കുഞ്ഞാവയുടെ കന്നിക്കുളി ശ്രദ്ധയോടെ വേണം, കാരണം

Subscribe to Boldsky

ഗര്‍ഭിണിയാവുന്നതിനോടൊപ്പം തന്നെ തുടങ്ങുന്നതാണ് ഓരോ അമ്മമാരുടേയും ആധി. പ്രസവശേഷവും പ്രസവത്തിനു മുന്‍പും എന്ന് വേണ്ട ഓരോ കാര്യത്തിനും വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഉള്ളത്. കാരണം ഗര്‍ഭിണിയാവും മുന്‍പ് തന്നെ തുടങ്ങും വീട്ടുകാരുടേയും നാട്ടുകാരുടേയും ഉപദേശവും അമിത ശ്രദ്ധയും. അത് പലപ്പോഴും ഓരോ ഗര്‍ഭിണികളിലും ഉണ്ടാക്കുന്ന ആശങ്കയും ചെറുതല്ല. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ അമ്മമാരുടെ ആശങ്കയെല്ലാം പരിഹരിക്കാന്‍ ഡോക്ടര്‍ പറയുന്ന കാര്യങ്ങള്‍ മാത്രം തലയില്‍ കയറ്റി വെച്ചാല്‍ മതി.

പ്രസവശേഷം കുഞ്ഞിനെ കുളിപ്പിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധ അത്യാവശ്യമായി വേണ്ട ഒന്നാണ്. പ്രസവശേഷമുള്ള ആശുപത്രി വാസത്തിന് ശേഷം കുഞ്ഞിനെ വീട്ടില്‍ കൊണ്ട് വരുമ്പോള്‍ മുതല്‍ തുടങ്ങും പലരുടേയും പല തരത്തിലുള്ള അഭിപ്രായം. പണ്ട് കാലത്ത് പാളയിലും കാല്‍ നീട്ടി വെച്ചും കുഞ്ഞിനെ കുളിപ്പിച്ചിരുന്നു. എന്നാല്‍ അതൊക്കെ ചെയ്തിരുന്നതാകട്ടെ നമ്മുടെ മുത്തശ്ശിമാരായിരുന്നു.

Most read: ഗര്‍ഭിണികളിലെ വജൈനയിലെ മാറ്റം ഇങ്ങനെയാണ്‌

പക്ഷേ ഇന്നത്തെ കാലത്തെ അമ്മമാര്‍ക്ക് കുഞ്ഞിനെ എങ്ങനെ കുളിപ്പിക്കണം എന്നത് പല അമ്മമാര്‍ക്കും അറിയില്ല. ഇത്തരം സംശയങ്ങള്‍ക്കെല്ലാം മറുപടിയാണ് ഡോ. ഷിംന അസീസിന്റെ ഈ ഫേസ്ബുക്ക് പോസ്റ്റ്. ഇതിലൂടെ നമ്മളെ വലക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും നമുക്ക് പരിഹാരം കാണാവുന്നതാണ്. നവജാതശിശുവിനെ കുളിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

കുഞ്ഞിന്റെ ഭാരവും ആരോഗ്യവും

കുഞ്ഞിന്റെ ഭാരവും ആരോഗ്യവും

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ ആദ്യം ശ്രദ്ധിക്കേണ്ടത് കുഞ്ഞിന്റെ ഭാരവും ആരോഗ്യവും തന്നെയാണ്. ചുരുങ്ങിയത് രണ്ടര കിലോയെങ്കിലും കുഞ്ഞിന് തൂക്കം വേണം. മാത്രമല്ല പൊക്കിളിലോ മറ്റോ മുറിവുകള്‍ ഇല്ലാത്ത നന്നായ പാലുകുടിക്കുകയും മലമൂത്ര വിസര്‍ജനം നടത്തുകയും ചെയ്യുന്ന കുഞ്ഞായിരിക്കണം എന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍ ഇവയില്‍ ഏതെങ്കിലും അല്‍പം താമസിച്ചാണെങ്കില്‍ കുഞ്ഞിനെ ധൃതിപിടിച്ച് കുളിപ്പിക്കേണ്ടതില്ല.

കുളിപ്പിക്കുന്ന സമയം

കുളിപ്പിക്കുന്ന സമയം

കുളിപ്പിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടതാണ്. തണുത്ത വെളുപ്പാന്‍ കാലത്ത് കുഞ്ഞിനെ കുളിപ്പിക്കരുത് എന്നാണ് ഡോക്ടര്‍ പറയുന്നത്. വെയില്‍ വന്ന് അന്തരീക്ഷം ചൂടായതിന് ശേഷം കുളിപ്പിക്കുന്നതാണ് നല്ലത് അല്ലെങ്കില്‍ അത് കുട്ടികള്‍ക്ക് ശരീരം കുളിര്‍ത്ത് ഹൈപ്പോതെര്‍മിയ എന്ന അവസ്ഥയിലേക്ക് നയിക്കുന്നു.

