For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് പാല്‍ കൊടുക്കുമ്പോള്‍ ഇത് കഴിക്കണം

|

കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും പലരും നേരിടാറുണ്ട്. ഇത്തരം പ്രതിസന്ധികളെയെല്ലാം ഇല്ലാതാക്കുന്നതിന് ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിച്ചാല്‍ മതി. പ്രത്യേകിച്ച് മുലയൂട്ടുന്ന സ്ത്രീകള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കാം. കാരണം അതുണ്ടാക്കുന്ന ഗുണങ്ങള്‍ അമ്മക്കും കുഞ്ഞിനും ഒരു പോലെ സഹായകമാണ്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. പ്രത്യേകിച്ച് മുലയൂട്ടുന്ന സ്ത്രീകള്‍ക്ക്.

ഭക്ഷണ കാര്യത്തില്‍ ഗര്‍ഭിണികള്‍ മാത്രമല്ല അമ്മമാരും അല്‍പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് മുലയൂട്ടുന്ന അമ്മമാര്‍. കാരണം അമ്മയിലൂടെയാണ് കുഞ്ഞിന്റെ ആരോഗ്യം എന്നത് തന്നെ കാര്യം. അതുകൊണ്ട് തന്നെ അമ്മമാരുടെ ഭക്ഷണ കാര്യത്തിലും അല്‍പം ശ്രദ്ധ വേണം.

ബീന്‍സ് ഇത്തരത്തില്‍ ആരോഗ്യം മാത്രം നല്‍കുന്ന ഒന്നാണ്. കുഞ്ഞിന് പാലു കൊടുക്കുന്ന അമ്മമാര്‍ ബീന്‍സ് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്താണ് അതിനുള്ള കാരണങ്ങള്‍ എന്ന് നോക്കാം.

പ്രോട്ടീന്‍ സമ്പുഷ്ടം

പ്രോട്ടീന്‍ സമ്പുഷ്ടം

മുലയൂട്ടുന്ന സ്ത്രീകള്‍ ബീന്‍സ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് മാത്രമല്ല മാനസികമായും ഉണര്‍വ്വ് നല്‍കുന്നതിന് സഹായിക്കുന്നു. മുലപ്പാല്‍ കഴിക്കുന്നതിലൂടെ കുഞ്ഞിനും ആരോഗ്യവും കരുത്തും നല്‍കുന്നു. മാത്രമല്ല ബീന്‍സില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച് നില്‍ക്കുന്നു. പ്രോട്ടീന്‍ സമ്പുഷ്ടമാണ് ബീന്‍സ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുകയും ആരോഗ്യമുള്ള കുഞ്ഞിനായി സഹായിക്കുകയും ചെയ്യുന്നു.

 മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു

മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു

പല അമ്മമാരുടേയും പ്രസവ ശേഷമുള്ള പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് മുലപ്പാല്‍ കുറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു പലപ്പോഴും ബീന്‍സ്. ബീന്‍സ് കഴിക്കുന്നതിലൂടെ ഇത്തരം പ്രതിസന്ധിയെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു. ഏത് പ്രശ്‌നത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീന്‍സ്. മുലപ്പാല്‍ വര്‍ദ്ധിക്കുന്നതിന് ബീന്‍സ് ഉത്തമമാണ്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ ബീന്‍സ് മുന്നിലാണ്. മാത്രമല്ല ആവശ്യത്തിന് എനര്‍ജിയും കരുത്തും കുഞ്ഞിന് നല്‍കാന്‍ ബീന്‍സിലെ ഘടകങ്ങള്‍ക്ക കഴിയുന്നു.

