For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാല അസിഡിറ്റി നിസാരമായി കാണല്ലേ.. ഈ ശീലം പാലിച്ചാല്‍ രക്ഷനേടാം

|

ഗര്‍ഭിണിയായിരിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണെന്ന് എല്ലാവര്‍ക്കുമറിയാം. കാരണം ഗര്‍ഭകാലം പലതരത്തിലുള്ള മാറ്റങ്ങളും അസ്വസ്ഥതകളും സ്ത്രീകളുടെ ശരീരത്തില്‍ വരുത്തുന്നു. അത്തരത്തില്‍ ഗര്‍ഭിണികള്‍ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ഗര്‍ഭകാല അസിഡിറ്റി പ്രശ്‌നങ്ങള്‍. കഠിനമായ നെഞ്ചെരിച്ചില്‍, അസിഡിറ്റി, പുളിച്ചുതികട്ടല്‍ എന്നിവ ഈ ഘട്ടത്തില്‍ വരാം. വൈദ്യശാസ്ത്രപരമായി അസിഡിറ്റിയെ ഗ്യാസ്‌ട്രോ-എസോഫേഷ്യല്‍ റിഫ്‌ളക്‌സ് ഡിസീസ് എന്ന് വിളിക്കുന്നു.

Most read: 40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്Most read: 40നു ശേഷം സ്ത്രീകളുടെ രോഗപ്രതിരോധ ശേഷിക്ക്

ഗര്‍ഭിണികളില്‍ ഇത് വളരെ സാധാരണമാണ്, പഠനങ്ങള്‍ പ്രകാരം ഏകദേശം 30-80% ഗര്‍ഭിണികള്‍ ഇത് അനുഭവിക്കുന്നു. ഭൂരിഭാഗം ഗര്‍ഭിണികളും അവരുടെ മൂന്നാം ത്രിമാസത്തില്‍ അസിഡിറ്റി അനുഭവിക്കുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. അസിഡിറ്റി ഉള്ള ഏതൊരു ഗര്‍ഭിണിയും ആദ്യം ചെയ്യേണ്ടത് കുഞ്ഞിന് ദോഷം വരുത്താത്ത രീതിയില്‍ അസിഡിറ്റി നിയന്ത്രിക്കാനുള്ള വഴി കണ്ടെത്തുക എന്നതാണ്. ഗര്‍ഭകാലത്ത് അസിഡിറ്റിയെ സുരക്ഷിതമായി എങ്ങനെ കൈകാര്യം ചെയ്യാമെന്ന് അറിയാന്‍ ലേഖനം വായിക്കൂ.

എന്താണ് അസിഡിറ്റി

എന്താണ് അസിഡിറ്റി

സാധാരണയായി നമ്മള്‍ ഭക്ഷണം കഴിക്കുമ്പോള്‍ അത് നമ്മുടെ വായില്‍ നിന്ന് വയറിലേക്ക് പോകുന്നത് അന്നനാളം എന്ന ഭക്ഷണ പൈപ്പിലൂടെയാണ്. ഭക്ഷണ പൈപ്പ് അവസാനിക്കുകയും ആമാശയം തുറക്കുകയും ചെയ്യുന്ന ഒരു വാല്‍വ് ഉണ്ട്, അതിനെ ലോവര്‍ ഓസോഫാഗല്‍ സ്ഫിന്‍ക്ടര്‍ എന്ന് വിളിക്കുന്നു. ഇത് ടിഷ്യുവിന്റെ ഒരു മസ്‌കുലര്‍ ബാന്‍ഡാണ്. അത് ഭക്ഷണം ആമാശയത്തിലേക്ക് പ്രവേശിക്കാന്‍ തുറക്കുകയും ഭക്ഷണം ആമാശയത്തിലേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ അടയുകയും ചെയ്യുന്നു. ഭക്ഷണം ദഹിപ്പിക്കാന്‍ നമ്മുടെ ആമാശയം ധാരാളം ജ്യൂസുകള്‍ ഉത്പാദിപ്പിക്കുന്നു, ആ ജ്യൂസുകളില്‍ ഒന്നാണ് ഗ്യാസ്ട്രിക് ആസിഡ്. ഭക്ഷണം ആമാശയത്തില്‍ പ്രവേശിച്ചതിനു ശേഷവും സ്ഫിന്‍ക്ടര്‍ പൂര്‍ണമായി അടയാതെ വിശ്രമിക്കുമ്പോള്‍, ഗ്യാസ്ട്രിക് ജ്യൂസുകള്‍ ഭക്ഷണ പൈപ്പിലേക്ക് തിരികെ ഒഴുകുന്നു. ഈ ഗ്യാസ്ട്രിക് ജ്യൂസുകള്‍ ഭക്ഷണ പൈപ്പിന്റെ സെന്‍സിറ്റീവ് ലൈനിംഗിനെ പ്രകോപിപ്പിക്കുകയും അതിന്റെ ഫലമായി അസിഡിറ്റി ഉണ്ടാകുകയും ചെയ്യുന്നു.

അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ

അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ എന്തൊക്കെ

സാധാരണ ആളുകള്‍ക്ക് അനുഭവപ്പെടുന്ന അതേ അസിഡിറ്റി ലക്ഷണങ്ങള്‍ തന്നെ ഗര്‍ഭിണികള്‍ക്കും അനുഭവപ്പെടാറുണ്ട്, എന്നാല്‍ ത്രിമാസത്തെയും വ്യക്തികളെയും ആശ്രയിച്ച് അസിഡിറ്റിയുടെ തീവ്രത വ്യത്യാസപ്പെടാം. അസിഡിറ്റി ഉള്ളപ്പോള്‍ നിങ്ങള്‍ അനുഭവിച്ചേക്കാവുന്ന സാധാരണ ലക്ഷണങ്ങളാണ് ദഹനക്കേട്, വയറ് വീര്‍ക്കുന്നത്, ഓക്കാനം, ആസിഡ് റിഫ്‌ളക്‌സ്, വായില്‍ മോശം രുചി എന്നിവ. മിക്കപ്പോഴും ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഭക്ഷണം കഴിച്ചതിനുശേഷവും ഉറങ്ങാന്‍ പോകുമ്പോഴും അസിഡിറ്റി ലക്ഷണങ്ങള്‍ വര്‍ദ്ധിക്കുന്നു. ഈ ലക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് എപ്പോള്‍ വേണമെങ്കിലും ആരംഭിക്കുകയും വര്‍ദ്ധിക്കുകയും ചെയ്യാം.

Most read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണിMost read:കൈയ്യിലെ ഈ മാറ്റങ്ങള്‍ അവഗണിക്കല്ലേ; ജീവന് ഭീഷണി

ഗര്‍ഭകാലത്ത് അസിഡിറ്റിക്ക് കാരണമാകുന്നത് എന്താണ്

ഗര്‍ഭകാലത്ത് അസിഡിറ്റിക്ക് കാരണമാകുന്നത് എന്താണ്

ഗര്‍ഭധാരണം അസിഡിറ്റിക്ക് കാരണമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്, ഇത് ഒരാളെ കൂടുതല്‍ അസിഡിറ്റിക്ക് വിധേയമാക്കുന്നു. ഇനിപ്പറയുന്നവ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട രണ്ട് ഘടകങ്ങളാണ് ഹോര്‍മോണ്‍ മാറ്റങ്ങളും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും. മൂന്നാമത്തെ ത്രിമാസത്തില്‍, വളരുന്ന കുഞ്ഞിനെ ഉള്‍ക്കൊള്ളുന്നതിനായി, ഗര്‍ഭപാത്രം നിങ്ങളുടെ ആമാശയത്തെ മുകളിലേക്ക് തള്ളുന്നു. അങ്ങനെ ആമാശയം നിരന്തരമായ സമ്മര്‍ദ്ദത്തിലാവുകയും ഇത് അസിഡിറ്റിക്കും കാരണമാകുകയും ചെയ്യുന്നു.