ഇളം ചൂടുവെള്ളം

ഇളം ചൂടുവെള്ളം

കുഞ്ഞിനെ കുളിപ്പിക്കുന്ന വെള്ളത്തിനും ഉണ്ട് പ്രാധാന്യം. കുളിപ്പിക്കുന്നത് പച്ചവെള്ളത്തിലോ ചൂടുവെള്ളത്തിലോ എന്നത് വളരെയധികം പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ചോദ്യമാണ്. വെള്ളത്തിന് തണുപ്പുണ്ടെങ്കില്‍ അല്‍പം ചൂടുവെള്ളമൊഴിച്ച് തണുപ്പ് കുറക്കുന്നതാണ് ഉത്തമം. ചൂടുവെള്ളത്തില്‍ തന്നെ കുളിപ്പിക്കണം എന്നില്ല.

എണ്ണ തേക്കുന്നത്

കുഞ്ഞിന് എണ്ണ തേക്കുന്നതും വളരെയധികം ശ്രദ്ധിച്ച് വേണം. വേണമെങ്കില്‍ ആവാം ഇല്ലെങ്കില്‍ നിര്‍ബന്ധമില്ല എന്നാണ് ഡോക്ടര്‍ പറയുന്നത്. എന്നാല്‍ ഒരു കാരണവശാലും കുഞ്ഞിന്റെ ചര്‍മ്മത്തില്‍ എരിവും പുകച്ചിലും ഉണ്ടാക്കുന്ന മഞ്ഞള്‍ പോലുള്ള വസ്തുക്കള്‍ എണ്ണയില്‍ ചേര്‍ക്കരുത്. വെളിച്ചെണ്ണയോ, ബേബി ഓയിലോ, ഒലീവ് ഓയിലോ, തേങ്ങാപ്പാലോ ഉപയോഗിക്കാം. എന്നാല്‍ കുഞ്ഞിന് പുരട്ടുന്നതാണെന്ന ധാരണ ഉണ്ടായിരിക്കണം. അത്രക്കും വൃത്തിയായി സൂക്ഷിക്കണം ഇതെല്ലാം.

 എണ്ണ പുരട്ടുമ്പോള്‍

എണ്ണ പുരട്ടുമ്പോള്‍

പലരും എണ്ണ തേച്ച് കുഞ്ഞിന്റെ കാലും കൈയ്യും മൂക്കും എല്ലാം വലിച്ച് നീട്ടുന്നത് കാണാറുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഞെക്കിപ്പരത്തലുകള്‍ കുഞ്ഞിന് ഗുണത്തേക്കാള്‍ ദോഷം ചെയ്യുന്നവയാണ് എന്ന കാര്യം മറക്കേണ്ടതില്ല. മാതാപിതാക്കളില്‍ നിന്ന് ജനിതകമായി കിട്ടുന്ന പ്രത്യേകതകള്‍ തന്നെയാണ് കുഞ്ഞിന്റെ ശരീരത്തില്‍ നിലനില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഉഴിച്ചില്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്ത കഥകള്‍ ധാരാളമാണ്.

ബേബി സോപ്പും ഷാമ്പൂവും

ബേബി സോപ്പും ഷാമ്പൂവും

പലരും ബേബി സോപ്പ്, ബേബി ഷാമ്പൂ, ബേബി വാഷ് എന്നിവ ധാരാളം ഉപയോഗിക്കുന്നു. എന്നാല്‍ എന്ത് തന്നെയായാലും വളരെ കുറച്ച് ഉപയോഗിക്കുക. കുഞ്ഞിന്റെ ചര്‍മ്മത്തിലെ സ്വാഭാവിക മാര്‍ദ്ദവം പോയി ഡ്രൈ ആകാതിരിക്കാനാണ് ഇത് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ കുഞ്ഞിനെ കുളിപ്പിക്കുന്നവര്‍ വളരെയധികം ശ്രദ്ധിക്കണം.

