For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞ് എപ്പോഴും നാവ് പുറത്തേക്കിടുന്നോ: ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

|

ചെറിയ കുഞ്ഞുങ്ങള്‍ എപ്പോഴും നാവ് പുറത്തേക്കിടുന്നതിനെപ്പറ്റി പല അച്ഛനമ്മമാരും പരാതി പറയാറുണ്ട്. എന്നാല്‍ എന്താണ് ഇതിന് പിന്നില്‍ എന്തുകൊണ്ടാണ് കുഞ്ഞ് ഇത്തരത്തില്‍ നാവ് പുറത്തേക്കിടുന്നത് എന്നുള്ളത് പലര്‍ക്കും അറിയില്ല. ചില കുട്ടികള്‍ അച്ഛനമ്മമാരെ പല കാര്യങ്ങളും അറിയിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ചെയ്യുന്നത്. കുഞ്ഞിന്റെ ചെറിയ ആവശ്യങ്ങള്‍ നമ്മളൈ അറിയിക്കുന്നതിന് വേണ്ടി ചില ചലനങ്ങള്‍ ചെറിയ കുട്ടികള്‍ കാണിക്കാറുണ്ട്.

Babies Stick Their Tongue Out:

ഇവിടെ തന്നെ കുഞ്ഞുങ്ങള്‍ നാവ് പുറത്തേക്ക് നീട്ടുക എന്നത് സ്വാഭാവികമായ ഒരു ആംഗ്യമാണ്, ഇത് ത്രസ്റ്റ് റിഫ്‌ലെക്‌സ് എന്നറിയപ്പെടുന്നു. ചില കുഞ്ഞുങ്ങളില്‍ വിശക്കുന്നുണ്ട് എന്നതിന്റെ സൂചനകൂടിയാണ് ഇത്തരത്തിലുള്ള ആംഗ്യങ്ങള്‍. കുഞ്ഞ് വളരുകയാണെന്നും മറ്റ് മാര്‍ഗങ്ങളിലൂടെ ആശയവിനിമയം നടത്താന്‍ സാധിക്കുമെന്നുമാണ് ഇത് സൂചിപ്പിക്കകുന്നത്. എന്നാല്‍ ജനിച്ച് 6-7 മാസങ്ങള്‍ക്ക് അപ്പുറം ഈ ശീലം ഇല്ലാതാവുന്നു. എന്തുകൊണ്ടാണ് കുഞ്ഞുങ്ങള്‍ നാവ് പുറത്തേക്ക് തള്ളുന്നത്? എന്താണ് ഇതിന്റെ കാരണങ്ങള്‍, എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

മുതിര്‍ന്നവരെ അനുകരിക്കുന്നു

മുതിര്‍ന്നവരെ അനുകരിക്കുന്നു

മുതിര്‍ന്നവരെ അനുകരിക്കുന്നതിന് വേണ്ടി കുഞ്ഞുങ്ങള്‍ വളരെ ചെറുപ്പത്തില്‍ തന്നെ ശ്രമിക്കുന്നു. ഇതിന്റെ ഫലമായി പലപ്പോഴും കുഞ്ഞുങ്ങള്‍ നാവ് പുറത്തേക്ക് ഇടുന്നു. ഇത് വെറുതേ വിനോദത്തിന് വേണ്ടി ചെയ്യുന്ന ഒന്നായിരിക്കാം. ഇത്തരത്തില്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയെക്കൂടിയാണ് സൂചിപ്പിക്കുന്നത്.

ആശയവിനിമയം

ആശയവിനിമയം

കുഞ്ഞ് ആശയവിനിമയം നടത്തുന്നതിന് വേണ്ടിയുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ് ഇത്തരത്തില്‍ നാവ് പുറത്തേക്ക് തള്ളുന്നത്. പലപ്പോഴും കുഞ്ഞിന് വിശക്കുന്ന അവസ്ഥയില്‍ അമ്മയോട് ഉള്ള ആശയവിനിമയം എന്ന നിലക്ക് കുഞ്ഞ് നാവ് പുറത്തേക്ക് നീട്ടി, അമ്മമാരോട് വിശപ്പ് അറിയിക്കുന്നു. മൂന്ന് മാസത്തിനുള്ളില്‍ കുഞ്ഞ് കാണിക്കുന്ന ഇത്തരം ആംഗ്യം വിശപ്പിനെയാണ് സൂചിപ്പിക്കുന്നത്.

