For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് പൊക്കിളില്‍ അണുബാധയോ, പരിഹാരം

|

ഗര്‍ഭസ്ഥശിശുവിന് അമ്മയില് നിന്നുള്ള പോഷകങ്ങള് നല്‍കാന് സഹായിക്കുന്നതിന് പൊക്കിള്‍ക്കൊടി വളരെയധികം പ്രധാനപ്പെട്ടതാണ്. എന്നാല്‍ കുഞ്ഞിന്റെ ജനനത്തിനു ശേഷം, പോഷകങ്ങള്‍ നല്‍കാന്‍ പൊക്കിള്‍ക്കൊടി ആവശ്യമില്ല. മാത്രമല്ല ഡോക്ടര്‍ ഇത് മുറിച്ച് മാറ്റുകയും ചെയ്യുന്നുണ്ട്. എന്നിരുന്നാലും, പൊക്കിള്‍ക്കൊടിയുടെ ഒരു ചെറിയ ഭാഗം എപ്പോഴും കുഞ്ഞിന്റെ അടിവയറ്റില്‍ ഉണ്ടാകും. ഇതിനെ പൊക്കിള്‍ സ്റ്റംമ്പ് എന്നാണ് പറയുന്നത്. സാധാരണയായി പൊക്കിള്‍ക്കൊടി കൊഴിഞ്ഞ് വീഴുന്നുണ്ട്. എന്നാല്‍ ചില കുട്ടികളില്‍ ഇത് ചെറിയ രക്തസ്രാവത്തിന് കാരണമായേക്കാവുന്നതാണ്.

കുഞ്ഞിന് തൂക്കത്തിനും എല്ലുറപ്പിനും റാഗിക്കുറുക്ക്കുഞ്ഞിന് തൂക്കത്തിനും എല്ലുറപ്പിനും റാഗിക്കുറുക്ക്

സാധാരണ പൊക്കിളില്‍ ഉണ്ടാവുന്ന രക്തസ്രാവമായി കണക്കാക്കുന്നത് പൊക്കിള്‍ക്കൊടി വീഴുമ്പോള്‍, നിങ്ങളുടെ നവജാതശിശുവിന്റെ പൊക്കിളില്‍ നിന്ന് രക്തം കാണുന്നത് സാധാരണമാണ്. ചില കുട്ടികളില്‍ ഒരാഴ്ചയ്ക്ക് ശേഷം ഇത് സംഭവിക്കാം. എന്നാല്‍ ഡയപ്പറിലോ കുഞ്ഞിന്റെ ടി-ഷര്‍ട്ടിലോ ചെറിയ അളവില്‍ രക്തം കാണുമ്പോള്‍ നിങ്ങള്‍ ഇത് മിക്കവാറും ശ്രദ്ധിക്കും. എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്തൊക്കെയാണ് ഇതിന്റെ പിന്നിലെ കാരണങ്ങള്‍ എന്നും നമുക്ക് നോക്കാവുന്നതാണ്.

സാധാരണ അവസ്ഥയില്‍

സാധാരണ അവസ്ഥയില്‍

പൊക്കിള്‍ക്കൊടി വീഴുമ്പോള്‍ ചെറിയ അളവില്‍ ഡിസ്ചാര്‍ജ് കാണുന്നത് സാധാരണമാണ്. ഇത് പലപ്പോഴും പച്ചയോ മഞ്ഞയോ ആകാം, പഴുപ്പ് പോലെ കാണപ്പെടാം. പക്ഷേ, ഇത് മ്യൂക്കസ് മാത്രമാണ്, ഇത് അണുബാധയുടെ ലക്ഷണമല്ല.പൊക്കിള്‍ക്കൊടി വീണതിനുശേഷം രണ്ടാഴ്ച വരെ ഡയപ്പറിലോ കുഞ്ഞിന്റെ വസ്ത്രത്തിലോ ഇത് നിങ്ങള്‍ക്ക് കാണാം. അതിനാല്‍, ചെറിയ അളവില്‍ മഞ്ഞ അല്ലെങ്കില്‍ പച്ച ഡിസ്ചാര്‍ജും ചെറിയ അളവിലുള്ള രക്തവും സാധാരണമാണ്; ഇത് വിഷമിക്കേണ്ട കാര്യമില്ല. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

