For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുട്ടികള്‍ക്ക് ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധം

കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്

|

അമ്മമാര്‍ക്ക് കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ എപ്പോഴും ടെന്‍ഷനാണ്. എന്ത് ഭക്ഷണം കൊടുക്കണം, എന്ത് കഴിപ്പിക്കണം എന്ന കാര്യത്തില്‍. പല കുട്ടികളും ആഹാര കാര്യത്തില്‍ എപ്പോഴും അല്‍പം പുറകിലാണ്. എന്നാല്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്.

ഗര്‍ഭിണികള്‍ക്ക് ജീരകം നല്‍കുന്ന അപകടംഗര്‍ഭിണികള്‍ക്ക് ജീരകം നല്‍കുന്ന അപകടം

ഇവ കുട്ടികളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തണം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുട്ടികളുടെ ഓരോ പ്രായത്തിലുള്ള വളര്‍ച്ചക്കും ആരോഗ്യത്തിനും സഹായിക്കുന്നു. താഴെ പറയുന്ന ഏഴ് ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കൊടുക്കേണ്ടവയാണ്. എന്തൊക്കെയാണവ എന്ന് നോക്കാം.

 ധാന്യങ്ങള്‍

ധാന്യങ്ങള്‍

കുട്ടികള്‍ക്ക് ആദ്യം കൊടുക്കേണ്ട ഭക്ഷണം എന്ന നിലക്ക് ഡോക്ടര്‍മാര്‍ പോലും നിര്‍ദ്ദേശിക്കുന്ന ഭക്ഷണമാണ് ധാന്യങ്ങള്‍. ധാന്യങ്ങള്‍ കുട്ടികള്‍ കഴിക്കാന്‍ പൊതുവേ മടി കാണിക്കും. എന്നാല്‍ പാലില്‍ അല്‍പം തേന്‍ ചേര്‍ത്തോ അല്ലെങ്കില്‍ ചെറിയ തോതില്‍ മധുരം ചേര്‍ത്തോ നല്‍കാവുന്നതാണ്.

പഴങ്ങള്‍

പഴങ്ങള്‍

പഴങ്ങളാണ് കുട്ടികളുടെ ഭക്ഷണ ശീലത്തില്‍ ഉള്‍പ്പെടുത്തേണ്ട മറ്റൊന്ന്. കുട്ടികള്‍ക്ക് പഴച്ചാര്‍ ദിനവും നല്‍കണം. മുഴുവനായി പഴുത്ത പഴങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് കൊടുക്കേണ്ടത്. ബട്ടര്‍ഫ്രൂട്ട്, പീച്ച്, പഴം, ആപ്പിള്‍ എന്നിവയാണ് കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ടത്.

പച്ചക്കറികള്‍

പച്ചക്കറികള്‍

പച്ചക്കറികളും കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റിയ ഒന്നാണ്. എന്നാല്‍ പച്ചക്കറികള്‍ കൊടുക്കുമ്പോള്‍ അത് നല്ലതു പോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. കാരറ്റ്, ഉരുളക്കിഴങ്ങ്, പച്ചക്കായ എന്നിവയെല്ലാം സ്ഥഇരമായി കുട്ടികള്‍ക്ക് കൊടുക്കാം.

ജ്യൂസ്

ജ്യൂസ്

പഴച്ചാറുകള്‍ കുട്ടികളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ക്ക് ജ്യൂസ് നിര്‍ബന്ധമായും നല്‍കണം. ഇത് അത്യാവശ്യത്തിന് പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവയെല്ലാം നല്‍കും.

 ഇറച്ചി

ഇറച്ചി

ഇറച്ചി കുട്ടികള്‍ക്ക് അധികം കൊടുക്കാന്‍ പാടില്ല. എന്നാല്‍ സമീകൃതാഹാരത്തിന്റെ കാര്യത്തില്‍ നില്‍ക്കുന്നതാണ് ഇറച്ചി. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഇറച്ചി കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ അധികമായി കൊടുക്കുന്നത് നല്ലതല്ല.

തവിട് കളയാത്ത ധാന്യങ്ങള്‍

തവിട് കളയാത്ത ധാന്യങ്ങള്‍

തവിട് കളയാത്ത ധാന്യങ്ങളാണ് മറ്റൊന്ന്. സാധാരണ ധാന്യങ്ങളില്‍ നിന്ന് തവിട് കളയാത്ത ധാന്യങ്ങള്‍ അല്‍പം കൂടി ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിച്ചതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെയധികം അനിവാര്യമായ ഒന്നാണ്.

 റെഡിമേയ്ഡ് ബേബി ഫുഡ്

റെഡിമേയ്ഡ് ബേബി ഫുഡ്

ചില ബേബി ഫുഡുകള്‍ കുട്ടികള്‍ക്ക് ദോഷകരമാണെങ്കിലും ഇതില്‍ ചിലതെല്ലാം നല്ലതാണ്. ബേബി ഫുഡ് വാങ്ങിക്കുമ്പോള്‍ താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.

 എക്‌സ്പയറി ഡേറ്റ്

എക്‌സ്പയറി ഡേറ്റ്

ബേബി ഫുഡ് വാങ്ങിക്കുമ്പോള്‍ എക്‌സ്പയറി ഡേറ്റും മാനുഫാക്ച്ചറിംഗ് ഡേറ്റും ശ്രദ്ധിക്കണം. മാത്രമല്ല സീലിന്റെ കാര്യത്തിലും ശ്രദ്ധിക്കണം.

ബേബിഫുഡിലെ കളര്‍

ബേബിഫുഡിലെ കളര്‍

ബേബി ഫുഡിലെ കളറും മറ്റ് അസംസ്‌കൃത വസ്തുക്കളും ചേര്‍ക്കുന്നത് ശ്രദ്ധിച്ച് വാങ്ങണം. എന്തൊക്കെ വസ്തുക്കളാണ് ഇതില്‍ ചേര്‍ത്തിട്ടുള്ളതെന്ന് വാങ്ങിക്കുന്നതിനു മുന്‍പ് മനസ്സിലാക്കിയിരിക്കണം.

English summary

Top Seven Best First Baby Foods

Has your baby crossed the six months milestone? Are you keen to introduce solid foods into your little one's diet? Here are first baby foods you should consider.
Story first published: Friday, July 14, 2017, 13:53 [IST]
X
Desktop Bottom Promotion