For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മഴക്കാലത്തെങ്ങനെ കുഞ്ഞിനെ പരിചരിക്കണം

|

മഴക്കാലം ചുറ്റുപാടുകളിൽ ധാരാളം വ്യത്യാസങ്ങൾ കൊണ്ടുവരുന്നു. പൊള്ളിക്കുന്ന വേനൽക്കാല ദിനങ്ങളിൽനിന്ന് മഴകൾ തീർച്ചയായും ആശ്വാസം നൽകുന്നു, മാത്രമല്ല ആർദ്രത, കൊതുക്, രോഗങ്ങൾ, അസംഖ്യം ബാക്ടീരിയ എന്നിവയേയും കൊണ്ടുവരുന്നു. കുഞ്ഞുങ്ങൾ ഈ കാലാവസ്ഥയിൽ അസുഖങ്ങൾക്ക് വിധേയരാകും.

വൈറൽ രോഗബാധകൾ, മൂക്കടപ്പ്, ശ്വാസം കഴിക്കുന്നതിനുള്ള ബുദ്ധിമുട്ട്‌, സന്ധിവേദന, പേശിവേദന, ഇരുണ്ട നിറമുള്ള മലം തുടങ്ങിയവ ഈ കാലാവസ്ഥയിൽ സാധാരണയായി കാണുന്ന അസുഖങ്ങളാണ്. ഇതിനെയെല്ലാം പൂർണ്ണമായും ഒഴിവാക്കുവാൻ ഒന്നുംതന്നെ ചെയ്യുവാനില്ല. എന്നാൽ വീട്ടിലായിരിക്കുമ്പോഴോ പുറത്തായിരിക്കുമ്പോഴോ ഒരല്പം കരുതൽ കൈക്കൊള്ളുകയാണെങ്കിൽ, മഴക്കാലത്ത് നിങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമാക്കുവാൻ കഴിയും.

വീട്ടിനുള്ളിലെ പരിചരണങ്ങൾ

വീട്ടിനുള്ളിലെ പരിചരണങ്ങൾ

നിങ്ങളുടെ വീട്ടിൽ ഒരു കുഞ്ഞുണ്ടെങ്കിൽ, പിഴവുകളില്ലാത്ത പരിചരണം അതിനുവേണ്ടി അനുവർത്തിക്കേണ്ടതുണ്ട്. ചുവടെ പറയുന്ന പൊടിക്കൈകൾ ഇത്തരം കാലാവസ്ഥകളിൽ നിങ്ങളുടെ കുഞ്ഞിനെ സുരക്ഷിതമായി പരിപാലിക്കാൻ സഹായിക്കും.

വൃത്തിയുള്ള കുഞ്ഞ്, ആരോഗ്യമുള്ള കുഞ്ഞ്ഃ അന്തരീക്ഷത്തിലെ ഈർപ്പം കാരണമായി കുഞ്ഞുങ്ങൾ വളരെയധികം വിയർക്കാറുണ്ട്. വൃത്തിയുള്ള തുണികൊണ്ട് കുഞ്ഞിനെ തുടയ്ക്കുക. അതിന്റെ കഴുത്ത്, കക്ഷം, കാതുകൾ, സ്വകാര്യഭാഗങ്ങൾ, മറ്റ് ശരീരഭാഗങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ എന്തെങ്കിലും പൂപ്പൽബാധയോ ചർമ്മരോഗബാധയോ ഉണ്ടോയെന്ന് പരിശോധിക്കുക.

 ഭക്ഷ്യാരോഗ്യം പാലിക്കുക

ഭക്ഷ്യാരോഗ്യം പാലിക്കുക

നിങ്ങളുടെ കുഞ്ഞ് കട്ടിയുള്ള ഭക്ഷണം കഴിച്ചുതുടങ്ങിയെങ്കിൽ, വളരെ ശുദ്ധിയുള്ള പുതിയ ഭക്ഷണമാണ് നൽകുന്നതെന്ന് എപ്പോഴും ശ്രദ്ധയുണ്ടായിരിക്കണം. കുഞ്ഞിനുവേണ്ടി ഉപയോഗിക്കുന്ന പാത്രങ്ങളെ ചൂടുവെള്ളംകൊണ്ട് കഴുകി വൃത്തിയാക്കുക. ഇക്കാര്യത്തിൽ കിച്ചൻ ഗെയ്‌സർ വളരെ സഹായകമായിരിക്കും.

