കുഞ്ഞുങ്ങളിലെ പല്ലുവേദനയ്ക്ക് വീട്ടിൽ തന്നെ നുറുങ്ങു വഴികൾ

Posted By: Jacob K.L
Subscribe to Boldsky

നിങ്ങളിൽ തീർച്ചയായും ആഹ്ലാദം ജനിപ്പിക്കുന്ന കാര്യങ്ങളിൽ ഒന്നാണ് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പല്ലുകൾ മുളയ്ക്കുന്നത്. എങ്കിലും ഈ കാലയളവുകളിൽ കുഞ്ഞുങ്ങൾക്ക് പല രീതിയിലും അസ്വസ്ഥതകൾ അനുഭവപ്പെട്ടേക്കാം. കുഞ്ഞുങ്ങളിൽ പല്ലു പൊട്ടുന്നത് ഞെരുക്കമുള്ളതും വേദനാജനകവുമായ ഒരു പ്രക്രിയ ആയതിനാൽ ഇതെല്ലാം നിങ്ങളുടെ കുഞ്ഞുങ്ങളെ വിഷമിപ്പിക്കുകയും, അസ്വസ്ഥരാക്കുകയും ചെയ്യുന്നു..

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് പല്ല് വരാൻ പോകുന്നതിനു മുൻപേ തന്നെ നിങ്ങൾക്ക് അവരിൽ ഇതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങാം. തുപ്പലൊലിപ്പും, മങ്ങിയ മുഖചർമ്മവും, ക്രമം തെറ്റിയ ഭക്ഷണ ശൈലിയും, മോണകളിലെ ചെറിയ മുറിവുകളും, ഉറക്കമില്ലാത്ത രാത്രികളും കൈയിൽ കിട്ടുന്നതെന്തും ചവയ്ക്കാനുള്ള വ്യഗ്രതയും ഒക്കെ ഇതിന്റെ വിവിധ ലക്ഷണങ്ങളാണ്. ഓരോ കുഞ്ഞിനെയും അപേക്ഷിച്ച് പല്ലു പൊട്ടലിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമായി ഭവിച്ചേക്കാം.

കുഞ്ഞുങ്ങളിൽ കണ്ടുവരുന്ന വയറിളക്കവും, പനിയും, ഛർദ്ദിയുമോക്കെ ഇതിൻറെ ലക്ഷണങ്ങളാണ് ഭൂരിഭാഗം ആളുകളും തെറ്റ് ധരിച്ചുവച്ചിരിക്കുന്നു. നിരവധി വേദനസംഹാരികളും പല്ലിൽ തേക്കുന്ന ജെല്ലുകളും ഒക്കെ ഇന്ന് വിപണിയിൽ ലഭ്യമാണെങ്കിലും നീണ്ട കാലയളവിൽ ഇവയൊന്നും നിങ്ങൾക്ക് ഫലപ്രതമാക്കാൻ കഴിയില്ല. അതിനാൽ ഈ ആർട്ടിക്കിളിൽ ഞങ്ങൾ നിങ്ങൾക്ക് ശിശുക്കളിലെ പല്ലിന്റെ പ്രശ്നങ്ങളെ നേരിടാൻ സഹായിക്കുന്ന തെളിയിക്കപ്പെട്ട ചില വിദ്യകളെ പറഞ്ഞുതരുന്നു... വെറുതേ വേദനസംഹാരികളുടെ പുറകെ പോകാതെ നിങ്ങളുടെ പിഞ്ചോമനകൾക്ക് ആശ്വാസം പകരാനായി വീട്ടിൽത്തന്നെ കണ്ടെത്താവുന്ന ചില നുറുങ്ങു വിദ്യകളെ കുറിച്ച് വായിച്ചറിയാം.

നമ്മുടെ കുഞ്ഞുങ്ങൾക്ക് അവരുടെ ആദ്യകാല ദിനങ്ങളിൽ തന്നെ പല്ലു തേയ്പ്പിന്റെ ആദ്യപാഠങ്ങൾ പറഞ്ഞു കൊടുക്കേണ്ടതാണ്. നിങ്ങളുടെ കുഞ്ഞിന് 20 മാസം പ്രായമാകുമ്പോൾ തന്നെ പല്ല് തേക്കാൻ ആരംഭിക്കാം. ശരിക്കും പറഞ്ഞാൽ ഒരു പക്ഷേ നിങ്ങൾ അവനെ ശരിയായ രീതിയിൽ പല്ലുതേയ്ക്കാൻ പരിശീലിപ്പിക്കുകയോ പല്ലുതേയ്ക്കാൻ സഹായിക്കുകയോ ചെയ്യണമെന്നില്ല. ഇത് അവന്റെ സ്വന്തം കളിയാണ്.!

