For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  സാധാരണ പ്രസവത്തിന് ചില മാർഗ്ഗനിർദ്ദേശങ്ങൾ

  |

  പ്രസവം ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സംഭവമാണ്. സാധാരണ പ്രസവം ഒരു കുഞ്ഞിനെ ഭൂമിയിലേക്ക് കൊണ്ടുവരാനുള്ള പ്രകൃതിദത്ത മാർഗ്ഗമാണ്. സങ്കീർമായ ശാരീരികപ്രശ്നങ്ങൾ ഇല്ലെങ്കിൽ സാധാരണ പ്രസവമാണ് അമ്മക്കും കുഞ്ഞിനും നല്ലത്.

  പ്രസവത്തിന്റെ സമയത്ത് നിങ്ങള്‍ക്ക് നിര്‍ണായകമാകുന്ന ഒന്നാണ് ശ്വാസോച്ഛാസം. ശ്വാസം നിങ്ങള്‍ക്ക് നിയന്ത്രിച്ചു പിടിക്കേണ്ട സാഹചര്യവും പ്രസവ സമയത്ത് ഉണ്ടാകുന്നുണ്ട്. മാത്രമല്ല, കുഞ്ഞിലേക്ക് നിങ്ങളില്‍ നിന്നുമാണ് വേണ്ട ഓക്‌സിജന്‍ ലഭിക്കുന്നതെന്നും മറക്കണ്ട. മെഡിറ്റേഷനും, ശ്വാസോച്ഛാസത്തിലെ വ്യായാമവും ഗര്‍ഭകാല നാളുകളില്‍ തുടര്‍ന്നാല്‍ സുഖപ്രസവത്തിലേക്ക് നിങ്ങള്‍ക്ക് എത്താനാവും. നിങ്ങളെ അലോസരപ്പെടുത്തുന്ന ചുറ്റുപാടുകളില്‍ നിന്നും മാറി നില്‍ക്കാല്‍ ശ്രമിക്കുക.

  കുഞ്ഞിനു കൂടുതൽ ആരോഗ്യവും ദൃഢനിശ്ചയവും ഈ നാലിഞ്ച് യാത്രയിലൂടെ കിട്ടുന്നു എന്നത് ഗവേഷണങ്ങളിലൂടെ തെളിയിക്കപ്പെട്ടതാണ്. അമ്മക്ക് ആരോഗ്യം എളുപ്പം വീണ്ടെടുക്കാനും ഇതാണ് നല്ലത്. 65 ശതമാനം സ്ത്രീകള്‍ മാത്രമാണ് സുഖ പ്രസവത്തിലൂടെ കുഞ്ഞിന് ജന്മം നല്‍കുന്നത്.

  സാധാരണ പ്രസവത്തിനു സഹായിക്കുന്ന മാർഗ്ഗങ്ങൾ എതെല്ലാം എന്നു നോക്കാം

  മാനസികസമ്മർദ്ദം ഒഴിവാക്കുക.

  മാനസികസമ്മർദ്ദം ഒഴിവാക്കുക.

  ഗർഭകാലത്ത് മാനസികസമ്മർദ്ദം സ്വാഭാവികമാണ്. ഉൽക്കണ്ഠ, ഭയം. അനാവശ്യചിന്തകൾ എന്നിവ അലട്ടാം. ഇത് പ്രസവത്തിനെ ഒരു പേടിസ്വപ്നം ആക്കിതീർക്കും. ഇത് ഒഴിവാക്കിയെ പറ്റൂ.

  ധ്യാനം ശീലിക്കുക. ഇത് പിരിമുറുക്കം കുറക്കും

  ഇഷ്ടപ്പെട്ട പുസ്തകം വായിക്കുക, പാട്ടുകേൾക്കുക, നല്ല കാര്യങ്ങൾ ഭാവനയിൽ കാണുക

  സഹൃദയരായ സുഹൃത്തുക്കളുടെ സഹായം തേടാം.

