Just In
Don't Miss
- News
കർണാടക ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം; യെഡിയൂരപ്പ സർക്കാരിന്റെ ഭാവി നിർണയിക്കുന്ന ജനവിധി
- Sports
ISL: ഹൈദരാബാദിനെതിരെ എഫ്സി ഗോവയ്ക്ക് ജയം
- Movies
തൃഷയും അനശ്വര രാജനും ഒന്നിക്കുന്ന രാംഗി! സിനിമയുടെ കിടിലന് ടീസര് പുറത്ത്
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
കുഞ്ഞിന്റെ മൂക്കടപ്പിന് നാടന് വൈദ്യം
കുഞ്ഞുങ്ങളുടെ രോഗ പ്രതിരോധ ശേഷി തീരെ കുറവാണ്. ഇതു കൊണ്ടു തന്നെ ഇവര്ക്ക് അസ്വസ്ഥതകളും അസുഖങ്ങളുമെല്ലാം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
പലപ്പോഴും കുഞ്ഞുങ്ങളെ അലട്ടുന്ന ഒന്നാണ് മൂക്കടപ്പ്. ശ്വാസമെടുക്കുമ്പോഴുണ്ടാകുന്ന സ്വരം, കൂര്ക്കം വലി, മൂക്കൊലിപ്പ് എന്നിവയെല്ലാം തന്നെ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.
അലര്ജി, കോള്ഡ്. പൊടി, കഫം തുടങ്ങിയ പല കാര്യങ്ങളും മൂക്കടപ്പിന് കാരണമാകാറുണ്ട്. കുട്ടികളില് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന, ഉറങ്ങുവാന് പോകും അനുവദിയ്ക്കാത്ത ഇതിന് ഇംഗ്ലീഷ് മരുന്നുകളേക്കാള് ചെയ്യാവുന്ന ചില നാടന് പ്രയോഗങ്ങളുണ്ട്. യാതൊരു ദോഷവും വരുത്താത്ത ചിലതെന്നു വേണം, പറയുവാന്.

സലൈന് വാട്ടര്
ഇതിനുള്ള നല്ലൊരു വഴിയാണ്, പൊതുവേ എല്ലാവരും ഉപയോഗിയ്ക്കുന്ന ഒന്നാണ് സലൈന് വാട്ടര്. ഇത് പുറത്തു നിന്നും വാങ്ങുവാന് ലഭിയ്ക്കും, അല്ലെങ്കില് വീട്ടില് തന്നെ നമുക്കിതു തയ്യാറാക്കാവുന്നതേയുള്ളൂ. ഒരു കാല്സ്പൂണ് ഉപ്പ് 230 മില്ലി ഇളംചൂടുവെള്ളത്തില് കലക്കി ഇതു തയ്യാറാക്കാം. ഇത് മൂക്കില് ഇറ്റിയ്ക്കുന്നത് ഗുണം നല്കും. രണ്ടു മൂന്നു തുള്ളി ഇത് മൂക്കില് ഒഴിയ്ക്കാം.

മുലപ്പാല്
മുലപ്പാല് കുടിയ്ക്കുന്ന കുഞ്ഞുങ്ങള്ക്ക് മുലപ്പാല് കൊടുക്കുന്നത് മൂക്കടപ്പു മാറുവാന് സഹായിക്കും. മുലപ്പാലിലെ ആന്റിബോഡികളും വൈറ്റമിനുകളുമെല്ലാമാണ് ഗുണം ചെയ്യുന്നത്. ഇതു പോലെ മൂക്കടപ്പുണ്ടെങ്കില് കുഞ്ഞിന് ഇടയ്ക്കിടെ പാല് നല്കുക. മൂക്കടപ്പു കാരണം കുഞ്ഞിന് പാല് കുടിയ്ക്കുവാന് ബുദ്ധിമുട്ടുണ്ടെങ്കില് ഒന്നോ രണ്ടോ തുള്ളി മുലപ്പാല് മൂക്കില് ഒഴിയ്ക്കുക. പിന്നീട് ഒരു മിനിറ്റു കഴിഞ്ഞ് കുഞ്ഞിന്റെ തല അല്പം ഉയര്ത്തി വയ്ക്കുക. ഇത് കഫം നീക്കാന് സഹായിക്കും.

ചെറു ചൂടുളള ഫ്രഷ് ജ്യൂസ്
ആറു മാസത്തിനു മേല് പ്രായമുള്ള കുഞ്ഞെങ്കില് ചെറു ചൂടുളള ഫ്രഷ് ജ്യൂസ് കുഞ്ഞിനു നല്കാം. പ്രത്യേകിച്ചും ഓറഞ്ച് ജ്യൂസ് പോലെ വൈറ്റമിന് സി അടങ്ങിയത്. മധുരം ചേര്ക്കരുത്. ഇത് തൊണ്ടയിലെ കഫം നീക്കാന് നല്ലതാണ്.