അത് അവന് തന്നെ വിട്ടുകൊടുക്കാം.! ടൂത്ത് ബ്രഷുകൾ കൊണ്ടും വെള്ളം കൊണ്ടും അവൻ ആ സമയത്ത് കളിക്കട്ടെ.! അങ്ങനെയത് അവന്റെ ആദ്യ കളി സമയങ്ങളിൽ ഒന്നായി മാറും.! വരുംകാലങ്ങളിൽ അതിന്റെ പ്രാധാന്യത്തെ മനസിലാക്കി കൊടുത്തുകൊണ്ട് അവന്റെ ചിന്താഗതികളെ മാറ്റിയെടുക്കുകയും ആരോഗ്യ പൂർണ്ണമായ പല്ലു തേയ്പ്പിനെ കാണിച്ചു കൊടുക്കുകയുമാവാം. ഇനി അഥവാ കുഞ്ഞുങ്ങളേ നിങ്ങൾ പല്ല് തേപ്പിക്കുകയാണെങ്കിൽ ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം നിർമലവും ലോലവുമായ ബ്രഷുകൾ ഉപയോഗിച്ചുകൊണ്ട് വളരെ പതിയെ പല്ലു തേയ്പ്പിക്കാം

ഇഞ്ചി

ഇഞ്ചി

ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലേറ്റി ഘടകങ്ങൾ പല്ലുവേദനയെ നേരിടാൻ സഹായിക്കുന്നു. തൊലി പൊളിച്ച് എടുത്ത ശേഷം ചെറുതായരിഞ്ഞെടുത്ത ഇഞ്ചി കഷണങ്ങൾ കുറച്ചു നേരം മോണകളിൽ തേച്ചുരച്ചാൽ വേദനയ്ക്ക് ശമനം ലഭിക്കുന്നതാണ്

പല്ലുകളും മോണകളും പതുക്കെ മസാജ് ചെയ്യുക

പല്ലുകളും മോണകളും പതുക്കെ മസാജ് ചെയ്യുക

ലോലമായ ഒരു ചെറിയ മസാജ് കൊണ്ട് നിങ്ങളുടെ കുഞ്ഞിന്റെ പല്ലു വേദനകളെ ഒരുപരിധിവരെ ശാന്തമാക്കാനാകുന്നു. ആദ്യം നിങ്ങളുടെ കൈകൾ വൃത്തിയായി കഴുകിയശേഷം ഒട്ടും തന്നെ സമ്മർദ്ദം ചെലുത്താതെ നിങ്ങളുടെ വിരലുകൾ കൊണ്ട് കുഞ്ഞിന്റെ മോണകൾ പതുക്കെ തടവുക.

മുലപ്പാൽ കൊടുക്കുന്നത്

മുലപ്പാൽ കൊടുക്കുന്നത്

കുഞ്ഞുങ്ങളുടെ പല്ലുകളുടെ സംരക്ഷണത്തിനായുള്ള എല്ലാ പെടപ്പാടുകളുടെയും കണക്കിലെടുത്താൽ അതിൽ ഏറ്റവും അത്യുത്തമവുമായതും ലളിതമായതും മുലയൂട്ടൽ തന്നെയാണ്. നിങ്ങളുടെ കുഞ്ഞിന് മോണകളിൽ അമിതമായ വേദനയോ ചൊറിച്ചിലോ ഉണ്ടെന്ന് നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ മുലയൂട്ടുന്നത് വഴി അവർക്ക് ആശ്വാസം കണ്ടെത്താനാകും.

ഗ്രാമ്പൂ

ഗ്രാമ്പൂ

കുറച്ച് ഗ്രാമ്പു മിക്സിയിലിട്ടു പൊടിച്ചെടുത്ത ശേഷം കുറച്ചു വെള്ളത്തോടൊപ്പം ചേർത്ത് കുഴമ്പുരൂപത്തിലാക്കി എടുക്കുക. കുഞ്ഞിന്റെ മോണകളിൽ ലോലമായി ഇത് തേച്ചുപിടിപ്പിക്കുക. ശിശുക്കൾക്ക് വളരെ ഫലപ്രദമായതും വീട്ടിൽ കണ്ടെത്താവുന്നതുമായ ഒരു പ്രതിവിധി ആണിത്.. ഗ്രാമ്പൂവിന് സമാന്തരമായി ഗ്രാമ്പൂ എണ്ണയും നിങ്ങൾക്ക് ഉപയോഗിക്കാം

ഒലിവ് ഓയിൽ

ഒലിവ് ഓയിൽ

½ ടീസ്പൂൺ ഒലിവ് ഓയിൽ എടുത്ത് കുഞ്ഞിന്റെ മോണകളിൽ തടവുക. ഈ പ്രതിവിധി വഴി തുപ്പലൊലിക്കുന്നത് തടയാൻ സഹായിക്കും.

ബാർലി വെള്ളം

ബാർലി വെള്ളം

കുറച്ച് ബാർലി എടുത്ത് വെള്ളത്തിലിട്ട് 30-40 മിനിറ്റ് തിളപ്പിച്ചെടുക്കുക. തണുപ്പിച്ചാറ്റിയെടുത്തതിനു ശേഷം ഇത് നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് കൊടുക്കുക. പല്ലു പൊട്ടുന്ന വേളയിൽ കുഞ്ഞുമോണകളിൽ ഉണ്ടാകുന്ന അമിതമായ വേദനകളിൽ നിന്ന് ആശ്വാസം കണ്ടെത്താൻ ഇതവർക്ക് ശാശ്വതമാണ്.

