Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
പുരുഷന്റെ ഉറക്കം ബീജാരോഗ്യത്തിന് പ്രധാനം
ബീജാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ പുരുഷന്റെ ഉറക്കത്തിന്റെ പ്രാധാന്യം അത്യന്താപേക്ഷികമാണ്
പുരുഷന് നേരത്തെ ഉറങ്ങുന്നത് ബീജാരോഗ്യം വര്‍ദ്ധിപ്പിക്കുമെന്ന് പഠനം. എട്ട് മണിക്കും പത്ത് മണിക്കും ഇടയിലാണ് നിങ്ങള്‍ ഉറങ്ങേണ്ടത് എന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രത്യുത്പാദന ശേഷി കൂടുതലുള്ള ബീജങ്ങള്‍ ഉത്പ്പാദിപ്പിക്കപ്പെടുന്നതും അവയ്ക്ക് ആരോഗ്യം നല്‍കുന്നതും ഉറക്കത്തിന്റേയും കൂടി കണക്കനുസരിച്ചാണ്.
എട്ടിനും പത്തിനും ഇടയില്‍ ഉറങ്ങുന്നവര്‍ക്ക് മികച്ച ബീജ ചലനശേഷി ഉണ്ടായിരിക്കും. ഇത് ബീജവുമായി സംയോജിക്കുമ്പോള്‍ ഗര്‍ഭധാരണ സാധ്യത വളരെയധികം കൂടുതലാണ്.

പുരുഷന് നേരത്തെ ഉറങ്ങുന്നത് ബീജാരോഗ്യം വര്‍ദ്ധിപ്പിക്കും
അര്‍ദ്ധരാത്രിയില്‍ ഉറങ്ങാന്‍ പോകുന്ന പുരുഷന്മാരുടെ ബീജത്തിന്റെ ആരോഗ്യം വളരെ കുറവാണ്. ആരോഗ്യം കുറഞ്ഞ ബീജങ്ങളായതിനാല് ഇവയ്ക്ക് അതിജീവന ശേഷി കുറവായിരിക്കും.

പുരുഷന് നേരത്തെ ഉറങ്ങുന്നത് ബീജാരോഗ്യം വര്‍ദ്ധിപ്പിക്കും
കൃത്യമായി ഉറങ്ങാനും ഉണരാനും സമയം വെയ്ക്കുക. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തേയും വളരെയധികം സഹായിക്കുന്നു. ഒരിക്കലും 9 മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങരുത്.

പുരുഷന് നേരത്തെ ഉറങ്ങുന്നത് ബീജാരോഗ്യം വര്‍ദ്ധിപ്പിക്കും
ചൈനയിലെ ഹാര്‍ബിന്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നേതൃത്വം നല്കിയ ഗവേഷക സംഘമാണ് ഇത്തരം ഒരു കണ്ടു പിടുത്തത്തിനു പിന്നില്‍.

പുരുഷന് നേരത്തെ ഉറങ്ങുന്നത് ബീജാരോഗ്യം വര്‍ദ്ധിപ്പിക്കും
ആരോഗ്യകരമായ ബീജസംങ്കലനത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഒരു പ്രതിരോധ സംവിധാനം വൈകിയുറങ്ങുമ്പോള് ഉണ്ടാവുന്നു. എന്നാല്‍ നേരത്തേയുറങ്ങുമ്പോള് ശരീരം ഇതിനെ പ്രതിരോധിയ്ക്കുന്നു.

പുരുഷന് നേരത്തെ ഉറങ്ങുന്നത് ബീജാരോഗ്യം വര്‍ദ്ധിപ്പിക്കും
മുന്‍പ് നടത്തിയ പഠനങ്ങളില്‍ എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്ന പുരുഷന്മാരുടേതിനേക്കാള് ആരോഗ്യമുള്ള ബീജം ആറ് മണിക്കൂര്‍ മാത്രം ഉറങ്ങുന്ന പുരുഷന്മാരുടേതാണ് എന്ന് തെളിഞ്ഞിരുന്നു.

പുരുഷന് നേരത്തെ ഉറങ്ങുന്നത് ബീജാരോഗ്യം വര്‍ദ്ധിപ്പിക്കും
981 പുരുഷന്മാരില് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ അര്‍ദ്ധരാത്രി വരേയും രാത്രി എട്ട് മണി മുതല്‍ പത്ത് മണി വരേയും ഉറങ്ങാന്‍ നിര്‍ദ്ദേശിച്ചാണ് പഠനം പൂര്‍ത്തിയാക്കിയത്.



Click it and Unblock the Notifications
