For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമ്മപോലും അറിയാതെ പോവും കുഞ്ഞിലെ ഈ ലക്ഷണം

|

കുഞ്ഞിന്റെ അനാരോഗ്യം പല വിധത്തിലാണ് അമ്മമാരുടെ ഉറക്കം കെടുത്തുന്നത്. അതുകൊണ്ട് തന്നെ കുഞ്ഞ് ജനിച്ചതു മുതല്‍ അമ്മമാര്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ അവസ്ഥയിലും ഓരോ ദിവസവും കുഞ്ഞിനുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചില്ലറയല്ല. കുഞ്ഞിന് പലപ്പോഴും രോഗപ്രതിരോധ ശേഷി കുറവായതാണ് കുഞ്ഞിന് രോഗം പെട്ടെന്ന് പിടിക്കുന്നതിന് കാരണമാകുന്നത്. അതുകൊണ്ട് തന്നെ പലകാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ പലപ്പോഴും അമ്മയുടെ ആരോഗ്യത്തെ പോലും ബാധിക്കുന്നുണ്ട്. കുഞ്ഞിന് ചെറുപ്പത്തില്‍ എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്ന കാര്യം അറിഞ്ഞിരിക്കണം. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ എല്ലാ അമ്മമാരും വളരെയധികം ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ ശ്രദ്ധിക്കുമ്പോള്‍ അത് അമിതമാകാതെയും നോക്കണം.

അല്ലെങ്കില്‍ പലപ്പോഴും അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ നയിക്കുന്നു. എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ അമ്മമാര്‍ ശ്രദ്ധിക്കണം എന്ന് നോക്കാം. അതിലുപരി നവജാതശിശുക്കളില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ എന്തൊക്കെയെന്നും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഇതിനെക്കുറിച്ച് അമ്മമാര്‍ അറിഞ്ഞിരിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിന് ആരോഗ്യ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്.

<strong>Most read: വയറ്റിനുള്ളില്‍ കുഞ്ഞാവ വലിപ്പം വെക്കുന്നത് ഇങ്ങനെ</strong>Most read: വയറ്റിനുള്ളില്‍ കുഞ്ഞാവ വലിപ്പം വെക്കുന്നത് ഇങ്ങനെ

ഇത് തിരിച്ചറിയാന്‍ അല്‍പം പ്രയാസമായിരിക്കും. അതുകൊണ്ട് തന്നെ ഓരോ കാര്യവും ഓരോ രോഗലക്ഷണവും വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയെന്ന് നോക്കാം. ഓരോ അമ്മമാരും കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്നും കുഞ്ഞിനുണ്ടാവുന്ന രോഗങ്ങള്‍ എന്തൊക്കെയെന്നും നോക്കാവുന്നതാണ്.

ജനന സമയത്തെ അപകടം

ജനന സമയത്തെ അപകടം

ജനന സമയത്തെ അപകടങ്ങള്‍ പല വിധത്തില്‍ കുഞ്ഞിനെ ബാധിക്കുന്നുണ്ട്. പലപ്പോഴും പ്രസവ സമയത്തുണ്ടാവുന്ന അപകടങ്ങളാണ് കുഞ്ഞിന് പ്രശ്‌നമുണ്ടാക്കുന്നത്. പലപ്പോഴും തോളെല്ല് പൊട്ടുന്നതിനും കുഞ്ഞിന്റെ പേശികള്‍ക്ക് ബലക്കുറവും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്.

 നീല നിറത്തിലുള്ള ചര്‍മ്മം

നീല നിറത്തിലുള്ള ചര്‍മ്മം

പലപ്പോഴും കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ നിറം മാറുന്നു. ചിലപ്പോള്‍ കുഞ്ഞ് കരയുമ്പോള്‍ ചര്‍മ്മത്തിന്റെ നിറം നീലക്കളറായി മാറുന്നു. കുഞ്ഞ് കരയുമ്പോള്‍ വായും നാവും കൈയ്യിന്റെ ഉള്‍ഭാഗവും നീലനിറത്തിലായി മാറുന്നു. എന്നാല്‍ ഇത് അത്ര പേടിക്കേണ്ട കാര്യമല്ല. എന്നാല്‍ അല്‍പസമയത്തിന് ശേഷം കുഞ്ഞിന്റെ നിറം സാധാരണ നിറമായി മാറുന്നില്ലെങ്കില്‍ ഉടനേ തന്നെ ഡോക്ടറെ കാണിക്കാന്‍ ശ്രദ്ധിക്കണം.

ചുമ

ചുമ

കുഞ്ഞിന് പലപ്പോഴും ചുമ സാധാരണയായി ഉണ്ടാവുന്ന ഒന്നാണ്. പലപ്പോഴും കുഞ്ഞിന് പാല്‍ കൊടുക്കുന്ന സമയത്തുണ്ടാവുന്ന ചുമയാണ് ശ്രദ്ധിക്കേണ്ടത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ ഉണ്ടാവാതിരിക്കുന്നതിനും കുഞ്ഞിന് പതുക്കെ ശ്രദ്ധിച്ച് പാല്‍ കൊടുക്കുന്നതിനു അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രത്യേകിച്ച് രാത്രിയില്‍ കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍.

