For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ തണുപ്പ് കാലത്ത് ശ്രദ്ധിക്കേണ്ടത്

|

കുഞ്ഞിന്റെ ആരോഗ്യം എന്നത് എല്ലാ മാതാപിതാക്കളുടേയും ആഗ്രഹമാണ്. ഗര്‍ഭിണിയാണ് എന്ന് അറിയുന്ന നിമിഷം മുതല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടിയാണ് അമ്മമാര്‍ ഓരോ കാര്യങ്ങളും ചെയ്യുന്നത്. എന്നാല്‍ കുഞ്ഞ് പുറത്തേക്ക് വന്നാല്‍ പിന്നെ കുഞ്ഞിനെ കുളിപ്പിക്കുന്നതും പാല്‍ കൊടുക്കുന്നതുമായ കാര്യങ്ങളില്‍ അമ്മമാര്‍ ചെറുതായി ടെന്‍ഷനടിക്കുന്നു. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യം തണുപ്പ് കാലത്ത് എങ്ങനെ സംരക്ഷിക്കണം എന്നുള്ളത് അല്‍പം കൂടി ശ്രദ്ധ വേണ്ട കാര്യമാണ്. കാരണം തണുപ്പ് കാല രോഗങ്ങള്‍ എളുപ്പത്തില്‍ കുഞ്ഞുങ്ങളെ പിടികൂടുന്നു. അതുകൊണ്ട് കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ പോലും വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ.

baby bath

തണുപ്പ് കാലത്ത് കുഞ്ഞിനെ എങ്ങനെ കുളിപ്പിക്കണം എന്നുള്ളത് എല്ലാ അമ്മമാര്‍ക്കും അല്‍പം പ്രയാസം ഉണ്ടാക്കുന്നതായിരിക്കും. കാരണം തണുപ്പും അസ്വസ്ഥതകളും കുഞ്ഞിനെ എപ്രകാരം ബാധിക്കുന്നു എന്നത് നമുക്ക് നോക്കാം. സാധാരണ അവസ്ഥയില്‍ ചെറിയ കുട്ടികള്‍ക്ക് ധാരാളം വിയര്‍ക്കുകയോ പൊടിയോ മറ്റോ പ്രശ്‌നമായി മാറുകയോ ചെയ്യുന്നില്ല. എന്നാല്‍ കുഞ്ഞിനെ കുളിപ്പിക്കാന്‍ ഏകദേശം 10 മിനിറ്റെങ്കിലും എടുക്കുന്നു. ഇതില്‍ കൂടുതല്‍ നേരം കുഞ്ഞിനെ കുളിപ്പിക്കുന്നതിനായി എടുത്താല്‍ അത് കുഞ്ഞിന്റെ ചര്‍മ്മം വരണ്ടതാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം.

കുഞ്ഞിനെ കുളിപ്പിക്കേണ്ടത്

കുഞ്ഞിനെ കുളിപ്പിക്കേണ്ടത്

കുഞ്ഞിനെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്ത പക്ഷം തണുപ്പ് കാലത്ത് ആഴ്ചയില്‍ മൂന്ന് തവണ കുളിപ്പിച്ചാല്‍ മതി. കുളിപ്പിക്കുമ്പോള്‍ കുഞ്ഞിന്റെ ഡയപ്പര്‍ ഏരിയ വൃത്തായിയി ഇളം ചൂടുവെള്ളത്തില്‍ കഴുകുന്നതിനും ബേബി മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിനെ കുളിപ്പിക്കുക എന്നതുപോലെ തന്നെ പ്രധാനപ്പെട്ടത് തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണവും. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തെ ആരോഗ്യമുള്ളതും മൃദുവായതുമാക്കി മാറ്റുന്നു. എന്നാല്‍ നിങ്ങള്‍ കുളിപ്പിക്കാന്‍ പോവുന്നതിന് മുന്‍പ് ചെറിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

കുഞ്ഞിനെ കുളിപ്പിക്കേണ്ടത്

കുഞ്ഞിനെ കുളിപ്പിക്കേണ്ടത്

കുഞ്ഞിനെ മൂടുന്ന തരത്തിലുള്ള ടവ്വല്‍ വേണം കുഞ്ഞിന് ഉപയോഗിക്കുന്നതിന്. ഇത് കൂടാതെ കുഞ്ഞിന്റെ കണ്ണുകള്‍ പതിയേ സോഫ്റ്റ് ആയി വേണം തുടക്കുന്നതിന്. കൂടാതെ മൂക്കിന്റെ പാലത്തില്‍ നിന്ന് ആരംഭിച്ച് മുകളിലേക്ക് കണ്ണിന്റെ കോണിലേക്ക് വേണം തുടച്ച് നീക്കാന്‍. കുഞ്ഞിന്റെ മുഖം കഴുകാന്‍ ഒരിക്കലും സോപ്പ് ഉപയോഗിക്കരുത്. നനഞ്ഞ തുണി മാത്രം ഉപയോഗിച്ച് വേണം കുഞ്ഞിന്റെ മുഖം തുടച്ചെടുക്കുന്നതിന്. ചെറുതായി കൈകളിലും കാലുകളിലും മസ്സാജ് ചെയ്യുന്നത് നല്ലതാണ്. കുളിച്ചതിന് ശേഷം നല്ലതുപോലെ ഉണങ്ങിയതും വൃത്തിയുള്ളതുമായ വസ്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കണം.

