പ്രസവാനന്തരം സ്ത്രീയുടെ മരണം

Posted By: Prabhakumar TL
Subscribe to Boldsky

ആധുനിക ശാസ്ത്രസാങ്കേതിക പുരോഗതികള്‍ ഒന്നുംതന്നെ ഇല്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. വൈദ്യശാസ്ത്രം അന്ന് വെറും നാട്ടുവൈദ്യത്തിന്റെ കൈപ്പിടിയിലായിരുന്നു. ചികിത്സകള്‍ പലതുംതന്നെ മന്ത്രവാദികളോ ആഭിചാരകരോ ഒക്കെയായിരുന്നു നിര്‍വ്വഹിച്ചിരുന്നത്. ശാരീരിക ബുദ്ധിമുട്ടുകളെയും അസുഖങ്ങളെയുമെല്ലാം അമാനുഷികതകളില്‍ തളച്ചിട്ടുകൊണ്ടുള്ള പ്രാകൃതമായ ഒരു രീതിയായിരുന്നു പഴയകാലത്തെ വൈദ്യശാസ്ത്രം. കാലം ആധുനികതയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വൈദ്യശാസ്ത്രത്തില്‍ അഭൂതപൂര്‍വ്വമായ പുരോഗതി കൈവരിക്കപ്പെട്ടു.

ശാരീരികതയിലും ആരോഗ്യത്തിലുമുള്ള കാഴ്ചപ്പാടുകള്‍ പൂര്‍ണ്ണമായും മാറ്റിമറിക്കപ്പെട്ടു. അസാദ്ധ്യമെന്ന് കരുതിയിരുന്ന പല ചികിത്സകളും വെറും പാഴ്‌വാക്കുകളായിത്തീര്‍ന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ജനസംഖ്യയുമായി തട്ടിച്ചുനോക്കുമ്പോള്‍ പലതും പുരാതന കാലത്തുണ്ടായിരുന്നതിനേക്കാള്‍ ദയനീയമാണെന്ന് കാണാം. ഗര്‍ഭാവസ്ഥയിലോ പ്രസവാനന്തരമോ സ്ത്രീകള്‍ മരിക്കുന്നത് ഈ അത്യന്താധുനിക പുരോഗതിയ്ക്കിടയിലും ഒരു സാമാന്യ സംഭവമായി നിലകൊള്ളുന്നു.

ലോകാരോഗ്യസംഘടനയുടെ 2015 ലെ കണക്കുകള്‍ അനുസരിച്ച് 303000 സ്ത്രീകളാണ് ആഗോളതലത്തില്‍ ഗര്‍ഭാവസ്ഥയിലും, പ്രസവത്തിലും, പ്രസവാനന്തരവുമായി മരണപ്പെട്ടത്. ഈ സംഖ്യ ഇപ്പോഴും കൂടിക്കൊണ്ടിരിക്കുകയാണ്. 830 ഓളം സ്ത്രീകള്‍ ദിവസവും ഇങ്ങനെ മരണപ്പെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തെ സംബന്ധിച്ച് 90 കളില്‍ ലക്ഷം ജനനങ്ങള്‍ക്ക് 87 ആയിരുന്നു മാതൃമരണനിരക്ക്. എന്നാല്‍ ഇപ്പോള്‍ അത് 50 ആയി കുറഞ്ഞിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മാതൃമരണനിരക്ക് വളരെ കുറവാണ്. ഇതൊരു ആശ്വാസമാണെങ്കിലും ഇത്രയും പുരോഗതിപ്രാപിച്ച ആധുനികതയില്‍ എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത് എന്ന് കണ്ടെത്തുന്നത് വളരെ പ്രയോജനകരമാണ്.

സിസേറിയനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

സിസേറിയനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍

വളരെ അത്യാവശ്യമായ ഘട്ടത്തില്‍ ഉപകാരപ്രദമായ കാര്യമാണ് സിസേറിയന്‍. അതുകൊണ്ടാണ് ഗര്‍ഭിണികള്‍ക്ക് സിസേറിയന്‍ ചെയ്യുവാന്‍ പ്രാപ്തരായ ഡോക്ടര്‍മാരുടെ സേവനം വേണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ മാതൃമരണനിരക്കില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാക്കുന്നതിന് സിസേറിയന്‍ ഒരു കാരണമാണ്. ഭൂരിഭാഗം സ്ത്രീകളും സിസേറിയന്‍ മുഖേനയുള്ള പ്രസവത്തെ അപേക്ഷിച്ച് സ്വാഭാവിക പ്രസവമാണ് ഇഷ്ടപ്പെടുന്നത്, എങ്കിലും അമ്മയ്ക്കും കുഞ്ഞിനും പലപ്പോഴും സിസേറിയനാണ് സുരക്ഷയായി മാറുന്നത്. മിക്കവാറും സന്ദര്‍ഭങ്ങളില്‍, പ്രസവകേന്ദ്രങ്ങളും വീട്ടില്‍വച്ചുള്ള പ്രസവങ്ങളും സുരക്ഷിതമാണ്, എന്നാല്‍ അത് ശസ്ത്രക്രിയയ്ക്ക് സൗകര്യമുള്ള ഒരു ആതുരാലയത്തിന് സമീപത്താണെങ്കില്‍ വളരെ നല്ലതായിരിക്കും. സിസേറിയന്‍ ലഭ്യമാക്കുവാന്‍ സൗകര്യങ്ങളില്ലാത്ത രാജ്യങ്ങളില്‍, ഒരു നിര്‍ണ്ണായകഘട്ടം ഉണ്ടാകുകയാണെങ്കില്‍, അമ്മയും കുഞ്ഞും അപകടപ്പെട്ടതുതന്നെ.

അമിതമായ ശരീരഭാരവും ഗര്‍ഭധാരണവും സാധാരണനിലയില്‍ പൊരുത്തപ്പെട്ട് പോകുകയില്ല.

അമിതമായ ശരീരഭാരവും ഗര്‍ഭധാരണവും സാധാരണനിലയില്‍ പൊരുത്തപ്പെട്ട് പോകുകയില്ല.

ഭ്രൂണനാശത്തിന് ഇതൊരു കാരണമാണ്. അതിനാല്‍ ഗര്‍ഭധാരണത്തിനുമുമ്പ് ശരീരഭാരം സ്വാഭാവിക പരിധിയില്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്. പല രാജ്യങ്ങളിലും മാതൃമരണനിരക്കിനെ കൂട്ടുന്ന ഒരു വലിയ ഘടകമായി പൊണ്ണത്തടി നിലകൊള്ളുന്നു. ശരിയായ പരിചരണത്തിലൂടെ ഈ അവസ്ഥയെ മറികടക്കുവാനാകും. ഭക്ഷണകാര്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയും, പ്രത്യേക പരിശീലകരുടെ കീഴില്‍ ശരീരവ്യായാമത്തിന് പ്രാധാന്യം നല്‍കിയും, അമിതഭക്ഷണം ഒഴിവാക്കിയും സ്ത്രീകള്‍ അവരുടെ ശരീരഭാരം ഗര്‍ഭധാരണത്തിന് മുന്‍പുതന്നെ സംതുലനപ്പെടുത്തേണ്ടതാണ്. പൊണ്ണത്തടിയുമായി പ്രസവമുറിയിലേക്ക് പ്രവേശിക്കുന്ന ഗര്‍ഭിണിയെ സംബന്ധിച്ച് അപകടസാദ്ധ്യത കൂടുതലാണ്. പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ ഹൃദയരോഗങ്ങളും മറ്റ് ഹൃദയസംബന്ധ പ്രശ്‌നങ്ങളുമാണ് അവരുടെ മാതൃമരണനിരക്ക് വര്‍ദ്ധിപ്പിക്കുന്നത്. ഗര്‍ഭധാരണത്തെത്തുടര്‍ന്നുള്ള രക്തസമ്മര്‍ദ്ദവും പ്രമേഹവുമായിട്ടായിരിക്കും അമിതഭാരക്കാരായ ഗര്‍ഭിണികള്‍ പ്രസവത്തെ അഭിമുഖീകരിക്കുന്നത്. ഇത് അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രസവത്തോടെ ഉണ്ടാകുന്ന ജീവഹാനി

