Just In
Don't Miss
- News
തെലങ്കാനയില്‍ ഏറ്റുമുട്ടല്‍ കൊലയെ ന്യായീകരിച്ചു.. പുലിവാല് പിടിച്ച് മന്ത്രി, മാധ്യമങ്ങള്‍ക്ക് പഴി!
- Sports
അപകടം വിതച്ച് മെല്‍ബണിലെ പിച്ച്... രണ്ടു താരങ്ങള്‍ പരിക്കേറ്റ് വീണു, കളിയും ഉപേക്ഷിച്ചു
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന്‍ ടീസര്‍ പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
കുഞ്ഞിന്റെ ജീവനെടുക്കും സിഡ്സ് എന്ന വില്ലൻ, അറിയാം
യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഇല്ലാത്ത ഒരു കുഞ്ഞ് പെട്ടെന്ന് മരണപ്പെട്ട നിലയിൽ കണ്ടെത്തിയാലോ? ഡോക്ടർമാർ കിണഞ്ഞ് പരിശ്രമിച്ചിട്ടും കുഞ്ഞിന് യാതൊരു വിധത്തിലുള്ള രോഗങ്ങളും കണ്ടെത്താൻ സാധിക്കുയും ചെയ്തില്ല. ഇത്തരത്തിൽ നിരവധി സംഭവം നമുക്ക് ചുറ്റും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്താണ് ഇതിന് പിന്നിലെ യഥാർത്ഥ കാരണം എന്ന് അന്വേഷിച്ചതിന്റെ അവസാനത്തിലാണ് കുഞ്ഞിനെ തട്ടിയെടുത്തത് സിഡ്സ് എന്ന ഭീകരനാണ് എന്ന് മനസ്സിലായത്. ഇത്തരത്തിൽ അറിയാക്കാരണങ്ങൾ നിരവധിയാണ്. ഇവയെ തിരിച്ചറിയുക എന്നത് പ്രയാസം തന്നെയാണ്.
എന്താണ് സിഡ്സ്, സഡൻ ഡെത്ത് ഇൻഫാന്റ് സിൻഡ്രോം എന്നാണ് സിഡ്സ് അറിയപ്പെടുന്നത്. ഇതിനെ മറ്റൊരു അവസ്ഥയിൽ ക്രിബ് ഡെത്ത് എന്നും പറയുന്നുണ്ട്. ആരോഗ്യവാനായ യാതൊരു വിധത്തിലുള്ള അസുഖങ്ങളും ഇല്ലാത്ത കുഞ്ഞിനെ പെട്ടെന്ന് മരണപ്പെട്ട അവസ്ഥയിൽ കാണപ്പെടുന്നതിനെയാണ് സിഡ്ന് എന്ന് പറയുന്നത്.
കൂടുതൽ വായിക്കാൻ: 35-ന് ശേഷം ഗർഭമെങ്കിൽ അപകടം ഇങ്ങനെയാണ്
ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളെയാണ് ഈ അവസ്ഥ ബാധിക്കുന്നത്. മരണ കാരണം മനസ്സിലാക്കാൻ ഡോക്ടർ പരാജയപ്പെടുമ്പോഴാണ് പലപ്പോഴും ഇത്തരം അവസ്ഥകൾ മറ്റ് പല തലത്തിലേക്കും മാറുന്നത്. കുട്ടികളിൽ പലപ്പോഴും ഉറക്കത്തിനിടക്കാണ് ജീവൻ നഷ്ടമാവുന്ന അവസ്ഥ ഉണ്ടാവുന്നത്. പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ സംഭവിക്കാവുന്നതാണ്. ഒരു അൽപം ശ്രദ്ധ കൂടുതൽ നൽകിയാൽ അത് നിങ്ങളുടെ പൊന്നോമനയുടെ ജീവൻ രക്ഷിക്കുന്നതിന് സഹായിക്കുന്നുണ്ട്. സിഡ്സിനെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഇനി വായിക്കൂ.

