അമ്മയറിയേണ്ട മുലയൂട്ടല്‍ രീതി

Posted By:
Subscribe to Boldsky

മുലയൂട്ടന്നത് അമ്മക്കും കുഞ്ഞിനും ആരോഗ്യം നല്‍കുന്ന ഒന്നാണ്. രണ്ട് വയസ്സു വരെ കുഞ്ഞിന് നിര്‍ബന്ധമായും മുലപ്പാല്‍ നല്‍കണം. മറ്റ് ഏത് ആഹാരത്തേക്കാളും കുഞ്ഞിന് വിലപ്പെട്ടത് എന്നും മുലപ്പാല്‍ തന്നെയാണ്. കുഞ്ഞിനും ആരോഗ്യവും സംതൃപ്തിയും തന്നെയാണ് മുലപ്പാല്‍ കുടിക്കുന്നതിലൂടെ ലഭിക്കുന്നത്. കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ ദഹിക്കാന്‍ സഹായിക്കുന്ന ദഹനരസങ്ങളും പ്രത്യേക പ്രോട്ടീനും എല്ലാം മുലപ്പാലില്‍ ധാരാളം ഉണ്ട്. മാത്രമല്ല മുലപ്പാല്‍ കുഞ്ഞിന് ഒരു തരത്തിലുള്ള അലര്‍ജിയോ പ്രശ്‌നങ്ങളോ ഉണ്ടാക്കുന്നില്ല.

പ്രസവശേഷം കഴിവതും വേഗത്തില്‍ തന്നെ കുഞ്ഞിനെ മുലയൂട്ടുക. പ്രസവശേഷം കുഞ്ഞിന് മുലപ്പാലില്‍ നിന്നും ലഭിക്കുന്ന കൊളസ്ട്രം കുഞ്ഞിന് രോഗപ്രതിരോധ ശേഷിക്കും ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. കുഞ്ഞിന്റ വളര്‍ച്ചക്കും ആരോഗ്യത്തിനും ഏറെ സഹായകരമാണ് മുലപ്പാല്‍. കുഞ്ഞിന് മാത്രമല്ല അമ്മക്കും മുലയൂട്ടല്‍ നല്‍കുന്നത് ആരോഗ്യം തന്നെയാണ്.

സിസേറിയന് ശേഷമുള്ള അമിതവണ്ണത്തിന് ഈ ഡയറ്റ്

ഇത് ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന മേദസ്സിനെ കുറക്കുന്നു. മാത്രമല്ല അമ്മമാര്‍ക്ക് മുലയൂട്ടല്‍ സൗന്ദര്യം കുറക്കുകയല്ല കൂട്ടുകയാണ് ചെയ്യുന്നത്. പ്രസവശേഷം ഗര്‍ഭപാത്രത്തിന്റെ വലിപ്പം സാധാരണ അവസ്ഥയിലേക്ക് എത്തുന്നതിനും മുലയൂട്ടല്‍ സഹായിക്കുന്നു. ശരിയായ രീതിയില്‍ എങ്ങനെയെല്ലാം മുലയൂട്ടാം എന്ന് നോക്കാം.

 പാലില്ലെന്നത്

പാലില്ലെന്നത്

പുതിയ അമ്മമാര്‍ക്കുള്ള പരാതിയാണ മുലപ്പാലില്ല എന്നത്. എന്നാല്‍ ഇതൊരിക്കലും ശരിയായ കാര്യമല്ല. കാരണം കുഞ്ഞിന് കുടിക്കാനുള്ള പാല്‍ എന്തായാലും അമ്മയില്‍ ഉണ്ടാവും. അത് അല്‍പം കൂടിയോ കുറഞ്ഞോ ആയിരിക്കും ഉണ്ടാവുക എന്ന് മാത്രമേ ഉള്ളൂ. എന്നാല്‍ പാല്‍ കുറവുള്ളവര്‍ അത് വര്‍ദ്ധിപ്പിക്കാന്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിച്ചാല്‍ മതി.