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം

മഞ്ഞപ്പിത്തം കുട്ടികളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. നവജാത ശിശുക്കളില്‍ ഒരു അളവ് വരെ മഞ്ഞപ്പിത്തം സാധാരണമാണ്. പലപ്പോഴും കുഞ്ഞിന്റെ കരളിന്റെ വളര്‍ച്ചക്കുറവ് നവജാത ശിശുക്കളില്‍ മഞ്ഞപ്പിത്തം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. സാധാരണയായി കുട്ടികളില്‍ കാണുന്ന മഞ്ഞപ്പിത്തം അത്ര ഗുരുതരമായതല്ല. എങ്കിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

<strong>Most read: അമ്മക്ക് സുഖപ്രസവത്തിന് ഞാവലും കഴിക്കാം</strong>Most read: അമ്മക്ക് സുഖപ്രസവത്തിന് ഞാവലും കഴിക്കാം

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍

ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങള്‍ കൊണ്ട് പലപ്പോഴും കുഞ്ഞുങ്ങള്‍ വലയുന്നുണ്ട്. നവജാത ശിശുക്കളില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ് ശ്വാസംമുട്ടലും മറ്റും. എന്നാല്‍ ഒരു പ്രായം കഴിഞ്ഞാല്‍ അത് ഇല്ലാതാവുന്നു. പക്ഷേ ശ്വാസമെടുക്കുന്നതിന് കുഞ്ഞ് വളരെയധികം ബുദ്ധിമുട്ടുന്നത് കണ്ടാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് ഗുരുതരാവസ്ഥയിലാണ് ആക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. ഉടനേ തന്നെ ചികിത്സ തേടേണ്ടതാണ് ഇത്.

ഛര്‍ദ്ദി

ഛര്‍ദ്ദി

നവജാത ശിശുക്കള്‍ പാല്‍ കുടിച്ച് കഴിഞ്ഞാല്‍ അത് ഛര്‍ദ്ദിക്കുന്ന പതിവുണ്ട്. എന്നാല്‍ ഇടക്കിടെയുള്ള ഛര്‍ദ്ദി കുഞ്ഞുങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും ഇത് കുഞ്ഞിന് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടെന്നതും അല്ലെങ്കില്‍ മുലപ്പാലില്‍ അലര്‍ജിയുണ്ട് എന്നതിന്റേയും ലക്ഷണമാണ്. മാത്രമല്ല കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും ഇടക്കിടെയുള്ള ഛര്‍ദ്ദി ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇതെല്ലാം വളരെയധികം ശ്രദ്ധിക്കണം.

പനി

പനി

നവജാത ശിശുക്കളില്‍ പനി അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പനിയുടെ കാരണം എന്താണ് എന്ന് കണ്ടെത്തി വേണം ചികിത്സിക്കേണ്ടത്. 102 ഡിഗ്രിയില്‍ കൂടുതല്‍ പനി കുഞ്ഞിന് ഉണ്ടെങ്കില്‍ അത് അല്‍പം ഗുരുതരാവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

ചര്‍മ പ്രശ്‌നങ്ങള്‍

ചര്‍മ പ്രശ്‌നങ്ങള്‍

ചര്‍മ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പല വിധത്തിലാണ് കുഞ്ഞിറെ ആരോഗ്യത്തെ ബാധിക്കുന്നത്. കുഞ്ഞിന്റെ ചര്‍മ്മം വളരെ സെന്‍സിറ്റീവ് ആണെങ്കില്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള അലര്‍ജികളും ചര്‍മ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് എന്തെങ്കിലും അസ്വാഭാവികത ചര്‍മ്മത്തില്‍ കാണുന്നുണ്ടെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം.

ഡയപ്പര്‍ റാഷ്

ഡയപ്പര്‍ റാഷ്

കുഞ്ഞിന് ഏത് സമയത്തും ഡയപ്പര്‍ വെച്ച് കൊടുക്കുന്ന അമ്മമാര്‍ ധാരാളമുണ്ട്. എന്നാല്‍ ഇത് കുഞ്ഞിന്റെ ശരീരത്തോട് ചെയ്യുന്ന ദ്രോഹം എന്താണെന്ന് പലപ്പോഴും പലര്‍ക്കും അറിയുകയില്ല. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഡയപ്പര്‍ അലര്‍ജി പല വിധത്തിലാണ് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ പ്രശ്‌നമുണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

<strong>Most read: ആവക്കാഡോ നല്‍കൂ കുഞ്ഞിന് നല്ല വളര്‍ച്ചക്ക്</strong>Most read: ആവക്കാഡോ നല്‍കൂ കുഞ്ഞിന് നല്ല വളര്‍ച്ചക്ക്

English summary

Common Infant and new born babies problems you should be aware of

Here are some of the common infant and new born babies problems you should be aware of. Read on.
X
Desktop Bottom Promotion