 ന്യൂട്രീഷ്യസ് ഫുഡ്

ന്യൂട്രീഷ്യസ് ഫുഡ്

അമ്മക്ക് മാത്രമല്ല കുഞ്ഞിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ബീന്‍സ്. അമ്മ ബീന്‍സ് കഴിക്കുന്നതിലൂടെ അത് കുഞ്ഞിന്റെ ആരോഗ്യത്തിനേയും വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും അമ്മക്കും കുഞ്ഞിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും ബീന്‍സ് സഹായിക്കുന്നു. ഉയര്‍ന്ന അളവില്‍ അയേണ്‍, സിങ്ക് എന്നിവയെല്ലാം ബീന്‍സിന്റെ മാത്രം പ്രത്യേകതയാണ്. മാത്രമല്ല പൊട്ടാസ്യവും ബീന്‍സിനെ ഗുണമേന്‍മയില്‍ മുന്നിലെത്തിക്കുന്നു. അമ്മമാര്‍ ഇതെല്ലാം കഴിയ്ക്കുമ്പോള്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തേയും വര്‍ദ്ധിപ്പിക്കുന്നു.

തടി കുറയ്ക്കാം

തടി കുറയ്ക്കാം

പ്രസവ ശേഷം അമിതവണ്ണം എന്ന പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളെ തരണം ചെയ്യുന്നതിന് സഹായിക്കുന്ന പ്രധാന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു ബീന്‍സ്. അമിതവണ്ണമുള്ള അമ്മമാര്‍ ഇതൊന്ന് ശീലമാക്കിയാല്‍ മതി. ഇതിലൂടെ നമുക്ക് പല അവസ്ഥകള്‍ക്കും പരിഹാരം നല്‍കി ആരോഗ്യം വീണ്ടെടുക്കാം. പ്രസവശേഷം പലര്‍ക്കും അമിതവണ്ണം ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. പ്രസവശേഷം ബീന്‍സ് സ്ഥിരമായി കഴിയ്ക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കുകയും ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറയ്ക്കുകയും ചെയ്യുന്നു.

 കഴിയ്ക്കാന്‍ പാടില്ലാത്തത്

കഴിയ്ക്കാന്‍ പാടില്ലാത്തത്

എന്നാല്‍ ബീന്‍സ് കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇതാണ്. അമിതമായി കഴിക്കുന്നതിലൂടെ അതിന് ചെറിയ ചില പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്തും ആരോഗ്യമെന്ന് കരുതി അമിതമായി കഴിക്കുന്നത് പല വിധത്തിലുള്ള അനാരോഗ്യകരമായ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മുലപ്പാല്‍ കഴിക്കുന്നതിലൂടെ കുഞ്ഞിനേയും ഇത് ബാധിക്കുന്നു. കുഞ്ഞിന് ഏതെങ്കിലും തരത്തില്‍ വയറുവേദനയോ അതുമായി ബന്ധപ്പെട്ട മറ്റ് അസുഖങ്ങളോ ഉണ്ടെങ്കില്‍ ബീന്‍സ് കഴിയ്ക്കരുത്. ഇത് പ്രശ്‌നത്തെ സങ്കീര്‍ണമാക്കുകയാണ് ചെയ്യുക.

 ദഹനപ്രശ്‌നങ്ങള്‍

ദഹനപ്രശ്‌നങ്ങള്‍

അധികം വേവിക്കാതെ കഴിക്കുന്ന ബീന്‍സ് ആണ് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണ്. കാരണം അമ്മ കഴിക്കുന്ന ഭക്ഷണം ശരിയല്ലെങ്കില്‍ അത് മുല കുടിക്കുന്ന കുഞ്ഞിലും പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ബീന്‍സ് നല്ലതു പോലെ വേവിച്ച് വേണം കഴിക്കാന്‍. എന്നാല്‍ മുതിര്‍ന്നവര്‍ ബീന്‍സ് കഴിയ്ക്കുന്നത് ദഹനപ്രശ്‌നത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. മുലപ്പാലൂട്ടുന്ന അമ്മമാര്‍ കുഞ്ഞിന് ദോഷം വരാത്ത രീതിയില്‍ ബീന്‍സ് കുക്കറില്‍ വേവിച്ച് കഴിക്കാവുന്നതാണ്. ഇത് ഒരിക്കലും കുട്ടികളില്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാക്കില്ല.

English summary

health benefits of beans during breast feeding

Health benefits of beans during breast feeding, take a look.
X
Desktop Bottom Promotion