  അസുഖകരമായ സന്ദർഭങ്ങൾ , ആളുകൾ എന്നിവരെ ഒഴിവാക്കുക.

  പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കുക.

  പോസിറ്റീവ് ആയിരിക്കാൻ ശ്രമിക്കുക.

  പ്രസവത്തിന്റെ ഭീകരത വർണ്ണിക്കുന്ന കഥകളിൽ നിന്നും ഒഴിഞ്ഞുമാറുക. ഇത്തരം കഥകൾ ഭയം വർധിപ്പിച്ച് ഗർഭിണിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കും

  അനാവശ്യ ചർച്ചകളിൽ നിന്നും ഒഴിഞ്ഞുനിൽക്കുക

  എല്ലാ പ്രസവവും വിഭിന്നവും സമാനതകളില്ലാത്തതുമാണ് എന്നു മനസ്സിലാക്കുക.

  പ്രസവത്തിനെപ്പറ്റി അറിവു നേടുക.

  പ്രസവത്തിനെപ്പറ്റി അറിവു നേടുക.

  അറിവ് അനാവശ്യഭയങ്ങളിൽ നിന്നും രക്ഷിക്കും. ഡോക്ടറോട് സംസാരിക്കാം. പ്രസവത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാം. കുടുംബത്തിലെ പ്രായമായ സ്ത്രീകളുമായി സംസാരിച്ച് കൂടുതൽ വിവരം ശേഖരിക്കാം. ശ്വസനനിയന്ത്രണം, റിലാക്സേഷൻ മാർഗ്ഗങ്ങൾ എന്നിവയെപ്പറ്റി പഠിക്കുക പ്രസവത്തിനു മുൻപുള്ള ക്ലാസ്സുകളിൽ പങ്കെടുക്കുക. പക്ഷെ ഇതൊക്കെയാണെങ്കിലും വല്ലാതെ ആശങ്കപ്പെടരുത്. കൂടുതൽ അറിവ് ചിലപ്പോൾ അപകടം ചെയ്യും.

  നല്ല പിന്തുണ ഉറപ്പാക്കുക.

  നല്ല പിന്തുണ ഉറപ്പാക്കുക.

  പങ്കാളി, അമ്മ, അടുത്ത സുഹൃത്തുക്കൾ ഇവരുടെ സഹായം തേടാം. ഇവർ ആത്മവിശ്വാസം വളർത്തി സാധാരണ പ്രസവം എളുപ്പമാക്കുന്നു. പങ്കാളിയുമായി പ്രസവത്തിനെ പറ്റി ധാരണയിലെത്തണം. കുടുംബാംഗങ്ങളുമായി ചർച്ചചെയ്യുകയും അവരുടെ ആശയങ്ങൾ അറിയുകയും ചെയ്യുക.

  ബുദ്ധിപൂർവ്വം ഡോക്ടറെ തിരഞ്ഞെടുക്കുക.

  ബുദ്ധിപൂർവ്വം ഡോക്ടറെ തിരഞ്ഞെടുക്കുക.

  സാധാരണ പ്രസവത്തെ പ്രോൽസാഹിപ്പിക്കുന്ന ഡോക്ടറെ വേണം തിരഞ്ഞെടുക്കാൻ. സിസേറിയൻ അത്യാവശ്യഘട്ടങ്ങളിൽ മാത്രം എന്നുറപ്പുള്ള ഡോക്ടറായിരിക്കണം. സാധാരണ പ്രസവത്തെ കുറിച്ച് ഡോക്ടറുടെ അഭിപ്രായം എന്തെന്ന് അന്വേഷിക്കാം. ഡോക്ടർ സാധാരണ പ്രസവത്തെ പ്രോൽസാഹിപ്പിക്കുന്ന ആളാണൊ എന്നു മറ്റുള്ളവരോട് അന്വേഷിക്കാം. അങ്ങനെയല്ലെങ്കിൽ ഡോക്ടറെ മാറ്റാൻ മടികേണ്ട.

