ശ്രദ്ധിക്കണം കുഞ്ഞുങ്ങളിലെ ഡയപ്പര്‍ റാഷ്

Posted By: Archana V
Subscribe to Boldsky

കുട്ടികളുടെ ശിരോചര്‍മ്മത്തില്‍ അപകടകരമല്ലാത്ത ചുവന്ന് തടിപ്പുകള്‍ പലപ്പോഴും കാണപ്പെടാറുണ്ട്. തൊട്ടില്‍ തൊപ്പി എന്നാണ് ഇതറിയപ്പെടുന്നത്. കുഞ്ഞുങ്ങളുടെ പൃഷ്ഠഭാഗത്തും ഇത്തരത്തിലുള്ള തടിപ്പ് കാണപ്പെടാറുണ്ട് . ഡോക്ടര്‍മാര്‍ ഇതിനെ സെബോറിക് ഡെര്‍മറ്റിറ്റിസ് എന്നാണ് വിളിക്കുന്നത്.

ചര്‍മ്മത്തില്‍ ചുവന്ന മെഴുക്കുള്ളതും മൊരിഞ്ഞതുമായ ശകലങ്ങള്‍ ഉണ്ടാകാന്‍ ഇത് കാരണമാകും ഇത് ക്രമേണ ചികിത്സിക്കാതെ തന്നെ ഭേദമാകും. കുഞ്ഞുങ്ങളുടെ മറ്റ് ശരീര ഭാഗങ്ങളിലും നിങ്ങള്‍ക്ക് ഇത് കാണാന്‍ കഴിയും. ഡയപ്പര്‍ റാഷിന്റെ കാരണങ്ങള്‍താഴെ പറയുന്നവയാണ്

നനഞ്ഞതും വൃത്തിഹീനവുമായ ഡയപ്പര്‍ ദീര്‍ഘനേരം മാറ്റാതിരിക്കുക, ഡയപ്പര്‍ ചര്‍മ്മത്തില്‍ ഉരസുക, പൂപ്പല്‍ ബാധ, ബാക്ടീരിയ ബാധ, ഡയപ്പറിനോട് ഉള്ള അലര്‍ജി

കുഞ്ഞുങ്ങളില്‍ പെട്ടെന്ന് ഡയപ്പര്‍ റാഷ് ഉണ്ടാകുന്നത് എപ്പോള്‍?

കുഞ്ഞുങ്ങളില്‍ പെട്ടെന്ന് ഡയപ്പര്‍ റാഷ് ഉണ്ടാകുന്നത് എപ്പോള്‍?

1. വലുതായി തുടങ്ങുമ്പോള്‍ പ്രത്യേകിച്ച് ഒമ്പതാം മാസത്തിനും പന്ത്രണ്ടാം മാസത്തിനും ഇടയില്‍