സ്തനവേദനക്ക്

സ്തനവേദനക്ക്

കുഞ്ഞ് കൃത്യമായി പാല്‍ കുടിക്കാതെ വരുമ്പോള്‍ അത് സ്തനത്തില്‍ വേദന ഉണ്ടാക്കുന്നു. ഇതിനെ ഇല്ലാതാക്കാന്‍ ഇളം ചൂടുവെള്ളത്തില്‍ തുണി മുക്കി സ്തനത്തില്‍ വെച്ചാല്‍ വേദന കുറക്കും. ഇത് മാറുന്നില്ലെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനായി ശ്രമിക്കുക.

കുഞ്ഞുമായുള്ള ബന്ധം

കുഞ്ഞുമായുള്ള ബന്ധം

പല അമ്മമാരും കരുതുന്നത് കുഞ്ഞുമായുള്ള മൂലയൂട്ടല്‍ ബന്ധം എളുപ്പത്തില്‍ സാധ്യമാകുന്നതാണെന്നാണ്. കുഞ്ഞിനെ മുലയൂട്ടലിലേക്ക് നയിക്കലും അത് സാധ്യമാക്കലും സ്വഭാവികം എന്ന വാക്കിന് സമാനമാവണം. എന്നാല്‍ ഇത് എളുപ്പമുള്ള കാര്യമല്ല. കുഞ്ഞ് സ്വഭാവികമായി മുലപ്പാല്‍ കുടിക്കേണ്ടതുണ്ട്. നിര്‍ബന്ധിച്ച് കുടിപ്പിക്കാന്‍ ശ്രമിക്കുന്നത് വേദനയും, അസ്വസ്ഥതയും, ഉണ്ടാക്കുന്നതിനൊപ്പം കുട്ടിക്ക് വിശപ്പ് മാറുകയുമില്ല.

മുലയൂട്ടേണ്ടത് എങ്ങനെ

മുലയൂട്ടേണ്ടത് എങ്ങനെ

തുടക്കത്തില്‍ ഏത് വിധത്തില്‍ മുലയൂട്ടണം എന്നത് സംബന്ധിച്ച് സംശയങ്ങളുണ്ടാവാം. മാറിടത്തിന്റെ കാഴ്ചയോ, ഗന്ധമോ കുഞ്ഞിന് തുടക്കത്തില്‍ ഏറെ ആകാംഷയുണ്ടാക്കാം. കുഞ്ഞ് തല മുന്നോട്ടും പിന്നോട്ടും വേഗത്തില്‍ ചലിപ്പിക്കുന്നുവെങ്കില്‍ അവരെ അല്പനേരം ശാന്തമാക്കുകയും തുടര്‍ന്ന് മുലയൂട്ടാന്‍ ശ്രമിക്കുകയും ചെയ്യുക.

പല രീതിയില്‍ മുലയൂട്ടാവുന്നതാണ്

പല രീതിയില്‍ മുലയൂട്ടാവുന്നതാണ്

പല രീതികളില്‍ മുലയൂട്ടാം. മുലയൂട്ടുന്നതിന് പ്രധാനമായും നാല് രീതികളാണുള്ളത്. തൊട്ടിയിലുള്ള പോലെ, മാറിക്കൊണ്ടിരിക്കുന്നത്, മുറുകെ പിടിക്കുക, വശത്ത് പിടിക്കുക എന്നിവ. മൂലയൂട്ടുന്ന വശത്ത് കുഞ്ഞിനെ കൈ വളച്ച് പിടിക്കുന്നതാണ് ആദ്യത്തേത്.

