For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികളില്‍ ദഹനപ്രശ്‌നത്തെ മാറ്റാന്‍ ഈ മസ്സാജ് ടെക്‌നിക്

|

കുട്ടികളില്‍ പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കുഞ്ഞുങ്ങളില്‍ ദഹന പ്രശ്‌നമുണ്ടാവാം. ചിലരില്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. എന്നാല്‍ ചില കുഞ്ഞുങ്ങളില്‍ വളരുന്നതിന് അനുസരിച്ച് ഇതേ പ്രശ്‌നം അനുഭവപ്പെടുന്നതിനുള്ള സാധ്യതയുണ്ട്. ഒരു വിധം ഗ്യാസ് സംബന്ധമായുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പെട്ടെന്ന് തന്നെ സ്വാഭാവികമായി പരിഹരിക്കപ്പെടും. പക്ഷേ ചിലത് മാറാതെ കുഞ്ഞുങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കിക്കൊണ്ടിരിക്കും.

How to Do Baby Tummy Massage for Gas

ഭക്ഷണത്തിലുണ്ടാവുന്ന ചെറിയ പ്രശ്‌നങ്ങള്‍ തന്നെയാണ് കുഞ്ഞുങ്ങളില്‍ ഗ്യാസ് ഉണ്ടാക്കുന്നത്. എന്നാല്‍ എന്താണ് ഇതിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്നത് മനസ്സിലാക്കി വേണം കുഞ്ഞിന് പരിഹാരം കാണുന്നതിന്. പലപ്പോഴും കുഞ്ഞിന് ഭക്ഷണം കൊടുക്കുമ്പോഴോ കരയുമ്പോഴോ ഉള്ള വായു വിഴുങ്ങുന്നതാണ് കുഞ്ഞുങ്ങളില്‍ ഇത്തരത്തില്‍ ഗ്യാസ് ഉണ്ടാവുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നത്. ഇത് കുഞ്ഞിനെ അസ്വസ്ഥമാക്കുന്നു. ഇത്തരം അവസ്ഥയില്‍ മസ്സാജ് ചെയ്യുന്നതിലൂടെ ഒരു പരിധി വരെ ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നുണ്ട്. എങ്ങനെയെന്ന് നോക്കാം.

കാരണവും ലക്ഷണവും

കാരണവും ലക്ഷണവും

കുഞ്ഞിന് ഗ്യാസ് മൂലമുണ്ടാവുന്ന അസ്വസ്ഥതയുണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന് നോക്കാം. അതിന് കുഞ്ഞ് തന്നെ പല വിധത്തിലുള്ള ലക്ഷണങ്ങള്‍ കാണിക്കുന്നു. വേദന കൊണ്ട് കുഞ്ഞ് കരയുന്നത് പോലെയുള്ള അസ്വസ്ഥത ഉണ്ടാവുന്നു. വയറ് വീര്‍ത്തത് പോലെ കാണപ്പെടുക, പിന്നീട് ഗ്യാസ് പുറത്തേക്ക് പോവുന്നത്. ഇതൊക്കെയാണ് കുഞ്ഞില്‍ ഗ്യാസ് ഉണ്ടാവുന്നതിനുള്ള കാരണവും അതിന്റെ ഫലമായി ഉണ്ടാവുന്ന ലക്ഷണങ്ങളും.

ഏതൊക്കെ മസ്സാജുകള്‍

ഏതൊക്കെ മസ്സാജുകള്‍

കുഞ്ഞുങ്ങളില്‍ ഗ്യാസ് ഉണ്ടാവുന്നതിന് പരിഹാരം കാണാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണേണ്ടതാണ്. അല്ലാത്ത പക്ഷം ചില മസ്സാജുകള്‍ ചെയ്യുന്നതിലൂടെ നമുക്ക് കുഞ്ഞിന്റെ ഈ പ്രശ്‌നത്തെ പ്രതിരോധിക്കാന്‍ സാധിക്കും. അതിന് വേണ്ടി നമുക്ക് ചില മസ്സാജുകള്‍ ചെയ്യാനുന്നതാണ്. ശരിയായ മസ്സാജ് ചെയ്യുന്നതിലൂടെ കുഞ്ഞിന്റെ ഗ്യാസ് പ്രതിരോധിക്കാന്‍ സാധിക്കകുന്നു. അതിന് എങ്ങനെ ചെയ്യണം എന്ന് നോക്കാവുന്നതാണ്.

