Just In
- 15 hrs ago
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
- 16 hrs ago
കടക്കെണിയില് പെട്ട് കഷ്ടപ്പെടും രാശിക്കാർ ഇവരാണ്
- 1 day ago
മുഖത്തെ കൊഴുപ്പ് കുറച്ച് സ്ലിം ആവാൻ പൊടിക്കൈ
- 1 day ago
എക്സിമ നിങ്ങളുടെ ചര്മ്മത്തെ തളര്ത്തുന്നോ ?
Don't Miss
- News
ദില്ലി പ്രക്ഷോഭം ആളിക്കത്തുന്നു, യുദ്ധഭൂമിയായി ജാമിയ, പോലീസ് അതിക്രമിച്ച് കയറിയെന്ന് പ്രോക്ടര്!!
- Movies
50 കോടി പിന്നിട്ട് മാമാങ്കത്തിന്റെ ജൈത്രയാത്ര! ഡീഗ്രേഡിംഗിലും തളരാതെ ബ്രഹ്മാണ്ഡ ചിത്രം
- Sports
മഴ കളിച്ച് ശ്രീലങ്ക - പാകിസ്താന് ഒന്നാം ടെസ്റ്റ് സമനിലയില്
- Automobiles
തണ്ടർബേർഡ് 350X-ന് പുതിയ കളർ സ്കീം അവതരിപ്പിക്കാനൊരുങ്ങി റോയൽ എൻഫീൽഡ്
- Technology
ട്രൂകോളറിൽ ഒരു ഇന്ത്യൻ മൊബൈൽ ഉപയോക്താവിന് എല്ലാ മാസവും ലഭിക്കുന്നത് 25 സ്പാം കോളുകൾ
- Finance
ഫാസ്ടാഗ് ജനുവരി 15 മുതൽ; ബീം ആപ്പ് വഴി ഫാസ്ടാഗ് എങ്ങനെ വാങ്ങാം? — അറിയേണ്ടതെല്ലാം
- Travel
പുതുമന തറവാട്...തലകൊയ്യാൻ ചാവേറുകൾ പുറപ്പെട്ടിരുന്ന ഇടം
കുട്ടികളുണ്ടാവാത്ത കുറ്റം സ്ത്രീക്കല്ല പുരുഷനറിയണം
വിവാഹം കഴിഞ്ഞ് വര്ഷങ്ങളായിട്ടും കുട്ടികളുണ്ടായില്ലെങ്കില് പിന്നീട് ചികിത്സയും വഴിപാടും നേര്ച്ചയുമായി അമ്പലങ്ങളും ആശുപത്രികളിലും കയറിയിറങ്ങുന്നവരെ നമുക്കറിയാം. എന്നാല് പലപ്പോവും കുട്ടികളുണ്ടാവാത്തതിന് സ്ത്രീകളെ കുറ്റം പറയുന്ന ഒരു സമൂഹമാണ് ഉള്ളത്. കാലമെത്ര മാറിയാലും ഇതിന് മാത്രം ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം. ഗര്ഭധാരണം ഒഴിവാക്കാന് 100% സുരക്ഷിത മാര്ഗ്ഗം
എന്നാല് സ്ത്രീയെ കുറ്റം പറയുന്നതിനു മുന്പ് പുരുഷനും തന്റെ കുറ്റങ്ങളേയും കുറവുകളേയും കുറിച്ച് ബോധവാന്മാരായിരിക്കണം. കുഞ്ഞ് എന്ന സ്വപ്നത്തിനു പുറകേ പോയി മാനസിക സമ്മര്ദ്ദമനുഭവിയ്ക്കുന്ന ദമ്പതിമാര് അല്പം കാര്യങ്ങള് ശ്രദ്ധിച്ചാല് മതി അത് പല പ്രശ്നങ്ങളേയും ഇല്ലാതാക്കും. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള് എന്ന് നോക്കാം.

അമിത മദ്യപാനം
വന്ധ്യതയുടെ നല്ലൊരു കാരണം മദ്യപാനമാണ് എന്ന കാര്യത്തില് സംശയം വേണ്ട. പുരുഷന്മാരില് 50% പേരിലും വന്ധ്യതയുണ്ടാക്കുന്നത് മദ്യപാനം തന്നെയാണ് എന്നതാണ് സത്യം.

പുകവലി
പുകവലിച്ചാല് മാത്രമേ പുരുഷനാവൂ എന്ന ധാരണയും ഇന്ന് പലരിലും ഉണ്ട്. എന്നാല് ഇത് പുരുഷന്റെ പ്രത്യുത്പാദന ശേഷിയേയും ലൈംഗികാവയവങ്ങളേയും വളരെ പ്രതികൂലമായാണ് ബാധിയ്ക്കുന്നത്.

മൊബൈല് ഫോണും ലാപ് ടോപും
മൊബൈലും ലാപ്ടോപും ഉപയോഗിക്കാത്ത ഒരു തലമുറയെപ്പറ്റി നമുക്ക് ചിന്തിയ്ക്കാനേ പറ്റില്ല. കാരണം അത്രയേറെയാണ് ഇവയുടെ സ്വാധീനം നമ്മുടെ ജീവിതത്തില് മാറ്റങ്ങള് വരുത്തിയത്. എന്നാല്ഇതും പുരുഷ വന്ധ്യതയുടെ പ്രധാന കാരണങ്ങളില് ഒന്നാണ്.

മാനസിക സമ്മര്ദ്ദം
ഇന്നത്തെ കാലത്ത് ചെറിയ കാര്യങ്ങള്ക്കു പോലും ടെന്ഷനടിയ്ക്കുന്നവരാണ് പലരും. മാറിക്കൊണ്ടിരിയ്ക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതികളും മാനസിക സമ്മര്ദ്ദവും എല്ലാം കൂടി നമ്മളെ പ്രതിസന്ധിയിലാക്കുന്നു എന്ന കാര്യത്തില് സംശയം വേണ്ട.

ശരീരഭാരം വര്ദ്ധിക്കുന്നത്
ജങ്ക്ഫുഡുകളിലും മറ്റും അഭയം തേടുന്ന ഒരു തലമുറ തന്നെയാണ് ഇന്നത്തേത്. അതുകൊണ്ട് തന്നെ ചെറുപ്പക്കാരില് വന്ധ്യത വര്ദ്ധിക്കാന് വേറെ കാരണങ്ങള് അന്വേഷിക്കേണ്ട ആവശ്യമില്ല. മാറിയ ജീവിത ശൈലിയും ഭക്ഷണവും ഇത് രണ്ടുമാണ് പലപ്പോവും പ്രശ്നങ്ങള് സൃഷ്ടിയ്ക്കുന്നത്.

ഇറുക്കമുള്ള വസ്ത്രങ്ങള്
ഇറുക്കമുള്ള വസ്ത്രങ്ങളും അടിവസ്ത്രങ്ങളും ധരിയ്ക്കുന്നത് വന്ധ്യതയ്ക്ക് കാരണമാകും എന്നത് തന്നെയാണ് സത്യം. ഇറുകിയ വസ്ത്രം ധരിച്ച് കൊണ്ടുള്ള ബൈക്ക് യാത്രയും വന്ധ്യതയിലേക്ക് നയിക്കുന്നു.

അണുബാധകള്
പല തരത്തില് പുരുഷന്മാരെ ബാധിയ്ക്കുന്ന അണുബാധകള്ക്ക് കൃത്യമായ സമയത്ത് ചികിത്സ തേടിയില്ലെങ്കില് അത് പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കും വന്ധ്യതയിലേക്കും നയിക്കുന്നു.