മുലയൂട്ടേണ്ട രീതി

മുലയൂട്ടേണ്ട രീതി

തലക്ക് പിറകില്‍ മറ്റേ കൈകൊണ്ട് താങ്ങ് കൊടുത്ത് മുന്‍ പറഞ്ഞ പ്രകാരം ചെയ്യുന്നതാണ് രണ്ടാമത്തേത്. മുറുകെ പിടിക്കല്‍ അഥവാ ഫുട്‌ബോള്‍ ഹോള്‍ഡ് എന്ന രീതി അമ്മയുടെ ശരീരത്തിന് ഏതിര്‍ ദിശയില്‍ കുഞ്ഞിനെ പിടിക്കുന്നതാണ്. അമ്മ കിടക്കുന്ന വശത്ത് നിന്ന് കുഞ്ഞിനെ കുടിപ്പിക്കുന്നതാണ് അവസാനത്തെ രീതി.

കുഞ്ഞിന് ബുദ്ധിമുട്ടാകാതിരിക്കാന്‍

കുഞ്ഞിന് ബുദ്ധിമുട്ടാകാതിരിക്കാന്‍

കുഞ്ഞിന് സഹായം കുഞ്ഞിനെ 10-20 മിനുട്ട് ഒരേ പോലെ പിടിക്കുന്നത് കൈകള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കും. കുഞ്ഞിനെ മുയൂട്ടുമ്പോള്‍ താങ്ങിനായി ഒരു തലയിണ ഉപയോഗിക്കാം. ഇതിന് വേണ്ടി പ്രത്യേകം തയ്യാര്‍ ചെയ്ത തലയിണകളുണ്ടെങ്കിലും സാധാരണ തലയിണകളും ഫലപ്രദം തന്നെയാണ്.

സ്തനങ്ങള്‍ വൃത്തിയാക്കണം

സ്തനങ്ങള്‍ വൃത്തിയാക്കണം

സ്തനങ്ങള്‍ വൃത്തിയാക്കല്‍ കുഞ്ഞ് പാല്‍ കുടിച്ച് കഴിഞ്ഞാല്‍ സ്തനങ്ങള്‍ വൃത്തിയാക്കണം. ഇത് വഴി അണുബാധയുണ്ടാകുന്നത് തടയുകയും കുഞ്ഞിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.

ചൂട് ശ്രദ്ധിക്കണം

ചൂട് ശ്രദ്ധിക്കണം

ചൂട് അണുബാധയുണ്ടാക്കും മുലയൂട്ടല്‍ വേദനാജനകമാവുകയോ, സ്തനത്തില്‍ നിന്ന് നിറം മാറ്റത്തോടെ സ്രവങ്ങള്‍ വരുകയോ, സ്തനത്തില്‍ സാധാരണയില്‍ കവിഞ്ഞ് ചൂട് അനുഭവപ്പെടുകയോ ചെയ്യുന്നുവെങ്കില്‍ അണുബാധയാകാന്‍ സാധ്യതയുണ്ട്. കുഞ്ഞിന് മുലകുടിക്കാന്‍ പറ്റാത്ത സാഹചര്യമാകും അപ്പോളുണ്ടാവുക. അങ്ങനെയുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഡോക്ടറെ കാണണം.

 ബുദ്ധിമുട്ടില്ലാതെ മുലയൂട്ടാം

ബുദ്ധിമുട്ടില്ലാതെ മുലയൂട്ടാം

മുലയൂട്ടല്‍ ഒരു സ്വഭാവിക പ്രവര്‍ത്തനമാണ്. ആദ്യമൊക്കെ അത് അല്പം പ്രയാസം നിറഞ്ഞതായിരിക്കും. മുലയൂട്ടുമ്പോള്‍ അമ്മയും കുഞ്ഞും പരസ്പരം പറ്റിച്ചേര്‍ന്നിരിക്കും. അമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നപക്ഷം വസ്ത്രം മാറ്റി മുലയൂട്ടുകയും കുഞ്ഞുമായി കൂടുതല്‍ സ്പര്‍ശനം സാധ്യമാക്കി അടുപ്പം വര്‍ദ്ധിപ്പിക്കുകയും ചെയ്യാം.

English summary

Top ten Breastfeeding Tips For New Moms

Top 10 Breastfeeding Tips For New Moms read on to know more about it.
Story first published: Saturday, November 18, 2017, 14:43 [IST]