ഉറക്കത്തിലെ അപകടം
ഉറക്കത്തിനിടക്കാണ് പല കുഞ്ഞുങ്ങൾക്കും ജീവൻ നഷ്ടമാവുന്നത്. ഇതിൻറെ യഥാർത്ഥ കാരണം എന്താണെന്ന് ഇത് വരേയും കണ്ടെത്താൻ സാധിച്ചിട്ടില്ല.സാധാരണ അവസ്ഥയിൽ നമ്മുടെ ശ്വസനത്തിനും ഉറക്കത്തിൽ നിന്ന് ഉണരുന്നതിനും എല്ലാം തലച്ചോറിന്റെ ഒരു ഭാഗം നമ്മളെ സഹായിക്കുന്നുണ്ട്. എന്നാൽ ഈ ഭാഗത്തിന് എന്തെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിക്കുമ്പോഴാണ് അത് പലപ്പോഴും സിഡ്സ് എന്ന അവസ്ഥയിലേക്ക് എത്തുന്നത്. ഇത് കുഞ്ഞുങ്ങളിൽ കണ്ട് വരുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. കുഞ്ഞ് എപ്പോഴും ഒരു ഭാഗത്തേക്ക് തന്നെ തിരിഞ്ഞ് കിടക്കുന്നതും അതി കഠിനമായ ചൂട് കുഞ്ഞിന് അനുഭവപ്പെട്ടാലും കുഞ്ഞിൻറെ അടുത്ത് നിന്ന് എപ്പോഴും സിഗരറ്റ് വലിച്ചാലും എല്ലാം ഈ അവസ്ഥ കൂടുതൽ കാണപ്പെടുന്നതിനുള്ള സാധ്യതയുണ്ട്.

തലച്ചോറിലുണ്ടാവുന്ന തകരാറുകൾ
കുഞ്ഞിന്റെ അനാരോഗ്യത്തെ സൂചിപ്പിക്കുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് തലച്ചോറിലുണ്ടാവുന്ന തകരാറുകള്‍. ഇത് ചിലപ്പോൾ ഗർഭപാത്രത്തിൽ വെച്ച് തന്നെ കുഞ്ഞിന് അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. മാത്രമല്ല കുഞ്ഞിന്റെ വളർച്ചക്ക് അത്യാവശ്യമായി ലഭിക്കേണ്ട കാൽസ്യവും പ്രോട്ടീനും അയേണും വിറ്റാമിനുകളും എല്ലാം വേണ്ടത്ര അളവിൽ ലഭിച്ചില്ലെങ്കിൽ അത് സിഡ്ന് വരുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ കുട്ടികളുടെ കാര്യത്തിൽ ഒരു തരത്തിലുള്ള റിസ്കും എടുക്കരുത്. എന്തെങ്കിലും തരത്തിലുള്ള അസ്വാഭാവികത കണ്ടെത്തിയാൽ ഉടൻ തന്നെ ഡോക്ടറെ സമീപിക്കാൻ ശ്രദ്ധിക്കണം.

കുഞ്ഞിന്റെ തൂക്കക്കുറവ്
കുഞ്ഞിന്റെ തൂക്കക്കുറവും ഇത്തരത്തിൽ പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇത്തരം കുട്ടികളിൽ സിഡ്സ് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. മാസം തികയാതെ ജനിച്ച കുഞ്ഞിന് തൂക്കം വളരെ കുറവായിരിക്കും. ഇത് കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയേയും സാരമായി ബാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കുട്ടികളിൽ ശ്വാസതടസ്സത്തിനുള്ള സാധ്യതയേയും തള്ളിക്കളയാൻ ആവില്ല. ഇതിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് എന്താണെന്ന് വെച്ചാൽ സിഡ്ന് അനുഭവപ്പെട്ട കുട്ടികള്‍ക്കെല്ലാം അതിന് മുൻപായി ശ്വാസതടസ്സവും ജലദോഷവും ഉണ്ടായിട്ടുണ്ട് എന്നത് തന്നെയാണ്.

