For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടിയെ പച്ചക്കറി കഴിപ്പിച്ചു ശീലിപ്പിക്കാം

കുട്ടിക്ക് എങ്ങനെ പച്ചക്കറിയും പഴങ്ങളും നൽകാം

By Princy Xavier
|

പച്ചക്കറിയും കുട്ടികളും തമ്മില്‍ യുദ്ധം തുടങ്ങിയിട്ട് നാള്‍ ഒരുപാടായി. സാദാ വീട്ടന്മമാര്‍ മുതല്‍ ഡയറ്റീഷ്യന്മാര്‍ വരെ ഈ വിദ്യകള്‍ പരീക്ഷിക്കാന്‍ താല്പര്യപ്പെടുന്നവരാണ്. കാരണം ശ്രദ്ധ ഒന്ന് തെറ്റിയാല്‍ കുട്ടികളുടെ പാത്രത്തിലെ പയറും ചീരയും നായയുടെ പാത്രത്തില്‍ നിന്നോ ജനാല വലിപ്പില്‍ നിന്നോ കണ്ടെണ്ടുക്കേണ്ടി വരും.

veg

തക്കാളിയോടും ബ്രോക്കൊളിയോടും യുദ്ധം പ്രഖ്യാപിച്ചിരിക്കുന്ന നിങ്ങളുടെ കൊച്ചു വികൃതിയെ അതിന്റെ ഒക്കെ ഒരു സ്നേഹിതരാക്കി മാറ്റിയാലോ?

ബട്ടര്‍ മായാജാലം

ബട്ടര്‍ മായാജാലം

ബ്രോക്കൊളിയും കാബേജും ഒക്കെ കുട്ടികള്‍ വെറുക്കാന്‍ കാരണം അവയുടെ കയ്പ്പ് തന്നെ ആണ്. മുതിര്‍ന്നവരോട് പറയുന്ന പോലെ അതിന്‍റെ ഗുണഗണങ്ങള്‍ ഒന്നും കൊണ്ടും കുട്ടികളെ വശീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ എന്തും ബട്ടറിന്‍റെ ഒപ്പം രുചി ഉള്ളതായി തോന്നും. വിദഗ്ധര്‍ പറയുന്നു. പോരാത്തതിന് വിറ്റാമിന്‍ എ, ഇ, ഡി 3 മുതാലയവയാല്‍ സമ്പുഷ്ടവും ആണ് ബട്ടര്‍.അതിനാല്‍ ബ്രോക്കൊളിയോ, കബെജോ ചീരയോ വേവിക്കുമ്പോള്‍ കൂടെ അല്പം ബട്ടറും ചേര്‍ത്തു വേവിച്ചു നല്‍കാം.

വിശപ്പിന്‍റെ വില

വിശപ്പിന്‍റെ വില

കുട്ടികളുടെ വിശപ്പ് അറിഞ്ഞു ഭക്ഷണം നല്‍കാം. കൃത്യമായ ഇടവേളകളില്‍ വിശപ്പ്‌ അറിഞ്ഞു കുട്ടിയെ ഭക്ഷണം കഴിപ്പിച്ചു ശീലിപ്പിക്കാം. പകുതി വേവിച്ച പച്ചക്കറികള്‍ സലാഡ് ആക്കി നല്‍കുന്നത് വളരെ നല്ലതാണ്.

കൊച്ചു കൊച്ചു ജോലികള്‍

കൊച്ചു കൊച്ചു ജോലികള്‍

നിങ്ങളുടെ സ്വന്തം പച്ചക്കറി തോട്ടത്തിലെ പച്ചക്കറികള്‍ പറിക്കാന്‍ കുട്ടിയേയും കൂടെ കൂട്ടുക. ഇത് അവര്‍ക്ക് ഏറെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുകയും പച്ചക്കറിയോടുള്ള അനിഷ്ടം മാറാന്‍ സഹായിക്കുകയും ചെയ്യും.

പോഷക പാനീയങ്ങള്‍

പോഷക പാനീയങ്ങള്‍

പച്ചക്കറി കഴികാന്‍ മടി ഉള്ള കുട്ടികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള എന്നാല്‍ പോഷക സമ്പുഷ്ടമായ പാനീയങ്ങളിലോ യോഗര്ട്ടുകളിലോ ചേര്‍ത്ത് നല്‍കാം. ഇതവര്‍ വളരെ അധികം ഇഷ്ടപെടും.

കൂട്ടുകാരോടൊപ്പം

കൂട്ടുകാരോടൊപ്പം

ഒറ്റക്ക് ഭക്ഷണം കഴിക്കാന്‍ മടി ഉള്ള കുട്ടികള്‍ക്ക് അവരുടെ കൂട്ടുകാരുടെ കൂടെ ഇരുന്നു കഴിക്കാനുള്ള അവസരം നല്‍കാം. ഇതവര്‍ക്ക് ഉത്സാഹത്തോടെ ഭക്ഷണം കഴികാനുള്ള അവസരം നല്‍കും.

