For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് ഈ ഭക്ഷണം കൊടുക്കുന്നതിലെ അപകടം

കുഞ്ഞിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്

|

കുഞ്ഞിന്റെ ആരോഗ്യകാര്യത്തെക്കുറിച്ച് ആലോചിച്ച്് പല അമ്മമാരും വളരെയധികം ടെന്‍ഷന്‍ അനുഭവിക്കുന്നവരാണ് പല അമ്മമാരും. ഏതൊക്കെ ഭക്ഷണം കഴിക്കണം ഏതൊക്കം ഭക്ഷണം കഴിക്കരുത് എന്ന കാര്യത്തില്‍ അമ്മമാര്‍ക്ക് വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. ഇത് എല്ലാ വിധത്തിലും കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു പ്രായമെത്തുന്നതിലൂടെ അമ്മക്ക് കുഞ്ഞിന്റെ ഭക്ഷണ കാര്യത്തിലെ ടെന്‍ഷന്‍ തീരുന്നേ ഇല്ല.

ഏത് ഭക്ഷണം ഏത് പ്രായത്തില്‍ കൊടുക്കണം എന്നുള്ളത് എന്നും അമ്മമാരില്‍ വെല്ലുവിളി ഉണ്ടാക്കുന്ന ഒന്നാണ്. കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അമ്മയുടെ ഉത്തരവാദിത്വം കൂടിയാണ്. എന്നാല്‍ പലപ്പോഴും ആരോഗ്യമെന്ന് കരുതി അനാരോഗ്യത്തിലേക്കായിരിക്കും പല ഭക്ഷണങ്ങളും കുഞ്ഞിനെ എത്തിക്കുന്നത്.

എന്നാല്‍ ഏതൊക്കെ ഭക്ഷണമാണ് കുഞ്ഞിന്റെ അനാരോഗ്യത്തിന് കാരണമാകുന്നത് എന്ന് നോക്കാം. ഇത് പലപ്പോഴും പല വിധത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അപായ സൂചനകള്‍ നല്‍കും. ഓരോ പ്രായത്തിലും കുഞ്ഞിന് നല്‍കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇവ കുഞ്ഞിന്റെ വളര്‍ച്ചക്ക് വളരെയധികം സഹായിക്കുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് അമ്മമാര്‍ക്ക് അറിയാത്തതാണ് പലപ്പോഴും അപകടങ്ങള്‍ ഉണ്ടാക്കുന്നത്.

കുഞ്ഞിന് ഏതൊക്കെ ഭക്ഷണങ്ങള്‍ കൊടുക്കണം ഏതൊക്കെ ഭക്ഷണങ്ങള്‍ കൊടുക്കരുത് എന്ന് പലര്‍ക്കും അറിയില്ല. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് തടസ്സം സൃഷ്ടിക്കുന്നത്. കുഞ്ഞിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്ന അമ്മമാര്‍ കൊടുക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ ഉണ്ട്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

പശുവിന്‍ പാല്‍

പശുവിന്‍ പാല്‍

ഒരു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പശുവിന്‍ പാല്‍ നല്‍കരുത്. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലാണ് ഏറ്റവും അനുയോജ്യം. കുഞ്ഞുങ്ങള്‍ക്ക് പശുവിന്‍പാല്‍ നല്‍കരുത് എന്നതിന് ചില വ്യക്തമായ കാരണങ്ങളുണ്ട്. പശുവിന്‍ പാലില്‍ ഇരുമ്പിന്റെ അംശം കുറവായതിനാല്‍ കുട്ടികള്‍ക്ക് ഇരുമ്പിന്റെ കുറവ് അനുഭവപ്പെടും.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍

ദഹനസംബന്ധമായ പ്രശ്നങ്ങള്‍

വിറ്റാമിന്‍ സി, ഇ, സിങ്ക് എന്നിവയാല്‍ സമ്പന്നമാണ് പശുവിന്‍പാല്‍. എന്നാല്‍ കുഞ്ഞുങ്ങളിലേക്ക് ഇവ എത്തുകയെന്നത് പ്രശ്നം പിടിച്ചതാണ്. ചെറിയ കുട്ടികളില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കും പശുവിന്‍ പാല്‍ കാരണമാകും. കുഞ്ഞുങ്ങളുടെ വൃക്കയെയും ഇത് ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് പശുവിന്‍ പാലിന് കഴിയുമെന്നതിനാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തിന് ദോഷം നല്‍കുന്ന ഒന്നാണ്.

