ഈ ലക്ഷണങ്ങള്‍ കുട്ടികളിലെങ്കില്‍ ഗുരുതരം

Posted By:
Subscribe to Boldsky

കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ച് എപ്പോഴും അച്ഛനമ്മമാര്‍ ആകുലരായിരിക്കും. പലപ്പോഴും അച്ഛന്റേയും അമ്മയുടേയും മുഴുവന്‍ ശ്രദ്ധ ഉണ്ടെങ്കിലും രോഗങ്ങള്‍ക്ക് മാത്രം കുട്ടികളില്‍ ഒരു പഞ്ഞവുമുണ്ടാവില്ല. ശിശുമരണ നിരക്ക് വര്‍ദ്ധിക്കുന്ന കണക്കാണ് പലപ്പോഴും നമ്മള്‍ കേള്‍ക്കുന്നത്. അതീവ ശ്രദ്ധയോട് കൂടി കുട്ടികളെ പരിചരിച്ചാല്‍ മാത്രമേ കുട്ടികളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണാന്‍ കഴിയുകയുള്ളൂ.

പ്രസവസമയത്ത് സ്വകാര്യഭാഗം ഷേവ് ചെയ്യണം, കാരണം

താഴെ പറയുന്ന രീതിയില്‍ ഏതെങ്കിലും തരത്തിലുള്ള ലക്ഷണങ്ങള്‍ കുട്ടികളില്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ വൈകരുത്. പണ്ട് കാലത്ത് ചൈല്‍ഡ് കില്ലര്‍ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെട്ടിരുന്നത്. പനിയോട് കൂടിയ അവസ്ഥ പിന്നീട് ഭീകരമായി മാറുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ നിങ്ങള്‍ കാണിക്കുന്ന അമാന്തം കുഞ്ഞിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. എന്തൊക്കെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ് കുഞ്ഞിന്റെ ആരോഗ്യത്തിനും ആയുസ്സിനും ദോഷകരമായി ബാധിക്കുക എന്ന് നോക്കാം.

ചുവന്ന തടിപ്പ്

ചുവന്ന തടിപ്പ്

കുട്ടികളുടെ ശരീരത്തില്‍ ചുവന്ന നിറത്തില്‍ തടിപ്പ് കാണപ്പെടുകയാണെങ്കില്‍ അല്‍പം ശ്രദ്ധിക്കാം. ചര്‍മ്മത്തിലോ മുഖത്തോ എവിടെയെങ്കിലും ഇത്തരത്തില്‍ ചുവന്ന രീതിയില്‍ തടിപ്പുണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇതിനെത്തുടര്‍ന്ന് കുഞ്ഞ് അസാധാരണമായി കരയുകയാണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

ചുവന്ന വരകള്‍

ചുവന്ന വരകള്‍

ചുവന്ന വരകള്‍ കുഞ്ഞിന്റെ ശരീരത്തില്‍ കാണപ്പെടുകയാണെങ്കിലും ശ്രദ്ധിക്കണം. പ്രത്യേകിച്ച് കഴുത്ത്, കക്ഷം, മുട്ടുകള്‍, കാല്‍ മുട്ട് എന്നീ ഭാഗങ്ങളില്‍ ചുവന്ന് തടിച്ച വരകള്‍ കാണുകയാണെങ്കിലും ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല.

രക്തവര്‍ണമായ മുഖം

രക്തവര്‍ണമായ മുഖം

മുഖം പതിവിലും അധികമായി രക്തവര്‍ണമായി കാണപ്പെടുകയാണെങ്കില്‍ അത് കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി ശരിയല്ല എന്നതിന്റെ സൂചനയാണ്. എന്നാല്‍ മുഖം രക്ത നിറമാണെങ്കിലും വായ വിളറിയ നിറത്തോട് കൂടിയാണെങ്കില്‍ വൈദ്യസഹായം ഉടന്‍ തേടേണ്ടത് അത്യാവശ്യമാണ്.

 സ്‌ട്രോബെറി നിറമുള്ള നാവ്

സ്‌ട്രോബെറി നിറമുള്ള നാവ്

സ്‌ട്രോബെറി നിറം കുഞ്ഞിന്റെ നാവിനുണ്ടെങ്കില്‍ ശ്രദ്ധിക്കുക. ഇത് ഈ രോഗാവസ്ഥയുടെ ആദ്യ ലക്ഷണങ്ങളിലൊന്നാണ്. മാത്രമല്ല നാവില്‍ ഏതെങ്കിലും തരത്തിലുള്ള മുകുളങ്ങള്‍ കൂടി ഉണ്ടെങ്കില്‍ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

 ഉയര്‍ന്ന പനി

ഉയര്‍ന്ന പനി

പനിയാണ് മറ്റൊരു ലക്ഷണം. ഏതൊരു രോഗത്തിന്റേയും ആദ്യ ലക്ഷണം എന്ന് പറയുന്നത് പനിയാണ്. പ്രത്യേകിച്ച് കുഞ്ഞുങ്ങളില്‍. പനിയുടെ തോത് നോക്കി രോഗനിര്‍ണയം നടത്താന്‍ കഴിയും.

 തൊണ്ട വേദന

തൊണ്ട വേദന

തൊണ്ട വേദനയാണ് മറ്റൊരു ലക്ഷണം. തൊണ്ട വേദന കൊണ്ട് കുഞ്ഞ് ബുദ്ധിമുട്ടുമ്പോള്‍ വെറും തൊണ്ട വേദനയെന്ന് പറഞ്ഞ് അതിനെ തള്ളിക്കളയരുത്. മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം തൊണ്ട വേദന കൂടിയുണ്ടെങ്കില്‍ കുഞ്ഞിനെ ഉടന്‍ തന്നെ ഡോക്ടറുടെ അടുത്ത് കൊണ്ട് പോവണം.

English summary

Dangerous Disease That Attacks Children

These are the six signs that may help you identify of your child has Scarlet fever.
Story first published: Friday, August 11, 2017, 13:29 [IST]
Subscribe Newsletter