Just In
- 1 hr ago
ഇഞ്ചി-കാരറ്റ്സൂപ്പ്; കലോറികുറഞ്ഞ ശൈത്യകാല റെസിപ്പി
- 2 hrs ago
കുട്ടികളെ പൊണ്ണത്തടിയന്മാരാക്കരുതേ..
- 5 hrs ago
ഇന്ന് സാമ്പത്തിക നേട്ടമുണ്ടാകുന്ന രാശിക്കാര്
- 1 day ago
ഈ രാശിക്കാര്ക്ക് വളരെ മികച്ച ആഴ്ച
Don't Miss
- Sports
മറ്റാരും കണ്ടില്ല, പക്ഷെ അയാള് കണ്ടെത്തി... സച്ചിനെ ഉപദേശിച്ച താജ് ജീവനക്കാരന് ഇതാ
- News
ജാമിയ വിദ്യാര്ത്ഥികള്ക്ക് 'ഐക്യദാര്ഢ്യം' പ്രഖ്യാപിച്ച് ഹോളിവുഡ് നടന് ജോണ് കുസാക്
- Movies
എല്ലാ ദിവസവും അല്ലി മോള് ആവശ്യപ്പെടാറുളള ആ കാര്യം! മനസ് തുറന്ന് പൃഥ്വിരാജ്
- Automobiles
EQA ഇലക്ട്രിക്ക് മോഡലിന്റെ ടീസര് ചിത്രങ്ങളുമായി മെര്സിഡീസ്
- Finance
ഫോണിൽ പുതിയ എം ആധാർ ആപ്പുണ്ടോ? ആധാറുമായി ബന്ധപ്പെട്ട ഈ 5 കാര്യങ്ങൾ വീട്ടിൽ ഇരുന്ന് ചെയ്യാം
- Technology
യുവാക്കളുടെ പുത്തൻ കണ്ടുപിടിത്തങ്ങൾ 'മേക്കര് ഫെസ്റ്റി'ല് അത്ഭുതം സൃഷ്ടിക്കുന്നു
- Travel
വീട്ടുകാർക്കൊപ്പം അടിച്ചു പൊളിക്കാം ഈ ക്രിസ്തുമസ്
ഗര്ഭധാരണം ഒഴിവാക്കാന് 100% സുരക്ഷിത മാര്ഗ്ഗം
ലൈംഗിക ബന്ധത്തിലേര്പ്പെടുമ്പോള് ഗര്ഭധാരണം സംഭവിയ്ക്കുന്നത് സാധാരണമാണ്. എന്നാല് എല്ലാ സമയത്തും ഗര്ഭധാരണം നടക്കണമെന്നുമില്ല. ആര്ത്തവചക്രത്തിന്റെ അടിസ്ഥാനത്തിലാണ് ഗര്ഭധാരണം നടക്കുന്നത്.
താല്ക്കാലികമായി കുഞ്ഞ് വേണ്ടെന്ന് തീരുമാനിയ്ക്കുന്നവരാണ് ഗര്ഭനിരോധന മാര്ഗ്ഗങ്ങളെപ്പറ്റി കൂടുതല് അന്വേഷിക്കുന്നതും. പുരുഷവന്ധ്യതയുടെ പുരുഷനറിയേണ്ട കാരണം ഇതാണ്
എന്നാല് പല ഗര്ഭനിരോധന മാര്ഗ്ഗങ്ങള്ക്കും പല തരത്തിലുള്ള പാര്ശ്വഫലങ്ങളാണ് ഉണ്ടാവുന്നത്. പക്ഷേ യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഇല്ലാതെ തന്നെ നൂറ് ശതമാനവും സുരക്ഷിതമായ മാര്ഗ്ഗത്തിലൂടെ ഗര്ഭനിരോധനം സാധ്യമാക്കാം. എങ്ങനെയെന്ന് നോക്കാം. ഡയറ്റിംഗ് വേണ്ട പ്രസവശേഷം തടി കുറയ്ക്കാന് എളുപ്പം

അണ്ഡവിസര്ജനം എപ്പോള്?
സ്ത്രീകളില് അണ്ഡവിസര്ജനം നടക്കുന്നത് എപ്പോഴാണ് എന്നത് അറിഞ്ഞിരിയ്ക്കണം. സ്ത്രീകളില് പ്രത്യുത്പാദന ശേഷി കൂടുതലുള്ള ദിവസങ്ങളില് ലൈംഗിക ബന്ധം ഒഴിവാക്കുക. ശരീരത്തിന്റെ താപനില നോക്കിയും യോനീസ്രവങ്ങളിലെ മാറ്റങ്ങള് നോക്കിയും ഇത് മനസ്സിലാക്കാം.