  പരിചയ സമ്പന്നയായ ഒരു മിഡ് വൈഫിന്റെ സഹായം തേടാം.

  പരിചയ സമ്പന്നയായ ഒരു മിഡ് വൈഫിന്റെ സഹായം തേടാം.

  പ്രസവത്തിന്റെ ബുദ്ധിമുട്ട് നിറഞ്ഞ സമയങ്ങളിൽ മിഡ് വൈഫ് സാന്ത്വനമേകി കൂടെ നിൽക്കും. പ്രസവശേഷം കുഞ്ഞിന് മുലയൂട്ടാൻ സഹായിക്കും.

  .മലദ്വാരത്തിനും യോനിക്കും ഇടയിലുള്ള ഭാഗത്ത് ഉഴിയുന്നത് പ്രസവം എളുപ്പമാക്കാൻ സഹായിക്കും.

  .മലദ്വാരത്തിനും യോനിക്കും ഇടയിലുള്ള ഭാഗത്ത് ഉഴിയുന്നത് പ്രസവം എളുപ്പമാക്കാൻ സഹായിക്കും.

  ഏഴാം മാസം മുതൽ ഇത് ചെയ്യാം. യോനിക്കകത്ത് തള്ളവിരൽ കടത്തി മുൻപോട്ടും പുറകോട്ടും മൃദുമായി വലിക്കുക. ഇത് പ്രസവ സമയത്തെ സമ്മർദ്ദം താങ്ങാൻ യോനിക്ക് കരുത്ത് നൽകാം.

  ധാരാളം വെള്ളം കുടിക്കണം.

  ധാരാളം വെള്ളം കുടിക്കണം.

  ശരീരത്തിന് ജലം അധികമായി വേണ്ട സമയമാണ്. ധാരാളം വെള്ളം കുടിച്ച് ശരീരത്തിനെ തയ്യാറാക്കണം. ഇഷ്ടപ്പെട്ട പഴച്ചാറുകൾ, എനർജി ഡ്രിങ്ക്സ് എന്നിവ കഴിക്കാം.

  ജലം ഉപയോഗിക്കുക.

  ജലം ഉപയോഗിക്കുക.

  ജലം വിവിധ രീതിയിൽ ഉപയോഗിക്കാം. ജലചികിൽസ സമ്മർദ്ദം കുറക്കാൻ സഹായിക്കും. ബാത്ത്ടബ്ബ്, ഷവർ ഇവയൊക്കെ വേദനയുടെ കാഠിന്യം കുറക്കാൻ സഹായിക്കും. സാധാരണ ഊഷ്മാവിലുള്ള ജലം ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

  ഐസ് ഗെയിം പരീക്ഷിക്കാം.

  ഐസ് ഗെയിം പരീക്ഷിക്കാം.

  ഇതിനു പങ്കാളിയുടെ സാന്നിധ്യം വേണം. രണ്ടുകയ്യിലും ഐസ് ക്യൂബ് മാറി മാറി പിടിക്കുക. ആദ്യം ഐസ്ക്യൂബ് കയ്യിൽ പിടിച്ച് സംസാരിക്കുക. പിന്നീട് ഐസ് ക്യൂബ് കയ്യിൽ പിടിച്ച് സാവധാനം നടക്കുക. ഒടുവിൽ ഒരു മിനിറ്റോളം ഐസ് ക്യൂബ് കയ്യിൽ പിടിച്ച് നിശ്ശബ്ദരാവുക. ഈ മാർഗ്ഗം പ്രസവവേദനയുടെ ബുദ്ധിമുട്ട് കുറക്കാൻ സഹായകമാണ്.

  നിൽപ്പ്, നടപ്പ്, കിടപ്പ് എന്നീകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.

  നിൽപ്പ്, നടപ്പ്, കിടപ്പ് എന്നീകാര്യങ്ങളിൽ ശ്രദ്ധ പുലർത്തണം.