കുളിപ്പിക്കുമ്പോള്‍

കുളിപ്പിക്കുമ്പോള്‍

കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ വിപണിയില്‍ കിട്ടുന്ന ടബ്ബിലോ, കൈയ്യിലോ, മടിയില്‍ വെച്ചോ എങ്ങനെ വേണമെങ്കിലും കുളിപ്പിക്കാം. ആദ്യം അരക്ക് കീഴ്‌പ്പോട്ടാണ് കഴുകേണ്ടത്. കുഞ്ഞിന്റെ വിസര്‍ജ്യങ്ങള്‍ ഉണ്ടെങ്കില്‍ വളരെ മൃദുവായും വൃത്തിയായും സോപ്പ് കൊണ്ട് കഴുകാവുന്നതാണ്. പാലിന്റെ അംശം കഴുത്തിന്റേയും കൈയ്യിന്റേയും മടക്കുകളില്‍ ഉണ്ടാവാറുണ്ട്. ഇത് മുറിവും അണുബാധയും ഉണ്ടാക്കുന്നുണ്ട്. ഇവിടെയെല്ലാം ബേബി സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

പൊക്കിള്‍ കഴുകുമ്പോള്‍

പൊക്കിള്‍ കഴുകുമ്പോള്‍

കുഞ്ഞിന്റെ പൊക്കിള്‍ കഴുകുമ്പോഴും ശ്രദ്ധ വേണം. പൊക്കിള്‍ പൊഴിഞ്ഞ് പോയി രണ്ട് ദിവസത്തേക്ക് അവിടെ നിന്നും ചെറിയ തോതില്‍ രക്തം പൊടിഞ്ഞേക്കാം. അവിടെ പഴുപ്പോ ചുവപ്പ് നിറമോ ഇല്ലെങ്കില്‍ മരുന്നിന്റെ ആവശ്യമില്ല. മാത്രമല്ല പൊക്കിള്‍ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകിയാല്‍ മതി. എന്നിട്ട് തുണി കൊണ്ട് ഒപ്പി ഉണക്കണം. ചില കുട്ടികളില്‍ പൊക്കിള്‍ പൊന്തി വരുന്നു. എന്നാല്‍ അത് വെള്ളം കയറുന്നത് മൂലമല്ല ഹെര്‍ണിയ മൂലമാണ്. അത് ഒന്നും ചെയ്യാതെ തന്നെ ഒരു വയസ്സിന് മുന്‍പ് ഉള്ളിലേക്ക് പോയ്‌ക്കോളും.

തല കഴുകുമ്പോള്‍

തല കഴുകുമ്പോള്‍

കുഞ്ഞിന്റെ തല കഴുകുമ്പോഴും ഇതേ ശ്രദ്ധ അത്യാവശ്യമാണ്. ഏറ്റവും ഒടുവിലാണ് ഇത് ചെയ്യേണ്ടത്. സൗകര്യം പോലെ മലര്‍ത്തിയോ കമിഴ്ത്തിയോ കുഞ്ഞിന്റെ തല പെട്ടെന്ന് കഴുകി തുടക്കണം. മുറത്ത് പാല് പറ്റിപ്പിടിച്ചതോ കണ്ണിലെ അഴുക്കോ മറ്റോ ഉണ്ടെങ്കില്‍ തുണി നനച്ച് വേദനിപ്പിക്കാതെ മയത്തില്‍ തുടച്ചെടുക്കണം. അതിനു ശേഷം കുഞ്ഞിന്റെ ശരീരം മൃദുവായി തുടച്ചെടുക്കണം. മുറിവ് ഉണ്ടെങ്കില്‍ അതൊരിക്കലും ഉരച്ച് തുടക്കരുത്. ഒപ്പി മാത്രം എടുക്കാന്‍ ശ്രദ്ധിക്കുക.

കുളിപ്പിച്ച ശേഷം

കുളിപ്പിച്ച ശേഷം

കുളിപ്പിച്ച് കഴിഞ്ഞാല്‍ കുഞ്ഞിനം വേഗം ഉടുപ്പ് ഇടീപ്പിക്കുക. ശരീരത്തിലെ താപ നഷ്ടം കുറയുന്നതിന് വേണ്ടിയാണ് ഇത്. അതുകൊണ്ടാണ് കുഞ്ഞിന്റെ ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ചൂട് നഷ്ടപ്പെടുന്ന തല അവസാനം നനക്കണമെന്നും ആദ്യം തുടക്കണം എന്നും നല്ലതു പോലെ മൂടണമെന്നും പറയുന്നത്.

കുഞ്ഞിന്റെ സൗന്ദര്യസംരക്ഷണം

കുഞ്ഞിന്റെ സൗന്ദര്യസംരക്ഷണം

കുളി കഴിഞ്ഞ ഉടന്‍ പലരും ഒരു കട്ട കണ്‍മഷിയും പൗഡറും എല്ലാം കുഞ്ഞിന്റെ ദേഹത്ത് വാരിപ്പൂശുന്നു. എന്നാല്‍ ഇതൊന്നും കുഞ്ഞിന്റെ ചര്‍മ്മത്തിന് ഗുണം ചെയ്യുന്നതല്ല. ബേബി പൗഡര്‍, ശ്വാസകോശത്തില്‍ പോവുന്നതും ഈയത്തിന്റെ അംശമുള്ള കണ്‍മഷി കുഞ്ഞിക്കണ്ണില്‍ ആവുന്നതും ഗുണകരമല്ല. അതുകൊണ്ട് ഇതെല്ലാം ഉപയോഗിക്കുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കണം.