 സാധാരണ ആംഗ്യം

സാധാരണ ആംഗ്യം

കുഞ്ഞുങ്ങളില്‍ സാധാരണ പാല്‍ കുടിക്കുന്ന പ്രായത്തിലെങ്കില്‍ ഇവര്‍ക്ക് പലപ്പോഴും റിഫ്‌ലെക്‌സുകള്‍ കാരണം ഇത്തരത്തില്‍ സംഭവിക്കാം. കുഞ്ഞിന് മുലപ്പാല്‍ ആവശ്യമുള്ള സമയങ്ങളില്‍ കുഞ്ഞ് ഇത്തരത്തില്‍ നാവ് പുറത്തേക്ക് നീട്ടുന്നു. ഇതാണ് കുഞ്ഞ് നാവ് പുറത്തേക്ക് കാണിക്കുന്നതിന് മറ്റൊരു കാരണം. അതുകൊണ്ട് തന്നെ ഇതിനെ ആരോഗ്യ പ്രശ്‌നമായി കണക്കാക്കേണ്ടതില്ല.

 മൂക്ക് അടയുന്നത്

മൂക്ക് അടയുന്നത്

എന്നാല്‍ ചെറിയ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളപ്പോഴും കുഞ്ഞ് ഇത്തരത്തില്‍ നാവ് പുറത്തേക്ക് നീട്ടുന്നുണ്ട്. അതില്‍ വരുന്നതാണ് കുഞ്ഞിന് മൂക്കടപ്പ് മൂലം ശ്വാസതടസ്സം ഉണ്ടാവുമ്പോള്‍ പലപ്പോഴും കുഞ്ഞ് ശ്വാസമെടുക്കുന്നതിന് വേണ്ടി വായ തുറക്കുകയും ഈ സമയം നാവ് പുറത്തേക്ക് തള്ളുകയും ചെയ്യുന്നു. ജലദോഷം, ചുമ, അലര്‍ജികള്‍, ടോണ്‍സിലുകള്‍ എന്നീ അവസ്ഥകളില്‍ ശ്വാസമെടുക്കുക എന്നത് അല്‍പം ബുദ്ധിമുട്ടാണ്. കുഞ്ഞിന് ശ്വാസം മുട്ടലുണ്ടാവുമ്പോള്‍ എന്ത് തന്നെയായാലും കുഞ്ഞ് പുറത്തേക്ക് നാവ് നീട്ടുന്നു. വായില്‍ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ കുടുങ്ങിയാലും കുഞ്ഞ് നാവ് പുറത്തേക്ക് നീട്ടുന്നു.

 ഗ്യാസ് പ്രശ്‌നങ്ങള്‍

ഗ്യാസ് പ്രശ്‌നങ്ങള്‍

കുഞ്ഞിന് ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാറുണ്ട്. പലപ്പോഴും പാല്‍ മാത്രമാണ് കുഞ്ഞിന് നല്‍കുന്നത്. ഈ സമയം കുഞ്ഞിന് ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത് പലപ്പോഴും കുഞ്ഞില്‍ വേദന ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി കുഞ്ഞ് പലപ്പോഴും നാവ് പുറത്തേക്ക് നീട്ടുന്നു. ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങള്‍ അമ്മമാര്‍ ശ്രദ്ധിക്കണം.

ഗര്‍ഭകാലം ചെയ്യരുത് ഈ യോഗപോസുകള്‍: അപകടം ഇതെല്ലാംഗര്‍ഭകാലം ചെയ്യരുത് ഈ യോഗപോസുകള്‍: അപകടം ഇതെല്ലാം

English summary

Why Do Babies Stick Their Tongue Out: Causes And What It Means In Malayalam

Here in this article we are discussing about the causes of babies stick their toungue out and what it mean in malayalam. Take a look.
Story first published: Monday, October 31, 2022, 22:39 [IST]
X
Desktop Bottom Promotion