ബദാം

ബദാം

കുറച്ച് ബദാം ഒരൽപം വെള്ളത്തോടൊപ്പം ചേർത്ത് അരച്ചെക്കുക. അരച്ചെടുത്ത ഈ പേസ്റ്റ് നിങ്ങളുടെ വിരലുകൾകൊണ്ടോ നേർത്ത പഞ്ഞികൊണ്ടോ കുഞ്ഞുങ്ങളുടെ മോണകളിൽ തടവുക. ഇങ്ങനെ ചെയ്യുന്നതുവഴി നിങ്ങളുടെ കുഞ്ഞുങ്ങളെ പല്ലുവേദനയിൽ നിന്ന് സംരക്ഷിക്കാം. അതല്ലെങ്കിൽ അരച്ചെടുത്ത ഈ പേസ്റ്റ് വേദനയുള്ള മോണയുടെ ഭാഗങ്ങളിൽ പതിയെ തേക്കുന്നതു വഴി വേദനയെ കുറക്കാനാവും.

ശീതീകരിച്ച ഭക്ഷണങ്ങൾ

ശീതീകരിച്ച ഭക്ഷണങ്ങൾ

ശീതീകരിച്ച ഭക്ഷണ സാമഗ്രിയകൾ നിങ്ങളുടെ കുട്ടിയുടെ വേദന കുറയ്ക്കുകയും താൽക്കാലികമായ ആശ്വാസം നൽകുകയും ചെയ്യും. തണുപ്പേറിയ തൈരും, ആപ്പിൾ സോസും, കാരറ്റും, വാഴപ്പഴവും, വെള്ളരിക്കയുമൊക്കെ കഴിക്കാൻ കൊടുക്കുന്നത് വളരേ നല്ലതാണ്. മോണകളിലെ വേദനയെ കുറയ്ക്കുന്നതോടൊപ്പം എളുപ്പത്തിലുള്ള ദഹനപ്രക്രിയയ്ക്കും ഇവ സഹായകമാകുന്നു..

ബീഫ് ജെർക്കി

ബീഫ് ജെർക്കി

നിങ്ങളുടെ കുഞ്ഞിന് ഒരു മാംസകഷണം കൊടുത്ത് കൊണ്ട് അത് നുണയാൻ അവരെ അനുവദിക്കാം.. കുഞ്ഞുങ്ങളിലെ പല്ലിന്റെ പ്രശ്നങ്ങൾക്ക് ഇത് ഉത്തമ പരിഹാരമാണ്. കൂടാതെ രുചിയേറിയതായതിനാൽ ഇതവർ എപ്പോഴും നുണഞ്ഞ് കൊണ്ടേയിരിക്കും.

തണുത്ത സ്പൂൺ

തണുത്ത സ്പൂൺ

കുറച്ച് സമയത്തേക്ക് ഫ്രിഡ്ജിൽ ഒരു സ്റ്റീൽ സ്പൂൺ സൂക്ഷിക്കുക. അതിനുശേഷം അതുപയോഗിച്ച് നിങ്ങളുടെ കുഞ്ഞിന് ഭക്ഷണം കൊടുക്കുക . പല്ലുവേദനയ്ക്കുള്ള ഈ പ്രതിവിധി തീർച്ചയായും കുഞ്ഞുങ്ങളുടെ മോണയിലെ വേദനയെ കെടുത്തിക്കളയുവാൻ സഹായിക്കും

ശ്രദ്ധിക്കുക - കുഞ്ഞുങ്ങൾക്ക് ഭക്ഷണം കൊടുക്കാനായി കട്ടിയുള്ളതും ഉരുണ്ടതുമായ സ്പൂൺ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.

കുക്കിസ്

കുക്കിസ്

കുട്ടികൾക്ക് ചവയ്ക്കാനായി കട്ടിയേറിയതും മധുരമില്ലാത്തതുമായ ബിസ്ക്കറ്റുകൾ കൊടുക്കുക. പല്ലു പൊട്ടുന്ന വേളയിൽ കുറച്ചു നേരത്തെക്ക് നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചിന്തകളെ വഴിതിരിച്ചു വിടാൻ സഹായിക്കുന്ന നിരവധി ബിസ്ക്കറ്റുകൾ മാർക്കറ്റിൽ ഇന്നു ലഭ്യമാണ്. അവ ഉപയോഗിച്ചു കൊണ്ട് കുട്ടികളെ സന്തോഷിപ്പിക്കാം.

റൊട്ടി

റൊട്ടി

നിങ്ങളുടെ കുട്ടിക്ക് ഒരു തണുപ്പുള്ള റൊട്ടി കഷണം നൽകുക, കട്ടി കുറഞ്ഞ ഈ ലഘു ഭക്ഷണം വേദനയുടെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു

English summary

Home Remedies for Remedies for Teething

Baby teeth are the smaller, sharper teeth. Next to adult teeth they will look worn and shorter. All kids lose their baby teeth differently. We all have teeth of different sizes and shapes, and we have diverse jaw bones.
Story first published: Sunday, April 15, 2018, 9:00 [IST]