ഗര്‍ഭകാലത്തെ അമ്മയുടെ ആരോഗ്യവും,കുഞ്ഞിലെ ഓട്ടിസവും

Posted By: Princy Xavier
Subscribe to Boldsky

സാധാരണയായി രണ്ടു മുതല്‍ മൂന്നു വരെ പ്രായമുള്ള കുട്ടികളില്‍ കണ്ടുവരുന്ന ഒരു ന്യൂറോ ഡീജെനറെറ്റിവ് രോഗം ആണ് ഓട്ടിസം. ഭൂരിഭാഗമായും ആളുകളെ അനുസരിച്ച് വ്യത്യസ്തമായ ലക്ഷണങ്ങള്‍ ആണ് ഒട്ടിസത്തിനു ഉണ്ടാവുക. സാധാരണ ആയി കണ്ടു വരുന്നത് പെരുമാറ്റ വൈകല്യങ്ങള്‍, സംസാരിക്കാന്‍ ഉള്ള ബുദ്ധിമുട്ട് എന്നിവയാണ്.

preg

ഗര്‍ഭകാലത്തെ അമ്മയുടെ മോശം ആരോഗ്യസ്ഥിതി ജനിക്കുന്ന കുട്ടിയില്‍ ഇത്തരത്തിലുള്ള അസുഖങ്ങള്‍ ഉണ്ടാകുന്നതിനു കാരണം ആകുന്നു എന്ന് പഠനങ്ങള്‍ അഭിപ്രായപ്പെടുന്നു. ഗര്‍ഭ സമയം കുഞ്ഞിനു ആവശ്യമായ ഒക്സിജെന്‍ ലഭിക്കാതെ വരിക, വൈറസ്‌ അണുബാധ, രാസ അസന്തുലിതാവസ്ഥ മുതലായവ ആണ് മറ്റു കാരണങ്ങള്‍. ഗര്‍ഭകാലത്തെ രണ്ടാം ത്രൈമാസത്തില്‍ അമ്മക്ക് പനി വന്നാല്‍ ജനിക്കുന്ന കുഞ്ഞിനു ഓട്ടിസം ഉണ്ടാവാനുള്ള സാധ്യത നാല്പത് മടങ്ങ്‌ അധികം ആണെന്നു ആധുനിക പഠനങ്ങള്‍ പറയുന്ന.

preg

1999 മുതല്‍ 2009 വരെ ജനിച്ച 95754 കുട്ടികളെ കേന്ദ്രീകരിച്ച് നോര്‍വേയില്‍

നടത്തിയ പഠനത്തില്‍ 583 കേസുകള്‍ ഓട്ടിസം ബാധിച്ചതായി റിപ്പോര്‍ട്ട്‌ ചെയ്യുക ഉണ്ടായി. ഇതുപ്രകാരം 15701 കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് ഗര്‍ഭകാലത്ത് നാലാഴ്ച്ചയുടെ ഇടവേളകളിള്‍ല്‍ ഉണ്ടായിരുന്നതായി സ്ഥിതീകരിച്ചു. അതായത് ആകെ കുഞ്ഞുങ്ങളില്‍ പതിനാറു ശതമാനം. എന്നാല്‍ ഗര്‍ഭിണി ആയിരുന്ന സമയത്തില്‍ എപ്പോഴെങ്കിലും പനി വന്നിരുന്ന അമ്മമാരില്‍ ഫലം മുപ്പത്തിനാലായി ഉയര്‍ന്നു. ഗര്‍ഭിണി ആയതിനു പന്ത്രണ്ടാഴ്ച്ചക്കു ശേഷം പനി ഉണ്ടായവരില്‍ ഇത് 300 ആയി കാണപ്പെട്ടു.

preg

രണ്ടാമത്തെ ത്രൈമാസം തുടങ്ങുന്നതിനു മുന്‍പേ പനിക്കെതിരെ മുന്‍കരുതല്‍ എടുത്തവരില്‍ ഒട്ടിസതിന്റെ അളവ് ഗണ്യമായി കുറഞ്ഞു. ibuprofen എന്ന മരുന്ന്‍ എടുത്തവരുടെ കുട്ടികളില്‍ ആര്‍ക്കും തന്നെ ഓട്ടിസം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടതെയില്ല.

"ഗര്‍ഭാവസ്ഥയില്‍ അമ്മക്ക് ഉണ്ടാകുന്ന അണുബാധയും മറ്റും ഇത്തരം അസുഖങ്ങള്‍ കുഞ്ഞില്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത വര്‍ധിപ്പിക്കുന്നതാണ്." കൊളംബിയ യൂനിവേര്ഴ്സിട്ടിയിലെ അസോസിയേറ്റ് പ്രഫസര്‍ മാഡി ഹോര്‍നിംഗ് അഭിപ്രായപ്പെടുന്നു.

preg

ഇത്തരം ഒരു പഠനം വളരെ അധികം ഗുണം ചെയ്യുമെന്നും അവര്‍ പറയുന്നു. ഗരഭാകാലത്തെ പനി അസാധാരണമാം വിധം കുഞ്ഞുങ്ങളില്‍ ഓട്ടിസം ഉണ്ടാക്കുന്നതായി ഈ പഠനങ്ങളുടെ വെളിച്ചത്തില്‍ നിന്ന് മനസിലാകുന്നു.

English summary

Fever In Pregnancy May Results In Autism In Kids

Fever is a response to a wide range of infections, and it is common during pregnancy,but the effect may be worst than you believe.
Story first published: Wednesday, March 21, 2018, 11:30 [IST]