For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസം തികയാതെ / പ്രിമച്യൂർ കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ട വിധം

മുപ്പത്തിയേഴ് ആഴ്ച ഗര്‍ഭപാത്രത്തില്‍ കഴിയാത്ത കുഞ്ഞുങ്ങളുടേത് ഗര്‍ഭകാലം തികയാതെയുള്ള പിറവി ആണ് .

|

ഒരു കുഞ്ഞു ജനിക്കുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്.എന്നാൽ മാസം തികയാതെ പിറന്നാലോ ,അത് നമ്മെ കൂടുതൽ സമ്മർദ്ദത്തിലാക്കും.40 ആഴചയുള്ള ഗർഭത്തിൽ 37 ആഴ്ചയ്ക്ക് മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങളെയാണ് മാസം തികയാത്ത കുഞ്ഞുങ്ങൾ എന്ന് പറയുന്നത്.ഇവർക്ക് കൂടുതൽ കരുതൽ ആവശ്യമാണ്.

bby

ആരോഗ്യം മെച്ചപ്പെടുത്തേണ്ട വഴികൾ

മാസം തികയാതെ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് ആദ്യ 2 വര്ഷം പ്രത്യേക സംരക്ഷണം ആവശ്യമാണ്.ഇവരുടെ ഭാരം 3 പൗണ്ടിൽ കുറവാണെങ്കിൽ വളരെ ശ്രദ്ധ ആവശ്യമാണ്.ഇത്തരത്തിലുള്ള കുഞ്ഞുങ്ങളൾക്ക് ആശുപത്രിയിൽ നിന്ന് തന്നെ സംരക്ഷണം കൊടുത്തു തുടങ്ങണം.വീട്ടിൽ വന്ന ശേഷം നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും ചെയ്യേണ്ട ചില കാര്യങ്ങൾ ചുവടെ കൊടുക്കുന്നു.

ആശുപത്രിയിൽ നിന്നും വിട്ട ശേഷം കുഞ്ഞിനെ നിങ്ങളുടെ ഡോക്ടറെ കാണിക്കുക.കുഞ്ഞിന് ആവശ്യത്തിന് ഭാരം കൂടുന്നുണ്ടോ എന്നും വീട്ടിൽ കുഞ്ഞു എങ്ങനെയാണെന്നും ഡോക്ടറുമായി സംസാരിക്കുക

bby

കുഞ്ഞിന്റെ ഭക്ഷണക്രമത്തെപ്പറ്റിയും ഡോക്ടറോട് സംസാരിക്കുക.മുലപ്പാലാണ് കുഞ്ഞിന് ഏറ്റവും നല്ലത്.കുഞ്ഞു വലിച്ചു കുടിക്കുന്നില്ലെങ്കിൽ ഡോക്ടറോടും ലാക്ടേഷൻ കൺസൾട്ടിനോടും സഹായം അഭ്യർത്ഥിക്കുക.മുലപ്പാൽ പമ്പ് ചെയ്തു ബോട്ടിലിൽ ആക്കിയോ ,ബോട്ടിലിൽ നിന്നോ കുഞ്ഞിന് കൊടുക്കാവുന്നതാണ്.നിങ്ങൾ കുഞ്ഞിൽ നിന്നും അകലെയാണെങ്കിലും ഇത്തത്തിൽ ചെയ്യാവുന്നതാണ്.നിങ്ങളുടെ കുഞ്ഞിന് മുലപ്പാലിന് പകരം മറ്റെന്തെങ്കിലും ആണ് കൊടുക്കുന്നതെങ്കിൽ വളരെ ശ്രദ്ധ ആവശ്യമാണ്.

നിങ്ങളുടെ ഡോക്ടർ വിറ്റാമിനും ഇരുമ്പും ശുപാർശ ചെയ്യും.മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് നല്ല വളർച്ചയും ആരോഗ്യവും ഉണ്ടാകാൻ വിറ്റാമിൻ കൊടുക്കാറുണ്ട്.ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് ചിലപ്പോൾ കൂടുതൽ അയൺ ആവശ്യമായി വരും.കാരണം മറ്റു കുഞ്ഞുങ്ങളെപ്പോലെ അവരുടെ ശരീരത്തിൽ ഇരുമ്പ് സൂക്ഷിക്കാൻ കഴിയില്ല.4 മാസത്തോളം അയൺ തുള്ളികൾ കൊടുത്താലേ സാധാരണ ജനിക്കുന്ന കുഞ്ഞിനൊപ്പം അയൺ മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് ഉണ്ടാകുകയുള്ളൂ.ചിലപ്പോൾ നിങ്ങളുടെ ഡോക്ടർ ഒരു വർഷമോ അതിലധികമോ അയൺ തുള്ളികൾ കൊടുക്കാൻ നിർദ്ദേശിക്കും.

bby

നിങ്ങളുടെ കുഞ്ഞിന്റെ വളർച്ച നിരീക്ഷിക്കുക.2 വർഷത്തോളം മറ്റുകുട്ടികൾ വളരുന്നതുപോലെ മാസം തികയാത്ത കുഞ്ഞുങ്ങൾ വളരുകയില്ല.ഈ സമയത്തു ഇവർ തീരെ ചെറിയ കുഞ്ഞുങ്ങൾ ആയിരിക്കും.ചിലപ്പോൾ അവർ പെട്ടെന്നു വളർന്നാലും പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞിനൊപ്പം എത്താൻ സമയമെടുക്കും.നിങ്ങളുടെ കുഞ്ഞിന്റെ വളർച്ച രേഖപ്പെടുത്തി വയ്ക്കുക.ഡോക്ടറും പ്രത്യേക വളർച്ച ചാർട്ട് ഉപയോഗിച്ചാകും ഈ കുഞ്ഞുങ്ങളെ നിരീക്ഷിക്കുക.അവരുടെ പ്രവൃത്തികൾ,ഇഴയൽ ,ഇരിക്കുക എന്നിവ എല്ലാ കുഞ്ഞുങ്ങളെയും പോലെ ഇവരിലും നോക്കും.