  ഒരുപാട് സമയം നിൽക്കുന്നതും നടക്കുന്നതും നല്ലതല്ല. ഹൈഹീൽസ്, ഇറക്കമുള്ള ബെൽട്ടുകൾ എന്നിവ പാടെ ഒഴിവാക്കണം. നീണ്ട് നിവർന്നു കിടന്ന് ഉറങ്ങണം. നട്ടെല്ലിന് നല്ല താങ്ങു കൊടുത്ത് വേണം ഇരിക്കാൻ. കാലുകൾ അധികസമയം തൂക്കിയിടരുത്. നീരുവെക്കാൻ സാധ്യതയുണ്ട്. കാലുകൾ മടക്കി വെച്ചൊ സുഖകരമായി മുൻപോട്ട് നീട്ടിയൊ ഇരിക്കുക. പെട്ടെന്ന് കുനിഞ്ഞ് ഒന്നും എടുക്കരുത്. കോണിപ്പടികൾ ഓടിക്കേറുകയോ ഇറങ്ങുകയോ അരുത്.

  ഉഴിച്ചിൽ തിരുമ്മൽ എന്നിവ ലഘുവായ തോതിൽ ചെയ്യാവുന്നതാണ്.

  ഉഴിച്ചിൽ തിരുമ്മൽ എന്നിവ ലഘുവായ തോതിൽ ചെയ്യാവുന്നതാണ്.

  നടുവേദന, കാലുവേദന എന്നിവയിൽ നിന്നും ശമനം കിട്ടും. ശരീരം ഞരമ്പുകൾ എന്നിവ അയവുള്ളതാക്കും. ആദ്യത്തെ ആറ് മാസം മാസത്തിലൊരുതവണയും അവസാനത്തെ മൂന്നു മാസം കൂടുതൽ തവണയും തിരുമ്മലിനു വിധേയരാകാം.

  ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കണം.

  ആരോഗ്യകരമായ രീതിയിൽ ഭക്ഷണം കഴിക്കണം.

  പഴങ്ങൾ, പച്ചക്കറികൾ, മാംസം, പാലുൽപ്പന്നങ്ങൾ പയറുവർഗ്ഗങ്ങൾ എന്നിവ കഴിക്കണം. കാർബൊഹൈഡ്രേറ്റസ്, പ്രോട്ടീൻ എന്നിവ ഉൾപ്പെടുത്തണം. ഇരുമ്പിന്റെ അംശം ധാരാളം വേണ്ട സമയമാണ്. ഇരുമ്പടങ്ങിയ ഭക്ഷണം കഴിക്കണം. റെറ്റിനോൾ അടങ്ങിയ ഭക്ഷണം, കരൾ, കിഡ്നി, ഹൃദയം എന്നിവ ശരീരഭാഗങ്ങളോടു കൂടിയ മാംസഭക്ഷണം ഒഴിവാക്കണം. മൽസ്യം മിതമായി കഴിക്കാം. പഞ്ചസാരയുടെ ഉപയോഗം കുറക്കണം. വൃത്തിയില്ലാത്ത ഭക്ഷണം കഴിക്കരുത്.

  ശരീരഭാഗം നിയന്ത്രിച്ചു നിർത്തണം.

  ശരീരഭാഗം നിയന്ത്രിച്ചു നിർത്തണം.

  ശരീരഭാരം വർദ്ധിക്കുന്നത് സാധാരണ പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാക്കും. ശരീരഭാരം കൂടുന്നത് സിസേറിയനിലേക്ക് വഴിവെക്കാം.

  Read more about: health tips ആരോഗ്യം
  English summary

  സാധാരണ പ്രസവത്തിന് ചില മാർഗ്ഗനിർദ്ദേശങ്ങൾ

  Women have to go through hours of painful labour. The thought of labour itself has made a lot of women opt for the other method of delivery, commonly known as a caesarean section.
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more