For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസം തികയാതെ പ്രസവമെങ്കിൽ കുഞ്ഞിന്റെ ഭാരം ഇങ്ങനെ

|

മാസം തികയാതെയുള്ള പ്രസവം ഇന്നത്തെ കാലത്ത് വർദ്ധിച്ച് കൊണ്ടിരിക്കുന്ന ഒരു അവസ്ഥയാണ് ഉള്ളത്. അതിനെ കൃത്യമായി മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. ഗർഭകാലം സെക്കന്റ് ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോൾ തന്നെ മാസം തികയാതെ പ്രസവിക്കുന്നതിന് സാധ്യതയുണ്ടോ എന്നത് മനസ്സിലാക്കാം എന്നാണ് പറയുന്നത്. ആരോഗ്യത്തിന്‍റെ കാര്യത്തിൽ അൽപം ശ്രദ്ധ നമ്മൾ നൽകേണ്ടത് ഇതുകൊണ്ടൊക്കെയാണ് എന്നാണ് പറയുന്നത്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിൽ ആരോഗ്യ പ്രശ്നങ്ങളും വളരെയധികം കൂടുതലായിരിക്കും.

<strong>Most read: ഗർഭകാലത്ത് അച്ചിങ്ങപ്പയർ ചെയ്യുന്നഗുണം നിസ്സാരമല്ല</strong>Most read: ഗർഭകാലത്ത് അച്ചിങ്ങപ്പയർ ചെയ്യുന്നഗുണം നിസ്സാരമല്ല

അതുകൊണ്ട് തന്നെ ഇക്കാര്യം വളരെയധികം സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ്. കുഞ്ഞിന് മാസം തികയാതെ പ്രസവിക്കുമ്പോൾ ഉണ്ടാവുന്ന തൂക്കക്കുറവും പിന്നീട് ഉണ്ടാവുന്ന തൂക്കവും എത്രയെന്ന് ആദ്യം അമ്മമാർ തിരിച്ചറിയേണ്ടതാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് കുഞ്ഞിന്റെ ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നുണ്ട്. മാസം തികയാതെ പ്രസവിച്ച കുഞ്ഞാണെങ്കിലും കുഞ്ഞിന്റെ തൂക്കം വർദ്ധിപ്പിക്കുന്നതിന് നമുക്ക് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.‌

കുഞ്ഞിന്റെ തൂക്കം മനസ്സിലാക്കുക

കുഞ്ഞിന്റെ തൂക്കം മനസ്സിലാക്കുക

ആദ്യം തന്നെ കുഞ്ഞിന്‍റെ തൂക്കം മനസ്സിലാക്കുകയാണ് വേണ്ടത്. മാസം തികയാതെയാണ് പ്രസവിച്ചത് എന്നുണ്ടെങ്കിൽ ആ സമയത്ത് ഉണ്ടാവുന്ന കുഞ്ഞിന് എത്ര തൂക്കം ഉണ്ടാവും എന്ന കാര്യം ആദ്യം മനസ്സിലാക്കണം. 37 ആഴ്ചയിൽ കുറവാണ് നിങ്ങൾ പ്രസവിച്ച കുഞ്ഞിന് എന്നുണ്ടെങ്കിൽ ആ കുഞ്ഞ് മാസം തികയാതെ പ്രസവിച്ച കുഞ്ഞാണ് എന്ന് പറയാവുന്നതാണ്. 38-42 വരെയാണ് കുഞ്ഞിന്റെ പ്രസവം എന്നുണ്ടെങ്കില്‍ അത് പൂര്‍ണവളർച്ചയെത്തിയ കുഞ്ഞായി കണക്കാക്കാവുന്നതാണ്.

എൻ ഐ സി യു

എൻ ഐ സി യു

കുഞ്ഞിനെ പ്രസവിച്ചത് മാസം തികയാതെയാണ് എന്നുണ്ടെങ്കിൽ പ്രസവ ശേഷം കുഞ്ഞിനെ എൻ ഐ സി യുവിൽ പ്രവേശിപ്പിക്കുന്നു. അതിന് ശേഷം കുഞ്ഞിന്റെ വളർച്ച കൃത്യമാണെന്ന് മനസ്സിലാക്കിയ ശേഷം മാത്രമേ കുഞ്ഞിനെ പുറത്തേക്ക് മാറ്റുകയുള്ളൂ. അതിനർത്ഥം നിങ്ങളുടെ കുഞ്ഞിന് ആരോഗ്യമില്ല എന്നുള്ളതല്ല. എങ്കിലും മാസം തികയാതെ പ്രസവിച്ചതിനാൽ കുഞ്ഞിനെ എൻ ഐ സിയുവിൽ വെക്കുന്നു,

കുഞ്ഞിന്‍റെ ശരീരഭാരം ആഴ്ചയനുസരിച്ച്

കുഞ്ഞിന്‍റെ ശരീരഭാരം ആഴ്ചയനുസരിച്ച്

കുഞ്ഞിന്റെ ശരീരഭാരം ഓരോ ആഴ്ചയും അനുസരിച്ച് എത്രയാണ് വരുന്നത് എന്ന് നോക്കാവുന്നതാണ്. ഇത് നോക്കി കുഞ്ഞിന് പ്രസവ സമയത്ത് എത്ര ഭാരം ഉണ്ടെന്ന് നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്. 23മത്തെ ആഴ്ചയിലാണ് പ്രസവം എന്നുണ്ടെങ്കില്‍ കുഞ്ഞിന് 584 ഗ്രാം മാത്രമേ ഭാരമുണ്ടാവുകയുള്ളൂ. 29.9 cm ഉയരവും മാത്രമേ ആ സമയത്ത് കുഞ്ഞിന് ഉണ്ടാവുകയുള്ളൂ.