ഗര്‍ഭകാല അസിഡിറ്റി തടയാന്‍

ഗര്‍ഭകാല അസിഡിറ്റി തടയാന്‍

ഗര്‍ഭകാലത്തെ അസിഡിറ്റി അപൂര്‍വ്വമായി മാത്രമേ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാക്കുകയുള്ളൂ. അതിനാല്‍ വിഷമിക്കേണ്ട. ജീവിതശൈലിയിലെ മാറ്റങ്ങള്‍ പിന്തുടര്‍ന്ന് അല്ലെങ്കില്‍ മരുന്നുകളുടെ സഹായത്തോടെ നിങ്ങള്‍ക്ക് രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാം. അസിഡിറ്റി ലഘൂകരിക്കാന്‍ നിങ്ങളെ സഹായിക്കുന്ന ജീവിതശൈലി മാറ്റങ്ങള്‍ ഇതാ:

* വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നതിനു പകരം ദിവസത്തില്‍ ചെറിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുക

* സാവധാനം കഴിക്കുക, ഭക്ഷണം നന്നായി ചവച്ചരച്ച് കഴിക്കുക.

* ഭക്ഷണം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കുക

* ഉറക്കസമയത്തിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക

* ഭക്ഷണം കഴിച്ച ഉടനെ കിടക്കരുത്, കുറഞ്ഞത് 2 മണിക്കൂറെങ്കിലും കാത്തിരിക്കുക

* ഭക്ഷണത്തിന് ശേഷം അല്‍പ്പം നടക്കുക

* സുഖപ്രദമായ വസ്ത്രം ധരിക്കുക

* രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ തൈര് കഴിക്കുകയോ ഒരു ഗ്ലാസ് പാല്‍ കുടിക്കുകയോ ചെയ്യുക.

* തലയിണകളുടെ സഹായത്തോടെ തല 6 ഇഞ്ചെങ്കിലും ഉയര്‍ത്തി വച്ച് ഉറങ്ങുക.

Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍Most read:പാര്‍ക്കിന്‍സണ്‍സ് ചെറുക്കാം; ഒഴിവാക്കരുത് ഈ 2 ഘടകങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

* വലിയ അളവില്‍ ഭക്ഷണം കഴിക്കാതിരിക്കുക

* ഭക്ഷണം കഴിച്ച ഉടന്‍ തന്നെ കിടക്കരുത്

* ചോക്ലേറ്റ്, മസാലകള്‍, എണ്ണമയമുള്ള ഭക്ഷണം, തക്കാളി, ഓറഞ്ച് തുടങ്ങിയ അസിഡിറ്റി ഉള്ള പഴങ്ങള്‍ കഴിക്കരുത്.

* രാത്രി വൈകിയുള്ള ലഘുഭക്ഷണം പാടില്ല

* ഇറുകിയ വസ്ത്രം ധരിക്കരുത്

ഗര്‍ഭകാലത്ത് അസിഡിറ്റിക്ക് മരുന്നുകള്‍ കഴിക്കാമോ

ഗര്‍ഭകാലത്ത് അസിഡിറ്റിക്ക് മരുന്നുകള്‍ കഴിക്കാമോ

പല ഗര്‍ഭിണികളും അസിഡിറ്റി അനുഭവിക്കുന്നു. ഇത് സാധാരണയായി സംഭവിക്കുന്നതാണെന്ന് അവര്‍ വിശ്വസിക്കുന്നു. കൂടാതെ ഗര്‍ഭസ്ഥ ശിശുവിന് മരുന്നുകള്‍ സുരക്ഷിതമല്ലെന്ന വിശ്വാസവും അവര്‍ക്കുണ്ട്, അത് ഒരു പരിധിവരെ ശരിയാണ്. സ്വയം ചികിത്സയ്ക്ക് മുമ്പ് നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. ഗര്‍ഭകാലത്ത് സുരക്ഷിതമായ മരുന്നുകള്‍ അവര്‍ നിര്‍ദ്ദേശിക്കും. സാധാരണയായി പ്രസവശേഷം അസിഡിറ്റി അപ്രത്യക്ഷമാകും.

Most read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ലMost read:പെണ്ണിന് ഇതൊന്നും ഇല്ലെങ്കില്‍ ആരോഗ്യവുമില്ല

English summary

How To Manage Acidity During Pregnancy in Malayalam

Let us learn about different ways to manage acidity safely during pregnancy.
Story first published: Friday, September 2, 2022, 10:32 [IST]
X
Desktop Bottom Promotion