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍

ഇപ്പോഴത്തെ കാലാവസ്ഥയില്‍ കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ നല്ല തണുപ്പുണ്ടെന്ന് തോന്നുന്ന ദിവസങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഇത് കൂടാതെ പുറത്തെ തണുപ്പിന്റെ കാഠിന്യം നോക്കിയതിന് ശേഷം മാത്രം കുഞ്ഞിനെ കുളിപ്പിക്കുക. അല്ലാത്ത പക്ഷം അത് കുഞ്ഞിന് കൂടുതല്‍ തണുപ്പ് ഉണ്ടാക്കുന്നു. ഇത് കൂടാതെ താപനില ശരിയായിരിക്കുമ്പോള്‍ മാത്രം കുഞ്ഞിനെ കുളിപ്പിക്കുക. പുറത്തെ താപനില വളരെ കുറവാണെങ്കില്‍ കുഞ്ഞിന് ചൂട് ഉണ്ടാക്കുന്നതിന് വേണ്ടി ഒരു റൂം ഹീറ്റര്‍ ഉപയോഗിക്കുക. ഇത് കൂടാതെ ഇളം ചൂടുവെള്ളത്തിലും കുഞ്ഞിനെ കുളിപ്പിക്കാവുന്നതാണ്.

രാസവസ്തുക്കള്‍ ഉള്ള ഉത്പ്പന്നങ്ങള്‍

രാസവസ്തുക്കള്‍ ഉള്ള ഉത്പ്പന്നങ്ങള്‍

വിപണിയില്‍ ലഭ്യമാവുന്ന രാസവസ്തുക്കള്‍ അടങ്ങിയ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് കുഞ്ഞിന് സുരക്ഷിതത്വം നല്‍കുന്നില്ല എന്നതാണ് സത്യം. അതുകൊണ്ട് തന്നെ കുഞ്ഞിനെ കുളിപ്പിക്കുന്നതിന് വേണ്ടി തിരഞ്ഞെടുക്കുന്ന ഉത്പന്ന്ങ്ങള്‍ എല്ലാം തന്നെ പൂര്‍ണമായും സുരക്ഷിതമാണെന്ന് ഉറപ്പാക്കേണ്ടതാണ്. നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ രാസവസ്തുക്കളും ദോഷകരമായ ചേരുവകളും ഉണ്ടെങ്കില്‍ അത് കുഞ്ഞിന്റെ ചര്‍മ്മത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. അതുകൊണ്ട് ഇത്തരം വസ്തുക്കള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

നവജാത ശിശുക്കളുടെ കാര്യത്തില്‍

നവജാത ശിശുക്കളുടെ കാര്യത്തില്‍

നവജാത ശിശുക്കളുടെ കാര്യത്തില്‍ പലപ്പോഴും കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ട് വന്ന ഉടനെ തന്നെ കുളിപ്പിക്കണം എന്നില്ല. കാരണം കുഞ്ഞിന്റെ ചര്‍മ്മം എന്നത് വളരെയധികം സെന്‍സിറ്റീവും മൃദുവുമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധയില്‍ വെക്കണം. കുഞ്ഞിന് അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ പൊക്കിള്‍ക്കൊടി പൊഴിഞ്ഞ് പോവുന്നത് വരെ വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ.

ഗര്‍ഭധാരണ പ്രതീക്ഷയുള്ള ഓവുലേഷന് ശേഷമുള്ള രണ്ടാഴ്ച: സാധ്യത വര്‍ദ്ധിപ്പിക്കും യോഗഗര്‍ഭധാരണ പ്രതീക്ഷയുള്ള ഓവുലേഷന് ശേഷമുള്ള രണ്ടാഴ്ച: സാധ്യത വര്‍ദ്ധിപ്പിക്കും യോഗ

ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്ഇരട്ടക്കുട്ടികളെ മുലയൂട്ടേണ്ടത് ഇങ്ങനെയാണ്

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Things To Keep In Mind Bathing Baby During Winter In Malayalam

Here in this article we have listed some winter tips while bathing your baby in malayalam. Take a look.
Story first published: Wednesday, January 18, 2023, 18:36 [IST]
X
Desktop Bottom Promotion