24-മത്തെ ആഴ്ചയിലെങ്കിൽ

24-മത്തെ ആഴ്ചയിലെങ്കിൽ

പ്രസവം നടന്നത് 24-ാമത്തെ ആഴ്ചയിലാണ് എന്നുണ്ടെങ്കില്‍ കുഞ്ഞിന് 651 ഗ്രാം മാത്രമേ ഉണ്ടാവുകയുള്ളൂ. 25-മത്തെ ആഴ്ചയിലെങ്കിൽ കുഞ്ഞിന്റെ ഭാകം വെറും 737 ഗ്രാം ആയിരിക്കും. 26-മത്തെ ആഴ്ചയിൽ ാണ് പ്രസവമെങ്കില്‍ കുഞ്ഞിന് 827 ഗ്രാം മാത്രമേ ഭാരമുണ്ടാവുകയുള്ളൂ. 27-ാമത്തെ ആഴ്ചയില്‍ ആണെങ്കിൽ കുഞഅഞിന് 936 ഗ്രാം ഭാരമാണ് ഉണ്ടാവുന്നത്.

28-ാമത്തെ ആഴ്ചയിലെങ്കിൽ

28-ാമത്തെ ആഴ്ചയിലെങ്കിൽ

ഇനി പ്രസവം നടന്നത് 28-ാമത്തെ ആഴ്ചയിൽ ആണെങ്കിൽ കുഞ്ഞിന് 1 കിലോ ആയിരിക്കും ഭാരം ഉണ്ടാവുന്നത്. 29-ാമത്തെ ആഴ്ചയിൽ ആണെങ്കിൽ കുഞ്ഞിന് 1 കിലോയും 200 ഗ്രാമും ശരീരഭാരം ഉണ്ടായിരിക്കും. 30-ാമത്തെ ആഴ്ചയിൽ ആണ് പ്രസവം നടന്നത് എന്നുണ്ടെങ്കിൽ കുഞ്ഞിൻറെ ഭാരം 1 കിലോയും 373 ഗ്രാമും ആയിരിക്കും.

31-ാമത്തെ ആഴ്ചയിൽ

31-ാമത്തെ ആഴ്ചയിൽ

31-ാമത്തെ ആഴ്ചയിൽ ആണ് പ്രസവം നടന്നത് എന്നുണ്ടെങ്കിൽ കുഞ്ഞിന് 1.500 ഗ്രാം ആയിരിക്കും തൂക്കം. 32ാമത്തെ ആഴ്ചയിൽ ആണ് പ്രസവം നടന്നത് എന്നുണ്ടെങ്കിൽ 1.700 ആയിരിക്കും കുഞ്ഞിന്റെ ശരീരഭാരം. 33-ാമത്തെ ആഴ്ചയിൽ ആണ് പ്രസവം നടന്നതെങ്കിൽ കുഞ്ഞിന്റെ ശരീരഭാരം എന്ന് പറയുന്നത് 1.900 ആയിരിക്കും. 34-മത്തെ ആഴ്ചയിൽ ആണ് പ്രസവം നടന്നതെങ്കിൽ 2.100 ആയിരിക്കും കുഞ്ഞിന്റെ ഭാരം.

35-ാമത്തെ ആഴ്ചയിൽ

35-ാമത്തെ ആഴ്ചയിൽ

35-ാമത്തെ ആഴ്ചയില്‍ ആണ് പ്രസവം നടന്നത് എന്നുണ്ടെങ്കില്‍ 2.400 ആയിരിക്കും കുഞ്ഞിൻറെ ഭാരം. ഇതിനേ ശേഷം നടക്കുന്ന പ്രസവം എല്ലാം സാധാരണത്തേത് തന്നെയായാണ് കണക്കാക്കുന്നത്. എന്നാല്‍ സാധാരണ അവസ്ഥയിൽ ആണെങ്കിൽ പോലും കുഞ്ഞിന് 2.500 ഇല്ല എന്നുണ്ടെങ്കിൽ അത് കുഞ്ഞിന് തൂക്കമില്ലായ്മയായാണ് കണക്കാക്കുന്നത്.

English summary

premature baby weight gain and weight chart

Here is the premature baby weight gain and weight chart. Check it out.
Story first published: Wednesday, August 21, 2019, 15:34 [IST]
X
Desktop Bottom Promotion