For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കത്തില്‍ കുഞ്ഞ് വിയര്‍ക്കുന്നുവോ, ശ്രദ്ധിക്കണം

|

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അച്ഛനമ്മമാര്‍ കാണിക്കുന്ന ശ്രദ്ധയും പരിചരണവും ചില്ലറയല്ല. പലപ്പോഴും ഓരോ ചെറിയ കാര്യത്തിന് പോലും ശ്രദ്ധ കൊടുക്കുമ്പോള്‍ മറ്റ് ചില കാര്യങ്ങള്‍ നമ്മളില്‍ പലരും മറന്ന് പോവുന്നു. കുഞ്ഞിന്റെ ഉറക്കത്തിന്റെ കാര്യത്തില്‍ പോലും വളരെയധികം ശ്രദ്ധ അത്യാവശ്യമായി വേണ്ടി വരുന്നുണ്ട്. കാരണം കുഞ്ഞ് ഉറങ്ങുമ്പോള്‍ ഉണ്ടാവുന്ന വിയര്‍പ്പ് പോലും അല്‍പം അപകടകാരിയാണ് എന്ന ബോധം അച്ഛനും അമ്മക്കും ഉണ്ടാവണം. കുട്ടികള്‍ വിയര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ അത് രാത്രി ഉറക്കത്തിനിടക്ക് ആണെങ്കില്‍ അതുണ്ടാക്കുന്ന അസ്വസ്ഥതകള്‍ ചില്ലറയല്ല.

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുതിര്‍ന്നവരേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നവരാണ് കുട്ടികള്‍. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം അമ്മമാര്‍ നല്‍കുന്നു. കുഞ്ഞിന്റെ ആരോഗ്യം എന്ന കാര്യത്തില്‍ ഒരു വിട്ടു വീഴ്ചക്കും അമ്മമാര്‍ തയ്യാറാവുകയില്ല.

<strong>Most read: കുഞ്ഞിന് തൂക്കം കൂട്ടാനും വിശപ്പിനും അവില്‍ ഇങ്ങനെ</strong>Most read: കുഞ്ഞിന് തൂക്കം കൂട്ടാനും വിശപ്പിനും അവില്‍ ഇങ്ങനെ

രാത്രിയില്‍ അമിതമായി കുഞ്ഞ് വിയര്‍ക്കുന്നുണ്ടെങ്കില്‍ പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. എന്നാല്‍ എന്താണ് എന്നത് പലര്‍ക്കും അറിയുന്നില്ല. കുട്ടികള്‍ ഉറക്കത്തില്‍ വിയര്‍ക്കുന്നതിനുള്ള കാരണം ചില്ലറയല്ല. എന്നാല്‍ ഇത് എന്തുകൊണ്ടാണ് എന്നത് ഓരോ മാതാപിതാക്കളും അറിഞ്ഞിരിക്കണം. പകല്‍ സമയത്തെ കുഞ്ഞിന്റെ വിയര്‍പ്പ് അത്ര പ്രശ്‌നമുണ്ടാക്കുന്ന ഒന്നല്ല. കാരണം കളിയും ശാരീരിക അധ്വാനവും മൂലം ഇത് സാധാരണമാണ്. എന്നാല്‍ ഉറങ്ങുന്ന സമയത്ത് കുഞ്ഞ് അസാധാരണമാം വിധം വിയര്‍ക്കുന്നുണ്ടെങ്കില്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. അതിന്റെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങള്‍

ചില കുട്ടികളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ജന്മനാ തന്നെ ഉണ്ടാവുന്നുണ്ട്. ഇത്തരം കുട്ടികളില്‍ കാണുന്ന ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് രാത്രി ഉറക്കത്തില്‍ ഉണ്ടാവുന്ന പലപ്പോഴു വിയര്‍പ്പ്. കുട്ടികളില്‍ വാള്‍വിന് തകരാറുണ്ടെങ്കില്‍ അത് ഇത്തരം പ്രതിസന്ധികളെ കാണിക്കുന്നുണ്ട്. ജനിക്കുന്ന നൂറ് കുട്ടികളില്‍ ഇരുപത്തഞ്ച് പേരില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കുന്നുണ്ട്. ഇത്തരത്തില്‍ സ്‌കാനിംഗില്‍ തിരിച്ചറിഞ്ഞാല്‍ കുഞ്ഞിന് വേണ്ട രീതിയില്‍ ചികിത്സകളും മറ്റും ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ നല്‍കുന്നു.

