മാതൃത്വത്തിലെ രസകരമായ കാര്യങ്ങള്‍

Posted By:
Subscribe to Boldsky

മാതൃത്വം എന്ന് പറയുന്നത് എല്ലാ സ്ത്രീകളേയും ആനന്ദത്തില്‍ എത്തിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും മാതൃത്വത്തിന്റെ ചില അറിയാത്ത രസച്ചരടുകള്‍ ഉണ്ട്. ഇതിലുപരി കുഞ്ഞിനേയും അമ്മയേയും സംബന്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. പ്രസവശേഷം അമ്മയുടെ മുഴുവന്‍ ചിന്തകളും കുഞ്ഞിനെക്കുറിച്ചായിരിക്കും.

ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ച പതുക്കെയോ?

എന്തൊക്കെ കാര്യങ്ങളാണ് മാതൃത്വത്തില്‍ നിന്ന് അമ്മമാര്‍ മനസ്സിലാക്കേണ്ടത് എന്ന് നോക്കാം. കുഞ്ഞ് ജനിക്കുന്നതോടെ എല്ലാ കാര്യങ്ങളിലും നിങ്ങള്‍ക്ക് ആശങ്കകള്‍ ഉണ്ടാവുന്നു. എന്തൊക്കെയാണ് ഇത്തരം ആശങ്കകള്‍ എന്ന് നോക്കാം.

രോഗാണുക്കള്‍ പകരുമോ എന്ന ആശങ്ക

രോഗാണുക്കള്‍ പകരുമോ എന്ന ആശങ്ക

കുടുംബക്കാരും സുഹൃത്തുക്കളും കുഞ്ഞിനെ സന്ദര്‍ശിക്കാനെത്തുമ്പോള്‍ രോഗാണുക്കള്‍ പകരുമോ എന്ന ആശങ്ക രൂപം കൊള്ളും. വാഹനത്തില്‍ യാത്ര ചെയ്യുമ്പോളുള്ള പുകയും, പുകവലിക്കാരുടെ സാന്നിധ്യവും ആശങ്കയുയര്‍ത്തും. കളിപ്പാട്ടങ്ങളിലെ വിഷാംശത്തെക്കുറിച്ചും, ബേബിഫുഡിലെ രാസവസ്തുക്കളെക്കുറിച്ചും ചിന്തിച്ച് ഏറെ സമയം ചെലവാക്കും.

പ്രസവശേഷം

പ്രസവശേഷം

ഒമ്പത് മാസങ്ങള്‍ ബന്ധുക്കളാലും സുഹൃത്തുക്കളാലും ഗര്‍ഭിണികള്‍ നന്നായി പരിഗണിക്കപ്പെടും. എല്ലാവരും ആരോഗ്യം സംബന്ധിച്ച് അന്വേഷിക്കുകയും ആവശ്യപ്പെടുന്നവ എത്തിച്ച് നല്കുകയും ചെയ്യും. കുഞ്ഞ് ജനിക്കുന്നത് വരെ നിങ്ങള്‍ക്ക് അസ്വസ്ഥതകളുണ്ടാകാന്‍ ആരും അനുവദിക്കില്ല.

കുഞ്ഞിനെ മുലയൂട്ടുമ്പോള്‍

കുഞ്ഞിനെ മുലയൂട്ടുമ്പോള്‍

കുഞ്ഞിനെ മുലയൂട്ടന്നത് സ്വഭാവികമായി സംഭവിക്കുന്ന കാര്യമാണെന്നാവും നിങ്ങള്‍ കരുതുന്നത്. എന്നാല്‍ അത് അല്‍പം പ്രയാസമുള്ള കാര്യമാണെന്ന് നിങ്ങള്‍ തിരിച്ചറിയും. കുട്ടി പാല്‍ കുടിക്കാതിരിക്കുക, ആവശ്യത്തിന് മുലപ്പാല്‍ ഇല്ലാതിരിക്കുക, മുലക്കണ്ണിലെ വേദന, അണുബാധ, തടസ്സങ്ങള്‍ എന്നിവയൊക്കെ അഭിമുഖീകരിക്കേണ്ടി വരും.

ജോലികള്‍ ചെയ്യുമ്പോള്‍

ജോലികള്‍ ചെയ്യുമ്പോള്‍

അമ്മയാകുന്നതിന് മുമ്പ് പല ജോലികള്‍ ഒരേ സമയം ചെയ്യാനുള്ള ശേഷി നിങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ അതിന് ശേഷം ഏത് സോപ്പ് വാങ്ങണമെന്ന ചിന്ത പോലും നിങ്ങളെ ആശയക്കുഴപ്പത്തിലാക്കും. ചെറിയ കാര്യങ്ങള്‍ വരെ എങ്ങനെ കുട്ടിയെ ബാധിക്കുമെന്ന ചിന്ത നിങ്ങളില്‍ ഏറെ ഉത്കണ്ഠക്ക് കാരണമാകും.

 കുഞ്ഞിനെ വളര്‍ത്തുമ്പോള്‍

കുഞ്ഞിനെ വളര്‍ത്തുമ്പോള്‍

കുഞ്ഞിനെ ഒന്നാമനാക്കാനാണ് എല്ലാവരുടെയും ആഗ്രഹം. എന്നാല്‍ അവരെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തരുതെന്നതാണ് മനസില്‍ ഉറപ്പിക്കേണ്ട കാര്യം. പുതിയ കാലത്തെ മാതാപിതാക്കള്‍ മക്കളുടെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ ചര്‍ച്ചാവിഷയമാക്കുകയും പലപ്പോഴും അതവര്‍ക്ക് മനോവൈഷമ്യത്തിനും കാരണമാകുകയും ചെയ്യും.

മത്സരബുദ്ധി വേണ്ട

മത്സരബുദ്ധി വേണ്ട

വളര്‍ച്ചാഘട്ടങ്ങളിലെ കാലതാമസം പലപ്പോഴും കുഞ്ഞിന്റെ വൈകല്യത്തിന്റെ ലക്ഷണമായാവും വ്യാഖ്യാനിക്കുക. കുട്ടികളെ സംബന്ധിച്ച നിരീക്ഷണങ്ങളിലേക്കും മറ്റ് വിഷയങ്ങളിലേക്കും സംസാരം മാറ്റുന്നതാണ് ഉചിതം. മറ്റ് തരത്തിലേക്ക് കടക്കുമ്പോള്‍ അവ അവസാനിപ്പിക്കുന്നതാവും നല്ലത്.

English summary

Hidden Truths About Motherhood

Everyone says becoming a mother comes with a lot of changes. What are these changes and how will they affect you read on.
Story first published: Saturday, October 7, 2017, 14:15 [IST]