For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് പൗഡറും പൗഡര്‍ ടിന്നും അരുത്, കാരണം

കുഞ്ഞിന് പൗഡറും പൗഡര്‍ ടിന്നും അരുത്, കാരണം

|

കുഞ്ഞുങ്ങളെ കാണാന്‍ പോകുമ്പോള്‍ പൊതുവേ ഉടുപ്പും പൗഡറും സോപ്പുമെല്ലാം വാങ്ങിക്കൊണ്ടു പോകുന്ന ശീലം പതിവാണ്. പല ബേബി കിറ്റുകളിലും പൗഡര്‍ ഒരു ഭാഗവുമാണ്. കുഞ്ഞുങ്ങളെ ഇടുവിയ്ക്കാനായി പല പേരുകളിലും രൂപങ്ങളിലും പൗഡറുകകളും ലഭ്യമാണ്.

കണ്‍മണിയെ കുളിപ്പിച്ചെടുത്ത് പൗഡറിട്ട് പൊട്ടും തൊടുവിച്ചു കഴിഞ്ഞാലേ പല അമ്മമാര്‍ക്കും സന്തോഷമാകൂ. കുട്ടികള്‍ക്കുള്ള പൗഡറുകള്‍ പല പേരിലും ലഭിയ്ക്കുന്നുമുണ്ട്. ഇത് പൊതുവേ ദോഷകരമല്ലെന്നു കരുതി പല മുതിര്‍ന്നവരും ഇത് ഉപയോഗിയ്ക്കാറുമുണ്ട്.

എന്നാല്‍ പൗഡര്‍ കുഞ്ഞുങ്ങള്‍ക്ക് ആവശ്യമില്ലെന്നു മാത്രമല്ല, ഇത് ഏറെ ദ്രോഹങ്ങള്‍ ചെയ്യുമെന്നതുമാണ് വാസ്തവം. ഇതെക്കുറിച്ചറിയൂ,

പൗഡര്‍

പൗഡര്‍

പൗഡര്‍ കുട്ടികള്‍ക്ക് ഏറെ ദ്രോഹം ചെയ്യുന്ന ഒന്നാണെന്നതാണ് വാസ്തവം. ഇതിന്റെ ചെറിയ കണികകള്‍ കുഞ്ഞിന്റെ ശ്വാസകോശത്തിലേയ്ക്കു കരകയറി പല പ്രശ്‌നങ്ങളുമുണ്ടാക്കും.

കുഞ്ഞു കണികകള്‍

കുഞ്ഞു കണികകള്‍

പൗഡറിലെ കുഞ്ഞു കണികകള്‍ കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കയറി പല ദോഷങ്ങള്‍ക്കും കാരണമായേക്കും. ചുമ, ശ്വാസ തടസം പോലെയുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണവുമാകും. ഒന്നു മുതല്‍ അഞ്ചു മൈക്രോണുകള്‍ വരെ വലിപ്പമുള്ളവയാണ് ഈ കണികകള്‍.

ഈ കണികകള്‍

ഈ കണികകള്‍

ഈ കണികകള്‍ കുഞ്ഞിന്റെ ശ്വാസകോശങ്ങള്‍ക്ക് ഏറെ ദോഷമുണ്ടാക്കും. ശ്വാസകോശത്തെ പൂര്‍ണമായും തകര്‍ക്കുവാന്‍ കൂടി ഇത്തരം കണികകള്‍ക്കു സാധിയ്ക്കും. ആജീവനാന്തം നീണ്ടു നില്‍ക്കുന്ന അലര്‍ജി പ്രശ്‌നങ്ങളും ശ്വാസംമുട്ടുമാകും ഫലമായി ലഭിയ്ക്കുന്നത്.

പൗഡര്‍ ടിന്‍

പൗഡര്‍ ടിന്‍

കുഞ്ഞിന് പൗഡര്‍ ടിന്‍ കളിയ്ക്കുവാന്‍ കൊടുക്കുന്ന ശീലവും പലര്‍ക്കുമുണ്ട്. ഇതും നല്ലതല്ല. ഇതിന്റെ പൊടി ശ്വാസകോശത്തില്‍ കയറി പ്രശ്‌നമുണ്ടാക്കുമെന്നു മാത്രമല്ല, ഇതിന്റെ അടപ്പ് അബദ്ധത്തില്‍ തുറന്ന് പൗഡര്‍ കൂടുതലായി കുഞ്ഞു മുഖത്തു വീണാല്‍ ശ്വാസകോശത്തിലേയ്ക്ക പെട്ടെന്നു കയറി ശ്വാസനാളികളെ ബ്ലോക്ക് ചെയ്യുകയും ചെയ്യും. ഇതു മരണം വരെയുളള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

കുഞ്ഞുങ്ങള്‍ കിടക്കുന്ന റൂമില്‍

കുഞ്ഞുങ്ങള്‍ കിടക്കുന്ന റൂമില്‍

കുഞ്ഞുങ്ങള്‍ കിടക്കുന്ന റൂമില്‍ വച്ച് മുതിര്‍ന്നവരായും പൗഡര്‍ ഇടാതിരിയ്ക്കുകയാണ് നല്ലത്. കുഞ്ഞിനെ ഇത് ഇടുവിയ്ക്കണമെന്നില്ല, മറ്റുള്ളവര്‍ ഇതിടുമ്പോഴുള്ള ചെറിയ കണികകള്‍ പോലും കുഞ്ഞിന്റെ ശ്വാസകോശത്തില്‍ എത്തി കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.

