കുഞ്ഞിന്റെ ജലദോഷത്തിന് ഒറ്റമൂലികള്‍

Posted By:
Subscribe to Boldsky

അമ്മമാര്‍ ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍ ആവുന്നത് കുട്ടികള്‍ക്ക് രോഗങ്ങള്‍ വരുമ്പോഴാണ്. ഇത് പലപ്പോഴും പല വിധത്തിലാണ് അമ്മമാരെ ബാധിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ഏതൊരു അച്ഛനും അമ്മക്കും ആധിയുണ്ടാവുന്നു. രോഗങ്ങളാണെങ്കില്‍ പെട്ടെന്നാണ് കുഞ്ഞിനെ പിടികൂടുന്നതും. അതുകൊണ്ട് തന്നെ പല വിധത്തില്‍ കുഞ്ഞിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പാകത്തിലുള്ള മുന്‍കരുതലുകള്‍ നമ്മള്‍ എടുക്കണം.

കുഞ്ഞിനെ ജലദോഷം പോലുള്ള രോഗങ്ങള്‍ പെട്ടെന്നാണ് പിടികൂടുന്നത്. ജലദോഷം, പനി, ചുമ എന്നീ രോഗങ്ങള്‍ കുട്ടികളെ പല തരത്തിലും ബാധിക്കാം. ചിലരില്‍ ഇത് ഗുരുതരാവസ്ഥ വരെ ഉണ്ടാക്കുന്നു. എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങള്‍ക്ക് കുട്ടികളില്‍ പോലും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കുട്ടികളുടെ ജലദോഷത്തിന് പരിഹാരം കാണുന്നതിനും കുട്ടികള്‍ക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ചില ഒറ്റമൂലികള്‍ ഉണ്ട്.

ഗര്‍ഭകാലം ആരോഗ്യകരമോ എന്നറിയാന്‍ ലക്ഷണം

അമ്മമാര്‍ക്ക് ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് എന്തായാലും കുഞ്ഞിനേയും ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ അമ്മമാരു അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കുഞ്ഞിന്റെ ജലദോഷത്തിന് പരിഹാരം നല്‍കും ഒറ്റമൂലികള്‍ എന്തൊക്കെയെന്ന് നോക്കാം.

തണുത്ത വെള്ളത്തില്‍ കുളിപ്പിക്കാം

തണുത്ത വെള്ളത്തില്‍ കുളിപ്പിക്കാം

പനിയാണെങ്കില്‍ സാധാരണ കുട്ടികളെ തണുത്ത വെള്ളത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയാണ് ചെയ്യുന്നത്. എന്നാല്‍ ചെറിയ കുട്ടികളിലെ പനിയും ലേദോഷവും കുറക്കാന്‍ അവരെ തണുത്ത വെള്ളത്തില്‍ കുളിപ്പിക്കുകയോ അല്ലെങ്കില്‍ സ്‌പോഞ്ച് ബാത്ത് നല്കുകയോ ചെയ്യുക. ചെറിയ കുട്ടികള്‍ക്ക് ദിവസം രണ്ടോ മൂന്നോ സ്‌പോഞ്ച് ബാത്ത് നല്കാം.

നനഞ്ഞ തുണി കൊണ്ട് തുടക്കാം

നനഞ്ഞ തുണി കൊണ്ട് തുടക്കാം

അല്ലെങ്കില്‍ ഒരു തുണി അന്തരീക്ഷ താപനിലയിലുള്ള വെള്ളത്തില്‍ കുതിര്‍ത്ത് പിഴിഞ്ഞ ശേഷം കക്ഷം, പാദം, കൈകള്‍, അടിവയര്‍ എന്നിവിടങ്ങളില്‍ തുടയ്ക്കുക. മറ്റൊരു മാര്‍ഗ്ഗം ഒരു തുണി തണുത്ത വെള്ളത്തില്‍ നനച്ച് കുട്ടിയുടെ നെറ്റിത്തടത്തിലിടുകയും ഇടക്കിടെ മാറ്റുകയുമാണ്.

തേന്‍

തേന്‍

സാധാരണ ജലദോഷവും ചുമയും അനുഭവപ്പെടുന്ന, ഒരു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് തേന്‍ സുരക്ഷിതമായ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ തേന്‍ ഒരു ടീസ്പൂണ്‍ നാരങ്ങ നീരുമായി ചേര്‍ക്കുക. ഏതാനും മണിക്കൂര്‍ ഇടവിട്ട് ഇത് കുട്ടിക്ക് നല്‍കുക.

