For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിനെ സോപ്പ് തേച്ച് കുളിപ്പിക്കാറുണ്ടോ,അപകടം

|

കുഞ്ഞിന്റെ വളർച്ചയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഗർഭിണിയാണ് എന്ന് മനസ്സിലാവുമ്പോൾ മുതൽ തുടങ്ങും ഈ ശ്രദ്ധ. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘ‌ട്ടവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥ പലപ്പോഴും കുഞ്ഞിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്നുണ്ട്. എന്തിനധികം പ്രസവ ശേഷം കുഞ്ഞിനെ കുളിപ്പിക്കുമ്പോൾ പോലും വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യ ചർമ പ്രതിസന്ധികൾ ഉണ്ടാക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കുഞ്ഞിനെ പ്രസവ ശേഷം കുളിപ്പിക്കുന്നതില്‍ പോലും വളരെയധികം ശ്രദ്ധ വേണം.

<strong>most read:കുട്ടികളിൽ ഭക്ഷണ അലർജിയുണ്ടോ, അറിയാം ലക്ഷണം</strong>most read:കുട്ടികളിൽ ഭക്ഷണ അലർജിയുണ്ടോ, അറിയാം ലക്ഷണം

എന്നാല്‍ ചില അമ്മമാര്‍ പലപ്പോഴും കുഞ്ഞിന്റെ കാര്യത്തിൽ കാണിക്കുന്ന അമിത ശ്രദ്ധ അപകടത്തിലേക്ക് എത്തിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന്റെ ചർമസംരക്ഷണത്തിൽ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ഇതെല്ലാം ആരോഗ്യത്തിനുണ്ടാക്കുന്ന അവസ്ഥകൾക്ക് പരിഹാരം കാണാന്‍ ശ്രദ്ധിക്കാവുന്നതാണ്. ചർമ്മത്തിൽ അലർജി, ത്വക്കിൽ മറ്റ് പല വിധത്തിലുള്ള പ്രതിസന്ധികൾ എന്നിവയെല്ലാം കുട്ടികളിൽ ഉണ്ടാവുന്നുണ്ട്. നമ്മുടെ ആരോഗ്യത്തിൻറെ കാര്യത്തിൽ മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധ തന്നെ നല്‍കേണ്ടത് അത്യാവശ്യമാണ്.

എണ്ണ തേപ്പിക്കുമ്പോൾ

എണ്ണ തേപ്പിക്കുമ്പോൾ

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മാത്രമല്ല ശ്രദ്ധ നൽകേണ്ടത് ചര്‍മസംരക്ഷണത്തിന്‍റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിനെ എണ്ണ തേപ്പിക്കുമ്പോൾ അത് ഏത് തരത്തിലുള്ള എണ്ണയാണ് എന്ന കാര്യം ആദ്യം ശ്രദ്ധിക്കണം. ഇന്ന് വിപണിയിൽ ധാരാളം എണ്ണകള്‍ ഉണ്ട്. എന്നാൽ ഇത് ഉപയോഗിക്കുന്നതിന് മുന്‍പ് വളരെയധികം ശ്രദ്ധിക്കണം. മാത്രമല്ല കുഞ്ഞിനെ എപ്പോഴും വെളിച്ചെണ്ണ തേച്ച് കുളിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കിൽ അത് പല വിധത്തിലുള്ള പ്രതിസന്ധികൾ ഉണ്ടാക്കുന്നു. കുഞ്ഞിന് ചർമ്മത്തില്‍ അലർജി ഉണ്ടാക്കുന്നതിനും മറ്റും പലപ്പോഴും വിപണിയില്‍ നിന്ന് ലഭിക്കുന്ന ബേബി ഓയിലുകള്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

സോപ്പ് ഉപയോഗിക്കുമ്പോൾ

സോപ്പ് ഉപയോഗിക്കുമ്പോൾ

കുഞ്ഞിന് സോപ്പ് ഉപയോഗിച്ച് കുളിപ്പിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് ചർമ്മത്തിൽ അലർജിയും മറ്റും ഉണ്ടാവുന്നതിന് കാരണമാകുന്നു. നമ്മുടെ ശരീരത്തിൽ ചെറിയ രീതിയിൽ അമ്ലഗുണമുണ്ട്. ഇതാണ് ചർമ്മത്തെ മറ്റ് പ്രശ്നങ്ങളിൽ നിന്ന് സംരക്ഷിക്കുന്നത്. എന്നാൽ സോപ്പ് ഉപയോഗിക്കുന്നതിലൂടെ ചർമ്മത്തിന്റെ ഈ അവസ്ഥയെ ഇല്ലാതാക്കുന്നു. കുഞ്ഞിന്റെ ചർമ്മം വളരെ സോഫ്റ്റ് ആവുന്നത് കൊണ്ട് തന്നെ ചർമ്മത്തിന്റെ ഈ സ്വാഭാവിക പടച്ചട്ട ഇല്ലാതാവുകയാണ് ചെയ്യുന്നത്. എന്നാൽ സോപ്പിന് പകരം ചെറുപയര്‍ പൊടി ഇട്ട് കുളിപ്പിച്ച് നോക്കൂ. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന് വളരെയധികം സഹായിക്കുന്നു.