സ്പേര്മിസൈഡ്
പുരുഷ ബീജത്തെ നശിപ്പിക്കുന്ന ബീജനാശിനികള് ഗര്ഭനിരോധനം സാധ്യമാക്കുന്നു. വിദേശത്താണ് ഇത്തരം മാര്ഗ്ഗത്തിന് ഏറ്റവും കൂടുതല് സാധുതയുള്ളതും. ജെല് പോലുള്ള വസ്തുവാണ് ഇത്. എങ്കിലും ഉപയോഗം അധികമായാല് അത് പ്രശ്നങ്ങള്ക്ക് കാരണമാകും.

ഗര്ഭനിരോധന ഉറകള്
സാധാരണയായി നമ്മുടെ നാട്ടില് നിലവിലുള്ള ഒരു മാര്ഗ്ഗമാണ് ഗര്ഭനിരോധന ഉറകള്. ലൈംഗിക രോഗങ്ങളും ഇതിലൂടെ തടയാന് കഴിയുന്നു. മാത്രമല്ല ഗര്ഭനിരോധനം പൂര്ണമായും നിയന്ത്രിയ്ക്കാന് ഇതിലൂടെ കഴിയുന്നു.

ഡയഫ്രം
സ്ത്രീകളാണ് ഇത് ഉപയോഗിക്കുന്നത്. എന്നാല് ആര്ത്തവ സമയത്ത് ഇവ ഒരു കാരണവശാലും ഉപയോഗിക്കരുത്. ഇത് പാര്ശ്വഫലങ്ങള് ഉണ്ടാക്കും. ഇത് വരെ ഗര്ഭിണി ആകാത്തവരിലാണ് ഈ മാര്ഗ്ഗം വളരെ ഫലപ്രദമാകുന്നത്.

ടുഡെ സ്പോഞ്ച്
ഗര്ഭനിരോധ സ്പോഞ്ചുകളാണ് ഇവ. ഗര്ഭാശയമുഖത്താണ് ഇവ വെയ്ക്കുന്നതും. ഇതിന് ഡോക്ടറുടെ സഹായം ആവശ്യമില്ല. ലൈംഗിക രോഗങ്ങള് പകരാനുള്ള സാധ്യതയും ഉണ്ട്.

ഗര്ഭനിരോധന ഗുളികകള്
ഡോക്ടറുടെ നിര്ദ്ദേശ പ്രകാരം മാത്രമേ ഇവ ഉപയോഗിക്കാന് പാടുകയുള്ളൂ. ദിവസവും ഉപയോഗിക്കുകയാണെങ്കില് ഗര്ഭധാരണമെന്ന ടെന്ഷന്റെ ആവശ്യമില്ല. എന്നാല് പാര്ശ്വഫലങ്ങള് ഉണ്ടാവാം എന്നതാണ് സത്യം.

ഗര്ഭനിരോധന കുത്തിവെപ്പ്
ഗര്ഭനിരോധന കുത്തിവെപ്പാണ് മറ്റൊന്ന്. ഡിപ്രോ പ്രോവെറ എന്ന ഹോര്മോണ് ആണ് കുത്തിവെയ്ക്കുന്നത്. ഇതാകട്ടെ മൂന്ന് മാസം വരെ ഗര്ഭധാരണം തടയുന്നു.

പ്രകൃതി ദത്തമായ വഴികള്
ഇതൊന്നുമല്ലാതെ ചില പ്രകൃതി ദത്ത വഴികളിലൂടെയും ഗര്ഭനിരോധനം സാധ്യമാക്കാം. ഇതിന്റെ പ്രത്യേകതയെന്തെന്നാല് യാതൊരു വിധത്തിലുള്ള പാര്ശ്വഫലങ്ങളും ഉണ്ടാവില്ല എന്നത് തന്നെയാണ്.

പാഴ്സ്ലി
പാഴ്സ്ലിയാണ് ഗര്ഭനിരോധനം സാധ്യമാക്കുന്ന ഒന്ന്. ഇത് ചായയുണ്ടാക്കി കുടിയ്ക്കുന്നത് ഗര്ഭനിരോധനം തടയുന്നു.

ഉണങ്ങിയ അത്തിപ്പഴം
ഉണങ്ങിയ അത്തിപ്പഴമാണ് മറ്റൊന്ന്. എല്ലാ ദിവസവും രണ്ടോ മൂന്നോ അത്തിപ്പഴം കഴിയ്ക്കാം. ഇത് രക്തയോട്ടം വര്ദ്ധിപ്പി്കുന്നു. മാത്രമല്ല ഇത് ഗര്ഭനിരോധനം തടയുകയും ചെയ്യുന്നു.

പപ്പായ
അനാവശ്യമായുള്ള ഗര്ഭധരണം ഇല്ലാതാക്കുന്നതിന് പപ്പായ മുന്നിലാണ്.ദിവസവും രണ്ട് പ്രാവശ്യം പപ്പായ കഴിയ്ക്കുക. തുടര്ച്ചയായി മൂന്ന് നാല് ദിവസം കഴിയ്ക്കാവുന്നതാണ്.