For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  മുലപ്പാലിന്റെ മാധുര്യം കെടുത്തുന്ന കാര്യങ്ങള്‍

  By Lekshmi S
  |

  പാലുകിടിക്കാതെ കുഞ്ഞ് കരയുന്നത് കണ്ട് നിങ്ങള്‍ സങ്കടപ്പെടാറുണ്ടോ? മുലപ്പാലിന്റെ അരുചി കാരണമാകാം കുഞ്ഞ് പാലുകുടിക്കാത്തത്. സംശയിക്കേണ്ട, പല കാരണങ്ങളാല്‍ മുലപ്പാലിന്റെ രുചി വ്യത്യാസപ്പെടും. അമ്മ കഴിക്കുന്ന ആഹാരപദാര്‍ത്ഥങ്ങള്‍ മുതല്‍ അമ്മയുടെ മാനസികാവസ്ഥ വരെ ഇതിന് കാരണമാകാം.

  breast milk

  പല കാരണങ്ങള്‍ കൊണ്ടും കുട്ടികള്‍ പാല്‍ കുടിക്കാതെ കരയാം. ആവശ്യത്തിന് പാല്‍ കിട്ടിതെ വരുക, പാല്‍ കൂടുതലായി പുറത്തേക്ക് വരുക തുടങ്ങിയ പല കാരണങ്ങള്‍ കൊണ്ടും ഇത് സംഭവിക്കാം. ഇക്കൂട്ടത്തിലൊന്നാണ് പാലിന്റെ രുചി. മുലപ്പാലിന്റെ രുചി വ്യത്യാസപ്പെടുന്നതിന് എന്തൊക്കെയാവാം കാരണങ്ങളെന്ന് നോക്കാം

  breast milk

  മുലപ്പാല്‍ ഫ്രീസ് ചെയ്യുക

  ജോലിയുള്ള അമ്മമാര്‍ക്ക് കുഞ്ഞിനുള്ള ഫ്രിഡ്ജില്‍ വച്ച് മുലപ്പാല്‍ നല്‍കേണ്ടിവരാം. അമ്മ അടുത്തില്ലാത്തപ്പോഴും കുഞ്ഞിന് മുലപ്പാല്‍ ഉറപ്പുവരുത്താനുള്ള നല്ലൊരു മാര്‍ഗ്ഗമാണിത്. എന്നാല്‍ ഈ പാലിന്റെ രുചിയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? അമ്മയുടെ പാല്‍ കുടിച്ചുശീലച്ച കുഞ്ഞിന് വ്യത്യാസം പെട്ടെന്ന് മനസ്സിലാകും.

  പാല്‍ വയ്ക്കാന്‍ ഉപയോഗിക്കുന്ന കുപ്പിയുടെ ശുചിത്വം, സൂക്ഷിക്കുന്ന രീതി എന്നിവയിലൂടെ ഒരുപരിധി വരെ മുലപ്പാലിന്റെ രുചിയും ഗുണവും സംരക്ഷിക്കാന്‍ കഴിയും.

  brst milk

  ശതാവരി കഴിക്കുക

  ശതാവരി ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ടാകും. ഇതില്‍ ധാരാളം വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ശതാവരിക്ക് ചെറിയൊരു ദോഷമുണ്ട്. ഇത് മുലപ്പാലിന്റെ രുചി മാറ്റും. ആരോഗ്യ സംരക്ഷണത്തിന്റെ ഭാഗമായി അമ്മമാര്‍ ശതാവരി ധാരാളം കഴിക്കാറുണ്ട്. ശതാവരി കഴിച്ചതിന് ശേഷം കുഞ്ഞ് മുലപ്പാല്‍ കുടിക്കില്ലെന്ന് കണ്ടാല്‍ കുഞ്ഞിന് വേണ്ടി ശതാവരിയോട് വിടപറയുന്നതാണ് നല്ലത്.

  brst milk

  മദ്യം വേണ്ട

  മാനസിക സംഘര്‍ഷം അതിജീവിക്കുന്നതിന് ചിലപ്പോള്‍ അമ്മമാര്‍ സിഗരറ്റ് വലിക്കുകയോ അല്‍പ്പം മദ്യം കുടിക്കുകയോ ചെയ്‌തേക്കാം. ഇത് രണ്ടും മുലയൂട്ടുന്ന അമ്മമാര്‍ക്ക് നല്ലതല്ലെന്ന് അറിയുക. നിങ്ങള്‍ കഴിക്കുന്നതെല്ലാം മുലപ്പാലിലൂടെ നിങ്ങളുടെ കുഞ്ഞിലുമെത്തും. മിക്കവാറും കുഞ്ഞുങ്ങള്‍ മദ്യം കലര്‍ന്ന മുലപ്പാല് കുടിക്കില്ല. മദ്യപിച്ചതിന് ശേഷം പാല്‍ കൊടുത്താല്‍ കുഞ്ഞ് മയങ്ങാന്‍ സാധ്യതയുണ്ട്. ഇതുമൂലം കുഞ്ഞിന് മറ്റ് പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടായേക്കാം.

  brst milk

  സ്‌പൈസിയായ ആഹാരം കുറയ്ക്കുക

  ഗര്‍ഭകാലത്ത് സ്‌പൈസിയായ ആഹാരം കഴിച്ചുശീലിച്ച അമ്മമാര്‍ പ്രസവത്തിന് ശേഷവും അത് തുടരാറുണ്ട്. ഇത് നിങ്ങളുടെ കുഞ്ഞിന് അത്ര നല്ലതല്ല. സ്‌പൈസിയായ ആഹാരപദാര്‍ത്ഥങ്ങള്‍ മുലപ്പാലിന്റെ രുചി മാറ്റുമെന്ന് മാത്രമല്ല അവയുടെ എരിവ് കുഞ്ഞുങ്ങള്‍ക്ക് താങ്ങാനും കഴിയില്ല. എരിവുള്ള ഭക്ഷണം കഴിച്ചതിന് ശേഷം പാല്‍ കൊടുത്താല്‍ അത് കുഞ്ഞുങ്ങളില്‍ വയറുവേദന, പുളിച്ചുതികട്ടല്‍ പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും.

  brst milk

  മരുന്നുകള്‍

  മരുന്നുകള്‍ കഴിക്കുമ്പോള്‍ മുലപ്പാലിന്റെ രുചി മാറാറുണ്ട്. അമ്മമാര്‍ മരുന്ന് കഴിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിക്കാന്‍ വിമുഖത കാട്ടുന്നതിന് കാരണമിതാണ്. പാല്‍പ്പൊടി പോലുള്ള എളുപ്പവഴികളിലേക്ക് മാറുന്നതിന് പകരം ഡോക്ടറെ സമീപ് മരുന്ന് മാറ്റാന്‍ ശ്രമിക്കുക. ക്യാന്‍സര്‍ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ മൂലം കഷ്ടപ്പെടുന്നവര്‍ മുലയൂട്ടുന്നതി ഗുണകരമല്ല. ഇത് കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കും. എന്നാല്‍ അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവര്‍ക്ക് മുലയൂട്ടാവുന്നതാണ്. മുലയൂട്ടുന്ന അമ്മമാര്‍ മരുന്നുകള്‍ കഴിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.

  English summary

  Reason Why Breast Milk Taste Bad

  A change in the taste of your breast milk for any of the reasons listed below may affect your child. Some babies will not seem to notice or mind the variations of taste while other children will nurse less, go on a nursing strike, or even appear to be self-weaning.
  Story first published: Wednesday, April 4, 2018, 12:30 [IST]
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more