ടി വി ഷോ

ടി വി ഷോ

കുട്ടികളെ ഭക്ഷണം കഴിക്കാന്‍ പ്രോത്സഹാഹിപ്പിക്കുന്ന ഡി വി ഡികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. അവരുടെ ഇഷ്ട കഥാപാത്രതോടൊപ്പം ഭക്ഷണം കഴിക്കാന്‍ അവര്‍ക്ക് ഏറെ ഇഷ്ടമായിരിക്കും.

അവരെ ബഹുമാനിക്കാം

അവരെ ബഹുമാനിക്കാം

കുട്ടികളെ കുട്ടികളായി തന്നെ കണ്ടു ഓരോ കാര്യത്തിനും നിര്‍ബന്ധിക്കുന്നത് അവര്‍ക്ക് ഏറ്റവ്വും വെറുപ്പുള്ള കാര്യം ആണ്. അതിനാല്‍ അവരെ കുറച്ച നേരത്തേക്ക് മുതിര്‍ന്ന ഒരാളായി ട്രീറ്റ് ചെയ്യാം. അവര്‍ക്ക് ഏറ്റവും ഇഷ്ടമുള്ള പച്ചക്കറികള്‍ അവരെ കൊണ്ട് തന്നെ കടയില്‍ നിന്ന് തിരഞ്ഞെടുപ്പിക്കാം. അത്യാവശ്യം വേണ്ട പച്ചക്കറികളുടെ ആവശ്യകത അവരെ പറഞ്ഞു മനസിലാക്കിപ്പിക്കാം.

കുഞ്ഞു കുഞ്ഞു കളികള്‍

കുഞ്ഞു കുഞ്ഞു കളികള്‍

ഡിന്നെറിനു കാരറ്റോ ബ്രോക്കൊളിയോ ഉള്‍പ്പെടുത്താന്‍ സഹായിക്കുന്ന കുഞ്ഞു കുഞ്ഞു കളികള്‍ കൊണ്ട് കുട്ടികളെ രസിപ്പിക്കാം. പച്ച നിറമോ ഓറഞ്ച് നിറമാണോ ഏറ്റവും ഇഷ്ടം എന്നോ അതോ രണ്ടും വേണോ എന്നും മറ്റും ചോദിക്കാം. അവരുടെ ഇഷ്ടങ്ങള്‍ നിങ്ങള്‍ക്ക് പോലും രസകരമായി തോന്നാം.

നല്ലൊരു മാതൃക കാണിക്കാം

നല്ലൊരു മാതൃക കാണിക്കാം

നിങ്ങള്‍ ഒരിക്കലും പച്ചക്കറി ഇഷ്ടമില്ലാത്ത ആളാണെങ്കില്‍ എങ്ങനെ നിങ്ങളുടെ കുട്ടി അവ കഴിക്കും. അതിനാല്‍ അവരുടെ ഒപ്പം ഇരുന്ന അവരോടൊപ്പം ഈ പച്ചകറികള്‍ കഴിക്കാം.

വിശപ്പുണ്ടാക്കാന്‍ ഉള്ള ഭക്ഷണം

വിശപ്പുണ്ടാക്കാന്‍ ഉള്ള ഭക്ഷണം

വിശപ്പുണ്ടാക്കാന്‍ ഉള്ള ഭക്ഷണം ആയി ചില പച്ചക്കറികള്‍ ഉപയോഗിക്കാം. കുട്ടികള്‍ വിശന്നിരിക്കുക ആണ് എന്നാല്‍ ഭക്ഷണം ആയിട്ടില്ല എങ്കിലോ. അവര്‍ക്ക് ഇഷടമുള്ള കുറച്ചു പച്ചക്കറികള്‍ അവര്‍ക്ക് കഴിക്കാന്‍ നല്‍കാം. ശേഷം ഭക്ഷണം വിളമ്പാം.

പിന്നെ ഏറ്റവും ഫലപ്രദം ആയ മറ്റൊരു വഴി അവരുടെ വാശിയും പച്ചക്കറിയോടുള്ള വെറുപ്പും കണ്ടില്ലെന്നു നടിക്കാം. ഇഷ്ടമുള്ളത് മാത്രം കഴിക്കാതെ എല്ലാ തരം ഭക്ഷണവും അവരെ കഴിക്കാന്‍ ശീലിപ്പിക്കാം.

English summary

Make Your Kid Love Vegetables And Fruits

Fruits and vegetables are high in vitamins, minerals and fiber. Kids should be encouraged to eat a variety of fruits and vegetables. There are some tricks to experience to make your kids love vegetables. which provides a rich source of antioxidants
X
Desktop Bottom Promotion