കടുകെണ്ണ
കടുകെണ്ണ ഇത്തരം പ്രശ്നങ്ങള്ക്കുള്ള നല്ലൊരു പരിഹാരമാണ്. കാല് കപ്പ് കടുകെണ്ണയെടുക്കുക. ഇതില് അല്പം വെളുത്തുള്ളിയും ഉലുവയും ഇട്ട് ചൂടാക്കുക. ഇത് ചൂടാറുമ്പോള് കുഞ്ഞിന്റെ ശരീരത്തില്, പ്രത്യേകിച്ചും നെഞ്ചിലും പുറം ഭാഗത്തും പുരട്ടി മസാജ് ചെയ്യുക. ഇത് മൂക്കടപ്പില് നിന്നും കഫക്കെട്ടില് നിന്നുമെല്ലാം മോചനം നല്കാന് ഏറെ നല്ലതാണ്.

ചൂടുവെള്ളത്തില്
മൂക്കില് ഉണങ്ങിപ്പിടിയ്ക്കുന്ന കഫം നീക്കാന് പഞ്ഞി ചൂടുവെള്ളത്തില് നനച്ചോ ഇയര് ബഡ്സ് ചൂടുവെള്ളത്തില് നനച്ചോ പതുക്കെ തുടയ്ക്കുക. ഇതു പോലെ ഇളം ചൂടുവെള്ളം ഇടയ്ക്കിടെ കുട്ടിയ്ക്കു കുടിയ്ക്കാന് കൊടുക്കുന്നതും ഗുണം നല്കും. ഇതു മൂക്കടപ്പു മാറാന് സഹായിക്കും.

യൂക്കാലിപ്റ്റിസ് ഓയില്
യൂക്കാലിപ്റ്റിസ് ഓയില് മൂക്കടപ്പു നീങ്ങാനും കുഞ്ഞിന് ആശ്വാസം നല്കാനും നല്ലതാണ്. ആവി പിടിയ്ക്കുവാന് പ്രായമായ കുട്ടിയെങ്കില് ഈ തൈലം ഒന്നു രണ്ടു തുള്ളി ഒഴിച്ച് ആവി പിടിപ്പിയ്ക്കാം. അല്ലെങ്കില് കുഞ്ഞു കിടക്കുന്നതിന്റെ സമീപത്ത് തുണയിലോ തലയിണയിലോ ലേശം പുരട്ടി വയ്ക്കാം. കുഞ്ഞിന് നേരിട്ട് ആവി പിടിയ്ക്കാന് ആകില്ലെങ്കില് മുറിയില് കുഞ്ഞ് ഉറങ്ങുന്നതിന് സമീപം സ്റ്റീമര് വയ്ക്കാം.

വെളുത്തുള്ളി, അയമോദകം
വെളുത്തുള്ളി, അയമോദകം എന്നിവ ചേര്ത്തും കുഞ്ഞിന്റെ മൂക്കടപ്പിന് പരിഹാരം കാണാം. വെളുത്തുള്ളി അല്ലിയും അയമോദകവും ചൂടാക്കി ഇതിന്റെ പുക കൊള്ളിയ്ക്കുന്നതു കുഞ്ഞിന്റെ മൂക്കടപ്പിനുള്ള നല്ലൊരു പരിഹാരമാണ്. കുഞ്ഞ് ഇത് ശ്വസിയ്ക്കുന്നത് ഈ അസ്വസ്ഥതകള് ഇല്ലാതാക്കും.

തുളസി
തുളസിയും മൂക്കടപ്പിനുള്ള നല്ലൊരു പരിഹാരമാണ്. തുളസിയിട്ടു വെള്ളം തിളപ്പിയ്ക്കുക. ഈ വെള്ളം തണുക്കുമ്പോള് ഒന്നോ രണ്ടോ സ്പൂണ് വീതം ഇടയ്ക്കിടെ കുഞ്ഞിന് നല്കാം. നേരിട്ട് ഈ വെള്ളം കൊടുക്കാന് സാധിച്ചില്ലെങ്കില് ഇത് പാലിലോ മറ്റോ ചേര്ത്തു കൊടുക്കാം.

മഞ്ഞളും
മഞ്ഞളും കുഞ്ഞിന്റെ മൂക്കടപ്പിനുളള നല്ലൊരു പരിഹാരമാണ്. ശുദ്ധമായ മഞ്ഞള്പ്പൊടിയില് പാലോ വെള്ളമോ കലര്ത്തി പേസ്റ്റ് പോലെയാക്കി ഇത് മൂക്കിനു മുകളിലായി പുരട്ടാം. ഇതു പോലെ മഞ്ഞളിട്ട പാല് കുടിയ്ക്കുന്നതും നല്ലതാണ്. കുഞ്ഞിന് മൂക്കടപ്പില് നിന്നും പരിഹാരമാകുന്നു.