കുഞ്ഞ് ഉറങ്ങുന്ന വശം
കുഞ്ഞ് ഉറങ്ങുന്ന വശവും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പുറം തിരിഞ്ഞും ഒരു വശത്തേക്ക് തിരിഞ്ഞും ആണ് കുഞ്ഞ് ഉറങ്ങുന്നത് എന്നുണ്ടെങ്കിൽ സിഡ്സ് വരുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അതുപോലെ തന്നെ കുഞ്ഞിനെ തൊട്ടിലില്‍ കിടത്തുമ്പോഴും വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല കുഞ്ഞിനെ എപ്പോഴും സ്വസ്ഥമായി മലർന്ന് കിടന്ന് ഉറങ്ങാൻ ശീലിക്കണം. അതിന് തക്ക രീതിയിൽ വേണം എപ്പോഴും കുഞ്ഞിനെ അമ്മമാർ കിടത്തുന്നതിനും.
കൂടുതൽ വായിക്കാൻ: അബോര്‍ഷന് ശേഷം വന്ധ്യത, സ്തനാർബുദ സാധ്യത, ശരിയോ?

പുകവലിക്കുന്നവര്‍
സിഡ്സ് അല്ലെങ്കിലും ആണെങ്കിലും കുഞ്ഞിന് അടുത്ത് നിന്ന് പുകവലിക്കുന്നവർ അൽപം ശ്രദ്ധിക്കണം. കാരണം അത് കുഞ്ഞിന് നൽകുന്ന ദോഷം ചില്ലറയല്ല. പലപ്പോഴും ഇത്തരം അവസ്ഥയിൽ അൽപം കൂടുതൽ ശ്രദ്ധയും കരുതലും അമ്മമാർ കുഞ്ഞിന് നൽകണം. കുഞ്ഞിനടുത്ത് നിന്ന് പുകവലിക്കുകയും അല്ലെങ്കിൽ പുകവലിക്കുന്നവരുടെ അടുത്ത് കുഞ്ഞിനെ കൊണ്ടു പോവുകയോ ചെയ്താൽ അൽപം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് കൂടുതൽ പ്രതിസന്ധികളിലേക്കും കുഞ്ഞ് ജീവന് തന്നെ ഭീഷണിയാവുന്ന അവസ്ഥയിലേക്കും കാര്യങ്ങൾ എത്തിക്കുന്നു. മാത്രമല്ല പെൺകുട്ടികളേക്കാള്‍ ആൺകുട്ടികളിലാണ് സിഡ്സ് കാണുന്നതിനുള്ള സാധ്യത ഏറ്റവും കൂടുതല്‍. ഇതിനെ പ്രതിരോധിക്കാൻ അമ്മമാർ തന്നെ ശ്രദ്ധിക്കണം.

കുഞ്ഞിനെ ഉറക്കുമ്പോൾ
ഒരു വയസ്സ് വരെ കുഞ്ഞിനെ ഉറക്കുമ്പോൾ പുറത്തിട്ട് ഉറക്കാൻ ശ്രദ്ധിക്കുക. തോളിലിട്ട് ചെറുതായി പുറത്ത് തട്ടി വേണം ഉറക്കുന്നതിന്. മാത്രമല്ല കുഞ്ഞിനെ കിടത്തുമ്പോൾ ശരിയായ കിടക്കയും തലയിണയും ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കണം. എയർകണ്ടീഷൻ ചെയ്ത മുറിയാണ് എന്നുണ്ടെങ്കിൽ കുഞ്ഞിന് അനുസരിച്ച് വേണം തണുപ്പ് ക്രമീകരിക്കുന്നതിന്. അതുപോലെ തന്നെ കൂടുതൽ ചൂട് കിട്ടുന്നതിനും ഇടയാക്കരുത്. കുഞ്ഞിന് ആദ്യത്തെ ആറുമാസമെങ്കിലും മുലപ്പാൽ മാത്രം കൊടുക്കുന്നതിന് ശ്രദ്ധിക്കണം. മുലപ്പാൽ ധാരാളം കുടിക്കുന്ന കുട്ടികളില്‍ സിഡ്സ് വരുന്നതിനുള്ള സാധ്യത വളരെ നേരിയ തോതിലാണ് എന്നാണ് പഠനം പറയുന്നത്.