കൈകൾ കഴുകി വൃത്തിയാക്കുകഃ കുഞ്ഞിനെ എടുക്കുകയും അതിന്റെ വസ്ത്രം മാറ്റുകയുമൊക്കെ ചെയ്യുമ്പോൾ, ഏതെങ്കിലും അണുനാശകൗഷധം ഉപയോഗിച്ച് നിങ്ങളുടെ കൈകൾ വൃത്തിയാക്കിയിട്ടുണ്ടെന്ന് ഉറപ്പുണ്ടായിരിക്കണം. കുഞ്ഞ് കട്ടിയുള്ള ഭക്ഷണം കഴിക്കുകയാണെങ്കിൽ, തുടങ്ങുമ്പോഴും കഴിച്ച് കഴിയുമ്പോഴും, അതിന്റെ കൈകൾ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക. ഭക്ഷണശകലങ്ങളും അഴുക്കും തങ്ങിനിൽക്കാതിരിക്കാൻ നഖങ്ങൾ വെട്ടി വൃത്തിയാക്കണം.

ഊഷ്മളമായ വസ്ത്രം ധരിപ്പിക്കുക

ഊഷ്മളമായ വസ്ത്രം ധരിപ്പിക്കുക

കുഞ്ഞുങ്ങളുടെയും നവജാതശിശുക്കളുടെയും വസ്ത്രം കൂടെക്കൂടെ മാറേണ്ടതുണ്ട്, പ്രത്യേകിച്ചും അവർക്കുവേണ്ടിയുള്ള നാപ്പികൾ (nappy). മഴക്കാലമാണെങ്കിൽ, അവരുടെ തുണികളെ പൂർണ്ണമായി ഉണക്കിയെടുക്കുക ബുദ്ധിമുട്ടായി മാറുന്നു.

കുറച്ച് ഈർപ്പം അവയിൽ തങ്ങിനിൽക്കും. അല്പമെങ്കിലും ഈർപ്പം വഹിക്കുന്ന തുണികൾക്ക് കുഞ്ഞിന്റെ ശരീരത്തിൽ തണുപ്പിന്റേതായ ആവേഗം അയയ്ക്കുവാനാകും. കുഞ്ഞിനെ ഒരിക്കലും അത്തരം തുണികൾ ധരിപ്പിക്കരുത്. വസ്ത്രം ധരിപ്പിക്കുന്നതിനുമുമ്പ്‌ ഇസ്തിരിയിട്ട് അവയിലെ ഈർപ്പത്തെ അകറ്റി നന്നായി ഉണക്കിയെടുക്കണം.

 ശരിയായി വസ്ത്രം ധരിപ്പിക്കുക

ശരിയായി വസ്ത്രം ധരിപ്പിക്കുക

മഴക്കാലത്ത് മാറിമാറിയുള്ള വലിയ വ്യത്യാസം അന്തരീക്ഷത്തിൽ ഉണ്ടാകുന്നു. പരിസ്ഥിതിയിൽ ആർദ്രത നിറഞ്ഞുനിൽക്കും. അടുത്തനിമിഷം മഴ കാരണമായി നല്ല തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ആർദ്രതയുള്ള ദിനങ്ങളിൽ കുഞ്ഞിനെ പരുത്തിവസ്ത്രങ്ങൾ അണിയിക്കുക. തണുപ്പാണെങ്കിൽ പകുതി കമ്പിളിയായിട്ടുള്ള വസ്ത്രങ്ങൾവേണം ധരിപ്പിക്കുവാൻ.

