For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് കൃത്യമായ തൂക്കം വളര്‍ച്ച ഡ്രൈഫ്രൂട്‌സില്‍

|

ഡ്രൈഫ്രൂട്‌സ് നമ്മുടെ ആരോഗ്യം സംരക്ഷിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് നമുക്ക് ഡ്രൈഫ്രൂട്‌സ് ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ ഇത് നമ്മള്‍ കുഞ്ഞിന് കൊടുക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. കാരണം ആരോഗ്യം നല്‍കുന്നതാണ് എന്നുണ്ടെങ്കില്‍ പോലും കുഞ്ഞിന്റെ ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധ അമ്മമാര്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ പഴങ്ങള്‍ സംസ്‌കരിച്ച് ഉണക്കി സൂക്ഷിക്കുന്നതാണ് ഡ്രൈഫ്രൂട്‌സ്. ഉണങ്ങിയ ഫലം ഒരു നിര്‍ജ്ജലീകരണ ഫലമാണ്, അതായത്, അതിന്റെ ജലത്തിന്റെ അളവ് നീക്കംചെയ്യുന്നു. വെള്ളം നീക്കം ചെയ്തതിനുശേഷം അവശേഷിക്കുന്ന ഫലം വരണ്ടതും ചുരുങ്ങിയതും പോഷക സമൃദ്ധവുമാണ്.അതുകൊണ്ട് തന്നെ ഇത്തരം ഫലങ്ങള്‍ വളരെയധികം ഗുണം നല്‍കുന്നുണ്ട്.

ഗര്‍ഭിണികളിലെ കോവിഡ്-19 ആശങ്കകള്‍ ഇതെല്ലാംഗര്‍ഭിണികളിലെ കോവിഡ്-19 ആശങ്കകള്‍ ഇതെല്ലാം

ഉണങ്ങിയ പഴങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതമാണെന്ന് കണക്കാക്കാം. എന്നിരുന്നാലും, കുഞ്ഞിന് ഇത് നല്‍കുമ്പോള്‍ അത് തൊണ്ടയില്‍ കുടുങ്ങുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് കുഞ്ഞിന് ഭക്ഷണം നല്‍കുമ്പോള്‍ നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. കുഞ്ഞിന്റെ പ്രായം കൂടി കണക്കിലെടുത്ത് വേണം ഇത് കുഞ്ഞിന് നല്‍കുന്നതിന്. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഡ്രൈഫ്രൂട്‌സ് കുഞ്ഞിന് നല്‍കുന്നത് എന്ന് നമുക്ക് നോക്കാം.

എപ്പോള്‍ മുതല്‍ നല്‍കണം?

എപ്പോള്‍ മുതല്‍ നല്‍കണം?

കുഞ്ഞിന് ഏത് പ്രായം മുതല്‍ ഡ്രൈഫ്രൂട്സ്സ നല്‍കണം എന്നുള്ളത് വളരെയധികം അറിഞ്ഞിരിക്കേണ്ട ഒന്നാണ്. ആറുമാസം പ്രായമാകുമ്പോള്‍ ഉണങ്ങിയ പഴങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാവുന്നതാണ്. എന്നാല്‍ കുഞ്ഞിന് പുതിയ ഭക്ഷണ രീതി ആരംഭിക്കുന്നതിന് മുന്‍പ് നല്ലൊരു ശിശുരോഗവിദഗ്ധനെ കാണുന്നത് നല്ലതാണ്. കുഞ്ഞിനെ പെട്ടെന്ന് ഇത്തരം ഭക്ഷണ രീതികള്‍ എങ്ങനെ ബാധിക്കുന്നു എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ന്യൂട്രിയന്‍സ് ധാരാളം

ന്യൂട്രിയന്‍സ് ധാരാളം

ഡ്രൈഫ്രൂട്്സില്‍ ധാരാളം ന്യൂട്രിയന്‍സ് അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി 3, ഇ, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ അവശ്യ മൈക്രോ പോഷകങ്ങള്‍ മിതമായ അളവില്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഈ മൈക്രോ ന്യൂട്രിയന്റുകള്‍ കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഡ്രൈഫ്രൂട്‌സ് എന്നത് ഓരോ അമ്മമാരും ഓര്‍ക്കേണ്ടതാണ്.

