For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുങ്ങളുടെ ദഹന പ്രശ്‌നങ്ങള്‍ക്ക്‌ വീട്ടുമരുന്ന്‌

കുഞ്ഞുങ്ങളിലെ ദഹനപ്രശ്‌നത്തിന്റെ ലക്ഷണങ്ങള്‍

By Archana V
|

പല മാതാപിതാക്കളും അവരുടെ നവജാത ശിശുവിനെ കുറിച്ച്‌ പരാതിപ്പെടുന്ന ഒരു കാര്യം പാല്‍ കുടിക്കുന്നില്ല എന്നതാണ്‌. കുഞ്ഞ്‌ ഒരു തവണ പാല്‌ കുടിക്കാതിരുന്നാല്‍ പോലും അച്ഛനമ്മമാര്‍ ആശങ്കപെടുന്നതാണ്‌ ഇതിന്‌ പലപ്പോഴും കാരണം. കുഞ്ഞുങ്ങളില്‍ ദഹന പ്ര്‌ശ്‌നം ഉണ്ടാകാനുള്ള കാരണം അമ്മയുടെ ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും ഉണ്ടാകുന്ന വ്യതിയാനം ആണെന്ന കാര്യം ഓര്‍ക്കുക.

കുഞ്ഞിന്‌ ശരിക്കും ദഹന പ്രശ്‌നം ഉണ്ടോ അതോ മാതാപിതാക്കളുടെ അമിത ഉത്‌കണ്‌ഠ മാത്രമാണോ എന്ന്‌ എങ്ങനെ മനസിലാക്കാന്‍ കഴിയും ?യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍

Digestion Problem In Babies

1. കുഞ്ഞിന്റെ വായില്‍ ദുര്‍ഗന്ധം അനുഭവപ്പെടുക
2. കുഞ്ഞ്‌ തുടര്‍ച്ചയായി നിര്‍ത്താതെ കരയുക
3. കുഞ്ഞ്‌ അസ്വസ്ഥനാവുകയും ശാഠ്യം പിടിക്കുകയും ചെയ്യുക
4. കുഞ്ഞിന്റെ മലം പോകുന്ന രീതിയില്‍ മാറ്റം ഉണ്ടാവുക
5. കുഞ്ഞ്‌ ഛര്‍ദ്ദിക്കുക
6. പീഡിയാട്രീഷന്‍ നിര്‍ദ്ദേശിക്കുന്ന തരത്തില്‍ കുഞ്ഞിന്‌ പ്രായത്തിന്‌ അനുസരിച്ചുള്ള ഭാരം ഇല്ലെങ്കില്‍

ഇത്തരത്തില്‍ ഉള്ള ദഹനക്കേടിന്‌ ആയുര്‍വേദത്തില്‍ ക്ഷീരാലസക എന്നാണ്‌ പറയുന്നത്‌, ഇതില്‍ ക്ഷീരയെന്നാല്‍ പാല്‍ എന്നും അലസക എന്നാല്‍ വിട്ടുമാറാത്ത ദഹനക്കേട്‌ എന്നുമാണ്‌ അര്‍ത്ഥമാക്കുന്നത്‌.

Digestion Problem In Babies

കുഞ്ഞുങ്ങളിലെ ദഹനപ്രശ്‌നത്തിന്റെ ലക്ഷണങ്ങള്‍. എഡി രണ്ടാം നൂറ്റാണ്ടില്‍ ആചാര്യ വാഗ്‌ഭട വിശദീകരിക്കുന്ന ക്ഷീരാലസകയുടെ ലക്ഷണങ്ങള്‍

ഉയര്‍ന്ന പനി, അമിതമായ ദാഹം, തലചുറ്റല്‍, ഛര്‍ദ്ദി, വയറ്റില്‍ ശബ്ദം, മഞ്ഞ നിറത്തിലുള്ള മലം, പതപോലുള്ള മലം, ദുര്‍ഗന്ധത്തോട്‌ കൂടിയ മലം, വ്യത്യസ്‌ത നിറത്തോട്‌ കൂടിയ മലം, തടസ്സപ്പെട്ടുള്ള മലം, അപസ്‌മാരം,വായ്‌പ്പുണ്ണ്‌, മുക്കില്‍ വ്രണം, അമിതമായ കോട്ടുവഇടല്‍, മലബന്ധം, മലവിസര്‍ജ്ജന സമയത്ത്‌ വേദന, ദഹനക്കേടുള്ള കുടല്‍, വെള്ളം പോലുള്ള മലം, ചുവന്ന കണ്ണുകള്‍

Digestion Problem In Babies

കുഞ്ഞുങ്ങള്‍ സാധാരണ അമ്മയുടെ പാല്‍ അല്ലെങ്കില്‍ പശുവിന്‍ പാല്‍ മാത്രമെ കുടിക്കുകയുള്ളു. എന്നിട്ടും കുഞ്ഞുങ്ങളില്‍ ദഹനക്കേട്‌ ഉണ്ടാകുന്നത്‌ എന്തുകൊണ്ടാണ്‌ ? കുഞ്ഞുങ്ങളില്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള ചില കാരണങ്ങള്‍ താഴെ പറയുന്നവയാണ്‌.

1. കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുന്നത്‌ തന്നെയാണ്‌ പ്രധാന പ്രശ്‌നം
2. കുഞ്ഞിന്റെ അമ്മയോ പശുവോ കട്ടികൂടിയ ഭക്ഷണം, മധുര പലഹാരങ്ങള്‍ അല്ലെങ്കില്‍ പശപശപ്പുള്ള ഭക്ഷണം എന്നിവ ധാരാളം കഴിക്കുക,
3. അമിതമായി പാല്‍ കുടിക്കുക.
4. കാലാവസ്ഥ വ്യതിയാനം

കുഞ്ഞുങ്ങളിലെ ദഹനക്കേടിന്‌ ചില വീട്ടു മരുന്നുകള്‍ വളരെ ഫലപ്രദമാണ്‌. അവയില്‍ ചിലതാണ്‌ താഴെപറയുന്നത്‌.

Digestion Problem In Babies

1. ഒരു ഗ്രാം ചുണ്ണാമ്പ്‌ 250 എംഎല്‍ വെള്ളത്തില്‍ കലക്കുക. ഈ ലായിന രണ്ട്‌ മണിക്കൂറോളം വച്ചതിന്‌ ശേഷം 2-3 എംഎല്‍ വീതം ദിവസം മൂന്ന്‌ നാല്‌ തവണ വീതം കുഞ്ഞിന്‌ നല്‍കുക.

2. 20 ഗ്രാം ജീരകം , 10 ഗ്രാം ഇഞ്ചി എന്നിവ എടുത്ത്‌ നന്നായി പൊടിക്കുക. ഇതിലേക്ക്‌ തുല്യ അളവ്‌ ജൈവ ശര്‍ക്കര ചേര്‍ത്ത്‌ നന്നായി ഇളക്കുക. ഈ മിശ്രിതം രണ്ട്‌ ഗ്രാം വീതം കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയ്‌ക്ക്‌ ദവിസം രണ്ട്‌ നേരം ഭക്ഷണത്തിന്‌ ശേഷം നല്‍കുക. കുഞ്ഞിന്റെ ദഹനപ്രശ്‌നം മാറാന്‍ ഇത്‌ സഹായിക്കും.

3. കട്ടിയായ ആഹാരം കുഞ്ഞ്‌ കഴിച്ചു തുടങ്ങിയാല്‍ ഒരു നുള്ള്‌ ജീരക പൊടി ഭക്ഷണത്തില്‍ ചേര്‍ത്ത്‌ അവര്‍ക്ക്‌ നല്‍കാം.

മുലപ്പാല്‍ കുടിക്കാത്ത കുഞ്ഞുങ്ങളില്‍ ദഹനക്കേടിനുള്‌ല സാധ്യത കൂടുതലാണ്‌. കാരണം പശുവിന്‍ പാലില്‍ മായം ചേര്‍ത്തിട്ടുണ്ടാവാം, ഇത്‌ കുഞ്ഞുങ്ങളില്‍ അസ്വസ്ഥത ഉണ്ടാക്കും.

ഇത്‌ കൂടാതെ മറ്റ്‌ ചില സന്ദര്‍ഭങ്ങളിലും കുഞ്ഞുങ്ങള്‍ക്ക്‌ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്‌. അത്തരം ചില സാഹചര്യങ്ങളാണ്‌ താഴെ പറയുന്നത്‌.

1. കുഞ്ഞുമായി പുതിയ സ്ഥലത്തേക്ക്‌ പോകുമ്പോള്‍
2. കുഞ്ഞിന്‌ ആദ്യമായി എന്തെങ്കിലും പുതിയ ഭക്ഷണം നല്‍കുമ്പോള്‍
3. കാവസ്ഥയില്‍ മാറ്റം വരുമ്പോള്‍
4. അമ്മയുടെ ഭക്ഷണക്രമത്തില്‍ കാര്യമായ മാറ്റം വരുകയാണെങ്കില്‍

Digestion Problem In Babies

കുഞ്ഞുങ്ങളുടെ ദഹനപ്രശ്‌നത്തെ സംബന്ധിച്ചുള്ള കാര്യങ്ങളാണ്‌ ഇതെല്ലാം. അധികം വൈകുന്നതിന്‌ മുമ്പ്‌ ശരിയായ സമയത്ത്‌ കുഞ്ഞുങ്ങള്‍ക്ക്‌ പരിചരണം നല്‍കേണ്ടത്‌ വളരെ പ്രധാനമാണ്‌.

ഈ ടിപ്‌സുകള്‍ നിങ്ങള്‍ക്ക്‌ സഹായകരമാകുമെന്ന്‌ പ്രതീക്ഷിക്കുന്നു. എന്തെങ്കിലും സംശയുമുണ്ടെങ്കില്‍ ചോദ്യങ്ങള്‍ താഴെ കാണുന്ന കമന്റ്‌ ബോക്‌സില്‍ പോസ്‌റ്റ്‌ ചെയ്യുക.

English summary

Digestion Problem In Babies

Here are a few signs that can help you figure out the real problem.
X
Desktop Bottom Promotion