ശ്രദ്ധിക്കേണ്ട കാര്യം

ശ്രദ്ധിക്കേണ്ട കാര്യം

ഒരിക്കലും കുഞ്ഞിനടുത്ത് വെള്ളം നിറച്ച് വെച്ച് മാറിനില്‍ക്കരുത്. കുഞ്ഞിനെ ശ്രദ്ധിക്കാതെ മറ്റൊരിടത്തേക്കും പോവരുത്. രണ്ടിഞ്ച് വെള്ളവും വെറും രണ്ട് മിനിട്ടിന്റെ അശ്രദ്ധയും മതി കുഞ്ഞിന് അപകടമുണ്ടാവാന്‍. അതുകൊണ്ട് അശ്രദ്ധയുണ്ടാക്കുന്ന നഷ്ടം പിന്നീട് തിരിച്ചുപിടിക്കാന്‍ കഴിയാത്തതായിരിക്കും.

ഉടുപ്പിന്റെ കാര്യം

ഉടുപ്പിന്റെ കാര്യം

കുഞ്ഞിന്റെ ഉടുപ്പിന്റെ ഭംഗിയേക്കാള്‍ പ്രധാനം കുഞ്ഞിന്റെ സൗകര്യമാണ്. ഏറ്റവും കട്ടി കുറഞ്ഞതും കുഞ്ഞിന് അസ്വസ്ഥത ഉണ്ടാക്കാത്തതുമായ വസ്ത്രങ്ങള്‍ വേണം തിരഞ്ഞെടുക്കുന്നതിന്. അല്ലെങ്കില്‍ അത് കുഞ്ഞിന് തന്നെ അസ്വസ്ഥത ഉണ്ടാക്കുന്നു.

കുഞ്ഞിനെ കുളിപ്പിക്കേണ്ടത്

കുഞ്ഞിനെ കുളിപ്പിക്കേണ്ടത്

കുഞ്ഞ് ഇഴഞ്ഞ് നീങ്ങാന്‍ തുടങ്ങുന്നത് വരെ കുഞ്ഞിനെ ദിവസവും കുളിപ്പിക്കണം എന്നില്ല. നനഞ്ഞ തുണി ഉപയോഗിച്ച് ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ച് തുടച്ചാല്‍ മതി. ഇത് തന്നെയാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് ഉത്തമവും.

 ആണ്‍കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍

ആണ്‍കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍

പലപ്പോഴും ആണ്‍കുഞ്ഞുങ്ങളെ കുളിപ്പിക്കുമ്പോള്‍ ചെയ്യുന്ന പ്രാകൃതമായ ഒരു കാര്യമുണ്ട്. ആണ്‍കുഞ്ഞുങ്ങളുടെ മുലക്കണ്ണ് പിഴിഞ്ഞുടക്കുന്ന രീതി. ഇത് തികച്ചും പ്രാകൃതവും ക്രൂരതയും ആണ്. ഇതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവും ഇല്ലെന്ന് ഡോക്ടര്‍ ഷിംന അസീസ് പറയുന്നു. മാത്രമല്ല ഇത് കടുത്ത അണുബാധക്കും കാരണമാകുന്നു.

പെണ്‍കുഞ്ഞില്‍

പെണ്‍കുഞ്ഞില്‍

ജനനശേഷം പെണ്‍കുട്ടികള്‍ക്ക് കുറച്ച് ദിവസം യോനിയിലൂടെ രക്തം കലര്‍ന്ന സ്രവം വരുന്നതും സാധാരണമാണ്. ഇതിന് പ്രത്യേകിച്ച് യാതൊന്നും ചെയ്യേണ്ടതില്ല. പാരമ്പര്യ പ്രസവ രക്ഷയെന്ന പേരില്‍ പെണ്‍കുഞ്ഞുങ്ങള്‍ക്ക് വേദന പകരുന്ന കാലം എന്നോ അസ്തമിക്കേണ്ടിയിരിക്കുന്നു എന്ന് പറഞ്ഞ് ഡോക്ടര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    English summary

    Baby's First bath : Everything you need to know

    In this article explains some important things to know about first bath of new born baby, read on.
    Story first published: Monday, November 26, 2018, 11:45 [IST]
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more