുണ്ടാക്കും.

ചില കുട്ടികള്‍ ഭക്ഷണം നല്ലപോലെ ചവയ്ക്കാതെയാണ് കഴിയ്്ക്കുക. അതുകൊണ്ട് തീരെ ചെറിയ കഷണങ്ങളാക്കി ഭക്ഷണസാധനങ്ങള്‍ നല്‍കുന്നതും നന്നല്ല. ഗ്രീന്‍പീസ്, കാരറ്റ് തുടങ്ങിയ തരത്തിലുള്ള ഭക്ഷണസാധനങ്ങള്‍ വേവിച്ചുടച്ച് നല്‍കുന്നതായിരിക്കും നല്ലത്. ആപ്പിള്‍ പോലുള്ള ഫലങ്ങള്‍ തീരെ ചെറിയ കഷണമാക്കി മുറിച്ചാല്‍ തൊണ്ടയില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതലാണ്.

പൊരി, ചോളം, ഉണക്കമുന്തിരി തുടങ്ങിയ ചില ഭക്ഷണസാധനങ്ങള്‍ ഉമിനീരില്‍ അലിഞ്ഞ് വായിലോ തൊണ്ടയിലോ ഒട്ടിപ്പിടിക്കും. ഇവ നല്‍കാതിരിക്കുന്നതാണ് നല്ലത്.

കുട്ടി ഭക്ഷണം കഴിയ്ക്കുമ്പോള്‍ മുതിര്‍ന്നവരുടെ ഒരു കണ്ണുണ്ടായിരിക്കുന്നത് എപ്പോഴും നല്ലതാണ്. ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കാന്‍ അവരോട് പറയാം. ഭക്ഷണം കഴിയ്്ക്കുമ്പോള്‍ വെള്ളവും കുട്ടിയുടെ സമീപിത്തായി വയ്ക്കുക. ഭക്ഷണം ഇറക്കാന്‍ എന്തെങ്കിലും പ്രയാസം തോന്നുകയാണെങ്കില്‍ വെള്ളം കുടിച്ചാല്‍ ഇത് കുറയും.

English summary

Foods, toddlers, Kid, Child, Milk, Peanut Butter, Juice,കുട്ടി, ഭക്ഷണം, ചിപ്‌സ്, നട്‌സ്, മിഠായി, പാല്‍, മുലപ്പാല്‍, പഞ്ചസാര, ബ്രഡ്

Nowadays, even toddlers are fed with chips, chocolates and fries. It is very common to see them with bumpy tummy because of the junk eating. Parents would want take off from toddler care so they provide anything and everything to them just to see them engaged. They make them watch cartoons and hog a pack of frimes. Today, we discuss on the top 4 foods to avoid for toddlers.
Story first published: Thursday, November 24, 2011, 12:04 [IST]
X
Desktop Bottom Promotion