നിങ്ങളുടെ കുഞ്ഞിന് ഉറക്കശീലം ക്രമീകരിക്കാനുള്ള വഴികൾ

Posted By: Jibi Deen
Subscribe to Boldsky

നാലുമാസത്തിനു താഴെയുള്ള കുഞ്ഞുങ്ങൾ കുറച്ചു സമയമേ ഉറങ്ങാറുള്ളൂ.വളരുന്നതിനനുസരിച്ചു അവർ ദീർഘനേരം ഉറങ്ങാൻ ശീലിക്കുന്നു.രക്ഷിതാക്കളുടെ അമിത പ്രയത്‌നം ഇല്ലാതെ അവർ ഉറങ്ങാൻ തുടങ്ങുമ്പോൾ നാം അവർക്ക് ഉറക്ക ശീലങ്ങൾ ഉണ്ടാക്കി കൊടുക്കണം.

baby

6 മാസമാകുമ്പോൾ ഇത് ചെയ്തു തുടങ്ങാവുന്നതാണ്.ഈ ശീലം അവർക്ക് നേരത്തെ ഉറങ്ങാൻ സഹായിക്കും.കുഞ്ഞുങ്ങൾക്ക് ശീലിപ്പിക്കാനുള്ള 5 ചെറിയ വഴികൾ ചുവടെ കൊടുക്കുന്നു.

bby

നിങ്ങൾക്ക് യോജിച്ച ഒരു ഉറക്ക് സമയം തെരഞ്ഞെടുക്കുക

കുഞ്ഞു എപ്പോൾ ഉറങ്ങണം ,ഉണരണം എന്ന് ആദ്യം തീരുമാനിക്കുക.അപ്പോൾ കുഞ്ഞു എത്ര നേരം ഉറങ്ങും എന്ന് നേരത്തെ നിങ്ങൾക്ക് തീരുമാനിക്കാനാകും.അവരെ നേരത്തെ കിടത്തിയാൽ അവർ നേരത്തെ ഉണരും.നിങ്ങൾ ഉണരും വരെ അല്ലെങ്കിൽ രാവിലെ വരെ മുറി ഇരുട്ട് ആണെന്ന് ഉറപ്പാക്കുക.ആപ്പോൾ കുഞ്ഞു ഉണരുന്നതിനു മുൻപ് നിങ്ങൾക്ക് കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കും.

bby

രാത്രി വസ്ത്രം മാറുക

കിടക്കുന്നതിനു ഏതാണ്ട് 20 -30 മിനിറ്റ് മുൻപ് ഉറങ്ങാൻ യോജിച്ച വസ്ത്രം ധരിപ്പിക്കുക.രാത്രിയിൽ വേണ്ട ഡയപ്പറും വയ്ക്കുക.നിങ്ങളുടെ വസ്ത്രവും മാറുക. അപ്പോൾ വസ്ത്രം മാറുമ്പോൾ തന്നെ ഉറങ്ങാനുള്ള സമയമായി എന്ന ബോധം ഉണ്ടാകും.

bby

മുറി ഇരുണ്ടതാക്കുക

അവരെ ഉറക്കാൻ കിടത്തുന്നതിനു മുൻപ് മുറി ഇരുണ്ടതാക്കുക.രാത്രി വെളിച്ചമൊന്നും ഉപയോഗിക്കരുത്.രാവിലെ അവർ ഉണരുന്നതുവരെ അങ്ങനെ തന്നെ വയ്ക്കുക.ഡ്രാപ് ,ബ്ലൈൻഡ് എന്നിവ മുറി ഇരുട്ടാക്കാൻ ഉപയോഗിക്കാവുന്നതാണ്.

bby

ചെറിയ മ്യൂസിക് വയ്ക്കുക

ഉറങ്ങുന്നതിന് 10 -15 മിനിറ്റ് മുൻപ് വസ്ത്രമെല്ലാം മാറ്റിയശേഷം ചെറിയ മ്യൂസിക് വയ്ക്കുക.ചെറിയ ചിത്രങ്ങളുള്ള ബുക്കോ,കളിപ്പാട്ടമോ വച്ച് നിങ്ങൾക്ക് അവരോട് സംസാരിക്കാവുന്നതാണ്.കളിപ്പാട്ടം കിടക്കയിൽ തന്നെ വയ്ക്കുക.ഒരേ കളിപ്പാട്ടം കിടക്കയിൽ വയ്ക്കുമ്പോൾ അത് ഉറക്ക സമയവുമായി ബന്ധപ്പെടുത്താൻ കുഞ്ഞിന് കഴിയും.നിങ്ങൾ യാത്ര പോകുമ്പോഴും ത് ഉപകാരപ്പെടും.

bby

ഒരു ബുക്ക് വായിക്കുക

അവരെ ക്രിബിൽ കിടത്തി കഴിഞ്ഞാൽ മൃദുവായി കുഞ്ഞിന്റെ പുറത്തു തട്ടുക.കുഞ്ഞിന് ഒരു വാക്ക് പോലും മനസിലാകുകയില്ല എന്നിരുന്നാലും നിങ്ങൾ ഒരു ബുക്ക് വായിക്കുക.അമ്മയുടെ ശബ്‍ദം കേൾക്കുമ്പോൾ തന്നെ അവർക്ക് ഉറങ്ങാനുള്ള സഹായം ലഭിക്കും.അവരുടെ കണ്ണിമകൾ അടയുന്നതുവരെ ഒപ്പം ഇരിക്കുക.മുഴുവനായും കണ്ണടച്ചതിനു ശേഷം മാത്രം മാറുക.

ഈ ശീലം ദിവസവും പാലിച്ചാൽ അവർ മുൻപത്തേക്കാൾ നന്നായി ഉറങ്ങും.ഈ ലേഖനം നിങ്ങൾക്ക് ഗുണകരം എന്ന് തോന്നിയാൽ കൂട്ടുകാർക്കും കുടുംബത്തിനും പങ്കുവയ്ക്കുക.

Read more about: baby care കുഞ്ഞ്
English summary

Set Your Baby's Sleep Routine

It is difficult for anyone to fall asleep after a busy day without some time to calm down. Starting a bedtime ritual while your little one is a baby will not only make bedtime easier now but also help as Baby transitions into childhood.