പൊക്കിളില്‍ രക്തസ്രാവമുണ്ടാകുന്ന മിക്ക കേസുകളും സ്വാഭാവികമാണ്. നിങ്ങളുടെ കുഞ്ഞിന്റെ പൊക്കിളില്‍ എപ്പോള്‍ രക്തസ്രാവമുണ്ടാകാം. കുഞ്ഞിന്റെ കുടല്‍ ശരീരത്തില്‍ നിന്ന് വേര്‍പെടുത്താന്‍ തുടങ്ങുന്നു. ഈ സമയത്ത്, നിങ്ങള്‍ കുറച്ച് രക്തം കണ്ടേക്കാം. ഒരു കഷണം തുണി അല്ലെങ്കില്‍ ഡയപ്പര്‍ പോലുള്ളവ ഉപയോഗിക്കുന്നത് പലപ്പോഴും പൊക്കിള്‍ പ്രദേശത്തെ പ്രകോപിപ്പിക്കുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും. പൊക്കിള്‍ക്കൊടി വേര്‍പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

കാരണങ്ങള്‍

കാരണങ്ങള്‍

പൊക്കിള്‍ഭാഗം ഡയപ്പര്‍ ഉപയോഗിച്ച് മൂടുകയും ആ ഭാഗങ്ങള്‍ തടവുകയും പ്രകോപിപ്പിക്കുകയും ചെയ്യുന്നതിനാല്‍ ഡയപ്പര്‍ ഉപയോഗിച്ച് ആ പ്രദേശം മൂടുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. നവജാത ശിശുക്കള്‍ക്കായി നിങ്ങള്‍ക്ക് ലഭിക്കുന്ന മിക്ക ഡയപ്പറുകളും സാധാരണയായി മുന്‍വശം താഴേക്ക് വരുന്ന രീതിയില്‍ ആയിരിക്കും. അതുകൊണ്ട് ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ കുഞ്ഞിന് ഒരു തരത്തിലും പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതല്ല എന്ന് ഉറപ്പാക്കേണ്ടതാണ്. അല്ലെങ്കില്‍ ഇത് പൊക്കിളില്‍ ഇത്തരം ബ്ലീഡിംഗ് ഉണ്ടാവുന്നതിന് കാരണമാകുന്നുണ്ട്.

പൊക്കിള്‍ക്കൊടിയില്‍ എന്തെങ്കിലും കെട്ടുന്നത്

പൊക്കിള്‍ക്കൊടിയില്‍ എന്തെങ്കിലും കെട്ടുന്നത്

പൊക്കിള്‍ കൊടിയില്‍ എന്തെങ്കിലും തരത്തിലുള്ള വസ്തുക്കള്‍ കെട്ടുകയോ തടവുകയോ ചെയ്യുന്നത് ഇത്തരത്തില്‍ കുഞ്ഞിന് അസ്വസ്ഥതയും ബ്ലീഡിംങും ഉണ്ടാക്കുന്നുണ്ട്. ഇത് പൊക്കിള്‍ക്കൊടി പോവുന്നതിനോടൊപ്പം തന്നെ അണുബാധക്കും കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധഇക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അണുബാധയിലേക്ക് നിങ്ങളെ നയിക്കുന്നുണ്ട്.

ചികിത്സ ഇങ്ങനെ

ചികിത്സ ഇങ്ങനെ

കുഞ്ഞിന്റെ പൊക്കിളില്‍ നിന്ന് രക്തസ്രാവമുണ്ടാകുമ്പോള്‍, അണുവിമുക്തമാക്കിയ പാഡ് എടുത്ത് മൃദുവായി പൊക്കിള്‍ക്കൊടിയില്‍ തടവേണ്ടതാണ്. ഇത് സാധാരണയായി മിക്ക ആരോഗ്യ സംരക്ഷണ ദാതാക്കളും ശുപാര്‍ശചെയ്യും, കാരണം ഇത് സാധാരണയായി രക്തസ്രാവത്തെ ഇല്ലാതാക്കുന്നുണ്ട്. എന്നിരുന്നാലും, നിങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തിയതിനുശേഷവും ഇത്തരത്തില്‍ രക്തസ്രാവം തുടരുകയാണെങ്കില്‍, നിങ്ങളുടെ ഡോക്ടറെ കാണുകയും കാലതാമസമില്ലാതെ ചികിത്സ തേടുകയും ചെയ്യുക. പ്രധാന ലക്ഷ്യം കുടല്‍ പ്രദേശം സ്വമേധയാ വീഴുന്നതുവരെ വരണ്ടതും വൃത്തിയുള്ളതുമായി സൂക്ഷിക്കുക എന്നതാണ്.