പൗഡര്‍ ഇടുവിയ്ക്കാന്‍

പൗഡര്‍ ഇടുവിയ്ക്കാന്‍

ഇതു പോലെ കുഞ്ഞിനെ പൗഡര്‍ ഇടുവിയ്ക്കാന്‍ കൊച്ചു കുട്ടികളെ ഏല്‍പ്പിയ്ക്കുകയുമരുത്. കുട്ടികള്‍ അശ്രദ്ധയോടെ, അറിവില്ലാതെ കൈകാര്യം ചെയ്യുന്ന പൗഡര്‍ കുഞ്ഞിനു ദോഷം വരുത്തി വച്ചേക്കും.

കുഞ്ഞുങ്ങള്‍ക്കുള്ള പൗഡറായാലും

കുഞ്ഞുങ്ങള്‍ക്കുള്ള പൗഡറായാലും

കുഞ്ഞുങ്ങള്‍ക്കുള്ള പൗഡറായാലും കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നതാണ് വാസ്തവം. കുഞ്ഞുങ്ങളുടെ ചര്‍മം വളരെ സെന്‍സിറ്റീവാണ്. ഇത്തരം കെമിക്കലുകള്‍ കുഞ്ഞു ചര്‍മത്തില്‍ അലര്‍ജിയും ഇതുപോലെയുള്ള പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കും.

ഘടകങ്ങള്‍

ഘടകങ്ങള്‍

കുഞ്ഞുങ്ങള്‍ക്കുള്ള ടാല്‍കം പൗഡറിന്റെ ഘടകങ്ങള്‍ പൗഡര്‍ ടിന്നില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ ഇതു വായിച്ചാല്‍ ഇതില്‍ പലതിലും ഹൈപ്പോ അലെര്‍ജിക് എന്നൊരു വാക്കു കൊടുത്തു കാണും. ഇതിന്റെ അര്‍ത്ഥം കുറഞ്ഞ തോതില്‍ മാത്രമേ അലര്‍ജിയുണ്ടാക്കൂ എന്നതാണ്. അലര്‍ജിയുണ്ടാക്കും എന്നുള്ള പൗഡര്‍ കമ്പനിക്കാരുടെ തന്നെ സാക്ഷ്യപ്പെടുത്തലാണ് ഇത്.

പൗഡര്‍ കാരണം

പൗഡര്‍ കാരണം

പൗഡര്‍ കാരണം ഉണ്ടാകാവുന്ന ശ്വാസ കോശ സംബന്ധിയായ രോഗമാണേ് പള്‍മോണറി ടാല്‍കോസിസ്. ടാല്‍കം പൗഡറിലെ കെമിക്കലുകള്‍ കാരണം ഉണ്ടാകുന്ന ഒരു രോഗമാണിത്. ഇതിന് പൗഡര്‍ ഇടണമെന്നു കൂടിയില്ല. ദിവസവും പൗഡര്‍ ഏതെങ്കിലും വിധത്തില്‍ ശ്വസിച്ചാലും മതിയാകും. കുട്ടികള്‍ക്കു മാത്രമല്ല, മുതിര്‍ന്നവര്‍ക്കു കൂടി വരുന്ന അവസ്ഥയാണിത്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പറയുവാനുമില്ല.

കുട്ടികളെ മണമുള്ള പൗഡറുകള്‍

കുട്ടികളെ മണമുള്ള പൗഡറുകള്‍

കുട്ടികളെ മണമുള്ള പൗഡറുകള്‍ യാതൊരു കാരണവശാലും ഇടുവിയ്ക്കരുത്. മണത്തിനു പലപ്പോഴും കാരണമാകുന്നത് തീക്ഷ്ണ ശക്തിയുള്ള കെമിക്കലുകള്‍ തന്നെയാണ്. പല തരത്തിലും, ചെറുപ്പത്തില്‍ മാത്രമല്ല, ആജീവനാന്തം പിന്‍തുടരാന്‍ കഴിയുന്നത്ര ദോഷ ഫലമുള്ള കെമിക്കലുകള്‍.

 പൗഡര്‍

പൗഡര്‍

പൗഡര്‍ ഉപയോഗം ക്യാന്‍സറിനു വരെ കാരണമാകുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ലംഗ്‌സ് ക്യാന്‍സര്‍, സ്ത്രീകളെ ബാധിയ്ക്കുന്ന എന്‍ഡോമെട്രിയല്‍ ക്യാന്‍സര്‍, ഒവേറിയന്‍ ക്യാന്‍സര്‍ തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും ഇതു കാരണമാകുന്നുണ്ട്. കുട്ടികളില്‍ ആസ്തമ, അലര്‍ജി, ശ്വാസം മുട്ട്, ഛര്‍ദി തുടങ്ങിയ അസ്വസ്ഥതകളും ഇതുണ്ടാക്കുന്ന ഒന്നാണ്. ന്യൂമോണിയ പോലുളള പ്രശ്‌നങ്ങള്‍ക്കു വരെ ഇതു കാരണമാകും.

ഇതു മാത്രമല്ല

ഇതു മാത്രമല്ല

ഇതു മാത്രമല്ല, അഗര്‍ബത്തി പോലുള്ളവയും കുഞ്ഞുങ്ങള്‍ ഉള്ളിടത്തു കത്തിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇവയ്‌ക്കെല്ലാം മണം നല്‍കുന്നത് ആരോഗ്യത്തിനു ദോഷം വരുത്തുന്ന കെമിക്കലുകള്‍ തന്നെയാണ്. മുതിര്‍ന്നവര്‍ക്ക്, അതിലേറെ കുട്ടികള്‍ക്കു ദോഷം വരുത്തുന്ന ചില കെമിക്കലുകള്‍.

English summary

Talcum Powder Use May Lead To Serious Side Effects In Babies And Kids

Talcum Powder Use May Lead To Serious Side Effects In Babies And Kids,
Story first published: Friday, March 22, 2019, 16:43 [IST]
X
Desktop Bottom Promotion