 മത്സ്യം

മത്സ്യം

എന്ത് കൊണ്ടാണ് മത്സ്യം അപകടകരമാകുന്നത്? ഒന്നാമത്തെ കാരണം മത്സ്യത്തിലടങ്ങിയിരിക്കുന്ന മെര്‍ക്കുറി കുട്ടികളുടെ വളര്‍ച്ചക്ക് തടസ്സമുണ്ടാക്കാം എന്നതാണ്. അയല,സ്രാവ് എന്നിവ അത്തരത്തില്‍ മെര്‍ക്കുറി കൂടുതലായി അടങ്ങിയവയാണ്. പല മത്സ്യങ്ങളും അലര്‍ജിയുണ്ടാക്കാനുമിടയാക്കുന്നവയാണ്. 2-3 വയസാവുന്നത് വരെ കുഞ്ഞുങ്ങള്‍ക്ക് മത്സ്യം നല്‍കാതിരിക്കുന്നതാണുചിതം. അത് വഴി അലര്‍ജിയുണ്ടാവുന്നത് തടയാനാവും.

 പഴങ്ങള്‍

പഴങ്ങള്‍

പഴങ്ങളും പച്ചക്കറികളും ഏറെ വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയവയാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇവ മുതിര്‍ന്നവര്‍ക്കാവും അനുയോജ്യമാവുക. കുഞ്ഞുങ്ങള്‍ക്ക് ഇവ അതേ പടി നല്കുന്നത് അപകടകരമാകും. ഒന്നാമതായി പഴങ്ങളും പച്ചക്കറികളും കുഞ്ഞുങ്ങള്‍ക്ക് ചവച്ചരക്കാവുന്നതിനേക്കാള്‍ കടുപ്പമുള്ളവയാകും. രണ്ടാമതായി അവ കുഞ്ഞുങ്ങളില്‍ ശ്വാസതടസ്സമുണ്ടാക്കിയേക്കാം. കുഞ്ഞുങ്ങള്‍ക്ക് ഇവ ചെറിയ കഷ്ണങ്ങളാക്കി വേണം നല്കാന്‍.

 കശുവണ്ടിപ്പരിപ്പ്

കശുവണ്ടിപ്പരിപ്പ്

നാല് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കശുവണ്ടിപ്പരിപ്പ് നല്‍കരുത് എന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഇതിന് പിന്നിലെ പ്രധാന കാരണം ഇത് ശ്വാസതടസത്തിന് കാരണമാകും. അത് മാത്രമല്ല ഇവ കടുപ്പമേറിയതുമാണ്. ഇന്നത്തെ കാലത്ത് പലര്‍ക്കും പല വിധത്തിലുള്ള അലര്‍ജി അനുഭവപ്പെടാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അലര്‍ജികള്‍ പെട്ടെന്ന് തന്നെ കുഞ്ഞിനെ ബാധിക്കുന്നു.

അനാരോഗ്യം

അനാരോഗ്യം

കുഞ്ഞിന്റെ അനാരോഗ്യം ഉണ്ടാക്കുന്നതിന് കശുവണ്ടിപ്പരിപ്പ് കാരണമാകുന്നു. കുഞ്ഞുങ്ങള്‍ക്ക് നട്സ് നല്‍കുന്നത് അവര്‍ക്ക് അലര്‍ജിക്കിടയാക്കിയേക്കാം. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ ഒരു ശിശുരോഗവിദഗ്ദ്ധന്റെ ഉപദേശം നേടിയ ശേഷം നല്‍കുന്നതാണ് ഉചിതം.