ചികിത്സ ഇങ്ങനെ

ചികിത്സ ഇങ്ങനെ

ഇത്തരത്തില്‍ പൊക്കിള്‍ക്കൊടി സ്വമേധയാ വീഴുമ്പോള്‍ ആ ഭാഗം വൃത്തിയാക്കുമ്പോഴോ നിങ്ങളുടെ കുഞ്ഞിന് അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടില്ല. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ് എന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് ആദ്യത്തെ കുഞ്ഞാണെങ്കില്‍ അത് കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊക്കിള്‍ക്കൊടി വീഴുന്നതുവരെ കുഞ്ഞിനെ കുളിപ്പിക്കരുത്. പകരം, നിങ്ങളുടെ കുഞ്ഞിനെ കുളിപ്പിക്കാന്‍ നനഞ്ഞ സ്‌പോഞ്ച് ഉപയോഗിക്കുക. ഇടക്കിടക്ക് കുഞ്ഞിന്റെ ഡയപ്പര്‍ മാറ്റുന്നതിന് ശ്രദ്ധിക്കണം. കുഞ്ഞിന്റെ പൊക്കിള്‍ക്കൊടിയില്‍ അഴുക്ക് കണ്ടെത്തിയാല്‍, ഈ പ്രദേശം വൃത്തിയാക്കുക അല്ലെങ്കില്‍ മിതമായ സോപ്പും വെള്ളവും ഉപയോഗിച്ച് ആ ഭാഗം വൃത്തിയാക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

സ്വമേധയാ കൊഴിഞ്ഞ് വീഴുന്നതിന്

സ്വമേധയാ കൊഴിഞ്ഞ് വീഴുന്നതിന്

പൊക്കിള്‍ക്കൊടി സ്വമേധയാ കൊഴിഞ്ഞ് വീഴുന്നതിന് വേണം ശ്രദ്ധിക്കേണ്ടത്. അതിന് മുന്‍പ് പൊക്കിള്‍ക്കൊടി നീക്കംചെയ്യാന്‍ ശ്രമിക്കുന്നത് രക്തസ്രാവത്തിനും വേദനയ്ക്കും കാരണമാവുകയും അണുബാധയിലേക്ക് കുഞ്ഞിനെ എത്തിക്കുകയും ചെയ്യും. ഇനി എന്തെങ്കിലും തരത്തില്‍ അണുബാധയുണ്ടായാല്‍ അതിന്റെ ലക്ഷണങ്ങള്‍ നിരീക്ഷിക്കുക.

എപ്പോള്‍ ശ്രദ്ധിക്കണം

എപ്പോള്‍ ശ്രദ്ധിക്കണം

കുഞ്ഞിന്റെ പൊക്കിളില്‍ നിന്ന് രക്തസ്രാവം തടയുന്നത് നിങ്ങള്‍ക്ക് വളരെ ബുദ്ധിമുട്ടാണെങ്കില്‍ കൂടുതല്‍ രക്തം വരുകയാണെങ്കില്‍ ഡോക്ടറെ കാണിക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. അണുബാധയുടെ ലക്ഷണമാകാമെന്നതിനാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അണുബാധയുടെ മറ്റ് അടയാളങ്ങള്‍ രക്തസ്രാവത്തോടൊപ്പം തന്നെ ചില കാര്യങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ.് കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കാം.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ചുറ്റുമുള്ള ചര്‍മ്മത്തിന്റെ താപനിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ പൊക്കിളില്‍ അല്‍പ്പം ചൂട് കൂടുതല്‍ അനുഭവപ്പെടാം. ഇത് കൂടാതെ കുഞ്ഞിന്റെ പൊക്കിളിന് ചുറ്റുമുള്ള ചര്‍മ്മം വളരെ ചുവന്നതായിരിക്കും. നാഭിക്ക് ചുറ്റും പൊട്ടലുകള്‍, മുഖക്കുരു, തിണര്‍പ്പ് എന്നിവയുണ്ടാവുന്നുണ്ട്. പൊക്കിളിലെ ഭാഗത്ത് പഴുപ്പ് പോലെയുള്ള അല്ലെങ്കില്‍ തെളിഞ്ഞ ഡ്രെയിനേജ് ഉണ്ട്. ചിലപ്പോള്‍, ഇതിനൊപ്പം ഒരു ദുര്‍ഗന്ധം ഉണ്ടാകാം. എന്നിരുന്നാലും, കുടല്‍ വേര്‍പെടുമ്പോള്‍ ചില ദുര്‍ഗന്ധവും പുറന്തള്ളലും സാധാരണമാണ്. ഇത് കൂടാതെ കുഞ്ഞിന് ഇടക്കിടക്ക് പനിയുണ്ടാവുന്നതും ശ്രദ്ധിക്കേണ്ടതാണ്.

English summary

Newborn Belly Button Bleeding – Causes and Treatment

Here in this article we are discussing about the causes and treatment of new born belly button bleeding. Take a look.
X
Desktop Bottom Promotion