 നാപ്പിയെ മാറ്റുക

നാപ്പിയെ മാറ്റുക

മഴക്കാലങ്ങളിൽ കുഞ്ഞുങ്ങൾ താരതമ്യേന കൂടുതലായി മൂത്രമൊഴിക്കും എന്നതിനാൽ ധരിപ്പിച്ചിരിക്കുന്ന നാപ്പിയെ കൂടെക്കൂടെ മാറ്റേണ്ടതുണ്ട്.

നനഞ്ഞ ഡയപ്പർ കുഞ്ഞിന് തണുപ്പ് അനുഭവപ്പെടുവാൻ കാരണമാകും, മാത്രമല്ല ബാക്ടീരിയകൾ പെരുകുന്ന സ്ഥലമായി മാറുകയും ചെയ്യും. കൂടെക്കൂടെ ഡയപ്പറിനെ മാറ്റുക, അല്ലായെങ്കിൽ കുഞ്ഞിന് ചൊറിയുണ്ടാകുവാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല കുറേ സമയമെങ്കിലും കുഞ്ഞിനെ നാപ്പി ഉപയോഗിക്കാതെ പരിപാലിക്കുകയും വേണം.

കൊതുകിൽനിന്ന് സംരക്ഷണം നൽകുക

കൊതുകിൽനിന്ന് സംരക്ഷണം നൽകുക

കുഞ്ഞുങ്ങൾക്ക് കൊതുകുകടി വളരെ ഹാനികരമാണ്, അതിനാൽ കൊതുകുവലകൾ കുഞ്ഞിനുവേണ്ടി ഉപയോഗിക്കുക. കൊതുകുകളുടെയോ മറ്റ് കീടങ്ങളുടെയോ ദംശനമേൽക്കാതിരിക്കാൻ നീണ്ട കാലുറയുള്ള പാന്റുകളും അതുപോലെ കയ്യുറയുള്ള മേൽക്കുപ്പായങ്ങളും അണിയിക്കുക. സ്വാഭാവികമായ കൊതുകുനിവാരണ മാർഗ്ഗങ്ങളും നിങ്ങൾക്ക് അവലംബിക്കാം.

 രോഗബാധയുടെ സൂചന ഉണ്ടാകുകയാണെങ്കിൽ

രോഗബാധയുടെ സൂചന ഉണ്ടാകുകയാണെങ്കിൽ

പനി, തുമ്മൽ, സന്ധിവേദന (വെളിവായി കാണുവാൻ വളരെ ബുദ്ധിമുട്ടുള്ള ഒന്നാണിത്) തുടങ്ങിയ വൈറൽ രോഗബാധയുടെ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ, ഡോക്ടറുമായി ബന്ധപ്പെടുക. വൈറൽ രോഗബാധയോ, ചുമ, ജലദോഷം തുടങ്ങിയവയോ അനുഭവിക്കുന്ന ആളുകളുമായുള്ള സമ്പർക്കം അവ കുഞ്ഞുങ്ങളിലേക്ക് പകരുന്നത് തടയുന്നതിനായി ഒഴിവാക്കേണ്ടതാണ്.

 മുലയൂട്ടുന്നെങ്കിൽ ആരോഗ്യദായകഭക്ഷണം കഴിക്കുക

മുലയൂട്ടുന്നെങ്കിൽ ആരോഗ്യദായകഭക്ഷണം കഴിക്കുക

കുഞ്ഞിന്റെ രോഗപ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനുവേണ്ടിയുള്ള പ്രതിദ്രവ്യങ്ങൾ മുലപ്പാലിൽ അടങ്ങിയിരിക്കുന്നു. 6 മാസം പ്രായമാകുന്നതുവരെയെങ്കിലും കുഞ്ഞിനെ മുലയൂട്ടേണ്ടതുണ്ട്. ആരോഗ്യകരമായ ഭക്ഷണം നിങ്ങൾ കഴിക്കുകയാണെങ്കിൽ, കുഞ്ഞിന് അത് അത്യധികം പ്രയോജനം ചെയ്യും.