മുട്ട

മുട്ട

മുട്ട കുഞ്ഞുങ്ങള്‍ക്ക് അനുയോജ്യമല്ല എന്നത് പലര്‍ക്കും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. മിക്കവാറും കുഞ്ഞുങ്ങള്‍ക്കും മുട്ട അലര്‍ജിയുണ്ടാക്കും എന്ന് മനസിലാക്കിയിരിക്കണം. എന്നാല്‍ കുട്ടികള്‍ വളരുന്നതോടെ ഈ പ്രശ്നം മാറിക്കൊള്ളും. അഞ്ച് വയസായാല്‍ പ്രശ്നങ്ങളൊന്നുമില്ലാതെ കുട്ടികള്‍ക്ക് മുട്ട കഴിക്കാനാവും. ഹൃദയമിടിപ്പ് കൂടുക, ശ്വസനവൈഷമ്യം, മുഖം ചുവക്കുക എന്നിവയൊക്കെ അലര്‍ജിയുടെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ മുട്ട കുഞ്ഞുങ്ങള്‍ക്ക് അനാരോഗ്യം ഉണ്ടാക്കുന്നു.

തേന്‍

തേന്‍

തേനിന് ഏറെ പോഷകഗുണങ്ങളുണ്ട്. തേനുപയോഗിക്കുന്നത് വഴി ഏറെ വിറ്റാമിനുകളും പോഷകങ്ങളും ലഭ്യമാകും. ചെറിയ കുട്ടികളിലും തൊണ്ടവേദനയക്ക് തേന്‍ പ്രതിവിധിയായി ഉപയോഗിക്കാറുണ്ട്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്ക് തേന്‍ നല്കാതിരിക്കുകയാണ് ഉചിതം. ഒരു വയസ്സ് വരെ ഇക്കാര്യം നിയന്ത്രിക്കുക. തേന്‍ ബോട്ടുലിസം എന്ന രോഗത്തിന് കാരണമാകാം.

ബാക്ടീരിയ ആക്രമണം

ബാക്ടീരിയ ആക്രമണം

തേനിലെ ഒരു ബാക്ടീരിയയാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍ തേന്‍ കഴിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഈ പ്രശ്നം ഉണ്ടാകണമെന്നില്ല. അഥവാ തേന്‍ നല്കണം എന്ന് നിര്‍ബന്ധമാണെങ്കില്‍ തേന്‍ അടങ്ങിയ എന്തെങ്കിലും ഭക്ഷണം നല്കുക. തേന്‍ ഉയര്‍ന്ന അളവില്‍ ചൂടാക്കിയാല്‍ അതിലെ ബാക്ടീരിയ നശിക്കും. കുട്ടികള്‍ക്ക് ഉപദ്രവകരമായ ബാക്ടീരിയകള്‍ തേനിലില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം നല്കാം.

 കഫീന്‍

കഫീന്‍

കഫീന്‍ ശരീരത്തിന് ആവശ്യമുള്ള ഒന്നല്ല. കഫീന്‍ ഉപയോഗിക്കുമ്പോള്‍ വിറ്റാമിനുകളോ മിനറലുകളോ ശരീരത്തിന് ലഭിക്കുന്നില്ല. ഇവ ആരോഗ്യകരമായ ജീവിത ശൈലിക്കോ, ആരോഗ്യത്തിനോ ഇത് ഭീഷണിയല്ല. എന്നാല്‍ കുഞ്ഞുങ്ങളില്‍ കഫീന്‍ ദോഷകരമാകും. ഛര്‍ദ്ദി, നിദ്രാരാഹിത്യം, വായുക്ഷോഭം എന്നിവയൊക്കെ കഫീന്‍ ഉപയോഗിക്കുക വഴി കുഞ്ഞുങ്ങളിലുണ്ടാകാം. അതുകൊണ്ട് കുട്ടികളില്‍ ചായയും കാപ്പിയും കൊടുക്കുമ്പോള്‍ ശ്രദ്ധിക്കണം.

English summary

foods you should not feed your baby

some food are not feed your baby, because it will affect your kids health.
X
Desktop Bottom Promotion