പ്രസവത്തോടെ ഉണ്ടാകുന്ന ജീവഹാനി

അത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു ഉത്തരവാദിത്തവും കൈക്കൊള്ളുവാനില്ല. കുഞ്ഞിനെ പുറത്തെടുക്കുന്ന കാര്യത്തില്‍ ഭൂരിഭാഗം ഡോക്ടര്‍മാരും വയറ്റാട്ടികളുമൊക്കെ പ്രഗത്ഭരാണ്, മാത്രവുമല്ല എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് കണ്ടെത്തുവാനും അവര്‍ക്ക് കഴിയും. എങ്കിലും, ഡോക്ടര്‍മാരും വയറ്റാട്ടികളുമൊക്കെ എത്രത്തോളം യോഗ്യരാണെന്നത് അമ്മയുടെയും കുഞ്ഞിന്റെയും പ്രസവമുറിയിലെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. നന്നായി പരിശീലനം സിദ്ധിച്ച ഇവരില്‍നിന്നും കുഞ്ഞിന്റെയും അമ്മയുടെയും സുരക്ഷ ഉറപ്പാക്കാം. അമ്മയാകാന്‍ പോകുന്ന സ്ത്രീയെ സംബന്ധിച്ച് അവള്‍ക്ക് ഡോക്ടര്‍മാരോട് അവരുടെ പരിചയസമ്പന്നതയെക്കുറിച്ച് ആരായാം. ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി പറയുവാന്‍ വിമുഖത കാണിക്കുകയോ, ദേഷ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്ന ഡോക്ടര്‍മാരുടെ കാര്യക്ഷമതയില്‍ സന്ദേഹപ്പെടാം.

ഹൃദയശൂന്യമായ ആരോഗ്യപരിപാലനം

ഹൃദയശൂന്യമായ ആരോഗ്യപരിപാലനം

ഗര്‍ഭിണികളെ സംബന്ധിച്ച് പ്രസവപൂര്‍വ്വപരിചരണത്തിന് വളരെ പ്രാധാന്യമുണ്ട്. വേണ്ടാത്ത പ്രവര്‍ത്തനങ്ങള്‍ എന്തൊക്കെയാണെന്നും, ഉപയോഗിക്കേണ്ട ജീവകങ്ങള്‍ ഏതൊക്കെയാണെന്നും ഗര്‍ഭിണിയ്ക്ക് അറിവുണ്ട് എന്നത് വളരെ ഗൗരവമേറിയ പ്രശ്‌നങ്ങളെ നേരത്തേതന്നെ കണ്ടെത്തുവാന്‍ ഡോക്ടര്‍മാരെ സഹായിക്കും. സുരക്ഷിതമായ ഗര്‍ഭാവസ്ഥയ്ക്കും സഫലമായ പ്രസവത്തിനും ഇത് ഗര്‍ഭിണിയെ സഹായിക്കുന്നു. എന്നാല്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും മിക്ക സ്ത്രീകള്‍ക്കും ആരോഗ്യപരിപാലനം ലഭ്യമാകുന്നില്ല. അവിടൊക്കെ പ്രസവത്തെ സംബന്ധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ലാതെയാണ് സ്ത്രീകള്‍ പ്രസവത്തിന് തയ്യാറെടുക്കുന്നത്. എല്ലാ ഗര്‍ഭിണികള്‍ക്കും പ്രസവപൂര്‍വ്വപരിചരണം ലഭിക്കേണ്ടത് ആവശ്യമാണ്. അതിന്റെ അഭാവം മാതൃമരണത്തിന് ഒരു കാരണമാണെന്ന് നമുക്ക് ചിന്തിക്കാം. പ്രസവപൂര്‍വ്വപരിചരണം അമ്മയുടെയും കുഞ്ഞിന്റെയും അതിജീവനത്തെ സഹായിക്കുന്നതിനുള്ള ലളിതമായ കാര്യമാണ്, എന്നാല്‍ പല സ്ത്രീകള്‍ക്കും ഇത് ലഭിക്കുന്നില്ല.