 വീടിനെ വൃത്തിയായി പരിപാലിക്കുക

വീടിനെ വൃത്തിയായി പരിപാലിക്കുക

വീട്ടിലോ പരിസരത്തോ വെള്ളം കെട്ടിനിൽക്കുന്നില്ല എന്ന് ഉറപ്പുണ്ടായിരിക്കണം. അഴുക്കുവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുകളെ വൃത്തിയാക്കുക. അയഞ്ഞുപോയ എല്ലാ വൈദ്യുതബന്ധങ്ങളെയും ശരിയായി ഘടിപ്പിക്കുക. പല തരത്തിലുള്ള അസുഖങ്ങൾക്ക് കാരണമാകുന്ന കൊതുക് വരാതിരിക്കുന്നതിനുവേണ്ടി ഇത്തരത്തിൽ എല്ലാ തരത്തിലുള്ള വൃത്തിയും അവലംബിക്കുക. മേൽക്കൂരയിലോ മുറിയുടെ മുകളിലോ യാതൊരു ചോർച്ചയും ഇല്ലെന്ന് ഉറപ്പുണ്ടായിരിക്കണം.

ഔഷധങ്ങൾ

ഔഷധങ്ങൾ

കുഞ്ഞിന് മൂക്കിൽ നൽകുവാനുള്ള നേസൽ സ്‌പ്രെ, വിക്‌സ് ലേപനം, പനിക്കുള്ള സിറപ്പുകൾ (ശിശുരോഗവിദഗ്ദരുടെ അഭിപ്രായമനുസരിച്ചുള്ളവ) തുടങ്ങിയവ വീട്ടിൽ കരുതിയിരിക്കണം. ആവശ്യം ഉണ്ടാകുകയാണെങ്കിൽ ഉപയോഗിക്കാൻ പാകത്തിന് ലഭ്യമായ ഒരു മെഡിക്കൽ കിറ്റ് ഉണ്ടായിരിക്കുന്നത് നല്ലതാണ്.

 വീടിന് പുറത്തെ പരിചരണങ്ങൾ

വീടിന് പുറത്തെ പരിചരണങ്ങൾ

കാലാവസ്ഥയിലെ മാറ്റം നിങ്ങളുടെ പ്രീയപ്പെട്ട കുഞ്ഞുങ്ങളെ അസുഖങ്ങളിൽ കൊണ്ടെത്തിക്കാം. കാലാവസ്ഥ സ്ഥായിയാകുന്നതുവരെ ബാഹ്യലോകത്ത് അധികം കടക്കുവാൻ ഒരുമ്പെടരുത്, എങ്കിലും അങ്ങനെ വേണമെന്നുണ്ടെങ്കിൽ ചുവടെ പറയുന്ന പൊടിക്കൈകൾ എപ്പോഴും സൗകര്യപ്രദമായിരിക്കണം.

ചാറ്റൽമഴ നനയരുത്ഃ മഴ പെയ്യുകയാണെങ്കിൽ പുറത്തേയ്ക്കിറങ്ങരുത്. കാറിലാണ് സഞ്ചരിക്കുന്നതെങ്കിലും, കുട കൂടെ കരുതിയിട്ടുണ്ടെങ്കിലും, മഴക്കാലം അന്തരീക്ഷത്തിലെ താപനിലയെ പെട്ടെന്ന് കുറയ്ക്കാം, അങ്ങനെ കുഞ്ഞിന് ജലദോഷം പിടിപെടാം.

വെള്ളവും ഭക്ഷണവും കൂടെ കരുതുകഃ കുഞ്ഞിന് ഫോൽമുലാ ഫീഡ് കൊടുക്കാറുണ്ടെിൽ (formula feed), പുറത്തുവച്ച് അത് തയ്യാറാക്കുന്നതിനുവേണ്ടി വീട്ടിൽനിന്നും തിളപ്പിച്ച വെള്ളംകൂടി കരുതണം. എന്തെങ്കിലും കുറുക്ക് കൊടുക്കാറുണ്ടെങ്കിൽ, വീട്ടിൽനിന്നുതന്നെ അതിനെ കരുതിയിരിക്കണം. മഴക്കാലത്ത് പുറത്തുനിന്നുള്ള ഭക്ഷണം കുഞ്ഞിന് കൊടുക്കരുത്.

