For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടുമ്പോൾ കഴിക്കേണ്ട ഫലങ്ങൾ

|

മുലയൂട്ടുന്ന അമ്മക്ക് പ്രത്യേക ഭക്ഷണം ആവശ്യമുണ്ട് എന്നെല്ലാവരും സമ്മതിക്കും. പക്ഷെ എന്തെല്ലാം എത്രയളവിൽ കഴിക്കണം എന്നതിനെപ്പറ്റി ആർക്കും കൃത്യമായ ധാരണയുണ്ടാവില്ല.

f

പലപ്പോഴും പ്രായമായവരും, ചിലപ്പോഴൊക്കെ ഡോക്ടർമാരും നിർദ്ദേശിക്കുന്നതനുസരിച്ച് പലരും ഭക്ഷണം തിരഞ്ഞെടുക്കാറുണ്ട്.
ഇവിടെ എട്ടു പഴങ്ങളെപ്പറ്റി വിവരിക്കുന്നു. അവ എന്തെല്ലാമെന്നു നോക്കാം.

പപ്പായ

പപ്പായ

പച്ച പപ്പായ മുലയൂട്ടുന്ന അമ്മമാർക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പഴമാണ്. പപ്പായ പഴുക്കുന്നതിനു മുൻപ് കഴിക്കാൻ ശ്രദ്ധിക്കണം. ഇതിലടങ്ങിയിരിക്കുന്ന എൻസൈമുകൾ മുലപ്പാൽ വർദ്ധിപ്പിക്കുന്നു.

കൂടാതെ ഇതിൽ ധാരാളം വൈറ്റമിനുകൾ അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എ,ഇ,സി, ബി എന്നിവയാണ് ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ. മുലപ്പാൽ വർദ്ധിക്കാൻ സഹായിക്കുന്ന പഴങ്ങളിൽ മുഖ്യ സ്ഥാനത്താണ് പപ്പായ.

അവൊക്കാഡോ

അവൊക്കാഡോ

മറ്റൊരു മുഖ്യമായ പഴമാണ് ആപ്രിക്കോട്ട്. ഇതിൽ ധാരാളം വൈറ്റമിൻ സി, എ എന്നിവ കൂടാതെ ധാരാളം പൊട്ടാസ്യം, കാൽസ്യം എന്നിവയടങ്ങിയിരിക്കുന്നു. ഇതിനു പുറമെ ആപ്രിക്കോട്ടിൽ ധാരാളം ഫൈറ്റോ ഈസ്ട്രജൻ അടങ്ങിയിരിക്കുന്നു. ഇത് മുലയൂട്ടുന്ന അമ്മമാരിൽ ധാരാളം മുലപ്പാലുണ്ടാവാൻ സഹായിക്കുന്നു. മുലപ്പാലുണ്ടാവാൻ സഹായിക്കുന്ന ഹോർമോണുകളുടെ പ്രവർത്തനത്തെ നിയന്ത്രിച്ചാണ് ഇത് സാധ്യമാകുന്നത്.

അവൊക്കാഡോ മുലപ്പാലൂട്ടുന്ന അമ്മമാർക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഒന്നാണ്. ഇതിൽ ഒമേഗ 3, ഒമേഗ 6, ഒമേഗ 9 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ശരീരത്തിന്റെ പല പ്രവർത്തനങ്ങൾക്കും ഈ ഫാറ്റി ആസിഡുകൾ അത്യന്താപേക്ഷിതമാണ്. കൂടാതെ ഇവ ധാരാളം മുലപ്പാലുൽപ്പാദിപ്പിക്കാനും സഹായകമാണ്. കൂടാതെ അവോക്കാഡോ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളിന്റെ അളവും നിയന്ത്രിക്കുന്നു. അവൊക്കാഡോ സലാഡിൽ ചേർത്തോ ഒറ്റക്ക് സ്നാക്ക്സ് ആയോ കഴിക്കുക.

 സ്ട്രോബെറി

സ്ട്രോബെറി

സ്ട്രോബെറി മുലയൂട്ടുന്ന അമ്മമാർക്ക് ഗുണകരമായ മറ്റൊരു പഴമാണ്. ഇതിൽ ധാരാളം ഇരുമ്പ് അടങ്ങിയിരിക്കുന്നു. കൂടാതെ ഇതിൽ വൈറ്റമിൻ സി, കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായടങ്ങിയിരിക്കുന്നു.

സ്ട്രോബെറി ചിലപ്പോഴൊക്കെ അലർജിയുണ്ടാക്കുന്ന ഒരു പഴമാണ്. വീട്ടിൽ ആർക്കെങ്കിലും സ്ട്രോബെറി കൊണ്ട് അലർജിയുണ്ടെങ്കിൽ ഡോക്ടറുമായി സംസാരിച്ചിട്ടു മാത്രമെ സ്ട്രോബെറി ഭക്ഷണത്തിൽ ഉൾപ്പെടുത്താവൂ. അലർജിയുള്ള അമ്മ സ്ട്രോബെറി കഴിച്ചാൽ അത് മുലപ്പാലിലൂടെ കുഞ്ഞിനു ദോഷം ചെയ്യും.

 വാഴപ്പഴം

വാഴപ്പഴം

വാഴപ്പഴം മുലയൂട്ടുന്ന അമ്മക്ക് വളരെ നല്ലതാണ്. വാഴപ്പഴം ശരീരത്തിലെ ഫോളിക്ക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കുന്നു. കൂടാതെ ഇതിൽ ധാരാളം വൈറ്റമിനും ധാതുക്കളും അടങ്ങിയിരിക്കുന്നു.