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ സ്ഥിരമായി ഉണ്ടാവുന്നത് പലപ്പോഴും ദഹന പ്രശ്‌നങ്ങളിലൂടേയാണ്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കുമ്പോള്‍ അതിന് സഹായിക്കുന്നതാണ് ഡ്രൈഫ്രൂട്‌സ്. ഇത് കുഞ്ഞിലെ ദഹന ആരോഗ്യം കൈകാര്യം ചെയ്യാന്‍ സഹായിക്കുന്ന നാരുകള്‍ അടങ്ങിയതാണ് ഡ്രൈഫ്രൂട്‌സ്. ഇത് മലബന്ധത്തിും മറ്റും പരിഹാരം നല്‍കുന്നതിന് മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് ദിവസവും കുഞ്ഞിന് നല്‍കാം ഡ്രൈഫ്രൂട്‌സ്.

കുഞ്ഞിന് ഊര്‍ജ്ജം

കുഞ്ഞിന് ഊര്‍ജ്ജം

കുഞ്ഞിന് ഊര്‍ജ്ജം നല്‍കുന്നതിനും എല്ലുകളുടേയും പല്ലിന്റേയും കരുത്തിനും സഹായിക്കുന്നതാണ് ഡ്രൈഫ്രൂട്‌സ്. ഒരു കുഞ്ഞിന്റെ മൊത്തത്തിലുള്ള പോഷക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന പോഷക സാന്ദ്രമായ ഭക്ഷണവുമാണ് ഉണങ്ങിയ പഴങ്ങള്‍. ആപ്രിക്കോട്ട്, അത്തിപ്പഴം, ഈന്തപ്പഴം എന്നിവയാണ് നിങ്ങളുടെ കുഞ്ഞിന്റെ പോഷക ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ കഴിയുന്ന ഡ്രൈഫ്രൂട്‌സ്. ഇതെല്ലാം കുഞ്ഞിന് വളരെയധികം ഗുണങ്ങളാണ് നല്‍കുന്നത്.

 രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കുഞ്ഞിന് നല്‍കേണ്ട ഭക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഡ്രൈഫ്രൂട്‌സ്. ഇത് കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് മികച്ചതാണ് ഡ്രൈഫ്രൂട്‌സ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണം നല്‍കുന്നതോടൊപ്പം തന്നെ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് മികച്ചതാണ്.

വിളര്‍ച്ചയെ പ്രതിരോധിക്കുന്നു

വിളര്‍ച്ചയെ പ്രതിരോധിക്കുന്നു

വിളര്‍ച്ചയെ പ്രതിരോധിക്കുന്ന കാര്യത്തില്‍ എന്നും മികച്ച് നില്‍ക്കുന്നതാണ് ഡ്രൈഫ്രൂട്‌സ്. ഇത് കുഞ്ഞിന് നല്‍കുന്നതിലൂടെ അത് കുഞ്ഞില്‍ ഉണ്ടാവുന്ന വിളര്‍ച്ചയെന്ന വില്ലനെ ഇല്ലാതാക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നുണ്ട്. ദിവസവും കുഞ്ഞിന് നല്‍കുന്നതിലൂടെ കുഞ്ഞിന്റെ ആരോഗ്യം വര്‍ദ്ധിപ്പിച്ച് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