പ്രതിരോധകുത്തിവയ്പുകൾ ഉറപ്പുവരുത്തുകഃ സമയത്തിനുതന്നെ വേണ്ടുന്ന എല്ലാ പ്രതിരോധൗഷധങ്ങളും നൽകിയിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക. മഴക്കാലത്ത് ജലദോഷത്തിനുള്ള പ്രതിരോധൗഷധപ്രയോഗം കുഞ്ഞുങ്ങളെ സംബന്ധിച്ച് വളരെ പൊതുവായ ഒരു കാര്യമാണ്. ഡോക്ടറോട് അതിന്റെ ആവശ്യകതയെപ്പറ്റി ആരായുക.

പുറത്തുള്ള കളിഃ കളിക്കാൻ പ്രായത്തിലുള്ള കുട്ടിയാണെങ്കിൽ, എപ്പോഴും അതിനെ വീടിനുള്ളിൽത്തന്നെ നിലനിറുത്തുവാൻ നിങ്ങൾക്ക് കഴിയില്ല. ഒരല്പം ചാറ്റൽമഴയൊക്കെ അത്തരം കുഞ്ഞുങ്ങൾക്ക് അനുഭവിക്കാം. പക്ഷേ പൂർണ്ണമായ മേൽനോട്ടത്തിലായിരിക്കണം. കുട്ടി പുറത്ത് നിൽക്കുകയാണെങ്കിൽ, ശരിയാംവണ്ണം വസ്ത്രം ധരിച്ചിട്ടുണ്ടോയെന്നും കൊതുകുപ്രതിരോധം മതിയായ അളവിന് ഉണ്ടോ എന്നും ഉറപ്പുവരുത്തുക.

കൊതുകുസുരക്ഷഃ പുറത്ത് കളിക്കാൻ ആഗ്രഹിക്കുന്ന കുട്ടിയെ സംബന്ധിച്ച്, പൂർണ്ണമായും വസ്ത്രം ധരിപ്പിക്കുകയും കീടങ്ങളിൽനിന്ന് സുരക്ഷയൊരുക്കുന്നതിനുവേണ്ടി കൊതുക് പ്രതിരോധകങ്ങൾ പ്രയോഗിക്കുകയും വേണം.

ആരോഗ്യപരിപാലനംഃ വീണ്ടും വീണ്ടും കൈകൾ കഴുകുന്നത് ബുദ്ധിമുട്ടായി തോന്നുകയാണെങ്കിൽ, ഒരു ബോട്ടിൽ സാനിറ്റൈസർകൂടി കരുതുക. ആവശ്യമാകുമ്പോൾ അതിനെ ഉപയോഗിക്കുക.

ജനനിബിഡമായ സ്ഥലങ്ങളെ ഒഴിവാക്കുകഃ മഴക്കാലത്ത്, ആളുകൾക്ക് അസുഖങ്ങൾ പിടിപെടാറുണ്ട്. ജലദോഷം ഒരു പൊതു സംഭവമാണ്. രോഗബാധ ഉണ്ടാകുന്നതിനെ തടയുവാൻ ജനനിബിഡമായ സ്ഥലങ്ങളിൽ പോകാതിരിക്കുക.

പരിസരം വൃത്തിയായി സൂക്ഷിക്കുകഃ വീടിന്റെ പൂമുഖത്ത് നിന്നുകൊണ്ട് കുട്ടിയുമായി കളിക്കുകയും മഴയെ ആസ്വദിക്കുകയും ചെയ്യുക. നിങ്ങളുടെ വീട്ടിലെ പൂന്തോട്ടത്തിലോ പോർച്ചിലോ വെള്ളം കെട്ടിനിൽക്കുന്നില്ല എന്നും, ദുർഗന്ധം ഉണ്ടാകുന്നില്ല എന്നും ഉറപ്പുണ്ടായിരിക്കണം.

 മഴക്കാലത്ത് കുഞ്ഞിനെ എപ്പോഴൊക്കെയാണ് കുളിപ്പിക്കേണ്ടത്?