നിങ്ങളുടെ കുഞ്ഞുങ്ങൾക്ക് നല്ല ഭക്ഷണക്രമീകരണം ഉണ്ടാക്കുക.ഇത്തരത്തിലുള്ള കുഞ്ഞുങ്ങൾക്ക് ദിവസവും 8 മുതൽ 10 പ്രാവശ്യം വരെ ഭക്ഷണം കൊടുക്കേണ്ടി വരും.4 മണിക്കൂറിൽ കൂടുതൽ കുഞ്ഞു ഭക്ഷണത്തിനു ഇടയിൽ കാത്തിരിക്കാൻ ഇടവരരുത്.മുലപ്പാലോ മറ്റു ഫോർമുലയോ കൊടുക്കുന്ന കുഞ്ഞിന് ദിവസവും 6 -8 ഡയപ്പർ ദിവസവും വേണ്ടി വരും.

bby

മാസം തികയാത്ത കുഞ്ഞുങ്ങൾ ഭക്ഷണം കൊടുത്തുകഴിയുമ്പോൾ ചിലപ്പോൾ തുപ്പാറുണ്ട് .ഇത് സാധാരണയാണ്.കുഞ്ഞു ഭാരം കൂടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.കുഞ്ഞിന് ഭാരം കുറയുകയോ കൂടാതിരിക്കുകയോ ചെയ്യുന്നെങ്കിൽ ഡോക്ടറെ സമീപിക്കുക

കട്ടിയുള്ള ഭക്ഷണത്തിനായി കുഞ്ഞിനെ തയാറാക്കുക.പല ഡോക്ടർമാരും പറയുന്നത് മാസം തികയാത്ത കുഞ്ഞുങ്ങൾ ജനിച്ചു 4 -6 മാസം ആകുമ്പോൾ കട്ടി ആഹാരം കൊടുക്കാം എന്നാണ്.

bby

മാസം തികയാത്ത കുഞ്ഞുങ്ങൾക്ക് സാധാരണ ജനിക്കുന്ന കുഞ്ഞിനുള്ള അത്ര വളർച്ച ഉണ്ടാകില്ല.അവർക്ക് വിഴുങ്ങാനുള്ള കഴിവ് നേടിയെടുക്കാൻ തന്നെ സമയമെടുക്കും.നിങ്ങളുടെ കുഞ്ഞിന് മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഡോക്ടർ പ്രത്യേക ഭക്ഷണ ക്രമീകരണം നിർദ്ദേശിക്കും.

നിങ്ങളുടെ കുഞ്ഞിനെ ധാരാളം ഉറങ്ങാൻ അനുവദിക്കുക.പൂർണ്ണ വളർച്ചയെത്തിയ കുഞ്ഞുങ്ങളെക്കാൾ കൂടുതൽ സമയം ഇത്തരം കുഞ്ഞുങ്ങൾ ഉറങ്ങാറുണ്ട്.കുഞ്ഞുങ്ങളെ വയർ കിടക്കയിൽ വരാതെ നിവർത്തി തന്നെ കിടത്തുക.തലയിണ ഇല്ലാതെ നല്ല മെത്തയിൽ തന്നെ കുഞ്ഞിനെ കിടത്തുക.വയർ അടിയിൽ വരുന്ന വിധത്തിലും മൃദുവായ മെത്തയിലും ഉറങ്ങുന്നത് പെട്ടെന്നുള്ള ശിശുമരണത്തിന് കാരണമാകും.സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രം എന്നത് ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾ അവിചാരിതമായി ഉറക്കത്തിൽ മരിക്കുന്ന അവസ്ഥയാണ്.

bby

നിങ്ങളുടെ കുഞ്ഞിന്റെ കാഴ്ച പരിശോധിക്കുക.മാസം തികയാത്ത കുഞ്ഞുങ്ങളിൽ മറ്റു കുഞ്ഞുങ്ങളെക്കാൾ ക്രോസ്സ്‌ഡ് ഐ കാണാറുണ്ട്.സ്ട്രബിസ്മസ് എന്നാണ് ഇതിന്റെ മെഡിക്കൽ നാമം.കുഞ്ഞു വളരുമ്പോൾ ഈ അവസ്ഥ സാവധാനം മാറാറുണ്ട്.കുഞ്ഞിന്റെ കണ്ണിനു പ്രശ്നം ഉണ്ടെങ്കിൽ കണ്ണ് രോഗ വിദഗ്‌ധനെ നിങ്ങളുടെ ഡോക്ടർ ശുപാർശ ചെയ്യും.ചില കുഞ്ഞുങ്ങൾക്ക് റെറ്റിനോപ്പതി ഓഫ് പ്രിമെച്യൂരിറ്റി എന്ന രോഗം കാണാറുണ്ട്.കണ്ണിലെ ചെറിയ രക്തക്കുഴലുകൾ അസാധാരണമായി വളരുന്ന അവസ്ഥയാണിത്.32 ആഴ്ചയ്ക്ക് മുൻപ് ജനിക്കുന്ന കുഞ്ഞുങ്ങളിലാണ് ഇത് കാണുന്നത്

English summary

Care Your Premature Baby

If your baby is born prematurely, she may neither look nor behave like a full-term infant. While the average full-term baby weighs about 7 pounds (3.17 kg) at birth, a premature newborn might weigh 5 pounds (2.26 kg) or even considerably less.
Story first published: Thursday, April 5, 2018, 11:35 [IST]
X
Desktop Bottom Promotion