അപ്രതീക്ഷിത വിഘ്‌നങ്ങള്‍

അപ്രതീക്ഷിത വിഘ്‌നങ്ങള്‍

സിസേറയന്‍ ലഭ്യമല്ലാത്ത രാജ്യങ്ങളില്‍ പ്രസവതടസ്സം മാതൃമരണത്തിന്റെ മുഖ്യ കാരണങ്ങളിലൊന്നാണ്. ഈ ശസ്ത്രക്രിയ ലഭ്യമാണെങ്കില്‍ പ്രസവവിഘ്‌നം നേരിടുമ്പോള്‍ കുഞ്ഞിന്റെയും അമ്മയുടെയും ജീവന്‍ രക്ഷിക്കുവാന്‍ കഴിയും. അപകടസാദ്ധ്യത ഉണ്ടെങ്കിലും, സിസേറിയനുള്ള ലഭ്യത ഓരോ ഗര്‍ഭിണിക്കും ഉണ്ടായിരിക്കും എന്നത് തീര്‍ച്ചപ്പെടുത്തേണ്ട കാര്യമാണ്. ഇതിന്റെ അഭാവം അമ്മയുടെയും കുഞ്ഞിന്റെയും ജീവന് ഭീഷണിയായി നിലനില്‍ക്കും.

ആവര്‍ത്തിച്ചുള്ള ഗര്‍ഭധാരണം

ആവര്‍ത്തിച്ചുള്ള ഗര്‍ഭധാരണം

തുടര്‍ച്ചയായ രണ്ട് പ്രസവത്തിലുള്ള സമയദൈര്‍ഘ്യം മാതൃമരണവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്ന മറ്റൊരു കാരണമാണ്. മാത്രവുമല്ല, മൂന്നില്‍ കൂടുതല്‍ സിസേറിയന്‍ ശസ്ത്രക്രിയ ഡോക്ടര്‍മാരാരും സ്ത്രീകള്‍ക്ക് ശുപാര്‍ശചെയ്യാറില്ല. സിസേറിയനില്‍ അടങ്ങിയിരിക്കുന്ന അപകടസാദ്ധ്യതയെ മുന്‍നിറുത്തിയാണ് ഇത്. ജനന നിയന്ത്രണം ഇല്ലാത്തതും ആവര്‍ത്തിച്ച് പ്രസവിക്കുന്നതുമായ സ്ത്രീകളില്‍ സിസേറിയന്‍ അപകടമാണ്. ശരിയായ ജനന നിയന്ത്രണം മാതൃമരണനിരക്കിനെ വളരെയധികം കുറയ്ക്കുവാന്‍ സഹായിക്കും.

സാമ്പത്തിക ബുദ്ധിമുട്ടുകളും ശുചിത്വരാഹിത്യവും

സാമ്പത്തിക ബുദ്ധിമുട്ടുകളും ശുചിത്വരാഹിത്യവും

മെച്ചപ്പെട്ട പ്രസവപൂര്‍വ്വ പരിചരണം ലഭിക്കുന്നതിന് കുടുംബങ്ങളിലെ സാമ്പത്തികമാന്ദ്യം വലിയൊരു കാരണമാണ്. മറ്റൊന്ന് ശുചിത്വമില്ലായ്മയാണ്. ഇത് രണ്ടും ഗര്‍ഭിണികളുടെ ആരോഗ്യത്തില്‍ ഗണ്യമായ സ്വാധീനം ചെലുത്തുന്നു. സമയാസമയമുള്ള വൈദ്യസഹായത്തിന്റെയും ഔഷധങ്ങളുടെയും അഭാവം ഗര്‍ഭിണിയുടെയും കുഞ്ഞിന്റെയും ആരോഗ്യനില അപകടത്തിലാക്കുന്നു. ഇത് മാതൃമരണനിരക്കിനെ വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു കാരണമാണ്.

ജ്ഞാനരാഹിത്യം

ജ്ഞാനരാഹിത്യം

എന്തൊക്കെയാണ് ഗര്‍ഭാവസ്ഥയില്‍ അവലംബിക്കേണ്ട കാര്യങ്ങള്‍ എന്ന അവബോധം ലോകത്തിന്റെ പല ഭാഗത്തും തീരെയില്ല. എന്തൊക്കെ ജോലികള്‍ ചെയ്യാം, അതുമല്ലെങ്കില്‍ എന്തൊക്കെ ശാരീരിക വ്യായാമങ്ങള്‍ വേണം എന്നൊക്കെയുള്ള അജ്ഞതയും മാതൃമരണനിരക്കില്‍ ഒരു കാരണമായി നിലകൊള്ളുന്നു.

English summary

Why Women Dying in Labor?

Women need not die in childbirth. We must give a young woman the information and support she needs to address her reproductive health needs, help her through a pregnancy, and care for her and her newborn well into childhood.
Story first published: Monday, April 2, 2018, 10:45 [IST]