 എല്ലിന്റെ ആരോഗ്യം

എല്ലിന്റെ ആരോഗ്യം

ഉണങ്ങിയ പഴങ്ങളായ പ്‌ളം എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതില്‍ വളരെയധികം സഹായിക്കുന്നുണ്ട്. വിറ്റാമിന്‍ കെ, മാംഗനീസ്, ബോറോണ്‍, അയേണ്‍്, പൊട്ടാസ്യം തുടങ്ങിയ പോഷകങ്ങളുടെ സാന്നിധ്യമാണ് പ്‌ളം പോലുള്ള ഡ്രൈഫ്രൂട്‌സ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദിവസവും ഇത് കഴിക്കുന്നതിലൂടെ ആരോഗ്യ സംരക്ഷണം വളരെയധികം മെച്ചപ്പെട്ടതായി മാറുന്നു കുഞ്ഞിന്റെ കാര്യത്തില്‍.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

അമിതവണ്ണം ഉണ്ടാവുന്നതിനുള്ള സാധ്യതയെ തള്ളിക്കളയാന്‍ സാധിക്കില്ല. എന്നിരുന്നാലും എല്ലാവരിലും ഇത്തരത്തില്‍ സംഭവിക്കണം എന്നില്ല. ഉണങ്ങിയ പഴങ്ങളില്‍ ഗ്ലൂക്കോസ്, ഫ്രക്ടോസ് തുടങ്ങിയ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുണ്ട്. പഴങ്ങളുടെ ചെറിയ വലിപ്പം അമിത ഉപഭോഗത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അമിതമായി പഞ്ചസാര കഴിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അമിതവണ്ണം പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട് കുഞ്ഞിന് കൊടുക്കുമ്പോള്‍ അമിതമായി കൊടുക്കരുത് എന്ന കാര്യം അമ്മമാര്‍ ശ്രദ്ധിക്കണം.

വയറിന് അസ്വസ്ഥത

വയറിന് അസ്വസ്ഥത

ഉണങ്ങിയ പഴങ്ങളില്‍ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍, അമിതമായി കഴിച്ചാല്‍, വയറ്റിലെ മലബന്ധം, ശരീരവണ്ണം, വയറിളക്കം എന്നിവ പോലുള്ള പ്രശ്‌നങ്ങള്‍ വയറ്റില്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. വയറിന് അസ്വസ്ഥത വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് അല്‍പം ശ്രദ്ധിക്കണം കുഞ്ഞിന് നല്‍കുമ്പോള്‍.

അലര്‍ജി

അലര്‍ജി

ഉണങ്ങിയ പഴങ്ങള്‍ പലപ്പോഴും സള്‍ഫൈറ്റുകളുടെ സഹായത്തോടെ സംരക്ഷിക്കപ്പെടുന്നവയാണ്. ഉണക്കമുന്തിരി പോലുള്ള ചില ഉണങ്ങിയ പഴങ്ങളുടെ നിറം സംരക്ഷിക്കാന്‍ ഉപയോഗിക്കുന്ന ഭക്ഷ്യ അഡിറ്റീവുകളാണ് സള്‍ഫൈറ്റുകള്‍. സള്‍ഫൈറ്റുകള്‍ അലര്‍ജിക്ക് കാരണമാകും. അതിനാല്‍, ഉണങ്ങിയ പഴങ്ങള്‍ വാങ്ങുമ്പോള്‍ ലേബല്‍ പരിശോധിക്കുക. തവിട്ട് അല്ലെങ്കില്‍ ചാരനിറത്തിലുള്ളതും കൂടുതല്‍ ജൈവവുമായ ഉണങ്ങിയ പഴങ്ങള്‍ വാങ്ങുക. ഇല്ലെങ്കില്‍ അത് കുഞ്ഞിന് അലര്‍ജിയുണ്ടാക്കുന്നുണ്ട്.

English summary

Health Benefits And Precautions To Take While Feeding Dried Fruits To Babies

Here in this article we are discussing about the health benefits and precautions of dry fruits for babies. Read on. നി
Story first published: Tuesday, March 31, 2020, 14:31 [IST]
X
Desktop Bottom Promotion