വയറ്റിലെ മസ്സാജ്

വയറ്റിലെ മസ്സാജ്

വയറ്റില്‍ മസ്സാജ് ചെയ്യുന്നത് അല്‍പം ശ്രദ്ധിച്ച് വേണം. കുഞ്ഞിന് മസ്സാജ് ചെയ്യുമ്പോള്‍ കൈകള്‍ വൃത്താകൃതിയില്‍ മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. അതിന് മുന്‍പ് കൈകള്‍ അര്‍ദ്ധവൃത്താകൃതിയില്‍ വേണം മസ്സാജ് ചെയ്യുന്നതിന്. ഈ മസ്സാജ് ക്ലോക്ക് വൈസ് ചെയ്യുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കൂടാതെ മറ്റൊരു മസ്സാജ് ചെയ്യുന്നതും നല്ലതാണ്. ഇതിന് വേണ്ടി നിങ്ങളുടെ തള്ളവിരല്‍ കുഞ്ഞിന്റെ വയറ്റില്‍ വയ്ക്കുക, അവയെ പുഷ്-പുള്‍ ചലനത്തില്‍ വശങ്ങളിലേക്ക് നീക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ചെയ്യുന്നതും നിങ്ങളുടെ കുഞ്ഞിന്റെ ഗ്യാസിന്റെ അസ്വസ്ഥത ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

മുട്ടുകുത്തി നിര്‍ത്തുക

മുട്ടുകുത്തി നിര്‍ത്തുക

കുഞ്ഞിനെ മുട്ടുകുത്തി നിര്‍ത്തുന്നതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിന് വേണ്ടി കുഞ്ഞിനെ മുട്ടുകുത്തി നിര്‍ത്തി രണ്ട് കാലുകളും വയറിലേക്ക് തള്ളുകയും അഞ്ച് സെക്കന്റ് നേരം അങ്ങനെ നിര്‍ത്തുകയും ചെയ്യുക. മൂന്ന് മുതല്‍ അഞ്ച് തവണ വരെ ഇത് ചെയ്യുക. പിന്നീട് ബേബി ഓയില്‍ കൊണ്ട് മസ്സാജ് ചെയ്യുന്നതിനും ശ്രദ്ധിക്കുക. ബേബി ഓയില്‍ കൊണ്ട് കുഞ്ഞിന്റെ നാഭിക്ക് ചുറ്റും മസ്സാജ് ചെയ്യുക. പിന്നീട് ഇത് സര്‍ക്കിള്‍ രൂപത്തില്‍ താഴേക്കും മസ്സാജ് ചെയ്യുക. ശേഷം കുഞ്ഞിന്റെ വയറ്റില്‍ കുറുകെയും പിന്നോട്ടും മസ്സാജ് ചെയ്യാവുന്നതാണ്.

കാലില്‍ മസാജ്

കാലില്‍ മസാജ്

കാലില്‍ മസ്സാജ് ചെയ്യുന്നതിന് വേണ്ടി ശ്രമിക്കുക. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ഗ്യാസിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കുഞ്ഞിന് ആശ്വാസം നല്‍കുന്ന ഒന്നാണ് റിഫ്‌ലെക്‌സോളജി എന്നത്. ഇത് ചെയ്യുന്നതിലൂടെ കുഞ്ഞിന് ആശ്വാസം ലഭിക്കുകയും ദഹന പ്രശ്‌നങ്ങളെ പ്രതിരോധിക്കുകയും ചെയ്യുന്നു. മസ്സാജുകള്‍ കൂടാതെ മറ്റ് പല കാര്യങ്ങളും കുഞ്ഞിന്റെ ദഹന പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക

പാല്‍ കൊടുക്കുമ്പോള്‍ ശ്രദ്ധിക്കുക

പാല്‍ കൊടുക്കുമ്പോള്‍ അമ്മമാര്‍ ശ്രദ്ധിക്കുക. കാരണം പാല്‍ കൊടുക്കുമ്പോള്‍ വായു കയറുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇത് കൂടാതെ കുഞ്ഞിന് ഭക്ഷണം നല്‍കിയതിന് ശേഷം പുറത്ത് പതിയേ തട്ടിക്കൊടുക്കുക. ഇത് കൂടാതെ കുഞ്ഞിനെ മലര്‍ത്തി കിടത്തി കാലുകള്‍ സൈക്ലിംഗ് രൂപത്തില്‍ ചെയ്യുക. ഇതിലൂടെ ഒരു പരിധി വരെ കുഞ്ഞിന്റെ ദഹന പ്രശ്‌നത്തേയും ഗ്യാസിനേയും ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളില്‍ ഗ്യാസ് ഉണ്ടാവുന്നത് സാധാരണമാണ്. അതുകൊണ്ട് തന്നെ ഇത് സാധാരണ അവസ്ഥയാണ്. ഇത് കൂടുതല്‍ സമയം നില്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. എന്നാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം.

ഓവുലേഷന് ശേഷം കാണുന്ന രക്തസ്രാവത്തിന്റെ അര്‍ത്ഥം ഗര്‍ഭധാരണം?ഓവുലേഷന് ശേഷം കാണുന്ന രക്തസ്രാവത്തിന്റെ അര്‍ത്ഥം ഗര്‍ഭധാരണം?

ഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ ഓവുലേഷന്‍ ശേഷം കൂടുതല്‍ ശ്രദ്ധിക്കണംഗര്‍ഭധാരണം ആഗ്രഹിക്കുന്നവര്‍ ഓവുലേഷന്‍ ശേഷം കൂടുതല്‍ ശ്രദ്ധിക്കണം

English summary

How to Do Baby Tummy Massage for Gas Relief in Malayalam

Baby Massage For Constipation : Here we talking about how to do baby tummy massage for gas relief in malayalam. Take a look.
Story first published: Monday, June 27, 2022, 17:20 [IST]
X
Desktop Bottom Promotion