മഴക്കാലത്ത് കുഞ്ഞിനെ എപ്പോഴൊക്കെയാണ് കുളിപ്പിക്കേണ്ടത്?

വൃത്തികേടാകുന്ന തരത്തിൽ നിങ്ങളുടെ കുഞ്ഞ് അധികമൊന്നും പുറത്ത് കറങ്ങാറില്ല. അതുകൊണ്ട് ദിവസവുമുള്ള കുളി ആവശ്യമില്ല. കുഞ്ഞിന്റെ കുളിയെ ആഴ്ചയിൽ രണ്ടോ മൂന്നോ പ്രാവശ്യമായി പട്ടികപ്പെടുത്തുക. മഴക്കാലത്ത് ചില പ്രദേശങ്ങളിൽ ആർദ്രത ഉണ്ടാകുമെന്നുള്ളതുകൊണ്ട്, അത്തരം സമയങ്ങളിൽ ചൂട് വളരെ കൂടുതലായിരിക്കും. ആ സമയത്ത് കുഞ്ഞിനെ നിങ്ങൾക്ക് കുളിപ്പിക്കാം. അതും നിങ്ങളുടെ സമയപ്പട്ടിക അനുവദിക്കുന്നെങ്കിൽ മാത്രം. വെള്ളത്തിന്റെ ഊഷ്മാവ് കുഞ്ഞിന് ആശ്വാസപ്രദമായ രീതിയിലാണെന്ന് ഉറപ്പുണ്ടായിരിക്കണം. കുഞ്ഞിന്റെ കുളി വളരെ ദൈർഘ്യം കുറഞ്ഞതായിരിക്കണം, മാത്രമല്ല അതിന്റെ ചർമ്മം വരളുവാൻ ഇടയാകുകയും ചെയ്യരുത്.

നടക്കുവാൻ പ്രായമായ കുട്ടിയാണ് നിങ്ങൾക്ക് ഉള്ളതെങ്കിൽ, വൃത്തികേടാകുന്ന സമയത്തെല്ലാം കുളിപ്പിക്കാൻ ശ്രമിക്കുക. മാത്രമല്ല നനഞ്ഞ് ചെളിയായി മാറിയ സ്ഥലങ്ങളിൽ കളിക്കുവാൻ അനുവദിക്കരുത്. പുറത്തുനിന്ന് ഭക്ഷിക്കുന്നത് ആരോഗ്യത്തിൽ കേടുപാടുകൾ ഉണ്ടാക്കും എന്നതുകൊണ്ട് വീട്ടിൽത്തന്നെ ഭക്ഷണം കഴിക്കുവാൻ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കുക. മഴക്കാലത്ത് വൈദ്യുതി കൂടെക്കൂടെ പോകുന്ന അനുഭവം ഉണ്ടെങ്കിൽ, കുഞ്ഞിന് ഭക്ഷണം നൽകുന്നതിനുമുമ്പ് അതിനെ സുസൂക്ഷ്മം പരിശോധിക്കുവാൻ മറക്കരുത്.

ഏറ്റവും നല്ല കാലാവസ്ഥയായി മഴക്കാലത്തെ പലരും കാണുന്നുണ്ടെങ്കിലും, അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ ഉയർന്ന അളവ്, പല തരത്തിലുള്ള ബാക്ടീരിയകളുടെയും പ്രജനന സൗകര്യമായി മാറുന്നു. അങ്ങനെ ധാരാളം അസുഖങ്ങൾക്ക് നടതുറക്കുന്നു. കുഞ്ഞുമായി ചേർന്ന് മഴക്കാലത്തെ ആസ്വദിക്കുക, മഴത്തുള്ളികൾ ശരീരത്തിൽവീണ് ഇക്കിളിയുണർത്തട്ടെ, എന്നാൽ അവ പതിക്കുമ്പോഴും ശരീരം നല്ല സുരക്ഷിതത്വത്തിലാണെന്ന് ഉറപ്പുണ്ടായിരിക്കണം.

English summary

monsoon-care-for-babies

Viral infections, cold , home care, baby, moisture, mother and baby
Story first published: Wednesday, June 27, 2018, 10:49 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more