ഉറക്കമില്ലാത്ത അവസ്ഥ

ഉറക്കമില്ലാത്ത അവസ്ഥ

ചില കുട്ടികളില്‍ രാത്രി സമയങ്ങളില്‍ ഉറക്കമില്ലാത്ത അല്ലെങ്കില്‍ ഉറക്കത്തിന് ഭംഗം വരുന്ന തരത്തിലുള്ള അവസ്ഥ ഉണ്ടാവുന്നുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിലാണ് ഇത്തരം പ്രശ്‌നങ്ങള്‍ കാണപ്പെടുന്നത്. അതുകൊണ്ട് ഇവരില്‍ പ്രസവ ശേഷം കൂടുതല്‍ കാലം ആശുപത്രിയില്‍ നിരീക്ഷിച്ച ശേഷമായിരിക്കും വീട്ടിലേക്ക് വിടുന്നതും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വളരെയധികം പിന്നീടും ശ്രദ്ധിക്കേണ്ടതാണ്. ഇവരില്‍ ശ്വാസതടസ്സത്തിനുള്ള സാധ്യതയും കാണപ്പെടുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.

 ഗാഢ നിദ്രയിലേക്ക് നയിക്കുന്നു

ഗാഢ നിദ്രയിലേക്ക് നയിക്കുന്നു

പലപ്പോഴും ഇത്തരം അവസ്ഥകള്‍ കുഞ്ഞിനെ ഗാഢനിദ്രയിലേക്ക് നയിക്കുന്നു. പിന്നീട് ഉണരാന്‍ അല്‍പം പ്രയാസമുള്ള അവസ്ഥയിലേക്കാണ് ഇത് കുഞ്ഞിനെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന് രാത്രിയില്‍ ഗാഢ നിദ്രയാണങ്കിലും അതി ഭീകരമായ വിയര്‍പ്പ് ഉണ്ടാവുന്നു. ഇത് കുഞ്ഞിന് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെ സഡന്‍ ഇന്‍ഫാന്റ് ഡെത്ത് സിന്‍ഡ്രോം എന്നാണ് പറയുന്നത്.

ണങ്ങള്‍ണങ്ങള്‍

 എങ്ങനെ പരിഹരിക്കാം

എങ്ങനെ പരിഹരിക്കാം

കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തില്‍ വിയര്‍പ്പ് ബാധിക്കുന്നുണ്ടെങ്കില്‍ അതിന് വേണ്ടി അമ്മമാര്‍ ചില മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. ഇത് കുഞ്ഞിന് ഉണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്നും നമ്മളെ സംരക്ഷിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് ഈ അവസ്ഥകളെ തരണം ചെയ്യുന്നതിന് വേണ്ടി നമുക്ക് ചെയ്യേണ്ടത് എന്ന് നോക്കാവുന്നതാണ്.

 റൂം ടെംപറേച്ചര്‍ നോക്കാം

റൂം ടെംപറേച്ചര്‍ നോക്കാം

എപ്പോഴും റൂം ടെംപറേച്ചര്‍ നോക്കാവുന്നതാണ്. ഇത് കൃത്യമായി ക്രമീകരിച്ച ശേഷം വേണം മറ്റ് കാര്യങ്ങള്‍ ചെയ്യുന്നതിന്. മാത്രമല്ല അനാവശ്യമായ ബ്ലാങ്കറ്റുകള്‍ പുതപ്പുകള്‍ എന്നിവയെല്ലാം മുറിയില്‍ നിന്നും എടുത്ത് മാറ്റണം. കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നും തന്നെ റൂമില്‍ പാടുകയില്ല. ഇത്തരം കാര്യങ്ങളെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

കുഞ്ഞിനെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുക

കുഞ്ഞിനെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുക

ഒരു കാരണവശാലും കുഞ്ഞിന്റെ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കരുത്. അതിന് വേണ്ടി എപ്പോഴും കുഞ്ഞിനെ ഹൈഡ്രേറ്റ് ആക്കി നിര്‍ത്തുന്നതിന് ശ്രദ്ധിച്ച് കൊണ്ടിരിക്കണം. ഇത് ഒരു പരിധി വരെ കുഞ്ഞിനെ അനാവശ്യ വിയര്‍പ്പില്‍ നിന്ന് സംരക്ഷിക്കുന്നു.

 നല്ല വസ്ത്രം ധരിപ്പിക്കുക

നല്ല വസ്ത്രം ധരിപ്പിക്കുക

നല്ലതു പോലെ വസ്ത്രം ധരിപ്പിക്കുക. കുഞ്ഞിന് കംഫര്‍ട്ട് ആയി തോന്നുന്ന രീതിയിലുള്ള വസ്ത്രം ധരിപ്പിക്കാന്‍ ശ്രദ്ധിക്കണം. കാരണം കുഞ്ഞിന് പ്രശ്‌നമുണ്ടാക്കുന്ന വസ്ത്രങ്ങളും ഈ വിയര്‍പ്പെന്ന അവസ്ഥക്ക് ആക്കം കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കാവുന്നതാണ്. കുഞ്ഞിന് ഉറങ്ങാന്‍ പോവുമ്പോള്‍ അതനുസരിച്ചുള്ള വസ്ത്രം ധരിക്കാന്‍ ശ്രദ്ധിക്കുക.

English summary

Baby Sweating While Sleeping

common causes and health conditions of baby sweating while sleeping. Take a look.
X
Desktop Bottom Promotion