ഷാമ്പൂ ഉപയോഗിക്കുമ്പോൾ

ഷാമ്പൂ ഉപയോഗിക്കുമ്പോൾ

പലപ്പോഴും കുഞ്ഞിന് പലരും ചെറുപ്പത്തിൽ തന്നെ ഷാമ്പൂ ഉപയോഗിക്കുന്നവരാണ്. എന്നാൽ കുഞ്ഞുമുടിയില്‍ ഷാമ്പൂ ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് എത്രത്തോളം പ്രക‍ൃതിദത്തമാണ് എന്ന് പറഞ്ഞാലും പലപ്പോഴും അത് കുഞ്ഞിന്റെ തലയോട്ടിയിലും മു‌ടിയിലും പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകൾ ഇല്ലാതിരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല കുഞ്ഞിനെ ചെറുപ്പത്തിൽ ഷാമ്പൂ തേച്ച് കുളിപ്പിക്കേണ്ട ആവശ്യമില്ല. കാരണം കുഞ്ഞിന്റെ തലയില്‍ അത്രക്ക് അഴുക്കും കരിയും പൊടിയും എല്ലാം ഉണ്ടാവുന്നതിനുള്ള സാധ്യതയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കുഞ്ഞിന് ഒരിക്കലും ഷാമ്പൂ ഇട്ട് കുളിപ്പിക്കേണ്ട ആവശ്യമില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

പൗഡർ ഇടുമ്പോൾ

പൗഡർ ഇടുമ്പോൾ

കുഞ്ഞിനെ കുളിപ്പിച്ച് കഴിയുമ്പോൾ പലപ്പോഴും പല അമ്മമാരും പലപ്പോഴും കുഞ്ഞിന് പൗഡർ ഇട്ട് കൊടുക്കാറുണ്ട്. എന്നാല്‍ പൗഡർ ഇടുമ്പോൾ അതിൻറെ പാർശ്വഫലങ്ങളെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്. ഇത് പലപ്പോഴും കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ ചർമ്മത്തിൽ വരൾച്ചയുണ്ടാവുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിക്കണം. പൗഡർ ഇടുമ്പോൾ അത് കുഞ്ഞിന്റെ ചർമ്മത്തെക്കൂടി എങ്ങനെ ബാധിക്കുന്നു എന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്.

കുളിപ്പിക്കുമ്പോൾ

കുളിപ്പിക്കുമ്പോൾ

കുഞ്ഞിനെ കുളിപ്പിക്കുമ്പോഴും വളരെയധികം ശ്രദ്ധ വേണം. നല്ല ഇളം ചൂടുവെള്ളത്തിൽ വേണം കുഞ്ഞിനെ കുളിപ്പിക്കാൻ. മാത്രമല്ല കുഞ്ഞിന്റെ ശരീരത്തിന്റെ ഇടുക്കുകളിൽ നിന്ന് വെള്ളം നല്ലതു പോലെ ഒപ്പിയെടുക്കണം. മാത്രമല്ല ഇത്തരത്തിൽ അമ്മമാർ ചെയ്തില്ലെങ്കിൽ അത് പൂപ്പൽ ബാധ ഉണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്നായി മാറാം. അല്ലെങ്കിൽ ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുഞ്ഞിന്റെ കഴുത്തിന്റെ മടക്കിനടിയിൽ പൂപ്പൽ ബാധ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് കൂടുതൽ പ്രതിസന്ധികൾ കുഞ്ഞിന്റെ ചർമ്മത്തില്‍ ഉണ്ടാക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കണം.

ഡയപ്പർ ഉപയോഗിക്കുമ്പോൾ

ഡയപ്പർ ഉപയോഗിക്കുമ്പോൾ

കുഞ്ഞ് വീട്ടിലാണെങ്കിൽ പോലും പലപ്പോഴും ഡയപ്പർ ഉപയോഗിക്കുന്നവരാണ് പല അമ്മമാരും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അത് കുഞ്ഞിന്റെ ചർമ്മത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മാത്രമേ പിന്നെ അമ്മമാർക്ക് സമയമുണ്ടാവുകയുള്ളൂ. കുഞ്ഞിന് വീട്ടിൽ ഇരിക്കുമ്പോൾ ഒരു കാരണവശാലും ഡയപ്പർ ഇടീക്കരുത്. മാത്രമല്ല അത് കുഞ്ഞിന് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. അതുകൊണ്ട് അത്യാവശ്യമെങ്കിൽ മാത്രം ഡയപ്പർ ധരിപ്പിക്കുക കുഞ്ഞിനെ.

താരൻ

താരൻ

ചെറിയ കുട്ടികളെങ്കിലും അവരുടെ തലയിൽ ചെറിയ രീതിയിൽ പൊറ്റ പോലെ കാണപ്പെടാറുണ്ട്. എന്നാൽ ഒരു കാരണവശാലും ഇത് ഇളക്കി മാറ്റാൻ പാടുള്ളതല്ല. ഇത് കുഞ്ഞിന്റെ തലയില്‍ മുറിവുണ്ടാവുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം താരൻ പോലുള്ള വസ്തുക്കൾ കണ്ടാൽ കുഞ്ഞിന്റെ തലയിൽ എണ്ണ തേക്കുകയോ അത് കുഞ്ഞിന് അപകടമല്ലാത്ത വിധത്തിൽ സ്വയം പൊഴിഞ്ഞു പോവുന്നതിനോ അനുവദിക്കുക. ഒരിക്കലും ചീപ്പ് ഉപയോഗിച്ച് കുഞ്ഞിനെ തല ചീകാന്‍ പാടുള്ളതല്ല. ഇത്രയും കാര്യങ്ങൾ നമ്മു‌ടെ പൊന്നോമനകളുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

Common skin problems in babies and their solutions

Common skin problems in babies and their solutions, take a look
X
Desktop Bottom Promotion