വാഴപ്പഴം മുലയൂട്ടുന്ന അമ്മക്ക് ശക്തി പകരുന്നു. ഒരു പഴമാണ് വാഴപ്പഴം.

 ചിക്കു

ചിക്കു

ചിക്കു അല്ലെങ്കിൽ സപ്പോട്ട മറ്റൊരു പ്രധാനപ്പെട്ട പഴമാണ്. മുലയൂട്ടുന്നത് അമ്മക്ക് ക്ഷീണമുണ്ടാക്കുന്ന ഒരു ജോലിയാണ്. ആ സമയത്ത് അമ്മക്ക് ധാരാളം ഊർജ്ജം വേണം.

ക്ഷീണം കൂടിയാൽ അമ്മക്ക് മനംപുരട്ടൽ, ഛർദ്ദി, തലകറക്കം എന്നിവയുണ്ടാകാം. ചിക്കു അമ്മക്ക് ധാരാളം ഊർജ്ജം നൽകുന്നു. അമ്മക്ക് മുലയൂട്ടാനുള്ള ശക്തിയും കരുത്തും പകരുന്നു. അതുകൊണ്ട് ചിക്കു ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ബ്ലുബെറി

ബ്ലുബെറി

മുലയൂട്ടുന്ന അമ്മക്ക് ഏറ്റവും വിശേഷപ്പെട്ട ഫലമാണ് ബ്ലുബെറി. ബ്ലുബെറി ആന്റി ഒാക്സിഡന്റുകളുടെ കലവറയാണ്. അതിനു പുറമെ അതിൽ ധാരാളം വൈറ്റമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. വൈറ്റമിൻ എ, കെ, പൊട്ടാസ്യം, കാൽസ്യം എന്നിവക്ക് പുറമെ ഇവയിൽ ധാരാളം കാർബോഹൈഡ്രേറ്റ്സും അടങ്ങിയിരിക്കുന്നു..

കാന്റലൂപ് അല്ലെങ്കിൽ മധുരമുള്ള മത്തങ്ങ ധാരാളം വൈറ്റമിനുകളും ധാതുക്കളും നൽകുന്ന ഒരു ഫലമാണ്. ഇത് ആഹാരത്തിൽ ധാരാളമായി ഉൾപ്പെടുത്തുക. ഫ്രൂട്ട് സലാഡിലുൾപ്പെടുത്തി ഇത് കഴിക്കാവുന്നതാണ്..

കുഞ്ഞുങ്ങൾ ഉറങ്ങിപ്പോകുന്നത്

കുഞ്ഞുങ്ങൾ ഉറങ്ങിപ്പോകുന്നത്

മുലപ്പാലൂട്ടുന്ന വേളയിൽ കുഞ്ഞുങ്ങൾ ഉറങ്ങിപ്പോകുന്നത് വളരെ സാധാരണമാണ്. ഇത് വളരെ മനോഹരമായ ഒരു കാഴ്ചയാണെങ്കിലും ഉത്തരവാദിത്വമുള്ള ഒരമ്മക്ക് ഇത് പ്രോൽസാഹിപ്പിക്കാനാവില്ല. കുഞ്ഞ് സ്ഥിരമായി ഇങ്ങനെ ഉറങ്ങാൻ തുടങ്ങിയാൽ അതിനു ആവശ്യത്തിനു പാൽ കിട്ടാതെയാവുന്നു. ഇത് പിന്നീട് പോഷകഹാരക്കുറവും മറ്റ് ഗുരുതരമായ പ്രശ്നങ്ങളും ഉണ്ടാക്കിയേക്കാം. അതുകൊണ്ടു കുഞ്ഞിനെ ഉറങ്ങാനനുവദിക്കാതെ അതിനെക്കൊണ്ടു രണ്ടു മുലയും കുടിപ്പിക്കാൻ അമ്മ ശ്രദ്ധിച്ചേ മതിയാവൂ.

കുഞ്ഞുങ്ങളുടെ ഇത്തരം ഉറക്കത്തെപ്പറ്റി ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. കോളിസിസ്റ്റോകോനിൻ (cholecystokinin) എന്ന ഹോർമോൺ കുഞ്ഞുങ്ങളിൽ വയറു നിറഞ്ഞതു പോലെയുള്ള തോന്നൽ ഉണ്ടാക്കി കുഞ്ഞിനു ഉറക്കം വരുത്തുന്നു. അതോടെ കുഞ്ഞിന്റെ നാഡീവ്യൂഹം പാൽ കുടിക്കുന്നത് നിർത്താനുള്ള നിർദ്ദേശം കൊടുക്കുകയും കുഞ്ഞ് ഉറക്കത്തിലാഴ്ന്നു പോവുകയും ചെയ്യുന്നു. ഉറക്കത്തിൽ കുഞ്ഞ് പാലു കുടിക്കുന്നത് അതിന്റെ ജീവനു ഭീഷണിയുണ്ടാക്കും എന്നുള്ളത് കൊണ്ടാണ് നാഡീവ്യൂഹം ഇത്തരത്തിൽ സന്ദേശം കൊടുക്കുന്നത്.. കുഞ്ഞ് വലിച്ചു കുടിക്കാതെ മുലപ്പാൽ വരില്ല എന്നുള്ളത് കൊണ്ട് കുഞ്ഞിനു മറ്റ് രീതിയിൽ അപകടം ഒന്നും ഉണ്ടാകില്ല.

English summary

best-fruits-you-should-eat-while-breastfeeding

The feeding mothers needs special food. know about the fruits which feeding mothers have to eat
Story first published: Wednesday, September 5, 2018, 17:07 [IST]
X
Desktop Bottom Promotion