 നാരങ്ങ നീര്

നാരങ്ങ നീര്

നാരങ്ങ നീര് കൊണ്ടും ചെറിയ കുട്ടികളിലെ പനിയെ നമുക്ക് ഇല്ലാതാക്കാം. നാല് നാരങ്ങയുടെ നീരും തോലും ഒരു ടേബിള്‍സ്പൂണ്‍ അരിഞ്ഞ ഇഞ്ചിയും ഒരു പാത്രത്തില്‍ എടുക്കുക. ഇത് മൂടുന്ന വിധത്തില്‍ വെള്ളം ഒഴിച്ച് പത്ത് മിനുട്ട് അടച്ച് വെച്ച് ചൂടാക്കുക. തുടര്‍ന്ന് ഇതിന്റെ വെള്ളം ഊറ്റിയെടുത്ത് തുല്യ അളവ് വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുക.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

രൂചി കിട്ടാനായി ഇതില്‍ അല്പം തേന്‍ ചേര്‍ക്കുക. ദിവസം പല തവണ ഇത് കുട്ടിക്ക് കുടിക്കാന്‍ നല്കുക. ഒരു വയസ്സില്‍ കുറവുള്ള കുട്ടികള്‍ക്ക് തേനിന് പകരം പഞ്ചസാര ചേര്‍ക്കുക. ഇതാണ് ചെറിയ കുട്ടികള്‍ക്ക് ഉത്തമം.

ചൂടുള്ള പാലും തേനും

ചൂടുള്ള പാലും തേനും

ഒരു ഗ്ലാസ് ചൂടുള്ള പാല്‍ തേന്‍ ചേര്‍ത്ത് കഴിക്കുന്നത് ചുമയ്ക്കും നെഞ്ച് വേദനയ്ക്കും ആശ്വാസം നല്‍കുന്നു.എന്നാല്‍ ഇവിടേയും ശ്രദ്ധിക്കേണ്ടത് ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തേന്‍ നല്‍കരുത് എന്നതാണ്. കാരണം തേനിലുള്ള ബാക്ടീരിയ കുഞ്ഞിന് പല തരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു.

 ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പ്

പനിയും ജലദോഷവും മാറ്റാന്‍ ചിക്കന്‍ സൂപ്പ് ഉത്തമമായ ഒന്നാണ്. ഒരു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക് ചൂടുള്ള ചിക്കന്‍ സൂപ്പ് നല്‍കാം. ഇത് കടുപ്പം കുറഞ്ഞതും പോഷകപ്രദവും മൂക്കടപ്പിന് ആശ്വാസം നല്‍കുന്നതുമാണ്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് അശ്വാസം നല്‍കുന്നു.

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ചിലെ വിറ്റാമിന്‍ സി വെള്ള രക്താണുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും ജലദോഷത്തിന് കാരണമാകുന്ന രോഗാണുക്കളെ ചെറുക്കുകയും ചെയ്യും. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചുമ, തൊണ്ട വേദന, മൂക്കൊലിപ്പ് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യും.

നല്‍കേണ്ട വിധം

നല്‍കേണ്ട വിധം

രണ്ട് വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക് പനി വന്നാല്‍ ദിവസവും 4 ഗ്ലാസ്സ് ഓറഞ്ച് ജ്യൂസ് എങ്കിലും നല്‍കാവുന്നതാണ്. ചെറിയ കുട്ടികള്‍ക്ക് ഓറഞ്ച് ജ്യൂസില്‍ തുല്യ അളവില്‍ ചൂട് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഇടക്കിടെ നല്‍കുക. ഓറഞ്ച് ജ്യൂസ് അല്ലാതെയും നേരിട്ടും മുതിര്‍ന്ന കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്.

 ഇഞ്ചി വെള്ളം

ഇഞ്ചി വെള്ളം

ആറ് കപ്പ് വെള്ളം, കനം കുറച്ച് അരിഞ്ഞ ഇഞ്ചി, രണ്ട് കറുവപ്പട്ട എന്നിവ ഒരു പാത്രത്തില്‍ എടുത്ത് ചൂടാക്കുക. പിന്നീട് ഇതിലെ വെള്ളം മാത്രം എടുത്ത് പഞ്ചസാര ചേര്‍ത്ത് കുട്ടികള്‍ക്ക് പല തവണയായി കുടിക്കാന്‍ കൊടുക്കാവുന്നതാണ്. ചെറിയ കുട്ടികളാണെങ്കില്‍ അവര്‍ക്ക് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നല്‍കണം.

English summary

Home Remedies for Cold and Cough in babies

Are you searching the home remedies for a cough in babies.Here are some Home Remedies for Cold and Cough in babies
Story first published: Wednesday, January 3, 2018, 10:25 [IST]