2. മലം നിറഞ്ഞ ഡയപ്പര്‍ മാറ്റാതെ ഉറങ്ങുമ്പോള്‍

അതിസാരം ഉണ്ടെങ്കില്‍

3. കട്ടിയുള്ള ആഹാരം കഴിച്ച് തുടങ്ങുമ്പോള്‍

4. ആന്റിബയോട്ടിക്‌സ് കഴിക്കുമ്പോള്‍

5. അമ്മ ആന്റിബയോട്ടിക്‌സ് കഴിച്ചിട്ട് മൂലയൂട്ടുമ്പോള്‍

ഡയപ്പര്‍ റാഷ് പരിചരിക്കാനുള്ള വഴികള്‍

ഡയപ്പര്‍ റാഷ് പരിചരിക്കാനുള്ള വഴികള്‍

ഓരോ തവണയും ഡയപ്പര്‍ മാറ്റുന്നതിന് മുമ്പും ശേഷവും നിങ്ങള്‍ കൈകള്‍ കഴുകുക. ഇടയ്ക്കിടെ ഡയപ്പര്‍ പരിശോധിക്കുക, നനവും വൃത്തികേടും ആയിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ മാറ്റുക . പച്ചവെള്ളം ഉപയോഗിക്കുക. കുഞ്ഞിന്റെ ചര്‍മ്മത്തില്‍ നിന്നും മലം കളയണം എന്നുണ്ടെങ്കില്‍ വീര്യം കുറഞ്ഞ ഏതെങ്കിലും ക്ലീന്‍സര്‍ ഉപയോഗിക്കുക. ചര്‍മ്മം ഉരച്ചു കഴുകുന്നതിന് പകരം പതുക്കി തലോടി വൃത്തിയാക്കുക. വൈപ്പ്‌സ് ഉപയോഗിക്കുന്നുണ്ട് എങ്കില്‍ വളരെ നേര്‍ത്തത് ഉപയോഗിക്കുക. മണവും ആല്‍ക്കഹോളും അടങ്ങിയവ ഒഴിവാക്കുക. അല്ലെങ്കില്‍ വൃത്തിയുള്ള മൃദുവായ തുണി ഉപയോഗിക്കുക. പുതിയ ഡയപ്പര്‍ ഇടുന്നതിന് മുമ്പ് ആ ഭാഗം പൂര്‍ണ വൃത്തിയും നനവ് ഇല്ലാത്തതും ആയി എന്ന് ഉറപ്പ് വരുത്തുക.

തിണര്‍പ്പ് കൂടുതലാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം

തിണര്‍പ്പ് കൂടുതലാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം

തിണര്‍പ്പ് കൂടുതല്‍ ഉണ്ടെങ്കില്‍ ചര്‍മ്മം ഉരച്ച് കഴുകാതെ വെള്ളം പീച്ചി ഒഴിച്ച് കഴുകുക . ഡയപ്പെര്‍ ഉപയോഗിക്കാതെ കഴിയുന്നത്ര സമയം കുഞ്ഞിനെ കിടത്തുക. നന്നായി വായു സഞ്ചാരം ഉണ്ടാകുന്നത് ചര്‍മ്മം പെട്ടെന്ന് ഭേദമാകാന്‍ സഹായിക്കും. വൃത്തികേടാകുന്നത് ഒഴിവാക്കുന്നതിനായി മലവിസര്‍ജ്ജനം ചെയ്ത് കഴിഞ്ഞുടന്‍ ഇത് ചെയ്യുക.

ക്രീം, ഓയിന്‍മെന്റ്‌ , പൗഡര്‍

ക്രീം, ഓയിന്‍മെന്റ്‌ , പൗഡര്‍

ഈ ഉത്പന്നങ്ങള്‍ കുഞ്ഞുങ്ങളുടെ ചുവന്നു തിണര്‍ത്ത ചര്‍മ്മത്തിന് ആശ്വാസം നല്‍കും കൂടാതെ സംരക്ഷണ കവചം ആവുകയും ചെയ്യും .പുതിയ വൃത്തിയുള്ള ഡയപ്പര്‍ ഇടുന്നതിന് മുമ്പ് കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ക്രീം അല്ലെങ്കില്‍ ഓയിന്റ്‌മെന്റ് പുരട്ടുക.

സിങ്ക് ഓക്‌സൈഡ്, പെട്രോളിയം ജെല്ലി എന്നിവ ചേരുവകളില്‍ ഉണ്ടോ എന്ന് ഉറപ്പ് വരുത്തണം.

ബേബി പൗഡര്‍ ഉപയോഗിക്കുന്നുണ്ട് എങ്കില്‍ കുഞ്ഞിന്റെ മുഖത്തിന് അടുത്തു നിന്നും മാറ്റി വയ്ക്കണം. പൗഡറിലെ ടാല്‍ക്ക അഥവ കോണ്‍സ്റ്റാര്‍ച്ച് ശ്വസന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പൗഡര്‍ കൈയില്‍ എടുത്ത് ഡയപ്പര്‍ ഇടുന്ന ഭാഗത്ത് പുരട്ടുക. കടകളില്‍ കിട്ടുന്ന സ്റ്റീറോയ്ഡ് ക്രീമുകള്‍ ( ഹൈഡ്രോ കോര്‍ട്ടിസോണ്‍) ഒഴിവാക്കുക. ഡോക്ടര്‍ പറഞ്ഞാല്‍ മാത്രമെ ഇത് ഉപയോഗിക്കാവു . ശരിയായ രീതിയില്‍ അല്ല നിങ്ങള്‍ ഉപയോഗിക്കുന്നതെങ്കില്‍ കുഞ്ഞുങ്ങളില്‍ ഇത് ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കും.

English summary

Causes of Diaper Rashes in Babies

What are the causes of diaper rashes in babies? Check out these tips.